India Kerala

മീ ടു: വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടൻ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ‘നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്’ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ് യുവതി ആരോപിക്കുന്നത്. ഈ ഫോണ്‍ […]

India Kerala

തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി; വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തോട്ടണ്ടി ഇറക്കുമതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷം. ഗുണനിലവാരമില്ലാത്ത തോട്ടണ്ടി വാങ്ങരുതെന്ന് കാപെക്സ് എംഡി പറഞ്ഞിട്ടും അത് വാങ്ങിയത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. കശുവണ്ടി മേഖലയിലെ പ്രതിസന്ധി മൂലം മൂന്ന് പേർ ആത്മഹത്യ ചെയ്തുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കശുവണ്ടി മേഖലയിൽ സർഫാസി ആക്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ മറുപടി നൽകി.

India Kerala

കല്ലട ബസില്‍ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

കല്ലട ബസിൽ യുവതിക്ക് നേരെ പീഡന ശ്രമം. മണിപ്പാലിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. യാത്രക്കാർ ഇടപെട്ട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സഹ ഡ്രൈവർ ജോൺസൺ പുതുപ്പള്ളിയെ അറസ്റ്റ് ചെയ്തു. പുലർച്ചെ ഒന്നരയോടെയാണ് തമിഴ്നാട് സ്വദേശിനി കല്ലട ബസിൽ പീഡന ശ്രമത്തിന് ഇരയാകുന്നത്. കണ്ണൂർ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന യാത്രക്കാരി കോഴിക്കോട് കാക്കഞ്ചേരിയിൽ വെച്ച് ബഹളം വെച്ചതോടെ സഹയാത്രക്കാർ ഇടപെട്ട് വാഹനം നിർത്തിച്ചു. ബസിന്റെ സഹ ഡ്രൈവർ […]

India Kerala

സിവിൽ പൊലീസ് ഓഫീസർ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി

ആലപ്പുഴ വളളികുന്നത്ത് സഹപ്രവർത്തകൻ കൊലപ്പെടുത്തിയ സിവിൽ പൊലീസ് ഓഫീസർ സൗമ്യയ്ക്ക് നാടിന്റെ യാത്രാമൊഴി. ആലപ്പുഴ തെക്കേമുറിയിലെ വീട്ടുവളപ്പിലാണ് സൌമ്യയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നത്. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച അജാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം 2 മണിയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഏറെ നാളായി ജോലി ചെയ്തിരുന്ന വള്ളികുന്നം പൊലീസ് സ്റ്റേഷനിലേയ്ക്ക് സൗമ്യയുടെ മൃതദേഹം രാവിലെ ഒമ്പത് മണിയോടെ എത്തിക്കുമ്പോൾ സഹപ്രവർത്തകരും നാട്ടുകാരുമായ നിരവധി ആളുകളാണ് അന്ത്യമോപചാരം അർപ്പിക്കാൻ കാത്തു നിന്നത്. സഹപ്രവർത്തകരും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സൗമ്യക്ക് […]

India Kerala

അമിത വേഗത; കല്ലട ബസിലെ യാത്രക്കാരന് ഗുരുതര പരിക്ക്

അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും മൂലം പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ ക്രൂരത കാട്ടിയതായുള്ള ആരോപണവും കല്ലട ബസിനെതിരെ ഉയരുന്നു. തുടയെല്ല് പൊട്ടിയ പയ്യന്നൂര്‍ സ്വദേശി മോഹനനെയാണ് ആശുപത്രിയിലെത്തിക്കാന്‍ കല്ലടയിലെ ജീവനക്കാര്‍ തയ്യാറാവാതിരുന്നത്. ബംഗ്ലുളുരുവില്‍ എത്തിയ ശേഷം മകനെത്തിയാണ് മോഹനനെ ആശുപത്രിയിലാക്കിയത്. ശസ്ത്രക്രിയ്ക്ക് വിധേയനായ മോഹനന്‍ ചികിത്സയിലാണ്. ബംഗ്ലുരില്‍ സ്ഥിരതാമസമാക്കിയ മോഹനന്‍ ഞായറാഴ്ച രാത്രി പയ്യന്നൂര്‍ പെരുമ്പില്‍‌ നിന്നാണ് കല്ലട ബസില്‍ കയറിയത്. പുലര്‍ച്ചെ രണ്ട് മുപ്പതോടെ രാംനഗരയ്ക്ക് സമീപത്ത് വെച്ച് അമിത വേഗതയിലായിരുന്ന ബസ് ഹംപില്‍ […]

India Kerala

ബിനോയ് കോടിയേരിക്കെതിരായ പരാതി: മുംബൈ പൊലീസ് കണ്ണൂരിലെത്തി

ബിനോയ് കോടിയേരിക്കെതിരായ പരാതി അന്വേഷിക്കാന്‍ മുംബൈ പൊലീസ് കണ്ണൂരിലെത്തി. മുംബൈയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. ബിനോയിയുടെ കണ്ണൂരിലെ രണ്ട് വിലാസമാണ് പരാതിക്കാരി നല്‍കിയിരുന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനി മുംബൈ പോലീസിൽ പരാതി നൽകിയത്. ആ ബന്ധത്തിൽ എട്ട് വയസുളള കുട്ടിയുണ്ടെന്നും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയായിരുന്ന യുവതി പരാതിയില്‍ പറയുന്നു. 2009 മുതൽ 2018 വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ മാസം 13നാണ് […]

India Kerala

ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് ജില്ലകളിലേക്ക്.ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ കേരളാ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയെയാണ് പുറത്താക്കിയത്. ജില്ലാ പ്രസിഡന്റായി കുട്ടപ്പൻ നെടുമ്പാലയെ തെരഞ്ഞെടുത്തു.

India Kerala

ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു

ബാലഭാസ്കറിന്‍റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടം പുനസൃഷ്ടിച്ചത്. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. അതേസമയം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് ആരംഭിച്ചത് ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷമെന്ന് ഡി.ആര്‍.ഐ കണ്ടെത്തി.

India Kerala

ബാലഭാസ്കറിന്റെ മരണശേഷമാണ് പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ്ണം കടത്തിയതെന്ന് ഡി.ആർ.ഐ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. ബാലഭാസ്കറിന്റെ മരണശേഷമാണ് പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണ്ണം കടത്തിയതെന്നാണ് ഡി.ആർ.ഐയുടെ കണ്ടെത്തൽ. ബാലഭാസ്കർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ വിദഗ്ധ സംഘം പരിശോധിച്ചു. ബാലഭാസ്കറിന്റെ മരണ ശേഷം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ചേർന്ന് പത്തിലധികം തവണ സ്വർണം കടത്തി. പ്രകാശ്തമ്പി 60 കിലോയും വിഷ്ണു 150 കിലോയോളം സ്വർണം എത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പത്തിലേറെ തവണ സ്വർണകടത്തിന് വേണ്ടി പ്രതികള് സഞ്ചരിച്ചതായും ഡിആർ ഐയ്ക്ക് തെളിവ് […]

India Kerala

ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

കണ്ണൂർ ആന്തൂരിൽ പ്രവാസി സംരംഭകന്റെ ആത്മഹത്യക്ക് പിന്നിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് നഗരകാര്യ റീജിണയൽ ഡയറക്ടർ അന്വേഷിക്കുമെന്ന് നഗരകാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീനും അറിയിച്ചു. സി.പി.എമ്മിന് സർവാധിപത്യ മുള്ള ആന്തൂരിലെ മരണത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനു തന്നെയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സി.പി.എം നിയന്ത്രിക്കുന്ന ഭരണ നേതൃത്വമാണ് പ്രവാസിയുടെ കെട്ടിടത്തിന് അനുമതി നൽകുന്നതിന് തടസം നിന്നതെന്ന് സണ്ണി ജോസഫ് […]