India Kerala

കോതമംഗലത്ത് ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍

എറണാകുളം കോതമംഗലത്ത് ഒരാള്‍ വെടിയേറ്റ് മരിച്ച നിലയില്‍. പോത്തിനക്കാട് പുളിന്താനത്താണ് സംഭവം. പ്രസാദ് എന്നയാളാണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ ടെറസിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

India Kerala

ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി; ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും

ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുംബൈ പൊലീസ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി സൂചന. അതേസമയം കേസിന്റെ അന്വേഷണത്തിനായി കണ്ണൂരിലെത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എത്തി. ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി ലഭിച്ചിട്ടും ഇതുവരെ ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിനായി കേരളത്തിലെത്തിയ മുംബൈ ഓഷ് വാര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി കണ്ണൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ബിനോയ് […]

India Kerala

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

പവന് 320 രൂപ കൂടി 25,440 രൂപയായതോടെ സ്വര്‍ണ്ണവില സര്‍വകാല റെക്കോഡിലെത്തി. ഗ്രാമിന് 3,180 രൂപയാണ് ഇന്നത്തെ വില. കൂടിയും കുറഞ്ഞുമാണ് ഈ മാസം സ്വര്‍ണവില ഉണ്ടായിരുന്നത്.

India Kerala

ശബരിമല സ്വകാര്യ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

ശബരിമലയില്‍ യുവതിപ്രവേശനം വിലക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാനാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ‘ശബരിമല ശ്രീധര്‍മശാസ്ത്രക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍.കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് പ്രേമചന്ദ്രൻ എം.പി അവതരിപ്പിച്ചത്. ശബരിമലയിൽ സുപ്രിം കോടതി വിധിക്ക് മുൻപുള്ള സാഹചര്യം തുടരണം, നിയമം പ്രാബല്യത്തിൽ വന്നാൽ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികൾ പാടില്ല, ശബരിമലയിലെ ആചാരങ്ങൾക്ക് മാറ്റം ആവശ്യമാണെങ്കിൽ 2018 […]

India Kerala

കോഴിക്കോട് കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ

കോഴിക്കോട് കീഴ്പയൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. 20 കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇതില്‍ 16 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീടാണ് ഇതേ കാരണത്താല്‍ കൂടുതല്‍ കുട്ടികള്‍ ഇന്ന് സ്‌കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് ഇന്നലെ ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ നിന്നാവും വിഷബാധയുണ്ടായതെന്ന നിഗമനത്തിലേക്ക് എത്തിയത്.

India Kerala

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ശ്രീധരന്‍ പിള്ള

ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ വ്യക്തിപരമായ അധിക്ഷേപത്തിനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.

India Kerala

ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ

ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. രാവിലെ 11ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുളള ചടങ്ങിൽ ഗൗരിയമ്മ പിറന്നാൾ കേക്ക് മുറിക്കും. ജന്മശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രി പിറണായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ‘ഗൗരിയമ്മ ഒരു പഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിലുണ്ടാകും. 3000 പേർക്ക് പിറന്നാൾ സദ്യയും ഒരുക്കുന്നുണ്ട്.

India Kerala

ആന്തൂര്‍ സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍; സ്വമേധയാ കേസെടുത്തു

ആന്തൂര്‍ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാന്‍ നീക്കത്തിലാണ് സി.പി.എം. പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജില്ലാ നേതൃയോഗം വിളിച്ച് ചേര്‍ക്കും.

India Kerala

അജാസിനെ ആരെങ്കിലും സഹായിച്ചോ എന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

വനിതാ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിനെ സഹായിക്കാൻ മറ്റൊരാൾ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ ആദ്യം നൽകിയ മൊഴിയിൽ ഈ കാര്യം പറഞ്ഞിരുന്നെങ്കിലും അന്വേഷണ സംഘം ഇത് രേഖപ്പെടുത്തിട്ടില്ലെന്ന് കണ്ടാണ് വള്ളികുന്നം സ്റ്റേഷനിൽ പരാതി എഴുതി നൽകിയത്. അജാസ് മരിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോകുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് വള്ളികുന്നം സ്റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യയെ […]

India Kerala

ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍; സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിക്കും

ബിനോയ് കോടിയേരി, ആന്തൂര്‍ വിവാദങ്ങള്‍ കത്തി നില്‍ക്കെ . നാളെ സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റി യോഗവും നടക്കും. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് നേതൃയോഗങ്ങളുടെ പ്രധാന അജണ്ട. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായ വിഷയമായി കണ്ടാല്‍ മതിയെന്നും പാര്‍ട്ടി അതിന് മറുപടി പറയേണ്ടതില്ലെന്നുമാണ് നേതൃതലത്തിലുണ്ടായ ധാരണ. എന്നാല്‍ നാളെ ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ ഈ വിഷയം ഉയര്‍ന്ന് […]