India Kerala

ജയിലിനുളളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ടെന്ന് മുഖ്യമന്ത്രി

യിലിനുളളിൽ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആളുകൾക്കെതിരെ കർശന നടപടിയുണ്ടാകും. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോസ്ഥർ ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.

India Kerala

മെഡിക്കല്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പട്ടികയായി

ഈ അധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പട്ടികയായി. അഡ്മിഷന്‍ ലഭിച്ചവര്‍ക്ക് ഇന്ന്മുതല്‍ മുതല്‍ 12ാം തിയതി വരെ വരെ ഫീസ് അടക്കാം. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് മുമ്പായി പ്രവേശനം നേടണം.

India Kerala

തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്; പാച്ചിറ സ്വദേശിയുടെ 40000 രൂപ കവര്‍ന്നു

തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം തട്ടിപ്പ് .എസ്.ബി.ഐ പളളിപുറം ശാഖയിലെ അക്കൗണ്ടിൽ നിന്നും 40000 രൂപ എ.ടി.എം കാർഡ് വഴി തട്ടിയെടുത്തു. പാച്ചിറ സ്വദേശി റഹ്മത്തുള്ളക്കാണ് പണം നഷ്ടപ്പെട്ടത്. റഹ്മത്തുള്ളയുടെ പള്ളിപുറം എസ്.ബി.ഐ ബാങ്കിലെ പെൻഷൻ അക്കൗണ്ടിൽ നിന്നാണ് രണ്ട് തവണയായി നാൽപതിനായിരം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഫോണിൽ രണ്ടു തവണ മെസേജ് വന്നിരുന്നു. ഇതിൽ നിന്നാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മനസിലായത്. ഒ.ടി.പിയോ പിന്‍ നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്ന് റഹ്‌മത്തുള്ള പറയുന്നു. പണം […]

India Kerala

പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന

പാലാരിവട്ടം പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന. വിജിലൻസ് അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പാലത്തില്‍ നിന്ന് ശേഖരിക്കും. വിജിലൻസ് ഐ.ജി.എച്ച് വെങ്കിടേഷ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

India Kerala

വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ പ്രതിഷേധം ശക്തം

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അധികഭാരം നല്‍കുന്ന വൈദ്യുതി ചാര്‍ജ് വര്‍ദ്ധനക്കെതിരെ പ്രതിഷേധം ശക്തം. കര്‍ഷകരെ പോലും വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കിയില്ല. ചെലവുകള്‍ നിയന്ത്രിക്കാനോ മറ്റ് വൈദ്യുതി ഉത്പാദന മാര്‍ഗങ്ങള്‍ പരിഗണിക്കാനോ കെ.എസ്.ഇ.ബി തയ്യാറായില്ലെന്നുമാണ് പരാതി. വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചപ്പോള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഏറ്റവുമധികം പ്രഹരമേല്‍ക്കേണ്ടി വന്നത്. ഗാര്‍ഹിക മേഖലയില്‍ യൂണിറ്റിന് 40 പൈസ വരെയാണ് വര്‍ദ്ധിപ്പിച്ചത്. വന്‍കിടക്കാരില്‍ നിന്നും കുടിശിക പിരിച്ചെടുക്കാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരമേല്‍പ്പിക്കുകയാണെന്നാണ് ആരോപണം. അധിക തസ്തിക ഉള്‍പ്പെടെ പ്രവര്‍ത്തന ചെലവ് നിയന്ത്രിക്കാന്‍ കെ.എസ്.ഇ.ബി […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; നിയാസിനെയും റെജി മോനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിയാസിനെയും റെജി മോനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്രൈം ബ്രാഞ്ച് അന്വേഷണസംഘം വിശദമായി മൊഴി രേഖപ്പെടുത്തിയതിനാല്‍ കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ഇടുക്കി എസ്പിയായിരുന്ന കെ.ബി വേണുഗോപാലിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഇന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ എ.എസ്.ഐ റെജി മോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരെ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം […]

India Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

കേരളത്തില്‍ വൈദ്യുതി ചാര്‍ജ് കൂട്ടി. 50 യൂണിറ്റ് വരെ 18 രൂപ വർധിക്കും. 250 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 275 രൂപയുടെ വര്‍ധനവുണ്ടാകും. നിരക്ക് വര്‍ധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കെ.എസ്ഇബി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. ബി.പി.എല്ലിന് നിരക്ക് വര്‍ധന ബാധകമാകില്ല. എൻഡോസൾഫാൻ ഇരകൾക്ക് 150 യൂണിറ്റ് വരെ നിരക്ക് 1 രുപ 50 പൈസയാക്കി. ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച നിരക്ക് വര്‍ധനവാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചത്. വിവിധ സ്ലാബുകളില്‍ യൂണിറ്റിന് […]

India Kerala

സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു; വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ ചെന്നിത്തല

വൈദ്യുതി ചാര്‍ജ് വര്‍ധന ഇരുട്ടടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു. കുടിശ്ശിക പിരിക്കാതെ ജനങ്ങളുടെ തലയിൽ ഭാരം ഏൽപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. 6.8 ശതമാനമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. അതേസമയം […]

India Kerala

ലോക്നാഥ് ബെഹ്റക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റിന്റെ തുറന്ന കത്ത്

പോലീസ് വിവേചനപരവും ജനാധിപത്യവിരുദ്ധവുമായി പെരുമാറുന്നുവെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റക്ക് ഫ്രറ്റേർണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീമിന്റെ തുറന്ന കത്ത്. സംസ്ഥാന പൊലീസ് മേധാവിയായ താങ്കളിൽ നിന്നും ലഭിച്ച പെര്‍മിഷനോട് കൂടിയാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഈ മാസം ഒന്നിന് സാഹോദര്യ രാഷ്ട്രീയ ജാഥ തിരുവനന്തപുരത്ത് നിന്നാരംഭിച്ചതെന്നും എന്നാൽ ആദ്യദിനം മുതല്‍ കേരള പോലീസ് ജാഥയോട് തീര്‍ത്തും വിവേചനപരവും ജനാധിപത്യവിരുദ്ധവുമായാണ് പെരുമാറിക്കൊണ്ടിരിക്കുന്നതെന്നുമാണ് കത്തിലെ ആരോപണം. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിന് ഗേറ്റിന് മുന്നില്‍ ജാഥയെ […]

India Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. 6.8 ശതമാനമാണ് വർധിപ്പിച്ചത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 5 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 42 രൂപ വരെയും വര്‍ധിക്കും. 2019 – 22 കാലത്തേക്കാണ് വർധന. ബിപിഎൽ വിഭാഗക്കാർക്ക് വർധനയുണ്ടാകില്ല. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 2017 ഏപ്രിലിലാണ് മുമ്പ് വൈദ്യുതി […]