കൊച്ചി മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരെ ഉടമകൾ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ചേംബറിലാണ് കേസ് പരിഗണിക്കുക. വിധിക്കെതിരായ റിട്ട് ഹരജികൾ കഴിഞ്ഞ ആഴ്ച ഇതേ ബഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ അരുൺ മിശ്ര, നവീൻ സിൻഹ എന്നിവർ ഉച്ചയ്ക്ക് 1.40ന് ഹരജികൾ പരിഗണിക്കുക. ഹരജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ആവശ്യവും പരിഗണിക്കും. വിധിയിൽ പിഴവുണ്ടെന്നാണ് ഫ്ലാറ്റുടമകളുടെ വാദം. തീരദേശ നിയമം ലംഘിച്ചാണ് […]
Kerala
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ലഭിച്ച ഒന്നാംപ്രതി എസ്.ഐ കെ.എ സാബുവിന്റെ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സാബുവിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച് ഇന്ന് കൂടുതല്‍ തെളിവെടുപ്പ് നടത്തും. കേസില്‍ റിമാന്‍ഡിലായ നാല് പ്രതികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാകും കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തുക. നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ നെടുങ്കണ്ടം എസ്.ഐ കെ.സാബുവിനെ ക്രൈം ബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. […]
ചിറ്റാറില്‍ പഴകിയ മത്സ്യങ്ങള്‍ പിടികൂടി
പത്തനംതിട്ട : ചിറ്റാര്‍ ഡിപ്പോ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ പഴകിയ മീനുകള്‍ പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ഉദ്യോഗസ്‌ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പുഴുവരിക്കുന്നതുള്‍പ്പെടെയുള്ള മീനുകള്‍ പിടിച്ചെടുത്തത്. ചിറ്റാര്‍ ,സീതത്തോട് മത്സ്യ മാര്‍ക്കറ്റില്‍ ധാരാളമായി പഴകിയ മീനുകള്‍ വില്‍ക്കുന്നതായി വ്യാപകമായ പരാതികള്‍ ഉണ്ടായിരുന്നു. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചിറ്റാര്‍ ,സീതത്തോട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനി ,ഡോ :പി .ആര്‍ പ്രവീണ്‍ ,ഫുഡ് സേഫ്റ്റി റാന്നി സര്‍ക്കിള്‍ എസ്.പ്രശാന്ത് ,തിരുവല്ല […]
ആന്തൂര്‍: സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി
കണ്ണൂര്‍ ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി. ആന്തൂര്‍ നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. നിര്‍മാണത്തില്‍ ചട്ടലംഘനമുണ്ടെന്നും അന്തിമാനുമതി അപാകതകള്‍ പരിഹരിച്ചതിന് ശേഷമേ നല്‍കൂവെന്നും നേരത്തെ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തിയ പരിശോധനക്ക് ശേഷം പുതിയ നഗരസഭാ സെക്രട്ടറി എം സുരേശന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പോരായ്മകള്‍ പരിഹരിച്ച് അന്തിമാനുമതിക്കായുള്ള റിപ്പോര്‍ട്ട് സാജന്‍റെ കുടുംബം സമര്‍പ്പിച്ചു. ഇന്ന് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വീണ്ടും കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പരിശോധന നടത്തി. […]
കടുത്ത വൈദ്യുതി പ്രതിസന്ധി; അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി
സംസ്ഥാനത്ത് കടുത്ത വൈദ്യുത പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം മണി. 10 ദിവസത്തിനകം അരമണിക്കൂര്‍ മുതല്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുത നിരക്ക് വര്‍ധന വലിയതോതിലില്ലെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ യോല്ലോ അലേര്‍ട്ട്, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂലൈ 09 മുതല്‍ 13 വരെ തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ അറബിക്കടല്‍ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 […]
കടന്നല്‍ കുത്തേറ്റ് കണ്ണൂരില്‍ മധ്യവയസ്കൻ മരിച്ചു
കണ്ണൂർ മുഴക്കുന്നിൽ മധ്യവയസ്കൻ കടന്നല്‍ കുത്തേറ്റ് മരിച്ചു. മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു ആണ് മരിച്ചത്. റബ്ബര്‍ മരം മുറിക്കുന്നതിനിടെയാണ് കടന്നലുകള്‍ ആക്രമിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാബുവിനോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കുത്തേറ്റു.
സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയില്‍
സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയില്‍. ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലും തോലുമായി മാറി. പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി.
രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പ്രതികളായ റെജിമോനും നിയാസും
നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വെച്ച് രാജ്കുമാറിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പ്രതികളായ റെജിമോനും നിയാസും മൊഴി നല്‍കി. ഇരുവരേയും പീരുമേട് കോടതി എട്ട് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ മുമ്പ് അറസ്റ്റിലായ എസ്.ഐ സാബുവിനെ കോടതി നാളെ ആറ് വരെ ക്രൈബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. എസ്.പിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ എ.എസ്.ഐ റെജിമോന്‍ രണ്ടാം പ്രതിയും പൊലീസ് ഡ്രൈവര്‍ മൂന്നാം പ്രതിയുമാണ്. […]
ഹയർ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്മെന്റില്‍ മെറിറ്റ് അട്ടിമറി
യർ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്മെന്റില്‍ മെറിറ്റ് അട്ടിമറി. വർധിപ്പിച്ച 10 ശതമാനം അധിക സീറ്റിലെ പ്രവേശനത്തിലാണ് മെറിറ്റ് അട്ടിമറി. ഉയർന്ന മാർക്ക് നേടിയവരെ മറികടന്ന് പ്രവേശനം നടക്കുന്നു. പരാതിയെ തുടര്‍ന്ന് ഉയർന്ന മാർക്ക് നേടിയവർക്ക് പുതിയ അവസരമൊരുക്കാനാണ് ഡയറക്ട്രേറ്റിന്റെ നീക്കം. ഹയർ സെക്കണ്ടറി പ്രവേശനത്തിന് സീറ്റ് ക്ഷാമം നേരിട്ടപ്പോൾ മൂന്നാമതായി വർധിപ്പിച്ച 10 ശമതാനം സീറ്റിലെ പ്രവേശനത്തിലാണ് ഏകജാലകത്തിലൂടെ ലഭിക്കേണ്ടുന്ന വിദ്യാർഥികളുടെ അവകാശം നിഷേധിക്കുന്നത്. നേരത്തെ ഏകജാലക രീതിയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട സ്കൂൾ മാറ്റത്തിനോ, […]











