India Kerala

പശുക്കളുടെ ദുരവസ്ഥ: ഗോശാല ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാല ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജു. ആവശ്യമെങ്കില്‍ കന്നുകാലികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സുരേഷ് ഗോപി എം.പി ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കളാണ് ‍ ദുരിതത്തിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിന് പാല്‍ നല്‍കാനെന്ന പേരിലാണ് സ്വകാര്യ ട്രസ്റ്റ് ക്ഷേത്ര പരിസരത്ത് ഗോശാല ആരംഭിച്ചത്. ആദ്യ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ഭക്ഷണം പോലും നല്‍കാതെയായി. കീറിയ ടാര്‍പോളിന്‍ കെട്ടിയ ഷെഡിലാണ് […]

India Kerala

എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ ആറ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നീക്കം

മെഡിക്കല്‍ കൌണ്‍സിലിന്‍റെ പരിശോധനക്കായി വാടകയ്ക്ക് രോഗികളെ എത്തിച്ചതിലൂടെ വിവാദമായ എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ ആറ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ നീക്കം. മെഡിക്കല്‍ കൌണ്‍സില്‍ പരിശോധന തടസപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് കോളജ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വാടകയ്ക്ക് രോഗികളെ എത്തിച്ച സംഭവം പുറത്തെത്തിച്ചതിനാണ് മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടി. മെഡിക്കല്‍ കൌണ്‍സിലിന്‍രെ പരിശോധന തടസപ്പെടുത്തിയെന്ന ആരോപണമാണ് എസ്.ആര്‍ മെഡിക്കല്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ഡോക്ടര്‍മാരോ രോഗികളോ ഇല്ലാത്ത മെഡിക്കല്‍ കോളജ് എം.സി.ഐ പരിശോധനയില്‍ […]

India Kerala

വയനാട് ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാന്‍ മയക്കുവെടി വെച്ചു

വയനാട് മുത്തങ്ങയിൽ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകാനായി മയക്കുവെടി വെച്ചു. കുങ്കി ആനകളുടെ സഹായത്തോടെ ആനക്കൂട്ടത്തെ അകറ്റി ചികിത്സ നൽകുകയാണ്. ഇന്നലെ അര്‍ധരാത്രിയാണ്ചരക്ക് ലോറിയിടിച്ച് കാട്ടാനക്ക് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കോഴിക്കോട് മൈസൂർ ദേശീയ പാതയിലെ പൊൻകുഴി വനമേഖലയിൽ വെച്ച് കാട്ടാനയെ ചരക്കുലോറി ഇടിച്ചിട്ടത്. പരിക്കേറ്റ പിടിയാന കാട്ടിലേക്ക് കടന്നെങ്കിലും കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് ആനയ്ക്ക് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ ആന ആരോഗ്യം വീണ്ടെടുക്കാൻ […]

India Kerala

സ്കൂളുകളുടെ ഘടനാമാറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി

‌‌കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ ഘടനാമാറ്റം നടപ്പാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഘടനയിലേക്ക് മാറണമെന്നാണ് ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ ഉത്തരവ്. ഇതനുസരിച്ച് അഞ്ചാം ക്ലാസ് എല്‍.പി വിഭാഗത്തിലേക്കും എട്ടാം ക്ലാസ് യു.പി വിഭാഗത്തിലേക്കും മാറും. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളില്‍ ഘടനാ മാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജികളിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി ഒന്നു മുതൽ 5 വരെയും യു.പി ആറ് […]

India Kerala

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ

വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. വയനാട് മുള്ളൻകൊല്ലി ചുളുകോട് എങ്കിട്ടൻ ആണ് വിഷം കഴിച്ച് മരിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

India Kerala

വൈദ്യുതി ചാർജ്, ഇന്ധന വില വർധന: യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്

വൈദ്യുതി ചാർജ് വർധന, ഇന്ധന വില വർധന, കാരുണ്യ പദ്ധതി നിർത്തലാക്കൽ തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്. ഈ മാസം 18ന് എം.എൽ.എമാര്‍ സെക്രട്ടറിയേറ്റ് ധർണ നടത്തും. 15ന് പഞ്ചായത്ത് തലങ്ങളിൽ ഏകദിന ധര്‍ണ സംഘടിപ്പിക്കും. കാരുണ്യ പദ്ധതി പൂർണാർത്ഥത്തിൽ നിലനിർത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

India Kerala

സ്കൂളുകളുടെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു

സ്കൂളുകളുടെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളിലും ഘടനാമാറ്റം വേണം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി ഒന്ന് മുതൽ അഞ്ച് വരെയും യു.പി ആറ് മുതൽ എട്ട് വരെയുമാണ്. കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് എല്‍.പി ഒന്ന് മുതൽ നാല് വരെയും യു.പി അഞ്ച് മുതൽ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹരജികളിലാണ് ഹൈക്കോടതി വിധി. സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര […]

India Kerala

തിരുവനന്തപുരത്ത് എച്ച്1 എന്‍1 ബാധിച്ച് വിദ്യാര്‍ഥി മരിച്ചു

തിരുവനന്തപുരത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നെടുമങ്ങാട് സ്വദേശി മഹാദേവനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഹാദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പോയിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് പനി ബാധിച്ചത്. നാല് ദിവസമായി ചികിത്സയിലായിരുന്നു.

India Kerala

പിൻസീറ്റിലും ഹെൽമറ്റ് നിർബന്ധം; കാറിന്റെ പിൻസീറ്റ് യാത്രക്കാർ സീറ്റ് ബൽറ്റ് ധരിക്കണം

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കി. കാറിന്റെ പിൻസീറ്റ് യാത്രക്കാരും ഇനി മുതല്‍ സീറ്റ് ബൽറ്റ് ധരിക്കണം. നിയമം കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമീഷണർക്ക് ഗതാഗത സെക്രട്ടറി കത്ത് നൽകി. എന്നാൽ ഗതാഗത സെക്രട്ടറിയുടെ ഉത്തരവ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടില്ല. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും ,കാർ, ജീപ്പ് യാത്രക്കാർക്ക് സീറ്റ് ബൽറ്റും നിർബന്ധമാക്കി നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടതാണ്. എന്നാൽ സംസ്ഥാനത്ത് ഇത് പൂർണ്ണമായി നടപ്പിലാക്കിയില്ല. അപകടം നടന്നാൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി […]

India Kerala

ജയില്‍ ജീവനക്കാര്‍ക്ക് കൂച്ച്‌വിലങ്ങ്; സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ നിയന്ത്രണം

സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്നതിന് ജയില്‍ വകുപ്പ് ജീവനക്കാര്‍ക്ക് കര്‍ശന വിലക്ക്.ഔദ്യോഗിക വേഷത്തിലുള്ള ഫോട്ടോകള്‍ പോലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഉപയോഗിക്കരുതെന്ന് ജയില്‍ വകുപ്പ് മേധാവി സര്‍ക്കുലിറക്കി. രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യുകയോ ലൈക്ക് നല്‍കുകയോ ചെയ്യരുതെന്നും ഋഷിരാജ് സിംഗ് പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്. ജയില്‍ വകുപ്പ് മേധാവിയായി ഋഷിരാജ് സിംഗ് എത്തിയതിന് ശേഷം ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള നിയന്ത്രണം കര്‍ശനമാക്കുയാണ്.ഫേസ്ബുക്ക്,വാട്ട്സാപ്പ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഔദ്യോഗിക വേഷത്തിലുള്ള ചിത്രങ്ങള്‍ ഇടുന്നത് കര്‍ശനമായി വിലക്കി.ഓഫീസ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഫേസ്ബുക്കിലും വാട്ട്സാപ്പിലും കയറരുത്. […]