India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; ഡ്രൈവര്‍ നിയാസും എ.എസ്.ഐയും കീഴടങ്ങി

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ ക്രൈംബ്രഞ്ച് അന്വേഷണസംഘം മുമ്പാകെ രണ്ട് പ്രതികള്‍ കൂടി ഹാജരായി. പൊലീസ് ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. റിമാന്‍ഡില്‍ കഴിയുന്ന എസ്.ഐ കെ.എ സാബുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചേക്കും. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജകുമാറിനെ കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ച ഡ്രൈവര്‍ നിയാസ്, എ.എസ്.ഐ റെജിമോന്‍ എന്നിവരാണ് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം മുമ്പാകെ നെടുങ്കണ്ടം ഗസ്റ്റ് ഹൌസില്‍ ഹാജരായത്. വിശദമായ ചോദ്യം ചെയ്യലിനു […]

India Kerala

ഡി.എന്‍.എ പരിശോധനക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി

ലൈംഗിക പീഡന പരാതിയില്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി. സാമ്പിളുകള്‍ അടുത്ത തിങ്കളാഴ്ച നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കേസില്‍ ബിനോയ്ക്ക് മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 25000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം. ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാവണം. സാക്ഷികളെ ഭീതിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളിലാണ് ജാമ്യം അനുവദിച്ചത്.

India Kerala

പാലാ ഉപതെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ ജോസ് കെ. മാണി വിഭാഗം

പാലാ ഉപതെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാൻ ജോസ് കെ. മാണി വിഭാഗം. പാലായിൽ ജോസഫ് വിഭാഗത്തെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചു ചേർത്തു. ഉപതെരഞ്ഞെടുപ്പിൽ രണ്ട് ഇല ചിഹ്നത്തിൽ തന്നെ കേരള കോൺഗ്രസ് എം. സ്ഥാനാർഥി മത്സരിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പാർട്ടി രണ്ടായി പിളർന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തെ പൂർണമായും ഒഴിവാക്കി തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലായിൽ ജോസ് കെ. മാണി വിഭാഗം വിളിച്ചുചേർത്തത്. നിയോജക മണ്ഡലത്തിൽ ഉള്ള ജോയി എബ്രഹാമിനെ പോലും യോഗത്തിലേക്ക് ക്ഷണിച്ചില്ല. ഏതുവിധേനയും […]

India Kerala

ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി

കൊല്ലം ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി. നാലുപേരെ അറസ്റ്റ് ചെയിട്ടുണ്ട്. എക്സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.

India Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി രൂക്ഷം

കർദിനാൾ ആലഞ്ചേരിയുടെ മടങ്ങിവരവിനെ ചൊല്ലി എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ടായ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. സമവായ നീക്കങ്ങൾ മുൻപോട്ടു വച്ച സഭാനേതൃത്വത്തെ തള്ളി വിമതപക്ഷം പ്രതിഷേധങ്ങൾ തുടരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതിനിടെ ഭൂമി വിൽപ്പന സംബന്ധിച്ച് കർദിനാൾ ആലഞ്ചേരിക്ക് എതിരായ ഹരജി മൂവാറ്റുപുഴ മുൻസിഫ് കോടതി ഇന്ന് പരിഗണിക്കും. ആരോപണ വിധേയനായ കർദിനാൾ ആലഞ്ചേരിയുടെ മടങ്ങിവരവ് അംഗീകരിക്കില്ലെന്ന വിമതപക്ഷത്തിന്റെ നിലപാട് തുടരുന്നതാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികൾ രൂക്ഷമാകുന്നത്. സഭാ നേതൃത്വം മുൻപോട്ടു വച്ച സമവായ നീക്കങ്ങളോട് മുൻ […]

India Kerala

കോടതിയുടെയും മെഡിക്കല്‍ കൌണ്‍സിലിന്റെയും ഇടപെടലില്‍ പ്രതീക്ഷ വച്ച് എസ്.ആര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍

ഡോക്ടര്‍മാരും മറ്റു സൌകര്യങ്ങളുമില്ലാത്തെ വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ പ്രതീക്ഷ വെക്കുന്നത് കോടതിയുടെയും മെഡിക്കല്‍ കൌണ്‍സിലിന്റെയും ഇടപെടലില്‍. എസ്.ആര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന സാധ്യതയില്ല. കോളേജ് മാറ്റം മാത്രമാണ് വിദ്യാര്‍ഥികളുടെ പ്രതീക്ഷ. 2016ല്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ആദ്യ വര്‍ഷത്തെ അധ്യയനം നല്ല രീതിയില്‍ നടന്നു. 2017 മുതല്‍ അധ്യയനം മുടങ്ങി. കാര്യങ്ങള്‍ ശരിയാകുമെന്ന മാനേജ്മെന്റ് വാഗ്ദാനത്തില്‍ മുന്നോട്ടുപോയ വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും പ്രതീക്ഷയറ്റതോടെയാണ് നിയമവഴി തേടിയത്. ആരോഗ്യ വകുപ്പിന് മുന്നിലും ആരോഗ്യ സര്‍വകലാശാലക്ക് മുന്നിലും […]

India Kerala

കെ.പി.സി.സി പുനഃസംഘടന ജൂലൈ 31ന് മുമ്പ്

കെ.പി.സി.സി പുനഃസംഘടന ജൂലൈ 31 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഒരാള്‍ക്ക് ഒരു പദവി എന്നതില്‍ തീരുമാനമായില്ല. ഭാരവാഹികളെ കെ.പി.സി.സി അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ ധാരണയായി. ചര്‍ച്ചകള്‍ നടത്താന്‍ കെ.പി.സി.സി പ്രസിഡന്റിന് ചുമതല നല്‍കി. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനങ്ങള്‍. പുനഃസംഘടന മുഖ്യചര്‍ച്ചയായ കെ.പി.സി.സി രാഷ്ട്രീകാര്യ സമിതിയാണ് ഈ മാസം 31 ന് മുമ്പായി പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്. നിലവിലെ ജംബോ കമ്മറ്റികള്‍ മാറ്റി പ്രവര്‍ത്തന ക്ഷമമായ സമിതികള്‍ ഡി.സി.സിയിലും കെ.പി.സി.സിയും രൂപീകരിക്കും. ഒരാള്‍ക്ക് ഒറ്റ പദവിയെന്ന […]

India Kerala

മഴക്കുറവ് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മന്ത്രി; അടിയന്തര യോഗം ബുധനാഴ്ച

ഈ വര്‍ഷത്തെ മഴ കുറവ് കുടിവെള്ള വിതരണത്തെയും ജലസേചനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വരള്‍ച്ച നേരിടാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഈ മാസം പത്തിന് ചേരും. തുടര്‍നടപടികള്‍ക്കായി വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി ആലുവയില്‍ പറഞ്ഞു. ഈ വര്‍ഷം സംസ്ഥാനത്ത് 48 ശതമാനത്തിലധികം മഴ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇനിയും വേണ്ടത്ര മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് മന്ത്രി നല്‍കുന്നത്. ഇത്തവണ ജൂണ്‍ മാസം മുതല്‍ ലഭിക്കണ്ട ലഭിക്കേണ്ട […]

India Kerala

കൈവരിയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കിണറില്‍ വീണു; യുവാവ് കിണറ്റില്‍ കഴിഞ്ഞത് രണ്ട് ദിവസം

ഫോണ്‍ ചെയ്യുമ്പോള്‍ പലരും പരിസരം മറക്കുമെന്നും അതു വഴി പല അബദ്ധങ്ങളിലും അപകടങ്ങളിലും ചെന്നു ചാടുന്ന സംഭവങ്ങള്‍ നമ്മള്‍ പലവട്ടം കണ്ടിട്ടുണ്ട്. ഈയിടെ തിരുവനന്തപുരം കൊഞ്ചിറ നാലുമുക്ക് വിളയിലും ഇത്തരത്തിലൊരു സംഭവം നടന്നു. കിണറിന്റെ കൈവരിയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ യുവാവ് അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. ഇയാള്‍ കിണറ്റില്‍ വീഴുന്നത് ആരും അറിയാത്തത് മൂലം രണ്ട് രാത്രിയും ഒന്നര പകലുമാണ് യുവാവിന് കിണറ്റില്‍ കഴിയേണ്ടി വന്നത്. ബുധനാഴ്ച വീടിനോട് ചേര്‍ന്നുളള കിണറ്റിന്റെ കൈവരിയിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്ന പ്രദീപ്(38) എന്ന […]

India Kerala

കെ.എസ്.ഇ.ബി ഈടാക്കുന്ന പോസ്റ്റ് നിരക്ക് കൂടുതല്‍; കേബിള്‍ ടിവി മേഖല പ്രതിസന്ധിയില്‍

കെ.എസ്.ഇ.ബി ഈടാക്കുന്ന പോസ്റ്റ് നിരക്ക് വര്‍ധിപ്പിച്ചത് ചെറുകിട കേബിള്‍ ടി.വി മേഖലയെ പ്രതിസന്ധിയിലാക്കുന്നു. നഗരപരിധിയില്‍ ഒരു പോസ്റ്റിന് നാനൂറ്റി മുപ്പത്തി എട്ട് രൂപയാണ് ഈടാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍-നഗരസഭ പരിധിയില്‍ ഒരു പോസ്റ്റിന് 438 രൂപയാണ് ചെറുകിട കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. പഞ്ചായത്ത് പരിധിയില്‍ 219 രൂപയും. നിരക്കില്‍ ഓരോ വര്‍ഷവും അഞ്ച് ശതമാനം വര്‍ധനവുമുണ്ട്. ഈ അവസ്ഥയില്‍ മുന്നോട്ട് പോകാനാവില്ലെന്ന് കേബിള്‍ ടി.വി […]