India Kerala

കെ.എം ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാമിന് ജാമ്യം; സര്‍ക്കാര്‍ അപ്പീല്‍ തള്ളി

ശ്രീറാം വെങ്കിട്ടരാമനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ നിരവധി പാളിച്ചകളുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ലെന്നും കോടതി. മാധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു അപ്പീലിലെ ആവശ്യം. മാധ്യമ പ്രവര്‍ത്തകന്‍ മരണപ്പെട്ട സമയത്ത് അപകടകാരണമായ വാഹനം ഓടിച്ചിരുന്നത് താനല്ലെന്ന വാദമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഹൈകോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. മ്യൂസിയം പബ്ലിക് ഓഫീസിന് മുന്നിലുണ്ടായ അപകടത്തില്‍ ഇടതുവശത്തിരുന്ന ശ്രീറാമിനും പരിക്കേറ്റെന്നായിരുന്നു […]

India Kerala

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. നാളെ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മുൻകരുതൽ എന്ന നിലയിൽ നാളെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. അവധി ആഘോഷമാക്കാൻ കുട്ടികള്‍ കുളത്തിലേക്കും പുഴയിലേക്കും പോകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. നിലവിൽ […]

India Kerala

മൂന്ന് ദിവസം കൂടി മഴ തുടരും; നാളെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ കാരണം. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് […]

India Kerala

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി സമ്പത്ത് ചുമതലയേറ്റു

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട മുന്‍ എം.പി എ സമ്പത്ത് ചുമതലയേറ്റെടുത്തു. ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ എ.സമ്പത്തിനെ സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് സമ്പത്തിന്റെ നിയമനം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക സമാഹരണത്തിനായി കേരളഹൌസില്‍ ആരംഭിച്ച കൌണ്ടറിന്റെ ഉദ്ഘാടനം സമ്പത്ത് നിര്‍വഹിച്ചു. പ്രളയസഹായങ്ങള്‍ക്കായി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റ് വിമര്‍ശനങ്ങള്‍ക്ക് പിന്നീട് മറുപടി പറയാമെന്നും സമ്പത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

India Kerala

ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ അതിതീവ്രമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാന്‍ കാരണം. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ സാബുവിന് ജാമ്യം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന് ജാമ്യം. ഹൈകോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദിച്ചെന്ന് രാജ്കുമാര്‍ പറഞ്ഞിട്ടില്ലെന്നും മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി. നിലവിലെ കേസിനെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം എന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തില്‍ ചില കണ്ണികള്‍ വിട്ടു പോയതായി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ പേരില്‍ പ്രതിയുടെ കസ്റ്റഡി അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

India Kerala

ഗായകന്‍ ബിജു നാരായണന്റെ ഭാര്യ ശ്രീലത അന്തരിച്ചു

പ്രശസ്ത പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 44 വയസ്സായിരുന്നു.അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും.മഹാരാജാസ് കോളേജില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത.

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്.ഐ സാബുവിന് ജാമ്യം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിന് ജാമ്യം. ഹൈകോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ മര്‍ദിച്ചെന്ന് രാജ്കുമാര്‍ പറഞ്ഞിട്ടില്ലെന്നും മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. കസ്റ്റഡി മരണത്തിന് കാരണമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി. നിലവിലെ കേസിനെ സംരക്ഷിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം എന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തില്‍ ചില കണ്ണികള്‍ വിട്ടു പോയതായി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ പേരില്‍ പ്രതിയുടെ കസ്റ്റഡി അനന്തമായി നീട്ടികൊണ്ടുപോകാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

India Kerala

കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇനി നാല്പത് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിച്ച് തെരച്ചില്‍ നടത്തുകയാണ്. വയനാട് ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ ഇന്ന് തെരച്ചില്‍ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം മഴ തുടര്‍ന്നതും മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. അതേസമയം കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ദിവസം ആരെയും കണ്ടെത്താനായിരുന്നില്ല.

India Kerala

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ,റവന്യു സെക്രട്ടറി വി.വേണു, ഡി.ജി.പി ലോക് നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം ഉള്ളത്. ഇന്ന് രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദർശിക്കുക. പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ […]