കോഴിക്കോട്, വയനാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പ്രൊഫഷണൽ കോളജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. മഴ കുറവുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധിയെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. തുടർച്ചയായി മഴ പെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
Kerala
കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലെയും ചില പ്രദേശങ്ങളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്നര മുതല്‍ 3.8 കിലോമീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചു. അതേ സമയം, ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും നാളെ ഇടുക്കി, […]
അതിതീവ്രമഴയ്ക്ക് ഇനി സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷകര്‍; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടു
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന ശക്തമായ മഴയക്ക് നേരിയ ശമനം.ഇന്ന് എവിടെയും അതിതീവ്ര മഴയക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. റെഡ് അലര്‍ടില്ല.അതേ സമയം ഇന്ന് രണ്ടു ജില്ലകളിലും നാളെ നാലു ജില്ലകളിലും ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആലപ്പഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട,ഇടുക്കി,പാലക്കാട്,മലപ്പുറം,വയനാട്,കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ […]
കവളപ്പാറയില്‍ തെരച്ചില്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം
പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായ കവളപ്പാറയില്‍ വിപുലമായ രീതിയില്‍ തെരച്ചില്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഉരുള്‍പൊട്ടല്‍ വലിയ നാശംവിതച്ച കവളപ്പാറയില്‍ ഇനി അമ്ബത് പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ത്യന്‍ സൈന്യം തെരച്ചിലിന്റെ നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെ തെരച്ചില്‍ കുറേക്കൂടി വേഗത്തിലായിട്ടുണ്ട്. കുറേക്കൂടി ശാസ്ത്രീയമായി തെരച്ചില്‍ നടത്തി ഇനി അവശേഷിക്കുന്ന ആളുകളെ കണ്ടെത്താനാണ് ശ്രമം. കവളപ്പാറയിലെ മുത്തപ്പന്‍മല ഇടിഞ്ഞാണ് ഇത്ര വലിയം ദുരന്തം സംഭവിച്ചത്. ആ മലയുടെ കീഴിലുള്ള ബഹുഭൂരിപക്ഷം വീടുകളും ഇപ്പോള്‍ മണ്ണിനടിയിലാണ്. ആ […]
ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ ഗതാഗതം സ്തംഭിച്ചു
ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി റോഡില്‍ വീണ്ടും ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് കെഎസ്‌ആര്‍ടിസി ബസ് ഉള്‍പ്പെടെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് . എ സി റോഡിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളില്‍ വെള്ളം കയറി. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും ഇറങ്ങുന്ന വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്കാണ് എത്തുന്നത് . ഇടവിട്ട് മഴ പെയ്യുന്നത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു . അതേസമയം, മഴ മാറി നിന്നാല്‍ രണ്ട് ദിവസം കൊണ്ട് വെള്ളം ഇറങ്ങുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മഴ കുറയുന്നു; മലബാര്‍ മേഖലയില്‍ റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് റെഡ് അലേര്‍ട്ടില്ല. തെക്കന്‍ കേരളത്തിലും മഴ കുറഞ്ഞു. പുതിയ ന്യൂനമര്‍ദ്ദമുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മലബാര്‍ മേഖലയില്‍ താറുമാറായ റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. മംഗലാപുരത്തേക്കുള്ള എല്ലാ ട്രെയിനുകളും ഓടിത്തുടങ്ങി. മഴക്കെടുതിയില്‍ ഇതുവരെ 82 പേരാണ് മരിച്ചത്. തിരുവനന്തപുരത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പാലക്കാട് ഒരാള്‍ മുങ്ങിമരിച്ചു. 286 വീടുകള്‍ തകര്‍ന്നു. രണ്ടര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പിലാണ്.
പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം-പെരുമാതുറ പാറക്കെട്ടില്‍ ബോട്ടിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ റോക്കി ബെഞ്ചിനോസ്, ലാസര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് തലുക്കിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് ആണ് അപകടത്തിൽ പെട്ടത്.
ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഉച്ചക്ക് ശേഷം പുനരാരംഭിക്കും
ഷൊര്‍ണൂര്‍ -കോഴിക്കോട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഉച്ചക്ക് ശേഷം പുനരാരംഭിക്കുമെന്ന് റെയില്‍വേ. ഫറോഖ് പാലത്തിന് മുകളില്‍ വീണ മരച്ചില്ലകള്‍ നീക്കം ചെയ്ത ശേഷമാണ് ട്രെയിനുകള്‍ ഓടിത്തുടങ്ങുക.
പെരുംമഴക്ക് ശമനം; 82 മരണം
സംസ്ഥാനത്ത് കനത്ത നാശം വിതച്ച മഴക്ക് ശമനമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇന്ന് ഒരിടത്തും റെഡ് അലര്‍ട്ടില്ല. എന്നാല്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രവചിക്കുന്ന ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. അതേസമയം, ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപംകൊളളുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മഴക്കെടുതില്‍ ഇതുവരെ സംസ്ഥാനത്ത് 82 പേര്‍ മരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 2,61,292 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കാണാതായവരില്‍ കൂടുതലും മലപ്പുറത്ത് കവളപ്പാറയിലും പുത്തുമലയിലുമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരുകയാണ്. 13 […]
ഇന്ന് ബലിപെരുന്നാള്‍
ഇബ്രാഹിം പ്രവാചകന്റെയും കുടുംത്തിന്റെയും ത്യാഗസ്മരണയില്‍ ഇസ്‌ലാം മത വിശ്വാസികല്‍ ഇന്ന് ഈദുഗാഹുകളിലേക്കും പള്ളികളിലേക്കും പോകും. മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷത്തിനപ്പുറം സേവനത്തിന്റെ ദിനമായ പെരുന്നാള്‍ മാറ്റണമെന്ന ആഹ്വാനവുമായി ഇസ്‌ലാം മത പണ്ഡിതര്‍. മഹാനായ പ്രവാചകനും കുടുംബവും കടന്നുപോയ പരീക്ഷണത്തിന്റെയും ത്യാഗത്തിന്റെ നാളുകളെ വിശ്വാസികള്‍ ഓര്‍ത്തെടുക്കുന്ന ആഘോഷമാണ് ബലി പെരുന്നാള്‍. ഈദുഗാഹുകളിലും പള്ളികളിലുമായി പെരുന്നാള്‍ നമസ്‌കാരം നടത്തി ബലിയും പൂര്‍ത്തികരിക്കുകയാണ് പതിവ്. സംസ്ഥാന വ്യാപകമായുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷം സേവനത്തിന് വഴിമാറണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു. […]











