India Kerala

മാനുഷക്കും കുടുംബത്തിനും മാതൃസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് വീടൊരുക്കും

കേരളത്തിലെ പ്രളയകെടുതിയില്‍ പകച്ച് നിന്ന ആ നാലാംക്ലാസുകാരി മാനുഷയെ കൈവിടില്ല കേരളം. മാനുഷയ്ക്കും കുടുംബത്തിനും മാതൃസ്നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് വീട് വെച്ച് നല്‍കും. പ്രളയത്തില്‍ വീടും ക്യാമ്പില്‍വെച്ച് അച്ഛനെയും നഷ്ടപ്പെട്ട മാനുഷയുടെ സങ്കടം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൈസൂരില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇവിടെയെത്തി പുറമ്പോക്കില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു മാനുഷയുടെ കുടുംബം. സങ്കടപെരുമഴയിലായിരുന്നു മാനുഷ. ഈ പെരുമഴക്കാലം അവള്‍ക്കാദ്യം താമസിച്ചിരുന്ന കൂര നഷ്ടമാക്കി. അവിടെ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് പറച്ച് നട്ടപ്പോള്‍ അച്ഛന്‍ അവളെയും ഏട്ടന്‍മാരെയും […]

India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും

ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റ‍ഡി മരണം സി.ബി.ഐ അന്വേഷിക്കും. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്, സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണം തുടരും. നെടുങ്കണ്ടത്ത് നടന്ന സാമ്പത്തിക തട്ടിപ്പിന്‍റെ പേരില്‍ അറസറ്റ് ചെയ്യപ്പെട്ട രാജ്കുമാര്‍ പീരുമേട് സബ്ജയിലില്‍ വെച്ച് ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന്‍റെ മരണം പൊലീസിന്‍റെ മര്‍ദ്ദനം മൂലമാണെന്ന് ആരോപണം അന്ന് തന്നെ ഉയര്‍ന്നിരിന്നു. ഇതോടെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം […]

India Kerala

കൈക്കൂലി പിരിക്കാന്‍ പ്രത്യേക സ്റ്റാഫ്, കൃഷിഭൂമി കരഭൂമിയാക്കുന്നതിന് 25,000 രൂപ: വനിതാ കൃഷി ഓഫീസര്‍ പിടിയിലായത് ഇങ്ങനെ…

ചങ്ങനാശേരി: കൃഷിഭൂമി കരഭൂമിയാക്കുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ ചങ്ങനാശേരി കൃഷി ഓഫീസറെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. കൊല്ലം ആലുംമൂട് മണ്ഡലം ജംഗ്ഷനില്‍ തിരുവോണം വീട്ടില്‍ വസന്തകുമാരിയെയാണ് ഇന്നലെ വൈകുന്നേരം വിജിലന്‍സ് ഡിവൈ.എസ്.പി എന്‍.രാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്ക് പുറമെ കണക്കില്‍പ്പെടാത്ത 55,000 രൂപയും ഇവരില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തു. ചങ്ങനാശേരി സ്വദേശിയുടെ ഭൂമി നിലവില്‍ കൃഷിഭൂമിയെന്നാണ് രേഖകളിലുള്ളത്. ഇത് കരഭൂമിയാക്കി മാറ്റി നല്‍കുന്നതിനാണ് കൃഷി ഓഫീസര്‍ […]

India Kerala Uncategorized

24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴ, മൂന്ന് ദിവസം തുടരുമെന്നും മുന്നറിയിപ്പ്: മരണം 101

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ കെ.സന്തോഷ് അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളില്‍ വ്യാപകമായ മഴയുണ്ടാകും. മൂന്നാമത്തെ ദിവസം മുതല്‍ മഴയുടെ ശക്തി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി അടുത്ത സീസണിലും ഇതുപോലെ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മലപ്പുറത്തും വയനാട്ടിലും ദുരന്തം വിതച്ച ശേഷം ഒട്ടൊന്നു ശ്രമിച്ച മഴ വീണ്ടും കനക്കുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും കാലാവസ്ഥ […]

India Kerala

പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു

പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ശിവരഞ്ജിത്ത്, പ്രണവ്, നസീം , ഗോകുല്‍, സഫീര്‍ എന്നിവരാണ് പ്രതികള്‍ .പട്ടികയിലുള്ള ഗോകുല്‍ പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യഗസ്ഥനാണ്. അഞ്ച് പേരെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

India Kerala

കെവിന്‍ കേസില്‍ വിധി 22ന്

കേരളത്തെ നടുക്കിയ കെവിന്‍ കേസില്‍ വിധി പറയുന്നത് കോടതി ഈ മാസം 22ലേക്ക് മാറ്റി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ചാലിയക്കരയിലെ പുഴയില്‍ മുക്കി കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 പ്രമാണങ്ങളും 55 രേഖകളും […]

India Kerala

കെ.എം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കും

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തിന് അടിയന്തര സഹായമായി നാല് ലക്ഷം രൂപയും ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

India Kerala

മധ്യകേരളത്തിലും മലബാറിലും കനത്ത മഴ; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

മധ്യകേരളത്തിലും മലബാറിലെ പലയിടങ്ങളിലും ശക്തമായ മഴ. കോഴിക്കോടും മലപ്പുറത്തും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മീനച്ചിലാറ്റിലും പമ്പ , മണിമല, അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നു. എ.സി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് തുടർച്ചയായ നാലാം ദിവസവും ആലപ്പുഴ -ചങ്ങനാശേരി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. അതേസമയം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ തുടരുകയാണ്. കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം […]

India Kerala

കോട്ടയത്ത് ശക്തമായ മഴ തുടരുന്നു; മീനച്ചിലാറ്റിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ പെയ്തത്. ഇതേ തുടർന്ന് മീനച്ചിലാറ്റിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, തലനാട്, തീക്കോയി, വാഗമൺ, കാഞ്ഞിരപ്പള്ളി ,മുണ്ടക്കയം എന്നീ കിഴക്കൻ മേഖലയിലാണ് മഴ ശക്തമായിരിക്കുന്നത്. ഇന്നലെ പകലും രാത്രിയിലും അതിശക്തമായ മഴയാണ് ലഭിച്ചത് . ഇതേ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു. പാലാ നഗരത്തിലും മൂന്നാനി അമ്പാറ മേഖലയിലും മീനച്ചിലാർ കര കവിഞ്ഞു. […]

India Kerala

കോഴിക്കോട് പാറമ്മലില്‍ ചാലിയാറിന്‍റെ തീരം വന്‍ തോതില്‍ ഇടിയുന്നു

കോഴിക്കോട് പാറമ്മലില്‍ ചാലിയാറിന്‍റെ തീരം വന്‍ തോതില്‍ ഇടിയുന്നു. ചാലിയാറില്‍ നിന്നും കയറിയ ചെളി നിറഞ്ഞതിനാല്‍ പല വീടുകളിലേക്കും ആളുകള്‍ക്ക് എത്താനാവാത്ത സ്ഥിതിയിലാണ്. തീരമിടിയുന്നത് തടയാന്‍ അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ചാലിയാറിന്‍റെ തീരത്തുള്ള വീടുകളാണ് ഇവയെല്ലാം. പ്രളയ ജലം കുതിച്ചെത്തുമ്പോള്‍ ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെട്ടത്. ക്യാമ്പില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ പലയിടത്തും തീരം ഇടിഞ്ഞ് ചാലിയാറിലേക്ക് താഴ്ന്നു,. ഇതെല്ലാം ആധിയോടെ നോക്കിനില്‍ക്കാനേ ഇവര്‍ക്ക് സാധിക്കുന്നുള്ളൂ. ചാലിയാറില്‍ നിന്നും കയറിയ വെള്ളം ഇറങ്ങിയെങ്കിലും പല […]