India Kerala

രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ജോസ് ടോം

രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം.ജോസഫ് വിഭാഗത്തിന്റെ വോട്ടും വേണം..കെ.എം മാണിയുടെ അനുഗ്രഹം വിജയത്തിലെത്തിക്കുമെന്നും ജോസ് ടോം മീഡിയവണിനോട് പറഞ്ഞു.

India Kerala

മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥിയില്ലാത്തത് അനുകൂല ഘടകമെന്ന് മാണി സി.കാപ്പന്‍

പാലായില്‍ മാണി കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥിയില്ലാത്തത് അനുകൂല ഘടകമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍. ഇത് ബോണാസായാണ് കരുതുന്നത്. പി.ജെ ജോസഫിന്റെ സഹായം തേടില്ലെന്നും കാപ്പന്‍ മീഡിയവണിനോട് പറഞ്ഞു.

India Kerala

കോരയാർ പുഴയിൽ തടയണ നിർമ്മാണം: തമിഴ്നാട് നിലപാടിനെ അനുകൂലിച്ച് കേരളം

കോരയാർ പുഴയിൽ തടയണ നിർമ്മിച്ച തമിഴ്നാടിനെ അനുകൂലിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. കോരയാർ പുഴ പറമ്പിക്കുളം ആളിയാർ കരാറിന്‍റെ ഭാഗമല്ലെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്നും നിയമ വിദഗ്തർ ചൂണ്ടി കാട്ടുന്നു. ഒരു സംസ്ഥാനത്ത് നിന്നും മറ്റെരു സംസ്ഥാനത്തേക്ക് ഒഴുകുന്ന നദികൾ തടസപ്പെടുത്തരുത്. ഇതിന് അന്തർ സംസ്ഥാന നദീജല കരാർ ബാധകമല്ല. പുതിയ തടയണ നിർമ്മിച്ചത് പറമ്പിക്കുളം-ആളിയാർ കരാറിന്‍റെ ലംഘനമല്ലെന്ന മന്ത്രിയുടെ വാദവും തെറ്റാണെന്ന് നേരത്തെ കേസ് നടത്തിയിരുന്ന അഭിഭാഷകൻ പറയുന്നു. […]

India Kerala

സംസ്ഥാനത്ത് സിമന്റിന്റെ വില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സിമന്റിന്റെ വില കുതിച്ചുയര്‍ന്നു. ചാക്കിന് 30 മുതല്‍ 40 രൂപ വരെയാണ് കമ്പനികള്‍ വില വര്‍ധിച്ചിരിക്കുന്നത്. പ്രളയത്തില്‍ നിന്നും കര കയറുന്നതിനിടെ സിമന്റ് വില വര്‍ധിച്ചത് നിര്‍മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മതിയായ കാരണമില്ലാതെയാണ് സിമന്റ് കമ്പനികള്‍ കുത്തനെ വില് വര്‍ധിപ്പിച്ചിരിക്കുന്നത്. എ ഗ്രേഡ് കമ്പനികളെല്ലാം നാല്‍പ്പത് രൂപ വരെ വിലയുയര്‍ത്തി. രാംകോ സിമന്റിന് മൊത്തവിപണയില്‍ ചാക്കിന് 370 രൂപയായിരുന്നത് 410 രൂപയായി. 350 രൂപയായിരുന്ന ചെട്ടിനാട് സിമന്റിന്റെ വില 390 ആയി വര്‍ധിച്ചു. ശങ്കര്‍ […]

India Kerala

മാണി കുടുംബത്തിന്റെ വിശ്വസ്തന്‍; പാലായില്‍ വിജയമുറപ്പിച്ച് ജോസ് ടോം

കെ.എം മാണിയുടെ ചിത്രം മനസിലുള്ള പാലാക്കാര്‍ തന്നെ വിജയിപ്പിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പറയുന്നു. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജോസ് ടോം എന്നും മാണി കുടുംബത്തിന്റെ വിശ്വസ്തനാണ്. പാലായ്ക്ക് കെ.എം മാണി അല്ലാതെ ഒരു പിന്തുടര്‍ച്ചക്കാരനെത്തി. അതും കരിങ്ങോഴയ്ക്കല് കുടുംബത്തിന്റെ വിശ്വസ്തനായ സുഹൃത്ത്. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കെ.എം മാണിയാണ് ജോസ് ടോമിനെ കൈ പിടിച്ച് പൊതുരംഗത്തേക്കെത്തിച്ചത്. 1980ല്‍ കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി. പിന്നീട് കേരളാ യൂത്ത് ഫ്രണ്ട് […]

India Kerala

പൊന്നോണം വരവായി; പൂവിളിയുടെ പൂക്കാലവുമായി ഇന്ന് അത്തം

പൂവിളിയുടെ ആരവമുയര്‍ത്തി ഇന്ന് അത്തം. തിരുവോണത്തെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. നാടും നഗരവുമെല്ലാമിനി ഓണത്തിരക്കിലമരും. പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും. തൊടികളിലും വയലിലും വീട്ടുമുറ്റത്തുമെല്ലാം കുഞ്ഞിക്കൈകള്‍ നീണ്ടു ചെല്ലും. പൂക്കളിറുക്കാന്‍. സന്തോഷത്തിന്റെ കൂട്ടായ്മയുടെ കളിചിരിയോടെ പൂക്കള്‍ ശേഖരിക്കും. തുമ്പയും മുക്കുറ്റിയും കൃഷ്ണകിരീടവും വാടാമല്ലിയുമടക്കം നാട്ടില്‍ കിട്ടാവുന്ന പൂക്കള്‍ കൊണ്ട് ആദ്യ ദിവസങ്ങളില്‍ പൂക്കളം തീര്‍ക്കും. പിന്നീടങ്ങോട്ട് പൂക്കളത്തിന്റെ വലുപ്പം കൂടും. ഇതരസംസ്ഥാനത്ത് നിന്നെത്തിയ പൂക്കള്‍ പൂക്കളങ്ങള്‍ കീഴടക്കും. ചാണകമെഴുകിയ പൂത്തറകളും നാട്ടിന്‍പുറത്തെ മാഞ്ഞ്പോകുന്ന ഓണക്കാഴ്ചകളാണ്. പ്രളയം […]

India Kerala

തരൂരിനെതിരെ വീണ്ടും കെ മുരളീധരന്‍

മോദിയെക്കുറിച്ച പരാമര്‍ശത്തില്‍ കെ.പി.സി.സി പരസ്യപ്രസ്താവനകള്‍ വിലക്കിയിട്ടും ശശി തരൂരിനെ വിമര്‍ശിച്ച് വീണ്ടും കെ മുരളീധരന്‍ എം.പി. ആത്മാഭിമാനമുള്ള ആര്‍ക്കും മോദിയെ പ്രശംസിക്കാനാവില്ലെന്ന് മുരളീധരന്‍. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയില്ലെങ്കിലും പാര്‍ലമെന്റില്‍ തങ്ങള്‍ക്കാവും വിധം മോദിയെ വിമര്‍ശിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പ്രതികരിച്ചു. ശശി തരൂരിന്റെ വിശദീകരണം സ്വീകരിച്ച് കെ.പി.സി.സി വിവാദം അവസാനിപ്പിച്ചെങ്കിലും മുരളീധരന്‍ പിന്നോട്ടില്ല. മോദിപ്രശംസ പാടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. ബി.ജെ.പിക്കാര്‍ക്ക് പോലും പ്രശംസിക്കാന്‍ കഴിയാത്ത തരം വൃത്തികെട്ട ഭരണമാണ് മോദിയുടേത്. മന്‍മോഹന്‍ സിങ്ങിനെ ഇടക്കിടെ പ്രശംസിച്ചിട്ടല്ല ബി.ജെ.പി […]

India Kerala

നിഷ സ്ഥാനാര്‍ഥിയായാല്‍ രണ്ടില ചിഹ്നം നല്‍കില്ലെന്ന് ജോസഫ് ഗ്രൂപ്പ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്ന് ജോസഫ് ഗ്രൂപ്പ് നേതൃ യോഗത്തില്‍ പൊതു വികാരം. പാര്‍ട്ടി മെമ്പര്‍മാരല്ലാത്തവര്‍ സ്ഥാനാര്‍ഥിയാകേണ്ടെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പിലും തുറന്നടിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് ജയസാധ്യതയെ ബാധിക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുഴങ്ങി നില്‍ക്കുന്ന സാഹചര്യത്തിലാണ് ജോസഫ് വിഭാഗം അടിയന്തര നേതൃയോഗം തൊടുപുഴയില്‍ ചേര്‍ന്നത്. നിഷ ജോസ് കെ മാണിയെ രംഗത്തിറക്കാനുള്ള ജോസ് […]

India Kerala

നെഹ്റു ട്രോഫി വള്ളം കളിക്ക് തുടക്കമായി

അറുപത്തിഏഴാമത് നെഹ്‌റുട്രോഫി വള്ളംകളിക്ക് തുടക്കമായി. ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലുമാണ് ഇനി നടക്കാനുള്ളത്. പ്രഥമ ചാമ്പ്യന്‍സ് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ചടങ്ങിലെ മുഖ്യാതിഥി. കായലോളങ്ങളിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ് , ആർപ്പോ വിളിയും, വഞ്ചിപ്പാട്ടുമായി പുന്നമടക്കായലിൽ ജല പൂരം തുടങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആലപ്പുഴയുടെ വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെയാണ് ജലോത്സവത്തിന് തുടക്കമായത്. ഉച്ചയ്ക്ക് […]

India Kerala

സംപ്രേഷണാവകാശം സ്വകാര്യ ചാനലിന്; വള്ളംകളിയെ ചൊല്ലി തർക്കം മുറുകുന്നു

നെഹ്റുട്രോഫി വള്ളം കളിയെ ചൊല്ലി തർക്കം മുറുകുന്നു. ജലമേളയുടെ സംപ്രേഷണ അവകാശം സ്വകാര്യ ചാനലിന് നൽകിയതാണ് വിവാദമായത്. അതേസമയം മേളയുടെ വാണിജ്യവൽക്കരണമാണ് ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. അറുപത്തിയേഴമത് നെഹ്‌റു ട്രോഫി ജലമേള സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് മലയാള ദൃശ്യമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതാണ് വിവാദങ്ങൾക്ക് കാരണം. മേളയ്ക്കൊപ്പം ചാമ്പ്യൻസ് ബോട്ട് ലീഗ് കൂടി നടത്തുന്നത് നെഹ്‌റു ട്രോഫിയുടെ മാറ്റ് കുറയ്ക്കുമെന്ന അക്ഷേപങ്ങൾ നിലനിൽക്കെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്. പ്രഥമ പ്രധാനമന്ത്രിയുടെ പേരിലുള്ള ജലമാമാങ്കത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് […]