India Kerala

കേരളാ കോണ്‍ഗ്രസ് തര്‍ക്കം; യു.ഡി.എഫ് ഇടപെടുന്നു

കേരള കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കങ്ങൾ രൂക്ഷമായതോടെ പ്രശ്നം പരിഹരിക്കാൻ യു.ഡി.എഫ് ഇടപെടുന്നു. ഇതിനായി കോട്ടയത്ത് യു.ഡി.എഫ് ഉപസമിതി ചേര്‍ന്നു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്നാണ് യു.ഡി.എഫ് നിർദ്ദേശം. സ്ഥാനാർഥി നിർണയം അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് ഉപസമിതി യോഗം ചേർന്നത്. നേരത്തെ ഒന്നാം തീയതി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ ഇത് നീണ്ടുപോയേക്കാം എന്നാണ് സൂചന. നിഷ ജോസ് കെ മാണി യുടെ പേര് സജീവമായി […]

India Kerala

മാണി സി. കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

പാലാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്തില്‍ അസിസ്റ്റന്റ് റിട്ടേണ്‍ ഓഫീസര്‍ക്ക് മുമ്പാകെയാണ് മാണി സി. കാപ്പന്‍ പത്രിക സമര്‍പ്പിച്ചത്. ഓണാവധി തുടങ്ങും മുമ്പെ പാലായിലെ കോളജുകളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി. കാപ്പന്‍. എല്‍.ഡി.എഫ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസം പിന്നിട്ടു. ഓണം അവധി ആരംഭിക്കും മുമ്പെ പാലാ മണ്ഡലത്തിലെ വിവിധ കോളജുകളിലെത്തി യുവാക്കളുടെ വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി കാപ്പന്‍. മുന്‍ […]

India Kerala

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് നാളെ മുതൽ കനത്ത പിഴ

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ നാളെ മുതല്‍ കനത്ത പിഴ. ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക കുത്തനെ കൂട്ടിയതുള്‍പ്പെടെയുള്ള കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ പ്രാബല്യത്തില്‍ വരും. ബോധവത്ക്കരണ പരിപാടികളുമായി മോട്ടോര്‍വാഹന വകുപ്പ് രംഗത്തുണ്ട്. ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പത്തിരട്ടി വരെ വര്‍ഘിപ്പിച്ചു കൊണ്ടാണ് നിയമം ഭേദഗതി ചെയ്തത്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ ഇനി പിഴ 5000 രൂപയാണ്. നേരത്തെ ഇത് 1000 രൂപയായിരുന്നു. ഹെല്‍മറ്റ്/സീറ്റ് ബെല്‍റ്റ് ഇല്ലാതെ വരുന്നവര്‍ക്ക് ഇനി 100 രൂപ കൊടുത്തു രക്ഷപ്പെടാനാകില്ല. മിനിമം 1000 രൂപയെങ്കിലും വേണം […]

India Kerala

വെള്ളക്കെട്ടിലെ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റ്

പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റ് വെള്ളകെട്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബസ് സ്റ്റാന്‍റിലെ യാർഡുകൾക്ക് സമീപം ചെളിവെള്ളം കെട്ടി കിടന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ അപകടവും പതിവാണ്. പത്തനംതിട്ട കെ.എസ്.ആർ.ടി ബസ് സ്റ്റാന്‍റിലെ അവസ്ഥയാണിത്. ചെളിവെള്ളം കെട്ടി കിടക്കുന്ന കുഴികൾ ചാടി കടന്നു വേണം യാത്രക്കാർ ബസുകളിൽ പ്രവേശിക്കാൻ. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വെള്ളത്തിന്റെ ദുർഗന്ധവും യാത്രക്കാർ സഹിക്കണം. ബസ് സ്റ്റാന്റ് ഈ അവസ്ഥയിലായിട്ട് മാസങ്ങളായി. പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന്റെ പണിയും ഇഴഞ്ഞുനീങ്ങുകയാണ്. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ എത്തുന്ന […]

India Kerala

നെഹ്രു ട്രോഫി വള്ളംകളി ഇന്ന്; സച്ചിന്‍ തെൻഡുൽക്കര്‍ മുഖ്യാതിഥി

അറുപത്തിയേഴാമത് നെഹ്രു ട്രോഫി വള്ളം കളി ഇന്ന് പുന്നമടക്കായലിൽ അരങ്ങേറും. നെഹ്രു ട്രോഫിക്കൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണ് ജലോത്സവത്തിൽ മുഖ്യ അതിഥിയായെത്തുക. കായലോളങ്ങളിൽ ആവേശത്തിന്റെ തുഴയെറിഞ്ഞ് , ആർപ്പോ വിളിയും, വഞ്ചിപ്പാട്ടുമായി പുന്നമടക്കായലിൽ ജല പൂരം തുടങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആലപ്പുഴയുടെ വിവിധ വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുക. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടു […]

India Kerala

മുല്ലപ്പള്ളിക്കെതിരെ നടപടി സ്വീകരിക്കാന്‍ ലോക്നാഥ് ബെഹ്റക്ക് അനുമതി

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് അനുമതി. ആഭ്യന്തര സെക്രട്ടറിയാണ് നിയമനടപടി സ്വീകരിക്കാന്‍ ഡി.ജിപിക്ക് അനുവാദം നല്‍കിയത്. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയെ പോലെയാണ് ഡി.ജി.പി പെരുമാറുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുന്ന സർക്കുലറിന്‍റെ പേരിലാണ് മുല്ലപ്പള്ളി ഡി.ജി.പിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 2019 ഏപ്രിലില്‍ 14ന് ആണ് മുല്ലപ്പള്ളി പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് നിയമനടപടിക്ക് സര്‍ക്കാരിനോട് ഡി.ജി.പി അനുമതി തേടിയത്. ഡി.ജി.പി റാങ്കിലുള്ള ഒരു പൊലീസ് […]

India Kerala

ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍

രാജ്യത്തെ ബാങ്ക് ലയനത്തെ അംഗീകരിക്കാനാവില്ലെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍. രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്ന നീക്കങ്ങളെ ചെറുക്കണമെന്നും ബാങ്ക് ജീവനക്കാര്‍ ആവശ്യപ്പെട്ടു. ലയനം ഗ്രാമീണ – കാര്‍ഷിക ബാങ്കിങ് മേഖലയെ കാര്യമായി ബാധിക്കുമെന്നും അവര്‍ പറയുന്നു. രാജ്യത്ത് വീണ്ടും ബാങ്ക് ലയനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. സാമ്പത്തിക മേഖലയിലെ വികസനത്തെ മുരടിപ്പിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം പ്രതികരിച്ചത്. കാര്‍ഷിക മേഖലയേയും […]

India Kerala

നിഷയെ അംഗീകരിക്കാതെ ഒരു വിഭാഗം; ജോസ് കെ.മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്തം

സ്ഥാനാര്‍ത്ഥിയെ ചൊല്ലി ജോസ് കെ. മാണി വിഭാഗത്തിലും തര്‍ക്കമെന്ന് സൂചന. നിഷ ജോസ് കെ. മാണിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറായില്ല. ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ ജോസഫ് വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ് ജോസ് കെ. മാണി വിഭാഗത്തിനുള്ളിലെ തര്‍ക്കം. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലും ഇത് പ്രകടമായിരുന്നു. ജോസ് കെ. മാണി, നിഷാ ജോസ് കെ. മാണി എന്നിവരുള്‍പ്പടെ അഞ്ച് പേരുടെ പേരുകളാണ് സജീവം. എന്നാല്‍ നിഷയെ […]

India Kerala

മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാലാ പ്രവിത്താനം ളാലം ബ്ലോക് ഓഫീസിലാണ് പത്രിക നല്‍കുക. ഓണാവധി തുടങ്ങും മുമ്പെ പാലായിലെ കോളജുകളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മാണി സി. കാപ്പന്‍. രാവിലെ പാലാ ആശുപത്രി ജംഗ്ഷനില്‍ നിന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാകും സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നടത്തുക. അതിനു മുന്നോടിയായി പാലാ ടൌണിലെ വ്യാപാരികളെയും തൊഴിലാളികളെയും കണ്ട് വോട്ടഭ്യര്‍ഥിച്ച ശേഷമാകും നാമനിര്‍ദ്ദേശ പത്രിക […]

India Kerala

അഭയ കേസില്‍ വീണ്ടും വെളിപ്പെടുത്തല്‍

അഭയകേസില്‍ വീണ്ടും വെളിപ്പെടുത്തല്‍. ആദ്യ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് താന്‍ കീറിക്കളഞ്ഞതാണെന്ന് കോണ്‍സ്റ്റബ്ള്‍ എം.എം തോമസ് വെളിപ്പെടുത്തി. കേസില്‍ എട്ടാം സാക്ഷിയായ തോമസ് ആദ്യത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. എ.എസ്.ഐ വി.വി അഗസ്റ്റിന്‍ നിര്‍ബന്ധിച്ചതിനാലാണ് ഇൻക്വിസ്റ്റ് റിപ്പോർട്ട് കീറിയതെന്നാണ് തോമസ് വെളിപ്പെടുത്തിയത്. അഗസ്റ്റിനെ നേരത്തേ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.