പാര്‍ട്ടി ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പി.ജെ ജോസഫിന്റെ കത്ത്. രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ജോസഫ് വിശദീകരണം നല്‍കിയത്. അതേസമയം ജോസ് ടോം നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുക. യു.ഡി. എഫിന്റെ പഞ്ചായത്ത്തല കൺവൻഷനുകൾ ഇന്നും നാളെയും നടക്കും. ഇടത് സ്ഥാനാർഥി മാണി […]
Kerala
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇല്ലാതാക്കുകയായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞതിലൂടെ ആര്‍. എസ്.എസ് ലക്ഷ്യമിട്ടതെന്ന് കാരാട്ട്
രാജ്യത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ഇല്ലാതാക്കുകയായിരുന്നു ജമ്മു കശ്മീരിനുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞതിലൂടെ ആര്‍. എസ്.എസ് ലക്ഷ്യമിട്ടതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കശ്മീര്‍ പ്രശ്നവും ആര്‍. എസ്.എസ് അജണ്ടയും എന്ന വിഷയത്തില്‍ കോഴിക്കോട് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനത്തെ മുഴുവന്‍ ജനതയെയും തടങ്കലിലാക്കിയ സ്ഥിതിയാണ് കശ്മീരിലുള്ളത്. ഗസയിലെ ജനതയോട് ഇസ്രായേല്‍ സ്വീകരിക്കുന്ന നയമാണ് കാശ്മിരില്‍ കേന്ദ്രസക്കാരിനുള്ളതെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. […]
ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനും അഗ്നി പരീക്ഷ
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എത്തിയ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിനും എല്‍.ഡി.എഫിനും കടുത്ത അഗ്നിപരീക്ഷയാണ്. അതുകൊണ്ട് തന്നെ മാണിയില്ലാത്ത പാലയെ സ്വന്തമാക്കാന്‍ സർവ അടവും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയില്‍ പയറ്റും. ചരിത്രത്തിലില്ലാത്ത തോല്‍വി .അതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ്. അതിനാല്‍ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കാനായാല്‍ എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയമായ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാക്കി അതിനെ മാറ്റാന്‍ കഴിയും. അതുകൊണ്ട് തന്നെ കരുതലോടെയാണ് അണിയറയില്‍ എല്‍.ഡി.എഫ് തന്ത്രം മെനയുന്നത്. ലോക്സഭയിലെ തോല്‍വി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുതായിരുന്നുവെന്നും അത് ഉപതെരഞ്ഞെടുപ്പില്‍ […]
പാലാ ഉപതെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായി
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എന്‍. ഹരിയെ പ്രഖ്യാപിച്ചതോടെ പാലാ ഉപതെരഞ്ഞെടുപ്പിലെ ചിത്രം വ്യക്തമായി. ഇനിയുള്ള ദിവസങ്ങള്‍ കേന്ദ്ര,സംസ്ഥാന നേതാക്കളെ ഇറക്കിയുള്ള പ്രചരണ ചൂടായിരിക്കും. കഴിഞ്ഞ തവണ മത്സരിച്ചവരെ തന്നെയാണ് എല്‍.ഡി.എഫും എന്‍.ഡി.എയും ഇത്തവണയും രംഗത്തിറക്കിയിരുന്നത്. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതുകൊണ്ട് പ്രചരണ രംഗത്ത് കുറേ ദൂരം മുന്നിലാണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്‍. ഓടിപ്പിടിക്കാനുള്ള ശ്രമത്തില്‍ യു.ഡി. എഫിലെ ജോസ് ടോമും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതുകൊണ്ട് ഗ്രൌണ്ടിലിറങ്ങാതെ കളി കാണ്ടിരുന്ന എന്‍.ഡി.എക്കും ഇന്നലെ അര്‍ദ്ധരാത്രിയോടെ സ്ഥാനാർത്ഥി വന്നു. മത ന്യൂനപക്ഷങ്ങളുടെ […]
കൊച്ചി മെട്രോ; മഹാരാജാസ്-തൈക്കൂടം പാതയുടെ ഉദ്ഘാടനം ഇന്ന്
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മഹാരാജാസ് മുതൽ തൈക്കുടം വരെയാണ് കൊച്ചി മെട്രോയുടെ പുതിയ പാത. ഉദ്ഘാടനം പ്രമാണിച്ച് യാത്രക്കാർക്ക് ടിക്കറ്റില്‍ ഇളവും സൗജന്യ പാർക്കിങ്ങും പ്രഖ്യാപിച്ചിരിക്കുകയാണ് കെ.എം.ആർ.എൽ. മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെയാണ് കൊച്ചി മെട്രോയുടെ പുതിയ പാത. അഞ്ചര കിലോമീറ്റർ പാതയിൽ പരിശോധന നടത്തിയ ശേഷം മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ പുതിയ പാതക്ക് അന്തിമാനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച മുതൽ പുതിയ പാതയിൽ […]
പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരന്‍ കീഴടങ്ങി; കൂടുതല്‍ പി.എസ്.സി ലിസ്റ്റുകള്‍ പരിശോധിക്കും
പി.എസ്.സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ ക്രമക്കേട് കേസിലെ അഞ്ചാം പ്രതി ഗോകുൽ കീഴടങ്ങി. വഞ്ചിയൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗോകുൽ കീഴടങ്ങിയത്. പ്രതികൾക്ക് എസ്.എം.എസ് വഴി ഉത്തരമയച്ചു കൊടുത്തത് ഗോകുലാണെന്ന് കണ്ടെത്തിയിരുന്നു. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനാണ് ഗോകുൽ. അതേസമയം കൂടുതല്‍ പി.എസ്.സി ലിസ്റ്റുകള്‍ പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. മൂന്ന് വര്‍ഷത്തെ ലിസ്റ്റുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇതിനായി പി.എസ്.സിക്ക് നോട്ടീസ് നല്‍കും. പി.എസ്.സി ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പോലീസ് കോൺസ്റ്റബിൾ […]
രണ്ടില ചിഹ്നം: നിർണായകമാവുക ജോസഫിന്റെ നിലപാടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ നിർണായകമാവുക ജോസഫിന്റെ നിലപാടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പി.ജെ ജോസഫ് എഴുതി തന്നാൽ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാൻ സാധിക്കൂ. ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് സന്നദ്ധരാണെങ്കില്‍ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. അഞ്ചാം തീയതിക്ക് മുന്‍പ് തീരുമാനം എടുത്തില്ലെങ്കിൽ ജോസ് ടോമിന് സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യം ചർച്ച ചെയ്തെന്നും മീണ ഡല്‍ഹിയില്‍ […]
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കീഴടങ്ങി. പൊലീസുകാരനായ ഗോകുലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്ങിയത്.
മാധ്യമപ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റി. എ.സി.പി ഷീൻ തറയിലിനെയാണ് മാറ്റിയത്. പകരം ക്രൈം ബ്രാഞ്ച് എസ്.പി, എ ഷാനവാസിന് ചുമതല നൽകി ഡി.ജി.പി ഉത്തരവിറക്കി. എ.സി.പി ഷീൻ തറയിൽ കോടതിയിൽ നൽകിയ വിശദീകരണ റിപ്പോർട്ട് വിവാദമായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ പ്രതിയായ കേസിൽ മുഖ്യ അന്വേഷണ ചുമതലയുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയിലിനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. പകരം അന്വേഷണ […]
ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്; സാങ്കേതിക തടസമുണ്ടെന്ന് വിശദീകരണം
നീണ്ട തര്‍ക്കത്തിനൊടുവില്‍ പാലായില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞുവെങ്കിലും, മുന്നണി ക്യാമ്പിലെ അവ്യക്തത ഒഴിഞ്ഞിട്ടില്ല. ജോസ് ടോമിന് ചിഹ്നം അനുവദിക്കാനാവില്ല എന്ന നിലപാടില്‍ തുടരുകയാണ് പി.ജെ ജോസഫ്. ജോസ് ടോമിന് രണ്ടില ചിഹ്നം നൽകുന്നതിന് സാങ്കേതിക തടസം ഉണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ടെന്ന് ചിഹ്നം സംബന്ധിച്ച ചോദ്യത്തിന് പി.ജെ ജോസഫ് മറുപടി പറഞ്ഞു. എന്നാല്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പ്രവർത്തിക്കുമെന്നും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി. അതേസമയം ചിഹ്നം സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നെന്നും […]












