തൃശൂര്‍ കയ്പമംഗലത്ത് പെട്രോള്‍ പമ്പുടമയെ തട്ടിക്കൊണ്ട് പോകാന്‍ കൊലപാതകം നടക്കുന്നതിന് തലേ ദിവസവും പ്രതികള്‍ ശ്രമം നടത്തിയതായി പൊലീസ്. ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പണം കിട്ടിയാല്‍ ബംഗളുരുവിലേക്ക് പോകാനായിരുന്നു പ്രതികളുടെ പരിപാടിയെന്ന് തൃശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രന്‍ പറഞ്ഞു. അനസും അന്‍സാറും സഹൃത്തുക്കള്‍. അന്‍സാറിന്റെ സഹപാഠിയായിരുന്നു സ്റ്റിയോ ജോണ്‍. അനസാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത്. ഒരു ബൈക്കില്‍ മൂന്ന് പേരും മോഹന ചന്ദ്രനെ പിന്തുടര്‍ന്നു. ബൈക്ക് കാറിന് പിന്നില്‍ ഇടിച്ചു. പുറത്തിറങ്ങിയ മോഹന […]
Kerala
രണ്ട് ദിവസം, 20 മണിക്കൂര്‍: റോജോയുടെയും റെഞ്ചിയുടെയും മൊഴിയെടുക്കൽ പൂർത്തിയായി
കൂടത്തായി കൂട്ടകൊലപാതക കേസിലെ പരാതിക്കാരനായ റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴിയെടുക്കൽ പൂർത്തിയായി. രണ്ട് ദിവസങ്ങളിലായി 20 മണിക്കൂർ സമയമെടുത്താണ് അന്വേഷണ സംഘം ഇരുവരിൽ നിന്നും മൊഴി എടുത്തത്. പൊന്നാമറ്റം ടോം തോമസിന്റെയും അന്നമ്മയുടെയും മക്കളായ റോജോക്കും റെഞ്ചിക്കും തങ്ങളുടെ മാതാപിതാക്കളുടെയും സഹോദരൻ റോയി തോമസിന്റെയും മരണത്തിൽ തോന്നിയ സംശയമാണ് പരാതിയായി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. ഈ പരാതിയിലുള്ള അന്വേഷണമാണ് കൂടത്തായിയിലെ കൂട്ടമരണത്തിന്റെ ചുരുളഴിച്ചത്. മൊഴി നൽകാൻ പരാതിക്കാരനായ റോജോ അമേരിക്കയിൽ നിന്ന് നേരിട്ടെത്തി. കഴിഞ്ഞ രണ്ട് […]
കൂടത്തായി കൊലപാതക പരമ്പര: അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും
കൂടത്തായി കൊലപാതക പരമ്പര കേസിന്റെ അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും നീളുന്നു. കൊലപാതക കേസുകളില്‍ നിന്ന് ജോളിയെ രക്ഷപ്പെടുത്താന്‍ സഹോദരന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നിര്‍ണ്ണായക വിവരങ്ങളുള്ളത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്. ഓരോ ദിവസം മുന്നോട്ട് പോകുന്തോറും ഓരോരോ പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ജോളി സ്വന്തം നാടായ കട്ടപ്പനയില്‍ പോയി അഭിഭാഷകനെ […]
വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയുണ്ടാകും. അപകടകാരിയായ ഇടിമിന്നലിനൊപ്പമാകും മഴ. 19 വരെയാണ് കനത്ത മഴയുടെ പ്രവചനം. ഉരുള്‍പൊട്ടല്‍ ഭീതിയുള്ള മേഖലകളില്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. മഴക്കൊപ്പമുള്ള ഇടിമിന്നല്‍ അപകടം വരുത്തും. ഉച്ചക്ക് രണ്ട് മണി […]
സക്കറിയയെ കൊന്ന് സ്വത്ത് തട്ടാനും ജോളി പദ്ധതിയിട്ടു, കൂടുതല്‍ തെളിവുകള്‍ പുറത്ത്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയില്‍നിന്ന് പൊലീസിന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയയെയും കൊലപ്പെടുത്തി ഇവരുടെ പേരിലുളള സ്വത്ത് തട്ടാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്ന് ജോളി മൊഴി നല്‍കിയെന്ന വിവരം പുറത്തുവന്നു. ഷാജുവിനെ രണ്ടാമത് വിവാഹം ചെയ്തശേഷം സക്കറിയയുമായി അടുത്തബന്ധം ജോളി പുലര്‍ത്തിയിരുന്നു. സക്കറിയയുടെ രണ്ട് മക്കളില്‍ ഒരാളാണ് ഷാജു. ഷാജുവിനെ കൂട്ടുപിടിച്ച് സക്കറിയയുടെ സ്വത്തിന്റെ വ്യാജ ഒസ്യത്ത് ഉണ്ടാക്കി സ്വത്ത് തട്ടാനായിരുന്നു ജോളിയുടെ പദ്ധതിയെന്നാണ് പുറത്തുവരുന്ന […]
ഓഫീസിലെ മേശയില്‍ നിന്ന് ഉത്തരക്കടലാസകള്‍ മോഷ്ടിച്ചു, യൂണിവേഴ്സിറ്റി കോളേജ് കേസ് പ്രതി ശിവരഞ്ജിത്ത് മൊഴിമാറ്റി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നിന്ന് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ശിവരഞ്ജിത്തിനെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ക്രൈംബ്രാഞ്ച് സി.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശിവരഞ്ജിത്തിനെ ചോദ്യം ചെയ്തത്. കോടതി ഉത്തരവ് പ്രകാരം ജയില്‍ സൂപ്രണ്ട് ഓഫീസിനോട് ചേര്‍ന്നുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍, നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ […]
മാര്‍ക്ക്ദാന വിവാദം; മന്ത്രിക്കോ സര്‍കാറിനോ പങ്കില്ല- എം.ജി വൈസ് ചാന്‍സലര്‍
കോട്ടയം:മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍സാബു തോമസ്. മാര്‍ക്ക് ദാനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല. സിന്‍ഡിക്കേറ്റ് ആണ് ഈ തീരുമാനം കൈകൊണ്ടത്. മന്ത്രിക്ക് ഇതില്‍ ഉത്തരവാദിത്തമില്ല. അദാലത്തില്‍ മാര്‍ക്ക് നല്‍കിയിട്ടില്ല, ശുപാര്‍ശ ചെയ്യുകയാണ് ചെയ്തത്. സാമൂഹ്യ നീതിക്ക് വേണ്ടിയാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട തീരുമാനം താനല്ല എടുത്തതതെന്നും അത് സിന്‍ഡിക്കേറ്റിന്‍റേത് ആണെന്നും മന്ത്രി കെ.ടി ജലില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ജലീലിന്‍റെ പ്രസ്താവനയെ പൂര്‍ണ്ണമായും പിന്തുണക്കുന്ന […]
പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആർ
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെതിരെ വീണ്ടും എഫ്.ഐ.ആർ. മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയതിലെ അഴിമതിയെക്കുറിച്ചുള്ള കേസിലാണ് പുതിയ എഫ്.ഐ.ആർ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടത്. 35 കോടിയുടെ അഴിമതിയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്.
ജാതി മത സംഘടനകൾ പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ല: ടിക്കാറാം മീണ
ജാതി മത സംഘടനകൾ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കും. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണം: നിയന്ത്രണം ആവശ്യപ്പെട്ട് ടിക്കറാം മീണ ഡി.ജി.പിക്ക് കത്ത് നല്‍കി
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിയന്ത്രണം ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ ഡി.ജി.പിക്ക് കത്ത് നല്‍കി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലാണ് പ്രചാരണ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതെന്ന് കത്തില്‍ പറയുന്നു. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം അതിരുവിടുകയാണെന്ന മുന്നറിയിപ്പാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കുന്നത്. ശബ്ദ ഉപയോഗം യാതൊരു നിയന്ത്രണവും പാലിക്കപ്പെടുന്നില്ല. വാഹന ജാഥകള്‍ നടത്തി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു. ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നത്. പ്രചാരണ സമയവും പാലിക്കപ്പെടുന്നില്ല. നിരോധിച്ച വസ്തുക്കള്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നു- ഇവയൊക്കെ […]











