കൂടത്തായി കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മുഖ്യപ്രതി ജോളിയും എം.എസ് മാത്യുവും അഞ്ച് കേസുകളിലും പ്രതികളാവും. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന് പുറമെയാണ് മറ്റ് അഞ്ച് കൊലപാതകങ്ങളിലും പ്രത്യേകം കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തത്. കേസിലെ പരാതിക്കാരനായ റോജോയും സഹോദരി റെഞ്ചിയും അന്വേഷണസംഘത്തിന് മുമ്പാകെ ഇന്നും മൊഴി നൽകുന്നുണ്ട്. വടകര റൂറൽ എസ്പി ആസ്ഥാനത്താണ് ഇന്നും മൊഴിയെടുക്കൽ തുടരുന്നത്. റോയി തോമസിൻറെ രണ്ട് […]
Kerala
വിശ്വാസ സംരക്ഷണത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് എന്‍.എസ്.എസ്
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും എന്‍.എസ്.എസ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇതാണ് സമദൂരം മാറ്റി ശരിദൂരം സ്വീകരിക്കാന്‍ കാരണം. നവോത്ഥാനത്തിന്റെ പേരില്‍ ജാതിമത ചിന്തകള്‍ ഉയര്‍ത്തി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈശ്വരവിശ്വാസം ഇല്ലാതാക്കാന്‍ നിലകൊണ്ടുവെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കാന്‍ എന്‍.എസ്.എസിന് അധികാരമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. എന്നാല്‍ ആ നിലപാട് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കേണ്ടെന്നും കോടിയേരി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് എന്‍.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് […]
കൂടത്തായ് കേസ്; പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടും
കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ കൂടത്തായി കൊലപാതക കേസുകളിലെ മുഖ്യപ്രതി ജോളിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. ചില വിവരങ്ങള്‍ കൂടി പ്രതികളില്‍ നിന്ന് ലഭിക്കാനുണ്ടെന്ന നിലപാടിലാണ് പൊലീസ്. അതേസമയം വ്യാജ ഒസ്യത്ത് കേസില്‍ ജയശ്രീയുടെ പങ്കിനെക്കുറിച്ച് ജില്ലാ കലക്ടര്‍ അന്വേഷിക്കും. ജയശ്രീയോടും മുന്‍ വില്ലേജ് ഓഫീസര്‍മാരോടും ഹാജരാവാന്‍ കലക്ടര്‍ സാംബശിവറാവു നിര്‍ദേശം നല്‍കി. ഈ മാസം പത്തിനാണ് താമരശേരി കോടതി ജോളിയെ 6 ദിവസത്തേക്ക് പൊലീസ് […]
കൂടത്തായി കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റോജോ
കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റോജോ. സിവില്‍ കേസിന്റെ മധ്യസ്ഥ ശ്രമത്തിനിടെയാണ് കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. പത്ത് മണിക്കൂറോളമാണ് ആദ്യ ദിനത്തില്‍ അന്വേഷണ സംഘം റോജോയുടെയും സഹോദരി റെഞ്ചിയുടെയും മൊഴി രേഖപ്പെടുത്തിയത്. ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടെയും മൊഴി രേഖപ്പെുത്തിയത്. നിലവിലെ അന്വേഷണത്തില്‍ റോജോ തൃപ്തി രേഖപ്പെടുത്തി. അന്വേഷണ സംഘത്തിന് നന്ദി അറിയിച്ചു. ആത്മാക്കള്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും […]
ചൂർണിക്കര പഞ്ചായത്ത് ഭരണം വീണ്ടും എല്‍.ഡി.എഫിന്
ആലുവ ചൂർണിക്കര പഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം. നിലവിലെ യു.ഡി.എഫ് ഭരണ സമിതിയെയാണ് അവിശ്വാസത്തിലൂടെ എല്‍.ഡി.എഫ് പുറത്താക്കിയത്. ആറ് മാസത്തിനുളളില്‍ ഇത് രണ്ടാം തവണയാണ് ചൂര്‍ണിക്കരയില്‍ ഭരണമാറ്റം ഉണ്ടാകുന്നത്. യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ബാബു പുത്തനങ്ങാടിയെയാണ് അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫ് പുറത്താക്കിയത്. 18 അംഗങ്ങളുള്ള ചൂർണിക്കര പഞ്ചായത്തിൽ പ്രമേയം വോട്ടിനിട്ടപ്പോൾ 10 എൽ.ഡി.എഫ് അംഗങ്ങളേ ഹാജരായുളളൂ. ആറ് മാസങ്ങൾക്കു മുമ്പ് എൽ.ഡി.എഫ് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ആറ് മാസത്തിന് മുന്‍പ് എൽ.ഡി.എഫ് ഭരണ […]
കൊയ്ത്ത് കഴിഞ്ഞ് കെട്ടിക്കിടക്കുന്ന നെല്ല് സപ്ലൈകോ ഉടൻ സംഭരിക്കും
കൊയ്ത്ത് കഴിഞ്ഞ് കെട്ടിക്കിടക്കുന്ന നെല്ല് സപ്ലൈകോ ഉടൻ സംഭരിക്കും. ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, കൃഷിമന്ത്രി വി.എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സ്വകാര്യ മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തി. സപ്ലൈകോയുമായുള്ള തർക്ക വിഷയങ്ങളിൽ രണ്ട് മാസത്തിനകം ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് മന്ത്രിമാർ ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രശ്നത്തിന് പരിഹാരമായത്. നെല്ല് സംഭരണം ആരംഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നെൽ കർഷകർ നേരിട്ട ദുരിതത്തിനാണ് താൽക്കാലിക പരിഹാരമായത്. ഇന്നലെ എറണാകുളത്ത് മന്ത്രിമാരായ തിലോത്തമൻ, വി.എസ് സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ മില്ലുടമകളുമായി […]
പമ്പുടമയുടെ കൊലപാതകം; പെട്രോൾ പമ്പുടമകൾ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും
തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയെ കേസിൽ കസ്റ്റഡിയിലുള്ളവര്‍ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി വിവരം. കയ്പമംഗലം സ്വദേശികളായ മൂന്ന് പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പമ്പുടമയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തു പെട്രോൾ പമ്പുടമകൾ പ്രതിഷേധ ദിനം ആചരിക്കും. പെട്രോൾ പമ്പിലെ കളക്ഷൻ തുക കൈവശ പ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന നിഗമനമായിരുന്നു പൊലീസിന്. പെട്രോൾ പമ്പിന് സമീപത്തു താമസിക്കുന്ന മൂന്ന് പേരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. രാത്രി പെട്രോൾ പമ്പ് പൂട്ടി പോകുമ്പോൾ ദിവസ കളക്ഷൻ മനോഹരന്റെ […]
കാസര്‍കോട് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വാതക ചോര്‍ച്ച താല്‍ക്കാലികമായി നിയന്ത്രിച്ചു
കാസർകോട് മംഗലാപുരം ദേശീയപാതയിലെ അടുക്കത്ത് ബയലിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാതക ചോര്‍ച്ച താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ടാങ്കറിലെ വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ആറ് മണിക്കൂര്‍ നേരത്തേക്ക് വാഹനങ്ങൾ വഴി തിരിച്ച് വിടുമെന്ന് പൊലീസ് അറിയിച്ചു.
തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ
തൃശൂരിൽ പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തൃശൂർ കയ്പമംഗലം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലപ്പെട്ട മനോഹരൻ ഉപയോഗിച്ച കാർ മലപ്പുറം അങ്ങാടിപുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കയ്പമംഗലം മൂന്ന്പീടിക സ്വദേശികളായ യുവാക്കളാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. പോലീസ് ഇക്കാര്യം സ്‌ഥിരീകരിക്കുന്നില്ല. പെട്രോൾ പമ്പിലെ ഓരോ ദിവസത്തെയും കളക്ഷൻ രാത്രി മനോഹരൻ വീട്ടിൽ കൊണ്ടുപോകുമെന്ന വിശ്വാസത്തിലാണ് തട്ടിക്കൊണ്ടു പോകൽ അക്രമികൾ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. പണം ഇല്ലെന്നു കണ്ടപ്പോൾ കാറുമായി കടന്നു കളയാൻ അക്രമി സംഘം […]
കേരള രാഷ്ട്രീയത്തിലെ ജോളിയാണ് രമേശ് ചെന്നിത്തല, പിണറായി സയനൈഡും; ഗുരുതര പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍
കൊച്ചി: കേരള രാഷ്ട്രീയത്തിലെ ജോളിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കൂടാതെ സയനൈഡ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നേതാവ് പറഞ്ഞു. രണ്ടും നശീകരണമാണെന്നും ഗോപാലകൃഷ്ണന്‍ തുറന്നടിച്ചു. ‘സ്വത്ത് സമ്ബാദിക്കലും വെട്ടിപ്പിടിക്കലും വെട്ടിക്കൊല്ലലും പണം തട്ടലും ഇല്ലാത്ത മേനിപറച്ചിലും നടത്തി ജനങ്ങളെ വഞ്ചിക്കുകയും അവസാനം സ്വന്തം കൈ കൊണ്ട് കൊന്ന ശേഷം രക്ഷകസ്ഥാനത്ത് വന്ന് വീമ്ബ് കാണിക്കുന്ന ജോളിസം. ഇതാണ് കേരള രാഷ്ട്രീയത്തിലെ ഇടത് -വലത് മുന്നണികള്‍’ ഗോപാലാകൃഷ്ണന്‍ പറയുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ […]












