India Kerala

മരട് ഫ്ലാറ്റുകള്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു

മരടിൽ ഫ്ലാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി. ആൽഫാ സെറീൽ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേ സമയം പൊളിക്കാനുള്ള കമ്പനികൾക്ക് അംഗീകാരം നൽകാനുള്ള നഗരസഭാ യോഗം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെയാണ് ആൽഫാ സെറീൻ ഫ്ലാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തിയത്. നിലവിൽ ആൽഫാ സെറീൽ ഫ്ലാറ്റ് പൊളിക്കുന്ന ചുമതല വിജയ് സ്റ്റീൽ കമ്പനിക്ക് കൈമാറാനാണ് സങ്കേതിക സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റ് ഫ്ലാറ്റുകൾ എഡിഫൈഡ് കമ്പനിക്ക് കൈമാറാനാണ് ധാരണയായിട്ടുള്ളത്. അതേ സമയം ആശങ്കകൾ പരിഹരിക്കാതെയാണ് […]

India Kerala

ഉപതെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാടില്‍ എൽ.ഡി.എഫ്-യുഡിഎഫ് തർക്കം രൂക്ഷമാകുന്നു

ഉപതെരഞ്ഞെടുപ്പിലെ എൻ.എസ്.എസ് നിലപാടില്‍ എൽ.ഡി.എഫ്-യുഡിഎഫ് തർക്കം രൂക്ഷമാകുന്നു. സാമുദായിക സംഘടനകൾ പരസ്യമായി വോട്ട് പിടിക്കുന്നത് ചട്ടലംഘനമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടിനെതിരെ യു.ഡി.എഫ് രംഗത്തു വന്നു. ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ കമ്മീഷന് പരാതി നൽകാൻ എൽ.ഡി.എഫ് തീരുമാനിച്ചു. ജാതി-മത സംഘടനകൾ പരസ്യമായി വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണെന്നും പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എൻ.എസ്.എസ് നേതൃത്വം വട്ടിയൂർക്കാവിൽ യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു കമ്മീഷന്‍റെ പ്രതികരണം. എന്നാൽ […]

India Kerala

ബാബരി കേസിലെ ചരിത്രവിധി വരാന്‍ ഇനി ഒരു മാസം

ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസിലെ ചരിത്ര വിധി പുറത്തുവരാന്‍ ഇനി ഒരു മാസത്തെ കാത്തിരിപ്പ്. വിധി പുറപ്പെടുവിക്കുന്നതോടെ ഒന്നര പതിറ്റാണ്ട് കാലം പഴക്കമുള്ള പ്രശ്നത്തിനാണ് ‌കുരുക്കഴിയുന്നത്. അടുത്ത മാസം വിരമിക്കാനിരിക്കെ നിലവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുറപ്പെടുവിക്കുന്ന നിര്‍ണായക വിധി പ്രസ്താവം കൂടിയാകുമത്. 1992 ഡിസംബര്‍ ആറിനാണ് മതേതര ഇന്ത്യയുടെ ചരിത്രത്തിന് വിള്ളല്‍ വീഴ്ത്തി അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ശേഷം 27 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ബാബരി ഭൂമിത്തര്‍ക്കവുമായി കേസില്‍ സുപ്രീംകോടതി […]

India Kerala

എന്‍.എസ്.എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍

എന്‍.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ് വട്ടിയൂര്‍കാവില്‍ ജാതി പറഞ്ഞ് നഗ്നമായി വോട്ടുപിടിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണം ശരിയായാണെന്നും കോടിയേരി പറഞ്ഞു.

India Kerala

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കെ. മുരളീധരന്‍ എം.പി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ കെ. മുരളീധരൻ എം.പി. തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണ്. സമുദായ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല, കമ്മീഷൻ നോട്ടീസിന് സംഘടനകൾ മറുപടി പറയുമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

India Kerala

മാര്‍ക്ക് ദാന വിവാദം; കെ.ടി ജലീലിന്റെ വാദം പൊളിയുന്നു

മാര്‍ക്ക് ദാന വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ പൂര്‍ണമായി പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. വൈകുന്നേരം അദാലത്ത് കഴിഞ്ഞ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷറഫുദ്ദീന്‍ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പ്രൈവറ്റ് സെക്രട്ടറി സർവകലാശാലയുടെ ഗേറ്റ് വിട്ട് പോയെന്ന് വിസിയുടെ വാർത്താ […]

India Kerala

മരടിലെ ഫ്ലാറ്റുകള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത് നിയമ ലംഘനമാണെന്ന അറിവോടെ: ക്രൈംബ്രാഞ്ച്

മരടിലെ ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയത് നിയമലംഘനമാണെന്ന അറിവോടെയായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശനിയാഴ്ച വരെ റിമാന്‍ഡ് ചെയ്തു. കേസിലെ സുപ്രധാന രേഖകള്‍ പ്രതികള്‍ നശിപ്പിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ വന്‍ക്രമക്കേട് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കേസിലെ രണ്ടാം പ്രതിയും മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന മുഹമ്മദ് അഷ്റഫും ജൂനിയര്‍ സൂപ്രണ്ടായിരുന്ന മൂന്നാം പ്രതി പി.ഇ ജോസഫും നിയമലംഘനമാണെന്ന അറിവോടെയാണ് നിര്‍മാണത്തിന് […]

India Kerala

മരടിലെ നഷ്ടപരിഹാര നിര്‍ണയ സമിതിയുടെ ചെലവ് ഫ്ലാറ്റ് നിര്‍മാതാക്കള്‍ വഹിക്കണമെന്ന് സര്‍ക്കാര്‍

മരടിലെ ഫ്ലാറ്റ് നിർമാതാക്കൾക്ക് വീണ്ടും തിരിച്ചടി. നഷ്ടപരിഹാര നിർണയ സമിതിയുടെ ചെലവ് നിര്‍മ്മാതാക്കള്‍ തന്നെ വഹിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിറ്റിക്ക് അനുബന്ധ സ്റ്റാഫുകളെ അനുവദിച്ചുള്ള ഉത്തരവിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിഷന്റെ സിറ്റിംഗ് ഇന്ന് കൊച്ചിയില്‍ നടക്കും. കമ്മിറ്റിയുടെ പ്രവർത്തനത്തിന് 14 സ്റ്റാഫുകളെയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. നിയമലംഘനം നടത്തിയവരിൽ നിന്നും കമ്മിറ്റിയുടെ ചെലവ് ഈടാക്കുമെന്നാണ് സർക്കാർ നിലപാട്. ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാനുള്ള അവസാന അവസരമാണിന്ന്. കഴിഞ്ഞ […]

India Kerala

യു.എ.ഇയിലെ ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുമെന്ന് വി.മുരളീധരന്‍

യു.എ.ഇയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കുറഞ്ഞ യോഗ്യത ബി. എസ്‍.സി നഴ്സിങായി നിശ്ചയിച്ചതും ഉപരിപഠനത്തിനായി ഡിപ്ലോമക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം നിരവധി നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ട വിവരം കഴിഞ്ഞ ദിവസം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. മന്ത്രാലയങ്ങള്‍ക്ക് കീഴിലെ ആശുപത്രികളില്‍ നിന്ന് ബി. എസ്‍.സി നഴ്സിങ് ഇല്ലാത്തതു കാരണം തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാരുടെ പ്രശ്നം ഗൗരവത്തിലാണ് കാണുന്നതെന്ന് മന്ത്രി മുരളീധരൻ വ്യക്തമാക്കി. […]

India Kerala

ജോളിയുടെ സുഹൃത്തിനെ തേടി അന്വേഷണസംഘം

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ സുഹൃത്തിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. എൻ.ഐ.ടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിക്കായാണ് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. ജോളിയും യുവതിയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. അതേസമയം ജോളി ഉള്‍പ്പടെയുള്ളവരെ കോയമ്പത്തൂരിലും കട്ടപ്പനയിലുമെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തേക്കും. പ്രതികളെ താമരശേരി കോടതി ഇന്നലെ രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികളെ കോയമ്പത്തൂരിലും കട്ടപ്പനയിലും എത്തിച്ച് തെളിവെടുക്കേണ്ട സാഹചര്യമുണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളെ […]