India Kerala

കനത്ത മഴയിൽ പാലക്കാട് വ്യാപക കൃഷിനാശം

കനത്ത മഴയിൽ പാലക്കാട് വ്യാപക കൃഷിനാശം. വിളവെടുപ്പിന് പാകമായ ഹെക്ടറ് കണക്കിന് നെൽകൃഷി വെളളം കയറി നശിച്ചു. വരുംദിവസങ്ങളിൽ മഴ കനക്കുന്നതും നെല്ലുസംഭരണം വൈകുന്നതും കർഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. പാലക്കാട് മാത്തൂരിലെ പാടശേഖരങ്ങളിലെ കാഴ്ചയാണിത്. വിളവെടുപ്പിന് ദിവസങ്ങൾ ശേഷിക്കെയാണ് മഴയത്ത് നെൽകൃഷി വ്യാപകമായി നശിച്ചത്. മാത്തൂരിൽ മാത്രം 200 ഏക്കർ നെൽപ്പാടമാണ് വെളളത്തിനടിയിലായത്. പാടങ്ങളിൽ കനത്ത വെളളക്കെട്ടുളളതും നെൽച്ചെടികൾ വീണുകിടക്കുന്നതും കാരണം കൊയ്ത്ത് യന്ത്രം ഇറക്കി വിളവെടുക്കാനുമാകില്ല. ദിവസങ്ങൾക്കകം നെല്ല് മുളച്ചുതുടങ്ങും. ജില്ലയിൽ 40 ശതമാനം നെൽപ്പാടങ്ങൾ […]

India Kerala

മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; സര്‍ക്കാര്‍ നടപടികള്‍ കൌണ്‍സില്‍ അംഗീകരിച്ചു

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്ന കാര്യത്തിൽ സർക്കാർ നടപടികൾ അംഗീകരിച്ച് മുന്നോട്ട് പോവാൻ നഗരസഭാ കൗൺസിൽ തീരുമാനം. ഫ്ലാറ്റുടമകള്‍ക്കുള്ള ഇടക്കാല നഷ്ടപരിഹാരം കണക്കാക്കി രണ്ടാമത്തെ ലിസ്റ്റ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. അതേസമയം മരട് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി സുപ്രിം കോടതി തള്ളി. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മരട് നഗരസഭ കൌണ്‍സില്‍ യോഗം ഫ്ലാറ്റുകള്‍ കന്പനിയെ ഏല്‍പ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കിയില്ല. കന്പനികളെ തീരുമാനിച്ച് […]

India Kerala

കൂടത്തായി കൊലപാതകം; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യും

കൂടത്തായി കൊലപാതക പരമ്പരകേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ഇന്നത്തെ കോടതി നടപടികള്‍ക്ക് ശേഷം ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഇനി ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല. കൂടത്തായി കൊലപാതക പരമ്പരയില്‍ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകത്തില്‍ മാത്രമാണ് നിലവില്‍ അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് കോടതി നല്‍കിയ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്യും.ഈ സാഹചര്യത്തിലാണ് സിലിയെ കൊലപ്പെടുത്തിയ […]

India Kerala

തിങ്കളാഴ്ച വരെ കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പൊൻ മുടിയിൽ കനത്ത മഴ പെയ്യുന്നതിനാൽ കിള്ളിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അടുത്ത രണ്ട് ദിവസം പൊൻമുടിയിലേക്കുള്ള യാത്ര അനുവദിക്കില്ലന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയില്‍ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും. […]

India Kerala

ചിത്രങ്ങളില്‍ ജോളിക്കൊപ്പമുളള യുവതി ആരാണ്? വലവിരിച്ച്‌ പൊലീസ്; എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിയുമോ

ജോളി ജോസഫിന് എന്‍ഐടി പരിസരം കേന്ദ്രീകരിച്ച്‌ വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്. എന്‍ഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നല്‍കിയത്. കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനല്‍കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ […]

India Kerala

മ​ക​ന്‍റെ സി​വി​ല്‍ സ​ര്‍​വീ​സ് പ്ര​വേ​ശ​നം: ജ​ലീ​ല്‍ വി​ഢി​ത്തം വി​ള​മ്ബു​ന്നെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മാ​ര്‍​ക്ക്ദാ​ന വി​വാ​ദ​ത്തി​നു പി​ന്നാ​ലെ ത​ന്‍റെ മ​ക​ന്‍റെ സി​വി​ല്‍ സ​ര്‍​വീ​സ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളേ​ക്കു​റി​ച്ച്‌ മ​ന്ത്രി​ക്ക് അ​റി​യി​ല്ലെ​ങ്കി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സി​നോ​ടോ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഉ​ഷ ടൈ​റ്റ​സി​നോ​ടോ ചോ​ദി​ച്ച്‌ മ​ന​സി​ലാ​ക്കേ​ണ്ടി​യി​രു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല രി​ഹ​സി​ച്ചു. മ​ന്ത്രി​ക്ക് ഈ ​വി​ഷ​യ​ത്തേ​ക്കു​റി​ച്ച്‌ അ​ടി​സ്ഥാ​ന​പ​ര​മാ​യ വി​വ​ര​മെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നാ​ണ് താ​ന്‍ ക​രു​തി​യ​തെ​ന്നും അ​ദ്ദേ​ഹം എ​ന്തു വി​ഢി​ത്ത​മാ​ണ് വി​ള​മ്ബു​ന്ന​തെ​ന്നും ചെ​ന്നി​ത്ത ചോ​ദി​ച്ചു. ഇ​ത്ത​രം മ​ണ്ട​ത്ത​ര​ങ്ങ​ള്‍ […]

India Kerala

കയ്പമംഗലത്തെ പമ്പുടമയുടെ കൊലപാതകത്തില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

കയ്പമംഗലത്തെ പമ്പുടമയുടെ കൊലപാതകത്തില്‍ പിടിയിലായവരെയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. പമ്പുടമ മനോഹരന്‍റെ കാറിനെ പിന്തുടര്‍ന്ന് പ്രതികള്‍ തങ്ങളുടെ ബൈക്ക് കാറിലിടിച്ച് അപകടമുണ്ടാക്കിയ കയ്പമംഗലം പമ്പിന് മുന്നിലായിരുന്നു ആദ്യം തെളെവെടുപ്പ്. ഇവിടെ വെച്ചാണ് മനോഹരനെ തട്ടിക്കൊണ്ട് പോയത്. ബലം പ്രയോഗിച്ച് പ്രതികള്‍ മനോഹരനെ കാറില്‍ കയറ്റുന്നതിനിടെ മനോഹരന്‍റെ ഒരു ചെരുപ്പ് ഇവിടെ റോഡില്‍ വീണിരുന്നു, ചെരുപ്പ് ഇവിടെ നിന്നും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ഈ […]

India Kerala

മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല

മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനക്കേസില്‍ മുഖ്യമന്ത്രി ഒരു അന്വേഷണത്തിന് തയ്യാറാണോ എന്നും രമേശ് ചെന്നിത്തല വെല്ലു വിളിച്ചു. വ്യക്തമായ തെളിവുകള്‍ നിരത്തി വെച്ചിട്ടും തെളിവുണ്ടോ എന്നാണ് മന്ത്രി ചോദിക്കുന്നത്. മൂന്ന് മണിക്കൂര്‍ സമയം മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി അദാലത്തില്‍ പങ്കെടുത്തതിന്‍റെ വീഡിയോ തന്‍റെ കൈവശമുണ്ട് മന്ത്രി ആവശ്യപ്പെട്ടാല്‍ ആ വീഡിയോ നല്‍കാന്‍ തയ്യാറാണ്. നിരപരാധിയാണെന്ന നാട്യത്തില്‍ മന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

India Kerala

കൂടത്തായ് കേസ് : റോജോയുടെയും റെഞ്ചിയുടേയും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു

കൂടത്തായികൊലപാത പരമ്പര കേസില്‍ ‍ ഡി.എന്‍.എ പരിശോധനക്ക് വേണ്ടിയുള്ള സാമ്പിളുകള്‍ ശേഖരിച്ചു. റോയ് തോമസിന്‍റെ സഹോദരങ്ങളായ റോജോ,റെഞ്ചു, ജോളിയുടെ മകന്‍ റോമോ,പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു മകന്‍ എന്നിവരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ടോം തോമസിന്‍റെയും അന്നമ്മയുടെയും തന്നെയാണ് കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങളെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് റോജോയുടെയും,സഹോദരി റെഞ്ചുവിന്‍റെയും ഡി.എന്‍.എ സാമ്പിളുകളെടുത്തത്. റോയിടേതെന്ന് സ്ഥിരീകരിക്കാന്‍ മക്കളുടെ സാമ്പിളുകളുമെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചെടുത്ത സാമ്പിളുകള്‍ ഇന്ന് തന്നെ ഡി.എന്‍.എ പരിശോധനക്കയക്കും. കണ്ണൂരിലേയോ,തിരുവനന്തപുരത്തേയോ ഫോറന്‍സിക് ലാബിലേക്കായിരിക്കും കൈമാറുക. അടിയന്തര സാഹചര്യം […]

India Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി.ഒ സൂരജടക്കമുള്ള മുന്ന് പ്രതികളുടെ റിമാന്‍റ് കാലാവധി നീട്ടി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി റിമാന്‍റ് കാലാവധി നീട്ടിയത്. ഈ മാസം 31 വരെയാണ് പുതിയ റിമാന്‍റ് കാലാവധി ചമ്രവട്ടം പാലം അഴിമതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും ടി.ഒ സൂരജ് പറഞ്ഞു.