ഒരാളുടെ ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിച്ച് മിനുക്കിയെടുത്ത് നാലാള് അറിയുന്ന രീതിയില് മാറ്റിയെടുക്കാന് സോഷ്യല് മീഡിയ വഹിക്കുന്ന പങ്ക് വലുതാണ്. അത്തരത്തില് പല നല്ല കലാകാരന്മാരെയും നമ്മള് കേട്ടിട്ടുണ്ട്. ലാത്തി കൊണ്ടല്ല, പാട്ട് കൊണ്ട് ആളുകളെ കീഴടക്കുന്ന ഒരു പൊലീസുകാരനെ പരിചയപ്പെടുത്തുകയാണ് സമൂഹമാധ്യമം. ഫേസ് ബുക്ക് പേജിലൂടെ ട്രോളുണ്ടാക്കാന്‍ മാത്രമല്ല തകര്‍പ്പനായി പാടാനും അറിയാമെന്ന് തെളിയിക്കുകയാണ് ഈ പൊലീസുകാരന്‍. രാജാക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറ് ഹണിയുടെ പാട്ടാണ് സോഷ്യല് മീഡിയയില് വൈറലായിക്കൊണ്ടിരിക്കുന്നത്. മോഹന്ലാല് നായകനായ പവിത്രം’ എന്ന സിനിമയിലെ ”ശ്രീരാഗമോ […]
Kerala
സഭ നേതൃത്വത്തിനെതിരെ ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികരുടെ കത്ത്
ഓര്‍ത്തഡോക്സ് സഭ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാതോലിക്ക ബാവക്ക് ഓര്‍ത്തഡോക്സ് സഭയിലെ മുതിര്‍ന്ന വൈദികരുടെ കത്ത്. സഭാ നേതൃത്വം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സഭയുടെ താല്‍പര്യത്തിനും ശ്രേയസ്സിനും വിരുദ്ധമാണെന്നാണ് സഭയിലെ വലിയ വിഭാഗം വിശ്വാസികളും കരുതുന്നത്. യാക്കോബായ വിഭാഗത്തിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങളും ആക്രമണങ്ങളും ക്രൈസ്തവ സാക്ഷ്യത്തിന് എതിരാണെന്നും കത്തില്‍ ചൂണ്ടികാണിക്കുന്നു. മലങ്കര സഭ പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സഭ നേതൃത്വം സ്വീകരിച്ച നിലപാടുകളില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം വൈദികര്‍ക്ക് തന്നെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുന്നതിന്റെ […]
പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവം;
വയനാട് സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണം. സഹപാഠികളും രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്ത്. ക്ലാസിൽ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. സ്വന്തമായി വാഹനമുള്ള അദ്ധ്യാപകര്‍ ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. പിതാവ് വീട്ടില്‍ നിന്നെത്തയതിനു ശേഷം സ്വന്തം വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സഹപാഠികള്‍. ബത്തേരി ഗവ. സർവജന സ്കൂളിലാണ് സംഭവം അതേസമയം കൃത്യ സമയത്ത് ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് […]
യു.എ.പി.എ അറസ്റ്റ്
കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി.പി.എം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. വൈകിട്ട് പന്തീരങ്കാവിലാണ് വിശദീകരണയോഗം . മാവോയിസ്റ്റ് – വലതുപക്ഷ കൂട്ടുകെട്ട്, ഇടതുപക്ഷ നിലപാട് വിശദീകരിക്കൽ എന്ന പേരിലാണ് പരിപാടി. സംസ്ഥാനത്ത് മാവോയിസ്റ്റ് – വലത്പക്ഷ കൂട്ടുകെട്ടാണ് നടക്കുന്നതെന്നാണ് സി.പി.എം വാദം. ഇതില്‍ ഇടതുപക്ഷ നിലപാട് വിശദീകരിക്കാനാണ് വിശദീകരണ യോഗം. ബഹുജന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജേഷ് റാലി […]
സ്പീക്കറുടെ ഡയസില്‍ കയറിയ എം.എല്‍.എമാര്‍ക്ക് ശാസന
പ്രതിപക്ഷത്തെ നാല് എം.എല്‍.എമാര്‍ക്കെതിരെ സ്പീക്കറുടെ ശാസന. അന്‍വര്‍ ജോണ്‍ .റോജി.എം.ജോണ്‍. ഐ.സി ബാലകൃഷ്ണന്‍ എല്‍ദോസ് കുന്നപ്പള്ളി എന്നീ എം.എല്‍.എ മാര്‍ക്കാണ് ശാസന നടപടി. സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നടപടിക്കെതിരെയാണ് സ്പീക്കറുടെ ശാസന. സഭയുടെ അന്തസിനു ചേരാത്ത വിധം എം.എല്‍.എമാര്‍ പ്രവര്‍ത്തിച്ചുവെന്ന് സ്പീക്കര്‍ പറഞ്ഞു. ചട്ടം ലംഘിച്ചാല്‍ നടപടി സ്വീകരിക്കേണ്ടത് ചെയറിന്റെ കര്‍ത്തവ്യമാണെന്നും സഭയുടെ ചരിത്രത്തില്‍ ഇല്ലാത്തവിധം പ്രതിപക്ഷം പെരുമാറുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ചട്ടവിരുദ്ധമായ പ്രവൃത്തികളിൽ നടപടി അനിവാര്യമാണ്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവർത്തിയിൽ നടപടി അംഗീകരിക്കണമെന്നും […]
ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
കണ്ണൂർ ചൊക്ലി പുല്ലൂക്കരയിൽ ഇടിമിന്നലേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുല്ലൂക്കര മുക്കിൽ പീടികയിലെ കിഴക്കെ വളപ്പിൽ മഹമൂദ് – ഷാഹിദ ദമ്പതികളുടെ മകൻ ഫഹദ്(17), ആനക്കെട്ടിയതിൽ പൂക്കോം മൊട്ടമ്മലിൽ റഹീം – നൗഫീല ദമ്പതികളുടെ മകൻ സമീൻ(18) എന്നിവരാണ് മരിച്ചത്. വൈകിട്ട് ആറരയോടെ കൊച്ചിയങ്ങാടിയിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇരുവർക്കും മിന്നലേറ്റത്. ഉടൻ ചൊക്ലി മെഡിക്കൽ സെൻ്റെറിലും, പിന്നീട് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫഹദ് ഡിഗ്രി വിദ്യാർത്ഥിയും, സമീൻ ചോതാവൂർ […]
പി. മോഹനന്റെ വിവാദ പ്രസ്താവന
പി മോഹനന്റെ വിവാദ പ്രസ്താവന സി.പി.എമ്മിനെതിരായ ആയുധമാക്കി യു.ഡി.എഫ്. സർക്കാരും സി.പി.എമ്മും ആർ.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇസ്‍ലാമോഫോബിയ വളർത്താനുള്ള ബി.ജെ.പി അജണ്ടക്ക് സി.പി.എം വെള്ളവും വളവും കൊടുക്കുകയാണെന്ന് രമേശ് ചെന്നിത്തലയും എം.കെ മുനീറും കുറ്റപ്പെടുത്തി. മാവോയിസ്റ്റുകളും ഇസ്‍ലാമിക തീവ്രവാദികളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പ്രതികരിച്ചത്. പി മോഹനനെ ബി.ജെ.പി നേതാക്കൾ പിന്തുണച്ചതും യു.എ.പിഎ […]
പി.ആർ.എസ് പദ്ധതി പാളി; നെൽകർഷകർ പ്രതിസന്ധിയിൽ
പി.ആർ.എസ് പദ്ധതിയിലൂടെ നെല്ല്സംഭരിച്ച ഇനത്തില്‍ ബാങ്കുകൾക്ക് സർക്കാർ നൽകാനുള്ളത് കോടികൾ. സർക്കാർ കുടിശ്ശിക വരുത്തിയതോടെ കര്‍ഷകര്‍ക്ക് ബാങ്കുകള്‍ ഈ വര്‍ഷത്തെ പണം നൽകിയില്ല. ലോണ്‍ വ്യവസ്ഥയില്‍ കഴിഞ്ഞവര്‍ഷം ലഭ്യമാക്കിയ തുകയും പലിശയും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്നു. സിവില്‍ സപ്ലൈസ് വകുപ്പ് നെല്ല് സംഭരിച്ച് ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് പണം നല്‍കുകയാണ് പതിവ്. നെല്ല് ഏറ്റെടുത്ത ശേഷം മില്ലുടമകള്‍ നല്‍കുന്ന പാഡി റസിപ്റ്റ് ഷീറ്റ് (PRS) ബാങ്കുകളില്‍ ഹാജരാകുമ്പോള്‍ ലോണ്‍ വ്യവസ്ഥയില്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്ക് […]
ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടി
ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. എം.എല്‍.ക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.
ബാബരി കേസില്‍ നീതി കിട്ടിയില്ലെന്ന വികാരം സോണിയ ഗാന്ധിയെ അറിയിച്ചു
ബാബരികേസ് വിധി മാനിക്കുന്നുവെങ്കിലും ഒരു വിഭാഗത്തിന് നീതി കിട്ടിയില്ലെന്ന വികാരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചെന്ന് മുസ്‍ലിം ലീഗ് നേതാക്കള്‍. മതേതരപാര്‍ട്ടികള്‍ ഈ വികാരം കണക്കിലെടുക്കണമെന്നും സോണിയയോട് ആവശ്യപ്പെട്ടതായി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ലീഗ് നേതാക്കളായ ഖാദര്‍ മൊയ്തീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അയോധ്യ, പൗരത്വ ബില്‍, കശ്മീര്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ അജണ്ടകളെ പിന്തുണച്ച സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ സോണിയാഗാന്ധിയെ കണ്ടത്. അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്നത് കോണ്‍ഗ്രസിന്റെയും […]












