India Kerala

രോഗികളെ വലച്ച് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം

ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് 2 മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ഒപിയുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. കേരള മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2 മണിക്കൂര്‍ നീണ്ട് സൂചന സമരം നടത്തിയത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്ന് രാവിലെ ഒപി വിഭാഗങ്ങളില്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സമരം രോഗികളെ വലച്ചു. അത്യാഹിത വിഭാഗം, ലേബര്‍ […]

India Kerala

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ എം.എല്‍.എമാര്‍

ഷാഫി പറമ്പിൽ എം.എൽ.എയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറി പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ സ്തംഭിച്ചു. പൊലീസ് നടപടി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. ഡയസിൽ കയറിയ എം.എല്‍.എമാർക്കെതിരെയുള്ള നടപടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. രാവിലെ നിയമസഭ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധത്തിൽ ആയിരുന്നു. പ്ലക്കാർഡുകളും ബാനറുകളും രക്തത്തിൽ കുതിർന്ന ഷാഫി പറമ്പിൽ ബനിയനും ഉയർത്തി പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള നിർത്തിവെച്ച് വിഷയം […]

India Kerala

ശബരിമല ഭരണനിര്‍വഹണത്തിന് പ്രത്യേകം നിയമം വേണമെന്ന് സുപ്രീം കോടതി

ശബരിമല ക്ഷേത്ര ഭരണ നിർവണത്തിന് പ്രത്യേക നിയമനിർമാണം വേണമെന്ന് സുപ്രീം കോടതി. നിയമം കൊണ്ടു വരാത്തതിന് സംസ്ഥാന സർക്കാറിനെ കോടതി വിമർശിച്ചു. പുനഃപരിശോധന ഹരജികളിൽ ഏഴംഗ ബഞ്ചിന്റെ വിധി മറിച്ചായാൽ എന്ത് ചെയ്യുമെന്ന് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. ശബരിമലയിൽ ഭരണനിർവഹണവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബഞ്ച് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുത്. ശരാശരി 50 ലക്ഷത്തിലേറെ വിശ്വാസികൾ വരുന്ന ക്ഷേത്രമാണ് […]

India Kerala

എം.ജിയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടിയും വിവാദമാകുന്നു

എം.ജി സര്‍വ്വകലാശാലയിലെ മാര്‍ക്ക് ദാനം റദ്ദാക്കിയ നടപടിയും വിവാദമാകുന്നു. മാര്‍ക്ക് ദാനം റദ്ദാക്കിയെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍വ്വകലാശാല തയ്യാറായിട്ടില്ല. സ്റ്റ്യാറ്റ്യൂട്ടിലെ ചട്ടങ്ങള്‍ പാലിക്കാതെയാണ് റദ്ദാക്കല്‍ നടത്തിയതെന്നും ഇത് അനര്‍ഹരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനാണെന്നും ആരോപണമുണ്ട്. മാര്‍ക്ക് ദാനം സിന്‍ഡിക്കേറ്റിന് റദ്ദാക്കാമെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വിളിക്കുന്നതിനും വിജയം റദ്ദാക്കുന്നതിനും കൃത്യമായ ചട്ടങ്ങള്‍ ഉണ്ട്. സ്റ്റ്യാറ്റ്യൂട്ടിന്റെ 35 അധ്യായത്തിലാണ് റദ്ദാക്കലിന് പാലിക്കേണ്ട ചട്ടങ്ങള്‍ കൃത്യമായി പറയുന്നത്. അക്കാദമിക് കൌണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരം ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും കേട്ടതിന് ശേഷമേ സിന്‍ഡിക്കേറ്റ് ചേര്‍ന്ന് […]

India Kerala

അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍

വാളയാർ കേസില്‍ പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയും ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ ഇപ്പോഴെങ്കിലും തെറ്റ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. 2017 ആഗസ്തിലാണ് ആദ്യ കുട്ടി മരിച്ചത്. മരിച്ച മൂത്ത കുട്ടിയ്ക്ക് ലൈംഗിക പീഡനം ഉണ്ടായെങ്കിലും ആ രീതിയിൽ അന്വേഷണമുണ്ടാട്ടിയില്ല. കേസിൽ തുടരന്വേഷണവും തുടർ വിചാരണയും അനിവാര്യമാണ്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം പൊലീസും പ്രോസിക്യൂഷനും കൂടിയാലോചന നടത്തിയില്ല. രണ്ടാമത്തെ കുട്ടിയുടെ മരണത്തിലും അന്വേഷണം കാര്യക്ഷമമായിട്ടല്ല നടന്നതെന്ന് […]

India Kerala

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ കനക്കും;

കൊച്ചി: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മഴ ശക്തമാക്കുന്നത്. സംസ്ഥാനത്ത് ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചിരുന്നു. ഇതോടെ കഴിഞ്ഞദിവസം കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ നല്ല മഴ ലഭിച്ചിരുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തിനും, തമിഴ്‌നാടിനും പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ് […]

India Kerala

കെ.എസ്.യു മാര്‍ച്ച് സംഘര്‍ഷം; സഭയില്‍ പ്രതിപക്ഷ ബഹളം

കെ.എസ്‍.യു നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കെ.എസ്‍.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് തട്ടിപ്പും വാളയാര്‍ വിഷയവും ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ഷാഫി പറമ്പിലിന് തലക്ക് ലാത്തിയടിയേറ്റത്. ഇതോടെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭയിൽ പ്രശ്നമുന്നയിക്കും. ഇന്ന് കോൺഗ്രസിന്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് […]

India Kerala

കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് കക്കട്ടിലെ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൊയ്യൊത്തും ചാലില്‍ ദാമുവിനെയാണ് ഓഫീസില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ക്ക് കട ബാധ്യതയുണ്ടായിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.

India Kerala

പുത്തുമലയില്‍ വിപുലമായ പുനരധിവാസ പദ്ധതി ഒരുങ്ങുന്നു

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമല നിവാസികള്‍ക്കായി വിപുലമായ പുനരധിവാസ പദ്ധതി ഒരുങ്ങുന്നു. പുത്തുമല ടൌണ്‍ഷിപ്പ് പ്രൊജക്ടിനായി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സൌജന്യമായി നല്‍കിയ ഭൂമിയില്‍, 70 ഓളം വീടുകള്‍ ഏറ്റെടുത്തതും സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെയാണ്. പുത്തുമല ദുരന്തം കഴിഞ്ഞ് 100 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് വീടും സ്ഥലവും നഷ്ടപ്പെട്ട 70 ഓളം കുടുംബങ്ങളെ സമീപത്തെ കള്ളാടിയില്‍ പുനരധിവസിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നത്. സര്‍ക്കാരിന് സൌജന്യമായി ലഭിച്ച 11. 40 ഏക്കര്‍ ഭൂമിയുടെ കൈമാറ്റം അടുത്ത ദിവസം നടക്കും. വൈകാതെ […]

India Kerala

പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ്

പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ഇന്ന് ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും. മികച്ച സേവനങ്ങള്‍ പരിഗണിച്ച് ഒരു സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്‍സ് കളര്‍ അവാര്‍ഡ്. രാവിലെ എട്ടു മണിക്ക് ഏഴിമല നാവിക അക്കാദമി പരേഡ് ഗ്രൌണ്ടിലാണ് അവാര്‍ഡ് ദാനചടങ്ങ്. ചടങ്ങിന് ശേഷം നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി രാഷട്രപതി കൂടിക്കാഴ്ച നടത്തും. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ചടങ്ങില്‍ പങ്കെടുക്കാനായി വ്യോമസേനാ വിമാനത്തില്‍ രാഷ്ട്രപതി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം […]