India Kerala

മണ്ഡല – മകരവിളക്ക് തീർത്ഥാടനം

മണ്ഡല – മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ കർശന സുരക്ഷയൊരുക്കി പൊലീസ്. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടുള്ള ക്യാമറകളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. 360 ഡിഗ്രി ആംഗിളില്‍ 136 ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഇവയുടെ പ്രവർത്തനം ജില്ലാ കളക്ടര്‍ക്കും എസ്.പിക്കും ചേംബറില്‍ ഇരുന്ന് വീക്ഷിയ്ക്കാൻ സാധിക്കും.കുറ്റവാളികള്‍, പൊലീസിന്റെ നിരീക്ഷണ പട്ടികയിലുള്ളവര്‍, ഇങ്ങനെയുള്ള മുഴുവന്‍ ആളുകളുടേയും ലിസ്റ്റ് ഇതില്‍ ഫീഡ് ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ആളുകള്‍ […]

India Kerala

നിയമനടപടികളിലൂടെ സര്‍ക്കാര്‍ തിരുത്തുമെന്ന് കോടിയേരി

കോഴിക്കോട് പന്തീരങ്കാവില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ യു.എ. പി.എ ചുമത്തിയത് നിയമനടപടികളിലൂടെ സര്‍ക്കാര്‍ തിരുത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമല്ല പൊലീസ് ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് .നേരത്തേ ചിലര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പുനപരിശേധിച്ചിട്ടുണ്ട്. മഞ്ചിക്കണ്ടിയില്‍ കീഴടങ്ങാനെത്തിയ മാവോയിസ്റ്റുകളെയാണ് പൊലീസ് വെടിവെച്ചതെന്ന ആരോപണം ശരിയല്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

India Kerala

സ്കൂളിനും ആശുപത്രിക്കും വീഴ്ച സംഭവിച്ചതായി കുട്ടിയുടെ പിതാവ്

സുൽത്താൻ ബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂളിനും ആശുപത്രിക്കും വീഴ്ച സംഭവിച്ചതായി കുട്ടിയുടെ പിതാവ് . വയനാട്ടിലെ നാല് ആശുപത്രികളിലെത്തിച്ചിട്ടും ആന്റിവെനം നൽകിയില്ലെന്നും രക്ഷിതാവ് ആരോപിച്ചു. സംഭവത്തില്‍ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് വിദ്യാഭ്യാസമന്ത്രിയും പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്നേ കാലോടെയാണ് വിദ്യാർത്ഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേൽക്കുന്നത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം പിതാവ് അഡ്വക്കേറ്റ് എന്‍.വി അസീസ് എത്തിയാണ് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതുവരെയും കുട്ടിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിൽ അധ്യാപകർക്ക് വീഴ്ചപറ്റി. ഗുരുതരാവസ്ഥയിൽ […]

India Kerala

മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക ഭീകരവാദികളെന്ന് എം.ബി രാജേഷ്

മാവോയിസ്റ്റുകളുടെ സഖ്യകക്ഷികള്‍ ഇസ്ലാമിക ഭീകരവാദികളെന്ന് എം.ബി രാജേഷ്. മനുഷ്യാവകാശ -പരിസ്ഥിതി വിഷയങ്ങളില്‍ പൊതുവേദികള്‍ രൂപീകരിച്ചാണ് കേരളത്തില്‍ മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദകളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നും രാജേഷ് പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തില്‍ സി.പി.എം പന്തീരങ്കാവില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍‌ സംസാരിക്കുകയായിരുന്നു രാജേഷ്. മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ വിവാദ പ്രസ്താവനയെ എം.ബി രാജേഷ് പിന്തുണച്ചു. മാവോയിസ്റ്റുകള്‍ വഴി തെറ്റിപ്പോയ സഖാക്കളാണെന്ന സി.പി.ഐയുടെ അഭിപ്രായത്തെയും രാജേഷ് തള്ളി. കോഴിക്കോട് വിദ്യാര്‍ഥികള്‍‌ക്ക് യു.എ.പി.എ ചുമത്തിയ വിഷയത്തില്‍ […]

India Kerala

പ്രതിഷേധം ശക്തമാകുന്നു

മദ്രാസ് ഐ.ഐ.ടിയിലെ ഫാത്തിമയുടെ മരണത്തിൽ നടപടി വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. തുടർ സമരങ്ങൾക്കായി ഐ ഐ.ഐ.ടിയിൽ സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇന്ന് മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഐ.ഐ.ടിയിൽ നിരാഹാര സമരം നടത്തിയ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഡയറക്ടർ അംഗീകരിക്കാത്ത സാഹചര്യത്തിലാണ്, സമരം കൂടുതൽ ശക്തമാക്കാനായി സംയുക്ത ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിൽ തുടർ സമരങ്ങൾ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ക്യാമ്പസിന് പുറത്തും വ്യാപിയ്ക്കുകയാണ്. ഇന്ന് രാവിലെ […]

India Kerala

വയനാട് ;കലക്ടറുടെ ഉത്തരവ്

വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും അടിയന്തരമായി വൃത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. ക്ലാസ് മുറികളില്‍ വിഷജന്തുക്കള്‍ കയറുന്നതിനുള്ള സാഹചര്യമില്ലെന്ന് പ്രധാനാധ്യാപകന്റെ നേതൃത്വത്തിലുള്ള സംഘം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ ക്ലാസ് റൂമുകളില്‍ പാദരക്ഷ ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിലുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളിലും സ്കൂളുകളില്‍ കര്‍ശന പരിശോധനക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ സ്കൂളുകളുടെ ചുറ്റുപാടും കെട്ടിടങ്ങളുടെ അവസ്ഥയും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡിഡിഇ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം. എല്ലാ സ്കൂളുകളും […]

Kerala

വാളയാര്‍ പീഡനക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

വാളയാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​ക​ൾ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. മു​ൻ ജി​ല്ലാ ജ​ഡ്ജി എ​സ്. ഹ​നീ​ഫ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​യി​രി​ക്കും കേ​സ് അ​ന്വേ​ഷി​ക്കു​ക. വാ​ള​യാ​ർ കേ​സി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ വാ​ള​യാ​ര്‍ കേ​സി​ല്‍ പ്ര​തി​ക​ളെ വെ​റു​തേ വി​ട്ട​തി​നെ​തി​രേ സ​ര്‍​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. പോ​ലീ​സി​ന്‍റേ​യും പ്രോ​സി​ക്യൂ​ഷ​ന്‍റേ​യും വീ​ഴ്ച അ​ക്ക​മി​ട്ട് നി​ര​ത്തി​യാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ അ​പ്പീ​ല്‍. പ്ര​തി​ക​ള്‍​ക്ക് നോ​ട്ടീ​സ​യ​യ്ക്കു​ക​യും ചെ​യ്തു. […]

Kerala

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്‍റെ മൃതദേഹം സംസ്കരിച്ചു

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്‍റെ മൃതദേഹം സംസ്കരിച്ചു. ആരുടേതാണെന്ന് തിരിച്ചറിയാത്ത മൃതദേഹം സംസ്കരിച്ചത് നിയമ വിരുദ്ധമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ഗുരുവായൂർ മുനിസിപ്പാലിറ്റി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെ ഗുരുവായൂർ മുനിസിപ്പാലിറ്റി ശ്മശാനത്തിലാണ് മാവോയിസ്റ്റ് വനിതയുടെ മൃതദേഹം സംസ്കരിച്ചത്. അജ്ഞാത ജഡമെന്ന നിലയിൽ പൊലീസ് നേരിട്ടാണ് സംസ്കാരം നടത്തിയത്. നേരത്തെ ബന്ധുക്കളെ തേടി പൊലീസ് പത്ര പരസ്യം നൽകിയിരുന്നു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം മൃതദേഹം […]

Kerala

പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണം

പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയുന്നതിനു മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി. പാലത്തിന്റെ ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന മൂന്ന് മാസത്തിനുള്ളില്‍ നടത്താനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഭാരപരിശോധനയ്ക്കുള്ള ചിലവ് ആര്‍.ഡി.എസ് കമ്പനി വഹിക്കണമെന്നും കോടതി ഉത്തരവിട്ടു പാലാരിവട്ടം പാലത്തിൽ ഭാര പരിശോധന നടത്താതെ പാലം പൊളിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ഹരജിയിലാണ് കോടതി ഉത്തരവ്. വിവിധ ഏജൻസികളും വിദഗ്ധ സമിതിയും തയാറാക്കിയ റിപ്പോർട്ടുകൾ ഹാജരാക്കാൻ സർക്കാറിനോട് നിർദേശിക്കണമെന്നതടക്കം ആവശ്യപ്പെട്ട എൻജിനിയേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട […]

Kerala

പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ അധ്യാപകന് സസ്പെൻഷൻ

ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി. അതേ സമയം സ്കൂള്‍ വിദ്യാര്‍ഥികള്‍ പരാതി ഉന്നയിച്ച ഷിജില്‍ എന്ന അധ്യാപകനെ വയനാട് ഡി.ഡി.ഇ ഇബ്രാഹിം തോണിക്കര സസ്പെന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന കുട്ടികളുടെ ആരോപണത്തേത്തുടർന്നാണ് നടപടിയെടുത്തത്. സ്‌കൂളിലെ […]