കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ രണ്ടാം പ്രതി താഹ ഫസലിന്‍റെ കയ്യക്ഷരം ഇന്ന് രേഖപ്പെടുത്തും. രാവിലെ പത്തിനും ഉച്ചക്ക് ഒരു മണി വരെയുള്ള സമയത്താണ് കയ്യക്ഷരം രേഖപ്പെടുത്താന്‍ ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘം ജയിലില്‍ എത്തിയാണ് കയ്യക്ഷരം രേഖപ്പെടുത്തുക. പ്രതികളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കുറിപ്പുകളിലെ കയ്യക്ഷരവുമായി താരതമ്യപ്പെടുത്തി പരിശോധിക്കും. മഞ്ചിക്കണ്ടി വെടിവെപ്പിന് പകരം ചോദിക്കുമെന്ന് എഴുതിയ കുറിപ്പ് നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.
Kerala
വടകരയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞു; സ്ഥിതി നിയന്ത്രണവിധേയം
വടകര ടൗണിന് സമീപം പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നതിനെ തുടർന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ധന ചോർച്ച നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്തുകൂടിയുള്ള ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ട്.
ശബരിമല തീര്ഥാടകന് നീലിമലയില്‍ കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്ഥാടകന് മരിച്ചു. ആന്ധ്രാപ്രദേശിലെ വിജയനഗര്‍ സ്വദേശിയായ കാമേശ്വരറാവു (40) വാണ് നീലിമലയില്‍ കുഴഞ്ഞുവീണു മരിച്ചത്.
മുളക് സ്പ്രേ ആക്രമണം: ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി,
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക് സ്പ്രേ ആക്രമണത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എറണാകുളത്തെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധക്കാരിലൊരാള്‍ മുളക് സ്പ്രേ പ്രയോഗിച്ചത്. സംഭവത്തില്‍ പത്ര-മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കംമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് ബിന്ദുവിന് നേരെ ആക്രമണമുണ്ടായത്. ബിന്ദുവിനെ പിങ്ക് പോലീസ് എത്തി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മുളക് […]
ഷെഹ്‍ല ഷെറിന്‍ മരിച്ചത് പാമ്പ് കടിയേറ്റെന്നതിന് തെളിവില്ലെന്ന് അധ്യാപകര്‍ ഹൈക്കോടതിയില്‍
സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളിലെ വിദ്യാർഥിനി ഷഹ്‍ല മരിച്ചത് പാമ്പ് കടിയേറ്റെന്നതിന് തെളിവില്ലെന്ന് അധ്യാപകര്‍ ഹൈക്കോടതിയില്‍. ബോധപൂർവം കുറ്റം ചെയ്തിട്ടില്ലെന്ന മുന്‍കൂര്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷമാണ് പൊലീസ് കേസെടുത്തതെന്നും അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടി.
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. ദീപ മോഹനന്‍റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു.
നിലയ്ക്കലിലെ പരിശോധന ശക്തമാക്കി
തൃപ്തി ദേശായി വീണ്ടും ശബരിമല കയറാന്‍ കേരളത്തിലേക്ക് വന്നതോടെയാണ് നിലയ്ക്കലില്‍ പരിശോധന വീണ്ടും ശക്തമാക്കിയത്. ഈ സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ നിലയ്ക്കലില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സര്‍ക്കാര്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന നിലപാട് എടുത്തതോടെ യുവതികളെ തടയാനുള്ള ദൌത്യം ഇത്തവണ പൊലീസ് ഏറ്റെടുക്കുകയായിരുന്നു. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് പോകുന്ന വാഹനങ്ങളിലെല്ലാം യുവതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് നടത്തുന്നുണ്ട്. യുവതികള്‍ ഉണ്ടെങ്കില്‍ അവരെ പിന്തിരിപ്പിച്ച് വടുന്ന ജോലികളാണ് ഇവിടെ നടക്കുന്നത്. ഇതിനായി വനിത പൊലീസുമുണ്ട്. അറിയാതെ എത്തുന്ന സ്ത്രീകളും […]
ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം സോഫിയ ബിന്ദിന്
2019ലെ ഡോ: ബി.ആർ അംബേദ്കർ മാധ്യമ പുരസ്കാരം മീഡിയവണിലെ സോഫിയ ബിന്ദിന്. ഉരുക്കിനിടയിൽ ഞെരിഞ്ഞമർന്നവർ എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. 30000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
സ്ത്രീധന നിരോധന ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടന്നു
സ്ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് നിയമമുണ്ടെങ്കിലും നാട്ടുനടപ്പ് അതിനു മുകളിൽ കയറി ഇരിക്കുകയാണെന്ന് നടൻ ടോവിനോ തോമസ്. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്ത്രീധന വിരുദ്ധ ദിനാചരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് അഹല്യ ക്യാമ്പസിൽ വെച്ചാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സ്ത്രീധന വിരുദ്ധ ദിനാചരണം നടന്നത്. സ്ത്രീധനം വാങ്ങുന്നത് തെറ്റാണെന്നും, സ്ത്രീകളെ കേവലം കച്ചവടച്ചരക്കായി കാണരുതെന്നും ചടങ്ങിൽ നടൻ ടോവിനോ തോമസ് പറഞ്ഞു. നെന്മാറ എം.എൽ.എ കെ.ബാബു […]
ശബരിമല; കർശന നിലപാടില്‍ സര്‍ക്കാര്‍
ശബരിമലയിൽ ഇത്തവണ യുവതിപ്രവേശനം അനുവദിക്കില്ലെന്ന കർശന നിലപാട് വ്യക്തമാക്കുന്നതാണ് തൃപ്തി ദേശായിക്ക് സംരക്ഷണമൊരുക്കില്ലെന്ന തീരുമാനത്തിലൂടെ സർക്കാർ നൽകുന്നത്. കോടതി വിധിയിലെ അവ്യക്തത ചൂണ്ടിക്കാട്ടുമ്പോഴും വ്യക്തത തേടി കോടതിയെ സമീപിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. യുവതികൾ പ്രവേശിച്ചാൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സർക്കാർ നിലപാട്. സുപ്രിംകോടതി വിധിയിലെ അവ്യക്തതയും, യുവതീ പ്രവേശനം ഇത്തവണ അനുവദിക്കേണ്ടതില്ലെന്ന നിയമോപദേശവുമാണ് സർക്കാരിന്റെ പിടിവള്ളി. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി കൂടിയായപ്പോൾ യുവതിപ്രവേശനം വേണ്ടെന്ന തീരുമാനത്തിലേക്ക് സി.പി എം എത്തുകയും ചെയ്തു. യുവതികൾ […]












