India Kerala

കാസര്‍കോടിന്റെ കലോത്സവം; കോഴിക്കോട് മുന്നേറുന്നു

ആസ്വാദകരാൽ നിറഞ്ഞു കലോത്സവത്തിന്റെ ആദ്യദിനം. രാത്രി വൈകിയും നീണ്ട ആദ്യദിനം സമാപിക്കുമ്പോൾ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത് . രണ്ടാമതായി തൊട്ട് പിറകെ കണ്ണൂർ ജില്ല ആദ്യ ദിനം പൂർത്തിയാക്കി.തിരുവാതിരയും മിമിക്രിയുമുൾപ്പടെയുള്ള ജനപ്രിയ ഇനങ്ങളാണ് ഇന്നും അരങ്ങിലെത്തുക . ആദ്യ ദിനം ജനപ്രിയ ഇനങ്ങളായ നാടകത്തിനും പ്രധാന വേദിയിലെ മോഹിനിയാട്ടത്തിനും മത്സരം ആരംഭിച്ചത് മുതൽ നിറഞ്ഞ കാണികളുടെ പിന്തുണയുണ്ടായിരുന്നു .ഏതാണ്ട് എല്ലാ വേദികളിലും ആദ്യ ദിനത്തിൽ നിറഞ്ഞ സദസ്സായിരുന്നു. കാസർകോട്ടുകാരുടെ കലയോടുള്ള ഇഷ്ടമാണ് ഓരോ വേദിയിലെയും കാഴ്ചക്കാർ […]

India Kerala

ഉദ്യോസ്ഥനെതിരെ ക്രിമിനല്‍ കെസെടുക്കുമെന്ന് ഡി.ജി.പി

കൊല്ലം കടക്കലില്‍ ഹെല്‍മറ്റ് പരിശോധനക്കിടെ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവിക്കാകും ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം വിഷയം ഗൌരവതരമായതിനാല്‍ അന്വേഷണം വേഗത്തിലാക്കാനാണ് പൊലീസ് തീരുമാനം. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍വെച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു ഹെല്‍മറ്റ് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനായ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയത്. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുമുറി സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ലാത്തിയെറിഞ്ഞ […]

India Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജിയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്റെ കയ്യിലുള്ള മെമ്മറി കാര്‍ഡിലെ ഉള്ളടക്കം ലഭ്യമാക്കാനായി ദിലീപ് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതി വിധി ഇന്ന്. ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് വിധി പറയുന്നത്. ദിലീപിന്റെ ആവശ്യത്തെ സര്‍ക്കാറും നടിയും കോടതിയില്‍ എതിര്‍ത്തിരുന്നു. മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെങ്കിലും ഉള്ളടക്കം രേഖയാണെന്നും അതിനാല്‍ അത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ‌ദിലീപ് സമര്‍പ്പിച്ച ഹരജിയിൽ നേരത്തെ വാദം കേള്‍ക്കൽ പൂര്‍ത്തിയായിരുന്നു. വാട്ടര്‍മാര്‍ക്കിട്ടാണെങ്കിലും ദൃശ്യങ്ങൾ അനുവദിക്കണമെന്നായിരുന്നു ദിലീപിന്റെ […]

India Kerala

വ്യാജ ലോട്ടറി; ക്യു ആര്‍ കോഡ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: വ്യാജ ലോട്ടറി തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ലോട്ടറി ടിക്കറ്റുകളില്‍ ക്യു ആര്‍ കോഡ് സംവിധാനം ലഭ്യമാക്കാനാണ് പദ്ധതി. ഇതിലൂടെ ടിക്കറ്റുകള്‍ വ്യാജമാണോ എന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ തിരിച്ചറിയാന്‍ സാധിക്കുമെന്നും വ്യാജ ലോട്ടറി വില്‍പനകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ആണ് നടപടിയെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.

India Kerala

ജംബോ വേണ്ട, കമ്മിറ്റി മതിയെന്ന് ഹെെക്കമാന്റ്

കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ നേതാക്കള്‍ക്കിടയില്‍ ധാരണ. ജംബോ കമ്മിറ്റി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാന്‍റ് കെ.പി.സി.സിയെ അറിയിച്ചിരുന്നു. 20 ല്‍ താഴെ ഭാരവാഹികളെ നിശ്ചയിച്ച് പുതിയ കമ്മറ്റിയെ നിര്‍ദേശിക്കാനാണ് ഇപ്പോഴുണ്ടായ ധാരണ. കെ.പി.സി.സി പുനസംഘടനയുടെ ഭാഗമായി ജനറല്‍ സെക്രട്ടറി വരെയുള്ളവരുടെ പട്ടിക തയാറാക്കിയപ്പോള‍് തന്നെ അമ്പതോളം പേരുടെ ജംബെ കമ്മറ്റിയാണ് രൂപം കൊണ്ടത്. ഭാരവാഹി ലിസ്റ്റ് പുറത്തു വന്നതോടെ വിമര്‍ശം ശക്തമായി. ഭാരവാഹികളുടെ എണ്ണക്കൂടതലും പ്രായവും ചര്‍ച്ചയായതോടെ നേതാക്കള്‍ പ്രതിരോധത്തിലായി. ഇതിന് പിന്നാലെ ജംബോ കമ്മറ്റിയെ പൂര്‍ണമായി അനുകൂലിക്കാത്ത […]

India Kerala

വയനാട് ജനവാസമേഖലയില്‍ കടുവയിറങ്ങി

വയനാടില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. വയനാട് ചീരാൽ പണിക്കർ പടിയിൽ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. പ്രദേശവാസിയുടെ വളര്‍ത്തു നായയെ കടുവ കടിച്ചുകൊന്നു. കടുവ പ്രദേശത്തെ കൃഷിയിടത്തിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് പോലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്. പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശം നല്‍കി.

India Kerala

ജപ്പാന്‍ സര്‍വകലാശാലയുമായി ചേര്‍ന്നുള്ള കുസാറ്റ്

ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയുമായി സഹകരിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകള്‍ നടത്താന്‍ ധാരണയായി. കുസാറ്റും ഷിമാനെ സര്‍വകലാശാലയും സഹകരിച്ചാണ് ഡിഗ്രി പ്രോഗ്രാം നടപ്പാക്കുന്നത്. കൊച്ചിയില്‍ നാല് വര്‍ഷവും ഷിമാനില്‍ രണ്ട് വര്‍ഷവുമാകും ഡിഗ്രി പ്രോഗ്രാം. കുസാറ്റുമായി ചേര്‍ന്ന് സംരംഭകത്വത്തിലും ഇന്നൊവേഷനിലും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കാനും പദ്ധതിയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഷിമാനെ സര്‍വകലാശാല അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

India Kerala

കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം

ദീർഘദൂര യാത്ര ബസായ കല്ലട ബസിൽ യാത്രക്കാരിക്ക് നേരെ പീഡനശ്രമം.സംഭവത്തില്‍ കാസർകോട് കുടലു സ്വദേശി മുനവർ (23) പിടിയിൽ. പുലർച്ചെ 3 മണിയോടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം.

India Kerala

ഇനി കലയുടെ രാപ്പകലുകള്‍

അറുപതാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് അരങ്ങുണര്‍ന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തിയതോടെ കലോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കമായി. അല്‍പസമയത്തിനകം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. നടന്‍ ജയസൂര്യ മുഖ്യാതിഥിയാകും. 28 വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 239 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്.

India Kerala

ബത്തേരി സർവജന സ്കൂളിന് പുതിയ കെട്ടിടം

വിദ്യാർഥിനിക്ക് പാമ്പു കടിയേറ്റ വയനാട് ബത്തേരി സർവജന സ്കൂൾ കെട്ടിടത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. സുൽത്താൻ ബത്തേരി നഗരസഭക്കാണ് നിർമ്മാണ ചുമതല. വൈകാതെ പഴയ കെട്ടിടം പൊളിച്ചു നീക്കും. ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിൻ മരിച്ച് കൃത്യം ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിക്കുന്നത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവായി. സുൽത്താൻ ബത്തേരി നഗര സഭക്കാണ് നിർമാണ ചുമതല. രണ്ടു നിലകളിലായി […]