ബരിമലയിലെ വരുമാനത്തിൽ വർദ്ധനവ്. കഴിഞ്ഞ തവണത്തെക്കാൾ പതിനെട്ട് കോടി അമ്പത്തിയാറ് ലക്ഷം രൂപയുടെ വർദ്ധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണത്തിലും ഇത്തവണ വർദ്ധനവുണ്ടായി. നട തുറന്ന 16ാം തീതിയതി മുതൽ വ്യാഴായ്ച്ച രാത്രി വരെ 39,68,55,261 രൂപയുടെ വരുമാനമാണ് ശബരിമലയിൽ ഉണ്ടായത് കഴിഞ്ഞ വർഷം ഇതേ സമയം 21,12,16,987 രൂപയായിരുന്നു വരുമാനം. ഇത്തവണ 13 കോടി 70 ലക്ഷം രൂപ കാണിക്ക ഇനത്തിൽ ലഭിച്ചു. മുൻ വർഷത്തെക്കാൾ 8 കോടി രൂപയുടെ വർദ്ധന അരവണ ഇനത്തിൽ 15 […]
Kerala
കേരള കോണ്‍ഗ്രസുകളുടെ ശക്തിപ്രകടനം ഇന്ന്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരാനിരിക്കെ ശക്തി തെളിയിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസുകള്‍. ഇന്ന് പാലായില്‍ കണ്‍വെന്‍ഷനും ശക്തി പ്രകടനവും ജോസഫ് വിഭാഗം നടത്തുമ്പോള്‍ മോന്‍സ് ജോസഫിന്റെ തട്ടകത്തില്‍ ജോസ് കെ മാണി വിഭാഗവും ശക്തിപ്രകടനവും പൊതു സമ്മേളനവും നടത്തും. കെ.എം മാണിയുടെ മരണശേഷം ഉടലെടുത്ത ചേരിപ്പോര് രൂക്ഷമാകുകയാണ്. പാര്‍ട്ടി വിട്ട് പുറത്ത് പോകാന്‍ ഇരുവിഭാഗവും തയ്യാറാകാത്ത സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഇരുവിഭാഗവും. ഈ തീരുമാനം വരുന്നതിന് മുന്‍പ് ശക്തി തെളിയിച്ച് അണികളെ ഒപ്പം നിര്‍ത്താനാണ് ഇരുവിഭാഗവും […]
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാജിവെച്ചു
സര്‍വ്വജന സ്കൂളില്‍ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍.ഡി.എഫ് – യു.ഡി.എഫ് അഭിപ്രായ ഭിന്നത കടുക്കുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രാജിവെച്ചു. നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് പ്രക്ഷോഭമാരംഭിക്കാനിരിക്കെയാണ് രാജി. സര്‍വ്വജന സ്കൂളിന് ഫിറ്റ്നസ് നല്‍കിയ സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനിരിക്കെയാണ് യു.ഡി.എഫ് അംഗമായ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സാ ജോസ് രാജിവെച്ചത്. വിദ്യാഭ്യാസ […]
പൊലീസുകാരനെതിരെ ചുമത്തിയത് നിസാര വകുപ്പുകള്‍
കൊല്ലം കടയ്ക്കലില്‍ ലാത്തിയെറിഞ്ഞ സി.പി.ഒ ചന്ദ്രമോഹനെതിരെ ചുമത്തിയത് നിസാരവകുപ്പുകൾ. 500 രൂപ പിഴയോ ആറു മാസം തടവോ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ലാത്തിയേറില്‍ പരിക്കേറ്റ സിദ്ദിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ വകുപ്പുകള്‍ ചുമത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. കൊല്ലം കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികനെ പൊലീസുകാരൻ ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തിലാണ് പൊലീസ് നിസാരവകുപ്പുകൾ ചുമത്തിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന IPC 336, 337 എന്നീ വകുപ്പുകളാണ് സിവിൽ പൊലീസ് ഓഫീസർ […]
നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ നാളെ ആരംഭിക്കും
നിയമ തടസങ്ങൾ നീങ്ങിയതോടെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ നാളെ ആരംഭിക്കും. ഹൈക്കോടതി നിർദേശ പ്രകാരം വനിതാ ജഡ്ജുള്ള കൊച്ചിയിലെ സി.ബി.ഐ കോടതിയാണ് വിചാരണ നടത്തുന്നത്. നടിയെ അക്രമിച്ച കേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് നിർദേശിച്ച് വനിതാ ജഡ്ജിയെ ചുമതലപ്പെടുത്തിയത് ഹൈക്കോടതിയാണ്. സ്വകാര്യതയെ മാനിക്കുന്ന രീതിയിൽ വിചാരണ നടത്താൻ വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് നടി തന്നെയാണ് കോടതിയെ സമീപിച്ചതും. തുടർന്ന് കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും കേസ് ഫയലുകൾ കൊച്ചിയിൽ വനിതാ ജഡ്ജിയുള്ള […]
കവി അക്കിത്തത്തിന് ജ്ഞാനപീഠം
പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്കാരം. പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. പാലക്കാട് കുമരനെല്ലൂര്‍ സ്വദേശിയാണ്. പത്മശ്രീയടക്കം നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാര്‍ 2008ല്‍ എഴുത്തച്ഛന്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” എന്ന കൃതിയിൽ നിന്നാണ് “വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം. കേരളത്തിന്റെ പ്രിയപ്പെട്ട […]
ജപ്പാനുമായി കേരളത്തിന് ഇനി അടുത്ത ബന്ധം ഉണ്ടാകും!
ഇലക്‌ട്രിക് വാഹന രംഗത്തെ പ്രമുഖരായ തോഷിബാ കമ്ബിനി കേരളവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച താത്പര്യപത്രത്തില്‍ ഒപ്പിട്ടു. മാത്രമല്ല ഇലക്‌ട്രിക് വാഹന രംഗത്ത് വന്‍കുതിപ്പ് ഉണ്ടാക്കാന്‍ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാമെന്ന് തോഷിബ കമ്ബനി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജപ്പാനിലെ നിക്ഷേപകര്‍ക്കുള്ള സാധ്യതകളെ കുറിച്ചും നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. ഉത്പാദന […]
നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കില്ല
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന നടന്റെ ആവശ്യമാണ് കോടതി നിരാകരിച്ചത്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള അനുമതി കോടതി ദിലീപിന് നല്‍കിയിട്ടുണ്ട്. ദിലീപിന് മെമ്മറി കാര്‍ഡ് നല്‍കിയാല്‍ അത് തന്റെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ് നല്‍കിയത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കിട്ടിയാലേ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നായിരുന്നു ദിലീപിന്റെ […]
മാര്‍ക്ക് ദാനം റദ്ദാക്കി എം.ജി സര്‍വ്വകലാശാലയുടെ ഉത്തരവ്
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ മാർക്ക് ദാനം റദ്ദാക്കിക്കൊണ്ട് സര്‍വകലാശാല ഉത്തരവ് ഇറക്കി. വിദ്യാർത്ഥികൾക്ക് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങും . എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെയാണ് മാര്‍ക്ക്ദാനം റദ്ദാക്കിയ ഉത്തരവ് ഇറക്കിയത് . തീരുമാനം എടുക്കുന്നതിന് അക്കാദമിക് കൌണ്‍സിലിന്റെ അംഗീകാരം വാങ്ങിയിട്ടില്ല. ചാന്‍സലറായ ഗവര്‍ണറെയും തീരുമാനം അറിയിച്ചിട്ടില്ല.
ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതി നിര്‍ത്തി അമേരിക്ക
ഇന്ത്യയില്‍ നിന്ന് കടല്‍ ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. അമേരിക്കന്‍ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വിധേയപ്പെടുന്നതാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമെന്നും തീരുമാനത്തെ ഇന്ത്യ ഒറ്റക്കെട്ടായി എതിർക്കണമെന്നും മെഴ്സിക്കുട്ടിയമ്മ മീഡിയവണിനോട് പറഞ്ഞു. കടലാമകള്‍ വലയില്‍ കുടുങ്ങുന്നത് ഒഴിവാക്കുന്നതിനായി മത്സ്യബന്ധന വലകളില്‍ ടർട്ടിൽ എക്സ്ക്ലൂഷൻ ഡിവൈസ് ഘടിപ്പിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് അമേരിക്ക ഇന്ത്യയില്‍ നിന്നുളള ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത്. കടല്‍ വിഭവങ്ങളില്‍ ഏറെ രുചികരമായ ചെമ്മീന്‍ കയറ്റുമതിയില്‍ ഇതോടെ വലിയ ഇടിവാണ് ഉണ്ടായത്. അമേരിക്ക വെക്കുന്ന […]












