Kerala

കാലില്‍ അള്ളുവെച്ച് കിലോമീറ്ററുകളോളം നടത്തി, കാലുപൊട്ടി ചോരയൊലിച്ചിട്ടും ഘോഷയാത്ര തുടര്‍ന്നു; ആനയോട് ക്രൂരത

കാലില്‍ അള്ളുവച്ച് കിലോമീറ്ററുകളോളം നടത്തിച്ച് ആനയോട് ക്രൂരത. പാറശ്ശാലയില്‍ നവരാത്രിഘോഷയാത്രയ്ക്കിടെ പാറശ്ശാല ശിവശങ്കരന്‍ എന്ന ആനയോടാണ് ഇത്തരത്തില്‍ ക്രൂരത കാട്ടിയത്. ആന പ്രശ്‌നക്കാരനായതുകൊണ്ടാണ് കാലില്‍ അള്ളുവച്ചതെന്നാണ് പാപ്പാന്മാരുടെ വിശദീകരണം. (cruelty against elephant parassala) ആനയെ അള്ളിട്ട് നടത്തിക്കരുതെന്ന കോടതി നിര്‍ദേശം ഉള്‍പ്പെടെ കാറ്റില്‍പ്പറത്തിയാണ് പാറശ്ശാലയില്‍ ആനയോട് ക്രൂരത കാണിച്ചത്. കിലോമീറ്ററുകള്‍ നടത്തുന്നതിന് ഏറെ മുന്‍പ് തന്നെ ആനയുടെ കാലില്‍ അള്ളുണ്ടായിരുന്നെന്നാണ് പുറത്തുവന്ന ചില ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ആനയുടെ കാല്‍ മുറിഞ്ഞ് ചോര വന്നിട്ടും അതില്‍ മരുന്നിട്ടാണ് […]

Kerala

കാസർഗോഡ് അമിതമായ ഫോൺവിളി ചോദ്യം ചെയ്ത അമ്മയെ മകൻ അടിച്ചുകൊന്നു

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ( 63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുജിത്തിനെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിനെ തുടർന്നാണ് മകൻ മാതാവിനെ മർദിച്ചത്. ക്രൂരമായ അടിക്കൊടുവിൽ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കുകളോടെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്‌ രുഗ്മിണിയുടെ മരണം.

Kerala

കരുവന്നൂര്‍ സഹകരണത്തട്ടിപ്പ്: സതീഷ് കുമാറിന് 46 അക്കൗണ്ടുകള്‍, അരവിന്ദാക്ഷന് നാല് ബാങ്ക് അക്കൗണ്ടുകള്‍; ഇ ഡി ഉത്തരവിലെ വിശദാംശങ്ങള്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ആര്‍ അരവിന്ദാക്ഷന്‍, ജില്‍സ്, സതീഷ് കുമാര്‍, എന്നിവരുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെയാണ് ഇ ഡി കണ്ടുകെട്ടിയത്. ജില്‍സിന്റേയും ഭാര്യയുടേയും 30 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. ജില്‍സന്റെ മൂന്നു വസ്തുവകകളാണ് കണ്ടുകെട്ടിയത്. (ED seized money of P R Aravindakshan satheesh kumar Karuvannur bank scam ) സതീഷ് കുമാറിന്റെ ഒരു കോടി രൂപയും 46 […]

Kerala

ഓപ്പറേഷൻ അജയ്: ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ

ന്യൂഡൽഹി: ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എ.ഐ 140( AI140)ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്. കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി, ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി […]

Kerala

വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ചു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പുൽപ്പള്ളിയിൽ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. സെപ്തംബർ 30 ന് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറയിൽ വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ വാരിയെല്ലുകൾ പൊട്ടിയിരുന്നു.

Kerala

വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു

വയനാട് തലപ്പുഴ മേഖലയിൽ എത്തുന്ന മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് പൊലീസ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ എന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഖലയിൽ പൊലീസിന്റെ പരിശോധന ഊർജ്ജിതമാക്കി. കഴിഞ്ഞ 28 നാണ് കമ്പമല കെഎസ്‌ഡി‌സി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. സംഘത്തിൽ സി.പി മൊയ്തീൻ ഉണ്ടായിരുന്നുവെന്ന് മൊഴികളുടെ അടിസ്ഥാനത്തിൽ വ്യക്തമായി. ഇതിനുശേഷം ഒന്നാം തീയതി തലപ്പുഴയിലെ രണ്ടു വീടുകളിൽ അഞ്ചംഗ […]

Kerala

‘വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പൽ അല്ല, ക്രെയിനുമായുളള ബാർജ് ആണ്. കപ്പലുകൾ അടുപ്പിക്കാനുള്ള അവസ്ഥയിൽ തുറമുഖം എത്തിയിട്ടില്ല’ : യൂജിൻ പെരേര

അടിസ്ഥാന സൗകര്യം പോലുമില്ലാതെ വിഴിഞ്ഞം തുറമുഖം തുറക്കുന്നത് കണ്ണിൽ പൊടിയിടാനെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേര. ക്രെയിൻ കൊണ്ടുവരുന്നതിനെ ആഘോഷമാക്കുന്നത് വിരോധാഭാസമാണെന്നും ചൈനയിൽ നിന്ന് രണ്ട് ക്രെയിൻ കൊണ്ട് വന്നത് വലിയ അഘോഷമാക്കേണ്ടത് ഉണ്ടോയെന്നും യൂജിൻ പെരേര ചോദിക്കുന്നു. ( eugine perera on vizhinjam port ) ‘വിഴിഞ്ഞത്ത് എത്തിയത് ചരക്ക് കപ്പൽ അല്ല. ക്രെയിനുമായുളള ബാർജ് ആണ് ഇപ്പോൾ എത്തിയത്. കപ്പലുകൾ അടുപ്പിക്കാനുള്ള അവസ്ഥയിൽ തുറമുഖം എത്തിയിട്ടില്ല. കൊണ്ടുവന്ന ക്രെയിൻ സ്ഥാപിക്കാൻ […]

HEAD LINES Kerala

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങൾ; എംഎം മണിയുടെ സഹോദര പുത്രനും കയ്യേറ്റക്കാരുടെ പട്ടികയിൽ

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങളുണ്ടെന്ന് കണ്ടെത്തൽ. കയ്യേറ്റക്കാരിൽ വൻകിട കമ്പനികൾ മുതൽ സ്വകാര്യ വ്യക്തികൾ വരെ ഉൾപ്പെടുന്നു. കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( 300 encroachments found in munnar ) തോക്കുപാറ, സൂര്യനെല്ലി, പാറത്തോട്, പെരുമ്പൻകുത്ത്, കെഡിഎച്ച് വില്ലേജ് എന്നിവിടങ്ങളിലാണ് അധികവും കയ്യേറ്റങ്ങൾ. റവന്യൂ, വനം, ഹെൽത്ത്, പിഡബ്ല്യുഡി, ഫിഷറീസ്, കെഎസ്ഇബി ഉൾപ്പെടെയുള്ളവരുടെ സ്ഥലങ്ങൾ കയ്യേറ്റ പട്ടികയിലുണ്ട്. ടാറ്റ ടീ ലിമിറ്റഡും, ഹാരിസൺ മലയാളം ലിമിറ്റഡും ചിന്നക്കനാൽ, രാജകുമാരി […]

Kerala

പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ പി.വി. ഗംഗാധരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ( Chief Minister Pinarayi Vijayan condoled the demise of PV Gangadharan ) ചലച്ചിത്രരംഗം, മാധ്യമ രംഗം, വ്യവസായം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ പതിറ്റാണ്ടുകളായി ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു പി.വി ഗംഗാധരൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ […]

Kerala

ഐഎഎസ് തലത്തിൽ അഴിച്ചുപണി; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി; ഹരിത വി കുമാർ മൈനിങ് ജിയോളജി ഡയറക്ടർ

സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. ആറു ജില്ലകളിലെ കളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോർട്ട് എംഡിയായി നിയമിച്ചു. ആലപ്പുഴ കളക്ടർ ഹരിത വി കുമാർ മൈനിങ് ജിയോളജി ഡയറക്ടർ ആയി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടർ ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ ജില്ലാ കളക്ടർ.( Reshuffle in IAS Level Divya S Iyer appointed […]