Kerala

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂടിയിടിച്ച് അപകടം : 2 പേർ മരിച്ചു

കോഴിക്കോട് വേങ്ങേരി ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. കക്കോടി സ്വദേശികളായ ഷൈജു, ജീമ എന്നിവരാണ് മരിച്ചത്. അഞ്ച് ബസ് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. വേങ്ങേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഷൈജുവും ജീമയും. ഇതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ പെടുകയായിരുന്നു. മുന്നിൽ പോയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ സ്കൂട്ടർ […]

HEAD LINES Kerala

കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്

കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടക്കുന്നു. സര്‍വീസ് ആരംഭിച്ച് ആറ് മാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം. 9,99,241 പേരാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ ഈ കണക്ക് പത്ത് ലക്ഷം കടക്കുമെന്നാണ് വാട്ടര്‍ മെട്രോ അധികൃതര്‍ കണക്കുകൂട്ടുന്നത്. പത്ത് ലക്ഷം തികയ്ക്കുന്ന ആള്‍ക്ക് സര്‍പ്രൈസ് സമ്മാനവും വാട്ടര്‍ മെട്രോ ഒരുക്കിയിട്ടുണ്ട്. വൈറ്റില-കാക്കനാട് റൂട്ടിലും ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടിലും മാത്രമാണ് നിലവില്‍ വാട്ടര്‍ മെട്രോയ്ക്ക് സര്‍വീസ് ഉള്ളത്. […]

Kerala

വയനാട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു; പിതാവിന് വേണ്ടി തിരച്ചില്‍

വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. കോടാലി കൊണ്ട് തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തലയ്ക്ക് കോടാലി കൊണ്ട് അടിയേറ്റ നിലയില്‍ കിടക്കയില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

Kerala

40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു; ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം

ചെറുതുരുത്തിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. അലമാറയിൽ സൂക്ഷിച്ച 40 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. ചെറുതുരുത്തി വട്ടപ്പറമ്പ് പെരുമ്പിടി വീട്ടിൽ മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് മോഷ്ടാക്കൾ കടന്നത്. വാതിൽ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് അകത്തുകടന്നിരിക്കുന്നത്. മുസ്തഫയും വീട്ടുകാരും ഇക്കഴിഞ്ഞ 14ന് ബന്ധുവിന്റെ മരണത്തെത്തുടർന്ന് പോയിട്ട് ഞായറാഴ്ച രാത്രിയിൽ മടങ്ങിയെത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Kerala

വായ്പാ ക്രമക്കേട്; ആരോപണമുയര്‍ന്ന സഹകരണ ബാങ്കില്‍ നിന്ന് സ്ഥിരനിക്ഷേപം പിന്‍വലിക്കുന്നു

വായ്പ ക്രമക്കേട് ആരോപണം ഉയര്‍ന്ന നെന്മാറയിലെ വലങ്ങി-വിത്തനശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നെന്മാറ പഞ്ചായത്ത് സ്ഥിരനിക്ഷേപം പിന്‍വലിക്കും. 3,32,81,116 രൂപയാണ് പഞ്ചായത്ത് പിന്‍വലിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയാണ് തുക പിന്‍വലിക്കാന്‍ പ്രമേയത്തിലൂടെ തീരുമാനമെടുത്തത്. പിന്‍വലിക്കുന്ന തുക ഉടന്‍ മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കുമെന്ന് നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ബാങ്കിനെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണ് നിക്ഷേപം പിന്‍വലിക്കാനുള്ള തീരുമാനമെന്നാണ് ബാങ്ക് ഭരണസമിതിയുടെ പ്രതികരണം. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ ക്രമക്കേടിനെതിരെ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് പാര്‍ട്ടി […]

Kerala

തേഞ്ഞിപ്പലം പോക്സോ കേസ്: നീതിയ്ക്കായി സമരത്തിനിറങ്ങുമെന്ന് ഇരയുടെ മാതാവ്

തേഞ്ഞിപ്പലം പോക്സോ കേസിൽ നീതിയ്ക്കായി സമരത്തിനിറങ്ങുമെന്ന് ഇരയുടെ മാതാവ്. പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് സത്യസന്ധമായി കേസ് അന്വേഷിച്ചില്ലെന്നും കുട്ടിയുടെ മാതാവ് 24 നോട് പരാതി പറഞ്ഞു. കേസിൽ ആരോപണ വിധേയനായ സിഐ അലവക്ക് പൊലീസ് സംരക്ഷണം ഒരുക്കുന്നതായും ആരോപണമുണ്ട്. പ്രതികൾക്കൊപ്പം ചേർന്ന് പരാതിക്കാരെ മോശക്കാരായി ചിത്രീകരിക്കുകയാണ് പൊലീസ്. മൊഴിയെടുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിലാണ് എത്തിയത്. പൊലീസ് അയൽ വീടുകളിൽ പോയി താനും മകളും വേശ്യകളാണെന്ന് പറഞ്ഞു. സിഐക്ക് പൊലീസ് സംരക്ഷണം ഒരുക്കുകയാണ് പൊലീസ്. കാര്യങ്ങൾ ഇങ്ങനെ […]

Kerala

കെഎസ്എഫ്ഇ ശാഖകളിലെ ചിട്ടികളിൽ സിപിഐഎം തട്ടിപ്പ് നടത്തുന്നു; ആരോപണവുമായി കെ സുരേന്ദ്രൻ

കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ റെയ്ഡിൽ എ കെ ബാലന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിലെല്ലാം അന്വേഷണം വേണമെന്നും എല്ലായിടത്തും സിപിഐഎം ഇടപെട്ട് തട്ടിപ്പ് നടത്തുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് തട്ടിപ്പ് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂരിൽ സത്യം പുറത്ത് വന്നു. എ സി മൊയ്തീനേക്കാൾ വലിയവർ കേസിൽ ഇനി കുടുങ്ങും.പാർട്ടിയിലെ ഉന്നത നേതാക്കന്മാരിലേക്ക് അന്വേഷണം നീങ്ങും. കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി […]

HEAD LINES Kerala

പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്; നവംബർ അഞ്ചു മുതൽ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്

സംസ്ഥാനത്ത് പാചക വാതക വിതരണം പ്രതിസന്ധിയിലേക്ക്. എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ നവംബർ അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ പതിനൊന്ന് മാസമായി വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള അപേക്ഷ ട്രക്ക് ഡ്രൈവർമാർ നൽകിയിരുന്നു. എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഉടമകൾക്ക് കഴിഞ്ഞില്ല. ഇതിനിടെ ഉടമകളും തൊഴിലാളികളും ലേബർ ഓഫീസർമാരും തമ്മിൽ ഇരുപതോളം ചർച്ചകൾ നടന്നു. ഈ ചർച്ചകളിലും സമവായം ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ട്രക്ക് […]

Kerala

‘വിട്ടുനിൽക്കണമെന്ന നിർബന്ധബുദ്ധി ചിലർക്കുണ്ട്’; സ്പൈസസ് പാർക്ക് ഉദ്ഘാടന വേദിയിൽ ഡീൻ കുര്യാക്കോസിനും പി.ജെ ജോസഫിനും മുഖ്യമന്ത്രിയുടെ വിമർശനം

തുടങ്ങനാട് സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിന് ഡീൻ കുര്യാക്കോസ് എംപിക്കും പി.ജെ ജോസഫ് എംഎൽഎയ്ക്കും മുഖ്യമന്ത്രിയുടെ വിമർശനം. അസൗകര്യം ആർക്കും ഉണ്ടാവാമെന്നും പക്ഷേ, പല നല്ല കാര്യങ്ങൾ ചിലർ ഒഴിവാക്കുകയാണെന്നും അദ്ദേഹം വമർശിച്ചു. പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന നിർബന്ധ ബുദ്ധിയാണ് ചിലർക്കുള്ളതെന്നും നാടിനോട് ചെയ്യുന്ന നീതി കേടാണിതെന്നും ഡീൻ കുര്യാക്കോസിനെയും പി.ജെ ജോസഫിനെയും സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചു. തുടങ്ങനാട് സ്പൈസസ് പാർക്കിന്റെ 20 കോ​ടി മു​ത​ൽ മു​ട​ക്കി നി​ർ​മി​ച്ച ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ […]

HEAD LINES Kerala

കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരം, ഉന്നത നേതാക്കൾക്കും പങ്കുണ്ട് ; ഇ ഡി

കരുവന്നൂരിൽ ബിനാമി വായ്‌പ നൽകിയത് സിപിഐഎം നിർദേശപ്രകാരമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി വായ്‌പകൾ സംബന്ധിച്ച് പാർട്ടി പ്രത്യേകം മിനുട്സ് സൂക്ഷിച്ചിരുന്നു. ബാങ്ക് മുൻ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനിൽ കുമാർ എന്നിവർ ഇ ഡി ക്ക് മൊഴി നൽകി. വായ്പകൾ നൽകുന്നത് നിയന്ത്രിച്ചിരുന്നത് സിപിഐഎം പാർലമെൻററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി.(karuvannur bank scam ed against cpim) കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഇഡി കണ്ടുക്കെട്ടിയത് പ്രതികളും ബിനാമികളും ഉള്‍പ്പെടെ 35 പേരുടെ സ്വത്തുക്കളാണ്. കേസിലെ […]