Kerala

‘ഗംഗേട്ടൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്..’; പി.വി ഗംഗാധരന്റെ വിയോഗത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

അന്തരിച്ച ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരുമായി തനിക്ക് ഏറെ ആത്മബന്ധമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി. തന്റെ അച്ഛന്റെ സുഹൃത്തായിരുന്ന പി.വി ഗംഗാധരൻ. ആ കുടുംബവുമായി സൗഹൃദം സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി ട്വന്റിഫോറിനോട് പറഞ്ഞു. ( suresh gopi about pv gangadharan demise ) ‘എന്റെ അച്ഛന്റെ സുഹൃത്താണ് അദ്ദേഹം. ഗംഗേട്ടൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്. പണമുള്ള ഒരു പാട് നിർമാതാക്കൾ നമുക്കുണ്ട്. പക്ഷേ ഡയറക്ടർക്കും, എഴുത്തുകാർക്കും പൂർണ സ്വാതന്ത്ര്യം നൽകുന്ന ചുരുക്കം നിർമാതാക്കളേയുള്ളു. സിനിമയുടെ […]

HEAD LINES Kerala

പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2007ൽ കേന്ദ്രസർക്കാരിന്റെ വൃക്ഷമിത്ര പുരസ്കാരം ടി. ശോഭീന്ദ്രന് ലഭിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ കോളജ് അധ്യാപകനായിരുന്നു.(Eminent environmentalist professor T Shobheendran passed away) പ്രകൃതിയോട് ഇണങ്ങി ജീവിച്ച് പരിസ്ഥിതിക്ക് വേണ്ടി പോരാടിയ വ്യക്തിത്വമായിരുന്നു പ്രൊഫസർ ടി ശോഭീന്ദ്രൻ. റോഡിലെ കുണ്ടുംകുഴികളും ഞെളിയൻപറമ്പിലെ മാലിന്യവും പൂനൂർ പുഴയെ […]

Kerala

‘മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണ് ഗംഗാധരേട്ടന്‍; സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടം’; ഗോകുലം ഗോപാലന്‍

അന്തരിച്ച ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഫ്‌ളവേഴ്‌സ് ടിവി ചെയര്‍മാന്‍ മായി ഗോകുലം ഗോപാലന്‍. മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണെന്നും ഗംഗാധരന്റെ നിര്യാണം സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സാംസ്‌കാരിക രംഗത്തിലായാലും നല്ലൊരു സുഹൃത്തായിരുന്നു ഗംഗാധരന്‍ എന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. ‘അദ്ദേഹത്തെ കാണുമ്പോള്‍ സഹോദര മനോഭാവമാണ് എല്ലാവര്‍ക്കും. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയപ്പോഴും ജനങ്ങളുടെ മനസില്‍ നിന്ന് നേടിയ അവാര്‍ഡാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം’ […]

Kerala

വയൽ നികത്തുന്നതിനിടെ റെവന്യൂ വകുപ്പ് പിടികൂടിയ ജെസിബി മോഷണം പോയി

കോഴിക്കോട് വടകര താലൂക്ക് ഓഫീസിൽ നിന്ന് ജെസിബി മോഷണം പോയി. വയൽ നികത്തുന്നതിനിടെ റവന്യൂ വകുപ്പ് പിടികൂടിയ ജെസിബിയാണ് മോഷണം പോയത്. റവന്യൂ അധികൃതർ വടകര പൊലീസിൽ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും മണ്ണുമാന്തിയന്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച പു​റ​മേ​രി വി​ല്ലേ​ജ് അ​ധി​കൃ​ത​ർ വയൽ നികത്തുന്നതിനിടെ പി​ടി​കൂ​ടി​യ മ​ണ്ണു​മാ​ന്തി​ യ​ന്ത്ര​മാ​ണ് കാ​ണാ​താ​യ​ത്. താ​ലൂ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്ത് നി​ന്നും പി​ടി​കൂ​ടി​യ മ​ണ്ണ് മാ​ന്തി ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് ആ​ർ.​ഡി.​ഒ​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​ട​മ​ക​ൾ ​ത​ന്നെ കൊ​ണ്ടു​പോ​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ […]

Kerala

5000 രൂപ കൈക്കൂലി വാങ്ങി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ.ആർ.രവീന്ദ്രനാണ് ശിക്ഷിക്കപ്പെട്ടത്. ഒരു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 2011ൽ സെക്രട്ടറിയായിരുന്ന എൻ.ആർ രവീന്ദ്രൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. കെട്ടിട നിര്‍മ്മാണത്തിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്.

HEAD LINES Kerala

‘അവർ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്’; പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി എം സ്വരാജ്

ഗാസ- ഇസ്രയേൽ തുടരുന്ന അക്രമത്തിൽ പലസ്തീൻ ജനതയ്ക്ക് ഐകദാർഢ്യവുമായി എം സ്വരാജ്.’അവൻ എന്തുതന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ്…’ -എന്ന തലക്കെട്ടിലാണ് എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇസ്രയേലിനെയും പലസ്തീനെയും ഇരുവശത്തായി നിർത്തി നിഷ്പക്ഷ വിശകലനം തുടങ്ങുന്ന നിമിഷം തന്നെ കൊടിയ അനീതി നടന്നു കഴിഞ്ഞെന്ന് സ്വരാജ് കുറിച്ചു.(m swaraj support palestine in war) പലസ്തീനികൾ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവർ നിരപരാധികളാണ്. ഏതു യുദ്ധവും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ അതുകൊണ്ട് പലസ്തീനെ തള്ളിപ്പറയണമെന്നില്ല. കാരണം അവരോടാണ് അനീതി […]

HEAD LINES Kerala

നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കണ്ടെത്തി; പിടികൂടിയത് മധുരയിൽ നിന്ന്

പാലക്കാട് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ പൊലീസ് കണ്ടെത്തി. മധുരയിൽ വച്ചാണ് സുബൈർ അലിയെ പിടികൂടിയത്. അലിയെ പാലക്കാട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഇന്നലെ ഉച്ച മുതലാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുബൈർ അലിയെ കാണാതായത്. സിപിഐഎം നേതാക്കൾക്കെതിരെ കത്തെഴുതി വെച്ച ശേഷമാണ് നെന്മാറ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഓഫീസിൽ നിന്നും പോയത്. കൊല്ലങ്കോട് സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതോടെയാണ് സുബൈർ അലിയെ കാണാനില്ലെന്ന പരാതിയിൽ നെന്മാറ പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ […]

HEAD LINES Kerala

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ‘ഷെൻഹുവ 15’ ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം

വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലെത്തി. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. സർക്കാർ സ്വീകരണം 15 നാണ്.(zhen hua-15 arrived at vizhinjam international seaport) പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ. […]

Kerala

ലോക്സഭ തെരഞ്ഞെടുപ്പ്: ജനകീയ മുഖങ്ങളെ പരിഗണിക്കാൻ സിപിഐ, സ്ഥാനാർത്ഥി ചർച്ചകള്‍ സജീവം

സിപിഐയില്‍ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവം. കഴിഞ്ഞ തവണത്തെ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ ജനകീയ മുഖങ്ങളെ പരിഗണിക്കാനാണ് തീരുമാനം. ശക്തമായ തൃകോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത്‌ രാജ്യസഭാ എംപിയും പാർട്ടി ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനാണ് ആലോചന. തൃശൂർ സീറ്റ് മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്‍റെ ജനകീയത കൊണ്ട് തിരിച്ച് പിടിക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കൂകൂട്ടൽ. മാവേലിക്കര മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാന്‍ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സ്ഥാനാർത്ഥി ആക്കിയേക്കും.

HEAD LINES Kerala

‘നിലവിളി ശബ്ദം ഇനിയും കൂടും’ സുരേഷ് ഗോപിക്കെതിരെ ആയിരം കേസെടുത്താലും ബിജെപി പോരാട്ടം തുടരും; കെ സുരേന്ദ്രൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ കണ്ട് പ്രതികാര നടപടിയെന്ന നിലയിലാണ് സർക്കാർ കള്ളക്കേസ് എടുത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് ബിജെപി പിൻമാറില്ലെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി. (K surendran about suresh gopi on sahakari yathra) ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന ആയുധമാക്കുന്നുവെന്ന നിലവിളി ശബ്ദം ഇനിയും കൂടുമെന്നും സുരേന്ദ്രൻ പരിഹസിച്ചു.സഹകരണ മേഖലയിലെ തട്ടിപ്പിനെതിരായ […]