India Kerala

മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ബെഹ്‌റ

മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കര്‍ണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി പറഞ്ഞു. കര്‍ണാടക ഡിജിപിയോടും സ്ഥിതി ചര്‍ച്ച ചെയ്യും. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി എടുക്കുമെന്നും ഡിജിപി പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങളിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെയടക്കം കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ […]

India Kerala

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചു. ഇന്ന് രാവിലെയാണ് പൌരത്വ നിയമത്തിനെതിരെ നടന്ന പ്രതിധേഷധത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മീഡിയവണ്‍ സംഘം ഉള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

India Kerala

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ഇന്ന് പരിഗണിക്കും

കൊച്ചിയിൽ നടിയെ അക്രമിച്ച കേസ് ഇന്ന് വിചാരണ കോടതി പരിഗണിക്കും.നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇന്നലെ പ്രതികളായ ദിലീപുൾപ്പെടെയുള്ളവർ അഭിഭാഷകന്റെ സാന്നിധ്യത്തിൽ പരിശോധിച്ചിരുന്നു. കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ദനെയാണ് ദിലീപ് പരിശോധനക്ക് നിയോഗിച്ചിരുന്നത്. എല്ലാ പ്രതികൾക്കും അഭിഭാഷകന്റെ സാന്നിധ്യത്തിൽ ദൃശ്യങ്ങൾ ആവശ്യമെങ്കിൽ പരിശോധിക്കാമെന്ന് സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാദങ്ങളാവും നടക്കുക.

India Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം: കേരളം തെരുവിലിറങ്ങി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഇന്നും പ്രതിഷേധം. കോഴിക്കോട്ടും തിരുവനന്തപുരത്തും വന്‍ ജനക്കൂട്ടമാണ് ഇന്ന് തെരുവിലിറങ്ങിയത്. ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. അടിയന്തരവാസ്ഥക്കാലത്ത് ഇല്ലാത്ത അമിതാധികാരമാണ് കേന്ദ്രം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യമാകെ പടരുന്ന പ്രതിഷേധത്തിനൊപ്പം തന്നെയായിരുന്നു ഇന്നും കേരളം. കോഴിക്കോട്ടാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്. അഭിഭാഷകരും വിദ്യാര്‍ഥികളും സാംസ്കാരിക പ്രവര്‍ത്തകരും നഗരത്തില്‍‌ പ്രതിഷേധവുമായെത്തി. മാനാഞ്ചിറയില്‍ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ […]

India Kerala

വയനാട്ടില്‍ പുഴയില്‍ മൂന്ന് പേർ മുങ്ങി മരിച്ചു

വയനാട് മേപ്പാടി ചുളിക്കയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. കായംകുളം സ്വദേശികളാണ് മരിച്ചത്. ആറംഗ സംഘത്തിൽ മൂന്ന് പേർ രക്ഷപ്പെട്ടു. കായംകുളം സ്വദേശികളായ ബിജുലാൽ, ജിതിൻ കാർത്തികേയൻ, നിഥിൻ എന്നിവരാണ് മരിച്ചത്. മൃതദേഹം മേപ്പാടിയിൽ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. വയനാട്ടിൽ വിനോദയാത്രക്ക് എത്തിയ ആറംഗ സംഘം മൂന്ന് മണിയോടെ ചുളിക്ക സ്കൂളിന് സമീപത്തെ പുഴയിൽ ഇറങ്ങുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ ശ്രമിക്കവെയാണ് മറ്റ് രണ്ട് പേർ അപകടത്തിൽ പെട്ടത്. സംഘത്തിലുണ്ടായിരുന്ന കായംകുളം കുന്നത്ത് ആദർശ്, […]

India Kerala

നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ദിലീപ് കോടതിയിലെത്തി. അഭിഭാഷകനോടും ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധനോടൊപ്പവുമാണ് ദിലീപ് എത്തിയത്. മറ്റു പ്രതികള്‍ രാവിലെ തന്നെ കോടതിയില്‍ ഹാജരായിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന്‍ ഉച്ചയ്ക്ക് ശേഷമാണ് ദിലീപ് കോടതിയിലെത്തിയത്. നടനു വേണ്ടി മുംബൈയില്‍ നിന്നുള്ള പ്രത്യേക സാങ്കേതിക വിദഗ്ധനാണ് ദൃശ്യങ്ങള്‍ പരിശോധിക്കാനായി കോടതിയില്‍ എത്തിച്ചേര്‍ന്നത്. ആദ്യം ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് […]

India Kerala

നെടുമ്ബാശേരിയില്‍ വന്‍ സ്വര്‍ണവേട്ട

കൊച്ചി: നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 51 1.5 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്റലിജന്റ്‌സ് പിടികൂടിയത്. മലപ്പുറം സ്വദേശിയായ അബ്ദുള്‍ നാസറില്‍ (28) നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. വിപണിയില്‍ 51 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് പിടികൂടിയത്. റീച്ചാര്‍ജബിള്‍ ഫാനിന്‍റെ ബാറ്ററിക്കകത്ത് ഷീറ്റുകളാക്കി സൗദിയില്‍ നിന്നുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് അബ്ദുല്‍ നാസര്‍ നെടുമ്ബാശേരിയിലെത്തിയത്. കഴിഞ്ഞ ദിവസവും നെടുമ്ബാശേരിയില്‍ മൂന്ന് കോടിയിലേറെ വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. നിലവില്‍ പിടിയിലായ […]

India Kerala

അടിയന്തരാവസ്ഥക്കാലത്ത് ഇല്ലാത്ത അമിതാധികാരമാണ് കേന്ദ്രം കാണിക്കുന്നത്: മുഖ്യമന്ത്രി

അടിയന്തരവാസ്ഥക്കാലത്ത് ഇല്ലാത്ത അമിതാധികാരമാണ് കേന്ദ്രം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനരോഷത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാനാവില്ല. ഭരണഘടനാ അവകാശങ്ങള്‍ ഒരു ശക്തിക്കും കവര്‍ന്നെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത്. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എൻ.ഡി.എ സർക്കാർ കാണിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികളും ജാമിഅ മില്ലിയ […]

India Kerala

കുടുംബശ്രീ പ്രവര്‍ത്തകരെ ‘പാഠം പഠിപ്പിക്കാന്‍’ സാക്ഷരതാ മിഷന്‍

സംസ്ഥാനത്തെ ഒരു ലക്ഷം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പത്താംതരം, ഹയര്‍സെക്കണ്ടറി പഠനത്തിന് അവസരമൊരുക്കുന്നു. സാക്ഷരതാമിഷന്‍റെ സമ പദ്ധതിയിലൂടെയാണ് ഒരു ലക്ഷം പേര്‍ അക്ഷരവഴിയിലേക്ക് കടക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വനിതകൾ സാക്ഷരതാ പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. സമ പദ്ധതി മാതൃകാപരമാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ കുടുംബശ്രീ എക്സിക്യൂട്ടീവ് […]

India Kerala

തിരുവനന്തപുരത്ത് ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി

മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്ന ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി. പട്ടം ജംങ്ഷനു സമീപത്തു നിന്നും തിരുവനന്തപുരം നഗരസഭയുടെ ഈഗിൾ ഐ സ്ക്വാഡ് മത്സ്യം പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് 2.5 ടണ്‍ വരുന്ന മത്സ്യം പിടിച്ചെടുത്തത്. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം സംസ്ഥാനത്ത് വ്യാപകമായി ഒഴുകുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം നഗരസഭ വിവിധ മാര്‍ക്കറ്റുകളില്‍ നിന്ന് ഫോര്‍മാലിന്‍ ചേര്‍ത്ത മീന്‍ പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് നഗരസഭയുടെ തീരുമാനം.