അവതാരകയും ഗായികയുമായ ജാഗി ജോണിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ വസതിയിലാണ് മൃതശരീരം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ഇന്ന് നടത്തും വൈകിട്ട് നാല് മണിയോടെ കുറവന്‍കോണത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് മുഖേന ഡോകടറാണ് വിവരം പൊലീസിന് കൈമാറിയത്. അടുക്കളയില്‍ കമിഴ്ന്ന് കിടക്കുന്ന തരത്തിലാണ് മൃതശരീരം. പച്ചക്കറി അവശിഷ്ടങ്ങളും സമീപത്ത് ഉണ്ടായിരുന്നു. വര്‍ഷങ്ങളായി അമ്മയ്ക്കൊപ്പമാണ് ജാഗി ജോണിന്‍റെ താമസം. ഭര്‍ത്താവ് കൊച്ചിയിലാണ്. ഗായികയായും അവതാരകയായും പ്രശസ്തയായ ജാഗി കഴിഞ്ഞ ദിവസം […]
Kerala
തോമസ് ചാണ്ടിയുടെ സംസ്കാരം ഇന്ന് നടക്കും
അന്തരിച്ച മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് 2ന് ചേന്നങ്കരി സെന്റ് പോൾസ് മാർത്തോമാ പള്ളിയിലാണ് ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ഇന്നലെയാണ് ചാണ്ടിയുടെ ഭൗതീക ശരീരം ആലപ്പുഴയിൽ എത്തിച്ചത് .ഇ.എം.എസ് സ്റ്റേഡിയത്തിൽ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മന്ത്രിമാരായ തോമസ് ഐസക് ,മേഴ്സിക്കുട്ടിയമ്മ, കെ.ടി.ജലീൽ എന്നിവരുള്‍പ്പടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണറോട് കോണ്‍ഗ്രസ്
കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഗവര്‍ണറുടെ ഓഫീസില്‍ വിളിച്ചാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെങ്കില്‍ രേഖാമൂലം എഴുതി ആവശ്യപ്പെടണമെന്ന് ഗവര്‍ണറുടെ ഓഫീസ് മറുപടി നല്‍കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം പദവിക്ക് അനുസരിച്ചുള്ള മാന്യത ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് കെ. മുരളീധരന്‍ എം.പി വിമര്‍ശിച്ചു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന […]
ഒറ്റയ്ക്കല്ല, ഒറ്റക്കെട്ടാണ്; പൗരത്വ നിയമ ഭേദഗതിക്കെതിരെ മലയാള സിനിമ പ്രവര്‍ത്തകരും
പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിലും പ്രതിഷേധം ഉയരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പീപ്പിള്‍സ് ലോങ് മാര്‍ച്ച് ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് കൊച്ചി ഷിപ്പിയാര്‍ഡിലേക്കാണ് മാര്‍ച്ച് പുരോഗമിക്കുന്നത്. രാജേന്ദ്ര മൈതാനത്ത് നിന്ന് ചലച്ചിത്ര പ്രവര്‍ത്തരുടെ മാര്‍ച്ച് ഉടന്‍ ആരംഭിക്കും. സംവിധായകന്‍ കമല്‍, റിമ കല്ലിങ്കല്‍, ഷേയ്ന്‍ നിഗം, രഞ്ജിനി ഹരിദാസ്, ഗീതു മോഹന്‍ദാസ്, തുടങ്ങി ചലച്ചിത്രരംഗത്തുള്ള നിരവധി പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ ഭാഗമാകും. ഫോര്‍ട്ട് കൊച്ചിയിലേക്കാണ് മാര്‍ച്ച് നടക്കുന്നത്. മറ്റ് പ്രതിഷേധ പരിപാടികളെല്ലാം ഫോര്‍ട്ട് കൊച്ചിയില്‍ നടക്കും. ഒറ്റയ്ക്കല്ല […]
കരുണയുടെ കനിവ് പകർന്ന് അശരണർക്ക് കാരുണ്ണ്യ ഹസ്തവുമായി ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് .
പാലാ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനമാണ് സ്വിറ്റ്സർലൻഡിലെ മലയാളികൾ എക്കാലവും കാഴ്ച വയ്ക്കുന്നത്. രാജ്യത്തെ പ്രമൂഖ പ്രവാസി സംഘടനയായ ബി ഫ്രെണ്ട്സ് സ്വിറ്റ്സർലൻഡിന്റെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തങ്ങളുടെ ഭാഗമായി, ഡിസംബർ 22 നു പാലായിൽ കൂടിയ ചടങ്ങിൽ വെച്ച് പാലാ എം എൽ എ ശ്രീ മാണി സി കാപ്പൻ ധന സഹായ വിതരണം നടത്തുകയുണ്ടായി . സ്വിസ്സ് മലയാളികളുടെ കലാ സാംസ്ക്കാരിക കായിക രംഗങ്ങളിലെ ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം ,പിറന്ന നാട്ടിൽ വിധിയുടെ […]
കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണറെ കോണ്‍ഗ്രസ് ഒഴിവാക്കിയേക്കും
കെ.കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കോണ്‍ഗ്രസ് ഒഴിവാക്കിയേക്കും. ഗവര്‍ണറെ ബഹിഷ്കരിക്കേണ്ട കാര്യം ആലോചിക്കേണ്ടിവരുമെന്ന് കെ. മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിലപാട് സംഘാടകരെ അറിയിച്ചുണ്ടെന്നും പരിപാടിയില്‍ പങ്കെടുക്കുമോ എന്ന് വൈകിട്ട് കാണാമെന്നും മുരളി പറഞ്ഞു. പൌരത്വ ഭേദഗത നിയമത്തില്‍ കേന്ദ്രത്തെ അനുകൂലിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടെടുത്തോടെയാണ് ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞത്. ഇതിനിടെയാണ് നേരത്തെ നിശ്ചയിച്ച കെ കരുണാകരന്‍ അനുസ്മമരണ പരിപാടിയില്‍ ഗവര്‍ണര്‍ ഉദ്ഘാടനാകുന്നത്. പുതിയ സാഹചര്യത്തില്‍ […]
യൂത്ത് ലീഗ് പ്രതിഷേധം; എം.കെ മുനീറും പി.കെ ഫിറോസും അറസ്റ്റില്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റോഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോടും മലപ്പുറത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. കോഴിക്കോട് പോസ്റ്റോഫീസ് ഉപരോധത്തില്‍ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിനെയും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് വാഹനം പ്രവർത്തകരുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമമുണ്ടായി. […]
തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയില്‍ പൊതുദര്‍ശനത്തിന് എത്തിക്കും
മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ജന്മനാടായ ആലപ്പുഴയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കുമായി എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ ടൗണ്‍ ഹാളിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്റ് പോള്‍സ് മര്‍ത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്‌കാരം. അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയില്‍ ചികിത്സയ്ക്കിടെയുള്ള വിശ്രമത്തിനിടെയാണ് അന്തരിച്ചത്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തും […]
ശ്രീറാം സഞ്ചരിച്ചിരുന്ന കാര്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് ഫലം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ വാഹനം മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്ന് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. വെള്ളയമ്ബലത്തെ കെ.എഫ്.സി.ക്കു മുന്നില്‍നിന്നുള്ള ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അതിവേഗത്തിലായിരുന്നുവെന്നു കണ്ടെത്തിയത്. കൃത്യമായ വേഗം കണക്കാക്കാന്‍ കൂടുതല്‍ വ്യക്തതയുള്ള ദൃശ്യം ലഭ്യമാക്കണമെന്ന ഫൊറന്‍സിക് ലാബിന്റെ ആവശ്യത്തോട് അന്വേഷണസംഘം പ്രതികരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഫിസിക്‌സ് ഡിവിഷന്റേത് ഒഴികെയുള്ള റിപ്പോര്‍ട്ടുകള്‍ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഫിസിക്‌സ് വിഭാഗത്തില്‍നിന്നുള്ള ഒരു റിപ്പോര്‍ട്ടും സീറോളജി, ഡി.എന്‍.എ. വിഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുമാണ് […]
മാതൃഭൂമിക്കെതിരായ വ്യാജപ്രചാരണം; ഉടന്‍ നടപടിയെന്ന് ഡി.ജി.പി.
സാമൂഹികമാധ്യമങ്ങളിലൂടെ ‘മാതൃഭൂമി’യെയും അതിന്റെ മാനേജ്‌മെന്റിനെയും അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ‘മാതൃഭൂമി’ക്കെതിരേ വാട്സാപ്പ് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന അസത്യ പ്രചാരണത്തിനെതിരേ നല്‍കിയ പരാതിയിലാണ് ഡി.ജി.പി. ഇക്കാര്യം വ്യക്തമാക്കിയത്. ‘മാതൃഭൂമി’ക്കെതിരേ ശത്രുതയും വിദ്വേഷവുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ കുറിപ്പാണ് വാട്സാപ്പിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചത്. കുറിപ്പിന്റെ പകര്‍പ്പ് ഉള്‍പ്പടെയാണ് പരാതി നല്‍കിയത്. അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാര്‍ക്കെതിരേ ഐ.ടി., ഐ.പി.സി. നിയമപ്രകാരം ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അസത്യപ്രചാരണത്തിനെതിരേ ദുബായ് സൈബര്‍ പോലീസിലും […]










