കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും സഹകരിച്ച് പ്രതിഷേധത്തിന് ഇറങ്ങിയിട്ടും അതില്‍ നിന്നും വിട്ടുനില്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്ത മുല്ലപ്പള്ളിയുടെ നടപടി സങ്കുചിതമാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.ദേശീയതാത്പര്യം മുന്‍നിര്‍ത്തി സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്!ലീം ലീഗ് എന്നിവരെ സിപിഎം പ്രശംസിച്ചു..മതാടിസ്ഥാനത്തില്‍ ആളുകളെ സംഘടിപ്പിച്ചും മതചിഹ്നങ്ങള്‍ ഉപയോഗിച്ചും നടത്തുന്ന പ്രതിഷേധങ്ങള്‍ പൗരത്വ ബില്ലിനെതിരെ രൂപം കൊണ്ട വിശാലഐക്യത്തെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂവെന്ന് വസിപിഎം ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ […]
Kerala
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം
മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പരിസരവാസികളുടെ ആശങ്കയേറുന്നു. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നഷ്ടങ്ങള്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും രേഖാമൂലമുളള ഉറപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. അധികൃതരുടെ നടപടിക്കെതിരെ ക്രിസ്മസ് മുതല്‍ പട്ടിണി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് മരട് നിവാസികള്‍. ഫ്ലാറ്റുകൾ പൊളിക്കുന്നതിനിടെ വീടുകൾക്ക് ഉൾപ്പെടെയുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഫ്ലാറ്റുകളിൽ സ്ഫോടനം നടത്തുന്നതിനായുള്ള തയാറെടുപ്പിനിടെ നാശമുണ്ടായാൽ പൊളിക്കൽ കമ്പനികള്‍ നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ കലക്ടർ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ […]
പൗരത്വ നിയമം; കേരളത്തിലും പ്രതിഷേധം തുടരുന്നു
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്നും പ്രതിഷേധം. തിരുവനന്തപുരം പള്ളിപ്പറം സി.ആര്‍.പി.എഫ് ക്യാമ്പിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോഴിക്കോട് ഡോക്ടര്‍മാരുടെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും സംസ്ഥാനത്ത് കണ്ടത്. കോഴിക്കോട് തെക്കേപുറം പൗരാവലി സംഘടിപ്പിച്ച റാലിയില്‍ സ്ത്രീകളും കുട്ടികളും അടക്കം നാടൊന്നാകെ അണിനിരന്നു. കോഴിക്കോട് വലിയ ഖാസി ഇമ്പിച്ചി അഹമ്മദ്, കോഴിക്കോട് ഖാസി ജമലുല്ലൈനി തങ്ങള്‍ എന്നിവരാണ് റാലിക്ക് നേതൃത്വം […]
മുസ്‍ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും കരുതേണ്ട: ഹൈദരലി തങ്ങൾ
ജനാധിപത്യ സമൂഹത്തിൽ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മതേതരകക്ഷികൾ ഒന്നിച്ച് നിൽക്കണം. പൗരത്വ പ്രക്ഷോഭം കാലം ഏൽപ്പിച്ച ദൗത്യമാണ്. ഈ ദൗത്യമാണ് ലീഗ് ചെയ്യുന്നത്. സുപ്രിംകോടതിയിൽ പോരാട്ടം തുടരും. തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുസ്‍ലിംകളെ പടിയടച്ച് പിണ്ഡം വെക്കാമെന്ന് ആരും കരുതേണ്ടെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
കസ്റ്റഡിയില്‍ എടുത്ത സംഭവം അന്വേഷിക്കുമെന്ന് യെദ്യൂരപ്പ
മംഗളൂരുവില്‍ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവവും അന്വേഷിക്കും. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മീഡിയവണ്‍ സംഘം ഉള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, മീഡിയവണ്‍ കാമറ പേഴ്സണ്‍ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ് […]
എതിര്‍ ശബ്ദങ്ങളെ ഭരണകൂടം എന്തിനാണ് പേടിക്കുന്നത്: ജയരാജ് വാര്യര്‍
മംഗലാപുരത്ത് മാധ്യമ പ്രവർത്തകർക്കുണ്ടായ അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി സിനിമാ താരം ജയരാജ് വാര്യർ. ജനങ്ങൾക്ക് പ്രതികരണ ശേഷി ഉണ്ടാവുന്ന കാലത്തോളം പ്രതിഷേധങ്ങൾ ഉണ്ടായികൊണ്ടിരിക്കും. മാധ്യമ പ്രവർത്തകരെ ശത്രുക്കളായി കാണുന്ന സംഭവം ആദ്യമാണ്. മാധ്യമ പ്രവർത്തകരുടെയും, കലാകരൻമാരുടെയും വായ് മൂടികെട്ടാനാവില്ല. എതിർ ശബ്ദങ്ങളെയും എഴുത്തുകളെയും ഭരണകൂടം എന്തിനാണ് ഭയക്കുന്നതെന്നും ജയരാജ് വാര്യർ പാലക്കാട് ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി കോണ്‍ഗ്രസ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് തെരുവിലിറങ്ങിയത് കോണ്‍ഗ്രസ്. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കൊച്ചിയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. മലപ്പുറത്ത് കലക്ടറേറ്റ് മാര്‍ച്ചിന് പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കി. കെ.പി.സി.സി പ്രസിഡന്‍റ് പങ്കെടുത്ത കാഞ്ഞാങ്ങാട്ട് പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ത്തു. പാലക്കാട് വി.ടി ബൽറാം എം.എൽ.എയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം നടക്കുകയാണ്. വയനാട്ടിലും ഇടുക്കിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊച്ചിയിലും […]
ബിനോയ് വിശ്വം എം.പി പൊലീസ് കസ്റ്റഡിയില്‍
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ മംഗലാപുരത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച കർഫ്യൂവിനെതിരെ സമരം ചെയ്ത ബിനോയ് വിശ്വം എം.പി ഉൾപ്പടെ എട്ട് സി.പി.ഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നിരോധനാജ്ഞ ലംഘിച്ചതിനാണ് എം.പിയെ കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനും മംഗലുരു ജനങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് മംഗലൂരുവിൽ എത്തിയത് എന്ന് ബിനോയ് വിശ്വം മിഡിയാവണിനോട് പറഞ്ഞു. സമാധാനപരമായി മുദ്രവാക്യം വിളിക്കുകയായിരുന്ന തങ്ങളെ പൊലീസ് പിടിച്ച് കൊണ്ടുപോവുകയായിരുന്നു എന്നും എം.പി പറഞ്ഞു. മംഗളൂരുവില്‍ […]
പ്രതിഷേധമിരമ്പി തെക്കന്‍ കേരളം; വിവിധയിടങ്ങളില്‍ കര്‍ണാടക ബസുകള്‍ തടഞ്ഞു
പൌരത്വ ഭേദഗതി ബില്ലിനെതിരെ തെക്കന്‍ കേരളത്തില്‍ നിലക്കാത്ത പ്രതിഷേധം. പല സ്ഥലങ്ങളിലും നടന്ന രാത്രി സമരങ്ങളില്‍ സ്ത്രീകളടക്കം പങ്കു ചേര്‍ന്നു. കര്‍ണാടക ബസുകള്‍ തടഞ്ഞും വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു. രാത്രിയും പകലുമെന്നില്ലാതെ പൌരത്വ ഭേദഗതി ബില്ലിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്ന കാഴ്ചയാണ് എങ്ങും കാണാനുണ്ടായിരുന്നത്. രാത്രി സമരങ്ങളിലടക്കം സ്ത്രീകളുടെ സാന്നിധ്യവും ശ്രദ്ധേയമായി. കൊല്ലം ആയൂരിൽ എം.സി റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കാനുള്ള യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരുടെ നീക്കം ലാത്തിച്ചാർജില്‍ കലാശിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ […]
കോട്ടയം താലൂക്ക് ജമാഅത്ത് കോർഡിനേഷന്‍ കമ്മറ്റിയുടെ പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോട്ടയത്ത് ഒരു ലക്ഷത്തോളം പേർ അണിനിരന്ന പ്രതിഷേധം. കോട്ടയം താലൂക്ക് ജമാഅത്ത് കോർഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ചരിത്രമുറങ്ങുന്ന തിരുന്നക്കര മൈതാനത്താണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വൈകുന്നേരം 4 മണിയോടെ കലക്ട്രേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ പതിനായിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. കോട്ടയം താലൂക്ക് ജമാഅത്ത് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ 51 മഹല്ല് കമ്മിറ്റികളും 20 സംഘടനകളും പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ […]











