ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമായത്. കേരളത്തില്‍ മാത്രമല്ല സൌദി അറേബ്യ മുതല്‍ ഗുവാം ദ്വീപ് വരെയുള്ള പ്രദേശങ്ങിലാണ് ഗ്രഹണം കാണാന്‍ കഴിഞ്ഞത്. ആകാശക്കാഴ്ച എന്നതിലുപരി ശാസ്ത്രജ്ഞര്‍ക്ക് സൂര്യനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരം കൂടിയാണ് ഗ്രഹണം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം. […]
Kerala
യു.എ.പി.എ കേസിൽ എൻ.ഐ.ഐ അന്വേഷണം ആരംഭിച്ചു
പന്തീരാങ്കാവ് യു.എ.പി.എ കേസിൽ എൻ.ഐ.ഐ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് സെഷൻസ് കോടതിയിലുള്ള കേസിലെ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് എൻ.ഐ.ഐ അപേക്ഷ നൽകി. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ ഒന്നിന് രണ്ട് യുവാക്കളെ കോഴിക്കോട് പന്തിരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കൾക്കെതിരെ യു.എ.പി.എ വകുപ്പുകൾ ചുമത്തിയതോടെ ഹൈക്കോടതിയടക്കം ജാമ്യം നിഷേധിച്ചു.സംസ്ഥാനത്തെ യു.എ.പി.എ കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന ചട്ടമനുസരിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് യുവാക്കളുടെ കേസും റിപ്പോർട്ട് ചെയ്തു. തുടർന്നാണ് കേന്ദ്ര സർക്കാർ […]
വലയ സൂര്യഗ്രഹണം: വയനാട്ടുകാര്‍ക്ക് വന്‍ നിരാശ.!
കേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമായി.നേരത്ത, കാസര്‍കോടും കണ്ണൂരും വയനാട്ടിലുമാണ് ഏറ്റവും വ്യക്തമായി സൂര്യഗ്രഹണം കാണാന്‍ കഴിയുക എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഏറെ വ്യക്തതയോടെ വലയ സൂര്യഗ്രഹണം കാണാന്‍ കാത്തിരുന്ന വയനാട്ടുകാര്‍ വന്‍ നിരാശമാത്രമാണ് ബാക്കിയായത്. വിപുലമായ ഒരുക്കങ്ങളാണ് വയനാട്ടില്‍ സംഘടപിപ്പിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ അടക്കം ഒട്ടേറെ പേര്‍ അതിരാവിലെ മുതല്‍ തന്നെ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വയനാട്ടിലെ കാലാവസ്ഥ ഇവര്‍ക്കെല്ലാം സമ്മാനിച്ചത് വലിയ നിരാശയാണ് . അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആദ്യമണിക്കൂറുകളില്‍ പോലും ആര്‍ക്കും ഗ്രഹണം കാണാന്‍ കഴിയാത്ത അവസ്ഥയായി. കാത്തിരിപ്പിനൊടുവില്‍ […]
കശ്മീരില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
കശ്മീരില്‍ മരിച്ച സൈനികന്‍ വി.പി അക്ഷയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം ഇന്ന് സംസ്കരിക്കും. ആർമിയിൽ സീപോയി റാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു തിരുവനന്തപുരം സ്വദേശി അക്ഷയ്. തിങ്കളാഴ്ച രാത്രി ജോലിക്കിടെയുണ്ടായ തീപിടുത്തത്തിലാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അക്ഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. വേണു – പ്രിയ ദമ്പതികളുടെ മകനായ […]
മാനത്ത് വിസ്മയക്കാഴ്ച; നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി
ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം തുടങ്ങി. വടക്കന്‍ കേരളത്തിലാണ് ഗ്രഹണം കൂടുതല്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ആദ്യം ദൃശ്യമായത് കാസര്‍കോടാണ്. ഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുതെന്നാണ് മുന്നറിയിപ്പ്. രാവിലെ എട്ട് മണി മുതല്‍ പതിനൊന്ന് വരെയാണ് സൂര്യഗ്രഹണം ദൃശ്യമാകുക. സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ […]
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ക്രിസ്മസ് വിപണിക്ക് വന്‍ തിരിച്ചടി
പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളില്‍ ക്രിസ്മസ് വിപണിക്ക് തിരിച്ചടി. സാമ്പത്തിക പ്രതിസന്ധിയില്‍ കര കയറാന്‍ ശ്രമിച്ചിരുന്ന വ്യവസായ മേഖലകള്‍ക്ക് പലതിനും സംഘര്‍ഷാന്തരീക്ഷം തിരിച്ചേടിയേല്‍പ്പിച്ചു. ഹോട്ടല്‍ വ്യവസായം അടക്കമുള്ളവക്കാണ് പ്രതിഷേധങ്ങള്‍ കനത്തതോടെ പ്രധാനമായും മങ്ങലേറ്റത്. ഇന്റര്‍നെറ്റ് നിരോധനം നേരത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യസായത്തെയും പ്രതികൂലമായി ബാധിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഈ ആഘോഷകാലമെങ്കിലും ഗുണകരമാകുമെന്ന വ്യവസായികളുടെ പ്രതീക്ഷക്കാണ് മങ്ങലേറ്റത്. സര്‍ക്കാര്‍ പൌരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം […]
കോട്ടയം തുറമുഖ വികസനത്തിന് മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍
തുറമുഖ വികസനത്തിന് മുന്‍തൂക്കം നല്‍കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ . നാട്ടകത്തെ തുറമുഖം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഉടന്‍ ഉന്നതതലയോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു . തുറമുഖത്തിന്റെ പ്രവര്‍ത്തനവും വിലയിരുത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുറമുഖ മാനേജിങ് ഡയറക്ടര്‍ എബ്രഹാം വര്‍ഗീസ്, ഡയറക്ടര്‍ ബൈജു, ജനറല്‍ മാനേജര്‍ രൂപേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് മന്ത്രിക്ക് സ്വീകരണം നല്‍കി .
ഗായിക ജാഗി ജോണിന്റേത് കൊലപാതകമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
ദൂരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗായിക ജാഗി ജോണിന്റേത് കൊലപാതകമല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്ന് മണിയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഹൃദയ സംബന്ധമായ രോഗങ്ങളാല്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ജാഗി ജോണ്‍. അതുകൊണ്ട് തന്നെ മരണകാരണം ഹൃദയാഘാതം ആയിരിക്കുമെന്നാണ് പൊലീസ് നിഗമനം. സംശയകരമായ രീതിയില്‍ ഒന്നും തന്നെ വീട്ടില്‍ നിന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. സിസിടിവി പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ […]
അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകുമെന്ന് വി.മുരളീധരന്‍
അക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ വെടിവെപ്പുണ്ടാകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാവിലെ എണീറ്റ് മുദ്രാവാക്യം വിളിക്കാൻ തോന്നുന്നവരാണ് പ്രക്ഷോഭത്തിലുള്ളത്.പൌരത്വ നിയമത്തിൽ ഇനി ചർച്ചയില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു. എന്നാല്‍ പ്രക്ഷോഭകരുമായി ചര്‍ച്ചക്കില്ലെന്നല്ല അതിന് തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് പറഞ്ഞതെന്ന് പിന്നീട് മുരളീധരന്‍ തിരുത്തി. അതേസമയം മുരളീധരന്‍ പങ്കെടുത്ത പരിപാടിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമമുണ്ടായി.കോഴിക്കോട് ടൗൺ ഹാളിൽ നെഹ്റു യുവകേന്ദ്രയുടെ ജില്ലാ യുവജന കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനായി മുരളീധരൻ എഴുന്നേറ്റപ്പോഴായിരുന്നു എസ്.എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രി ഗോ ബാക്ക് […]
കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ കെ.എസ്.യു പ്രതിഷേധം
കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്കെതിരെ കെ.എസ്.യു പ്രതിഷേധം. തിരുവനന്തപുരം വിമാനത്താവളത്തില്‍ യെദ്യൂരപ്പയെ കരിങ്കൊടി കാണിച്ചു. പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കനത്ത സുരക്ഷ വലയം ഭേദിച്ചായിരുന്നു കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായാണ് യെദ്യൂരപ്പ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കുള്ള പ്രത്യേക വിമാനത്തിലെത്താണ് യെദ്യൂരപ്പ കേരളത്തിലെത്തിയത്.











