India Kerala

കൂടത്തായി കൊലപാതകങ്ങള്‍; ആദ്യ കുറ്റപത്രം തയ്യാറായി

കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം തയ്യാറായി. റോയ് തോമസ് വധക്കേസിലെ കുറ്റപത്രമാണ് തയ്യാറായിരിക്കുന്നത്. ജോളി ഉള്‍പ്പെടെ നാലുപേരാണ് ഇതില്‍ പ്രതികളായിട്ടുള്ളത്. കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ജി. സൈമണ്‍ പറഞ്ഞു. ഭര്‍ത്താവ് റോയ് തോമസിനെ ജോളി സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിലാണ് കുറ്റപത്രം. ജോളിയെ കൂടാതെ സയനൈഡ് എത്തിച്ച്‌ കൊടുത്ത മാത്യൂ, താമരശ്ശേരിയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജികുമാര്‍, സിപിഎം പ്രാദേശിക നേതാവ് മനോജ് കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസില്‍ 200 ലധികം […]

India Kerala

രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി ഉയരുന്നു

രാജ്യത്ത് ഇന്ധന വില അനിയന്ത്രിതമായി ഉയരുന്നു. ഇന്ന് കൊച്ചിയില്‍ പെട്രോളിന് 6 പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഡീസലിന് 1 രൂപ 11 പൈസയാണ് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 21,11,16 പൈസ വീതമാണ് ഇന്ധന വില വർധന ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് മാത്രം ഡീസൽ ലിറ്ററിന് 1 രൂപ 11 പൈസയുടെ വർധനവ് ആണ് ഉണ്ടായത്. ഇന്ന് മാത്രം ഡീസലിന് വര്‍ദ്ധിച്ചത് 16 പൈസയാണ്, പെട്രോളിന് ആറ് പൈസയും. വ്യാഴാഴ്ച […]

India Kerala

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്‍.പി.ആറുമായി സഹകരിക്കില്ലെന്ന് കെ.സി വേണുഗോപാല്‍

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്‍.പി.ആറുമായി സഹകരിക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യു.പി.എ ഭരണകാലത്ത് തടങ്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ നിർദേശിച്ചത് അനധികൃതമായി തുടരുന്ന വിദേശികളെ പാർപ്പിക്കാനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച കരസേനാ മേധാവി ബിപിൻ റാവത്ത് പ്രസ്താവന പിൻവലിച്ച് പദവിയുടെ ബഹുമാന്യത നിലനിർത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. അതേസമയം പൗരത്വ ഭേദഗതി നിയമത്തെ കോണ്‍ഗ്രസ് പാര്‍ട്ടി പല്ലും നഖവും ഉപയോഗിച്ച് പാര്‍ലമെന്റില്‍ എതിര്‍ത്തതാണെന്നും സമാനചിന്താഗതിക്കാരായ ആളുകളെ ഉപയോഗിച്ചുകൊണ്ട് ശക്തമായ […]

India Kerala

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിയാകാന്‍ തയ്യാറെന്ന് മാണി സി കാപ്പന്‍

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മാണി സി കാപ്പന്‍. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു . എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മാണി സി കാപ്പന്‍റെ പ്രതികരണം. നേരത്തെ പാല ഉപതെരഞ്ഞെടപ്പ് നടന്ന സമയത്ത് മാണി സി കാപ്പന്‍ വിജയിച്ചാല്‍ മന്ത്രിയാകുമെന്ന തരത്തില്‍ പ്രചാരണം ഉണ്ടായിരുന്നു. എന്‍.സി.പിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനെ തീരുമാനിക്കേണ്ടതുണ്ട്. തോമസ് ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം […]

India Kerala

പാലക്കാട് റെയിൽവേ ഡിവിഷൻ; മംഗളൂരു സ്റ്റേഷനെ അടർത്തിമാറ്റൻ ശ്രമം

പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗളൂരു റെയിൽവേ സ്‌റ്റേഷനെ മാറ്റാൻ നീക്കം. റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ താൽപര്യപ്രകാരമാണ് മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും മാറ്റുന്നത്. മംഗളൂരു കൂടി പാലക്കാടിന് നഷ്ടപെട്ടാൽ ഫണ്ട് ലഭിക്കുന്നത് ഉള്‍പ്പടെ കുറയുമെന്ന ആശങ്കയാണ് ഉയരുന്നത്. മംഗളൂരു ജംഗ്ഷൻ, സെൻട്രൽ റെയിൽവേ സ്‌റ്റേഷനുകളെ ഹുബ്ബള്ളി ആസ്ഥാനമായ റെയിൽവേയുടെ കീഴിലേക്ക് മാറ്റാനാന്ന് കർണാടക കാരനായ കേന്ദ്ര മന്ത്രിയുടെ ശ്രമം. ദക്ഷിണ റെയിൽവേക്കും, റെയിൽവേ ബോഡിനും കത്തു നൽകിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് ഡിവിഷനിൽ ഏറ്റവും അധികം […]

India Kerala

യു.എ.പി.എ കേസിൽ നീതി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി അറസ്റ്റിലായ താഹയുടെ മാതാവ്

പന്തീരങ്കാവ് യു.എ.പി.എ കേസിൽ നീതി കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി അറസ്റ്റിലായ താഹയുടെ മാതാവ് ജമീല. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും ജമീല മീഡിയ വണിനോട് പറഞ്ഞു. മീഡിയ വൺ എക്സ്ക്ലൂസീവ്. യു.എ.പി.എ ചുമത്തി അലനെയും താഹ യേയും അറസ്റ്റ് ചെയ്ത ദിവസം തന്നെ കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുവരുടെയും ബന്ധുക്കൾ കണ്ടിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനനോടൊപ്പമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. അലനും താഹയും തെറ്റുകാരാണെന്ന് തോന്നിയിട്ടില്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് താഹയുടെ ഉമ്മ ജമീല പറഞ്ഞു. നീതി […]

India Kerala

ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും

ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ജനുവരി 10ന് പ്രഖ്യാപിക്കുമെന്ന് സൂചന. സംസ്ഥാന നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് കേന്ദ്ര നേതാക്കള്‍ ജനുവരിയില്‍ കേരളത്തില്‍ എത്തും. കുമ്മനം അടക്കമുളള നാല് നേതാക്കളാണ് സാധ്യത പട്ടികയില്‍ ഉള്ളത്. ഉപതെരഞ്ഞെടുപ്പിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറാക്കി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയത്. എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കേരളത്തില്‍ ശക്തമായി നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സംസ്ഥാന അധ്യക്ഷനെ ഉടന്‍ കണ്ടെത്താന്‍ ദേശീയ […]

India Kerala

യു.എ.പി.എ അറസ്റ്റ്; കോഴിക്കോട് ജനകീയ പ്രതിഷേധം

പന്തീരാങ്കാവില്‍ യു.എ.പി.എ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത കേസ് എൻ.ഐഎക്ക് വിട്ടതിനെതിരെ കോഴിക്കോട് ജനകീയ പ്രതിഷേധം. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ ഫാസിസത്തിനെതിരായി പോരാടുന്നവരെ ഒറ്റുകൊടുക്കുകയാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു. നിരോധിത മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടി നവംബർ ഒന്നിനാണ് അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. കരിനിയമങ്ങൾക്കെതിരെ ഇടത്പക്ഷം നിലപാട് എടുക്കുമ്പോഴും അലനും താഹയ്ക്കുമെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ഇതോടെ കേസ് […]

India Kerala

ഷാളുകള്‍ക്കും പൂച്ചെണ്ടുകള്‍ക്കും പകരം പഠനോപകരണങ്ങള്‍ ചോദിച്ച്‌ മാണി സി കാപ്പന്‍

ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ നല്‍കുന്ന ഷാളുകളൂം പൂച്ചെണ്ടുകളും ഒഴിവാക്കി പഠനോപകരണങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥനയുമായി മാണി സി കാപ്പന്‍ എം എല്‍ എ. ചടങ്ങുകളില്‍ പങ്കെടുക്കുമ്ബോള്‍ ഷാളുകളും പൂച്ചെണ്ടുകളും പിന്നീട് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നതിനാല്‍ ഇവ ഒഴിവാക്കി നോട്ടുബുക്കുകള്‍, പെന്‍സിലുകള്‍, പേനകള്‍ മുതലായ പഠനോപകരങ്ങള്‍ നല്‍കിയാല്‍ അതു പിന്നീട് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇങ്ങനെ സമാഹരിക്കുന്ന പഠനോപകരണങ്ങള്‍ 2020 ജൂണില്‍ പുതിയ അധ്യയനവര്‍ഷം ആരംഭിക്കുമ്ബോള്‍ […]

India Kerala

വയനാട്ടില്‍ വലയസൂര്യ ഗ്രഹണം ഭാഗികം; അന്തരീക്ഷം മേഘാവൃതമായത് പ്രതികൂലമായി

അന്തരീക്ഷം മേഘാവൃതമായതിനാല്‍ വയനാട്ടില്‍ ഭാഗിക വലയ സൂര്യ ഗ്രഹണമേ ദൃശ്യമായുള്ളൂ. കല്‍പ്പറ്റയിലും സുല്‍ത്താന്‍ ബത്തേരിയിലും സൂര്യഗ്രഹണം പൂര്‍ണതോതില്‍ ദൃശ്യമായില്ല. മറ്റു ജില്ലകളില്‍ നിന്നടക്കം വന്നവര്‍ നിരാശരായാണ് കല്‍പ്പറ്റയില്‍ നിന്നും മടങ്ങിയത്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടില്‍ കാലത്ത് എഴര മുതല്‍ മാനത്ത് നോക്കി കണ്ണു നട്ട് കാത്തിരിക്കാന്‍ തുടങ്ങിയതാണ്.മറ്റു ജില്ലകളില്‍ നിന്നടക്കം എത്തിയവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും സൂര്യനെ മാത്രം കണ്ടില്ല. പത്തരക്ക് ശേഷമാണ് വലയ സൂര്യഗ്രഹണം അല്‍പ്പമെങ്കിലും ദൃശ്യമായത്. ഇതിനിടെ ദേശീയ പൌരത്വ […]