India Kerala

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് സി.പി.എം

കുട്ടനാട് എം.എൽ.എയായിരുന്ന തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സീറ്റ് ആവശ്യപ്പെടില്ല. എൻ.സി.പി തന്നെ മത്സരിക്കട്ടേയെന്ന് സി.പി.എം ആലപ്പുഴ ജില്ലാ ഘടകം. എൻ.സി.പിക്ക് ജനപിന്തുണയുള്ള സ്ഥാനാർഥിയെ കണ്ടെത്താനായില്ലെങ്കിൽ മാത്രമേ സീറ്റ് ഏറ്റെടുക്കൂവെന്ന് ജില്ലാ സെക്രട്ടറി മീഡിയവണിനോട് പറഞ്ഞു. സിറ്റിങ് എം.എൽ.എ മരിച്ച ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അതേ ഘടകകക്ഷിക്ക് സീറ്റ് നൽകുന്നതാണ് എൽ.ഡി.എഫ് ശൈലി. അതു കൊണ്ട് തന്നെ പൊതുസമ്മതനായ സ്ഥാനാർഥിയെ എൻ.സി.പി കണ്ടത്തട്ടേയെന്നാണ് സി.പി.എമ്മിന്റെ അഭിപ്രായം. അരൂരിലെ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട […]

India Kerala

പുതുവര്‍ഷം മുതല്‍ പ്ലാസ്റ്റിക് നിരോധം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനം

പ്ലാസ്റ്റിക് നിരോധം കര്‍ശനമായി നടപ്പിലാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. നിരോധം ലംഘിക്കുന്നവര്‍ക്ക് മേല്‍ കനത്ത പിഴ ചുമത്തും. ഒപ്പം പ്രകൃതിക്കനുയോജ്യമായ ബദല്‍ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമാണ് പ്ലാസ്റ്റിക് നിരോധം ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ ശിക്ഷാ നടപടികള്‍ ഉണ്ടാവുക.ഒറ്റത്തവണ മാത്രം ഉപഭോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ സൂക്ഷിക്കുകയോ കൊണ്ടുപോവുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഇവ കണ്ടുകെട്ടും. നിയമലംഘനം നടത്തുന്ന നിര്‍മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചില്ലറ വില്‍പനക്കാര്‍ എന്നിവര്‍ക്ക് ആദ്യതവണ 10000 രൂപയാണ് […]

India Kerala

ശബരിമല മണ്ഡലകാലത്തിന് സമാപനം

നാൽപത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാലത്ത് വലിയ ഭക്തജനതിരക്കാണ് ശബരിമലയിൽ ഉണ്ടായത്.കഴിഞ്ഞ വർഷത്തെക്കാൾ ദേവസ്വം ബോർഡിന് വരുമാനത്തിലും വർദ്ധനവുണ്ടായി. യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംഘർഷ ഭരിതമായിരുന്നു കഴിഞ്ഞ വർഷം ശബരിമല എന്നാൽ ഇത്തവണ നട തുറന്ന നവംബർ 16 മുതലുള്ള മണ്ഡല കാലം തീർത്തും ശാന്തമായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തി. യുവതി പ്രവേശന വിധിയിലുള്ള പുനപരിശോധന ഹരജികൾ വിശാല ബഞ്ചിനു വിട്ടതോടെ അന്തിമ വിധി വരുന്ന വരെ യുവതി […]

India Kerala

സപ്ലൈകോക്ക് നെല്ലു നൽകിയ കർഷകർക്ക് പണം ലഭിച്ചില്ല

സപ്ലൈകോക്ക് നെല്ലു നൽകിയ കർഷകർക്ക് പണം ലഭിച്ചില്ല. പണം ലഭിക്കാത്തതിനാൽ അടുത്ത വിളയ്ക്ക് വിത്തിറക്കാൻ കർഷകർ പ്രയാസം അനുഭവിക്കുകയാണ്. സപ്ലൈകോക്ക് നെല്ല് അളന്നു നൽകി രണ്ട് മാസം കഴിഞ്ഞിട്ടും പണം അനുവദിച്ചു നൽകിയിട്ടില്ല. സപ്ലൈകോയിൽ നിന്നും പണം വന്നിട്ടില്ലൊന്ന് ബാങ്കുകാരുടെ വിശദീകരണം. ഏതാനും സഹകരണ ബാങ്കുകൾ സ്വന്തം നിലക്ക് പണം നൽകിയത് ഒഴിച്ചാൽ സംസ്ഥാനത്തെ ഭൂരിപക്ഷം കർഷകർക്കും പണം ലഭിച്ചിട്ടില്ല. അടുത്ത കൃഷിയിറക്കാൻ സമയമായിട്ടും പണം ലഭിക്കാത്തത് കർഷകർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. ഏറെ വൈകിയാണ് സപ്ലൈക്കോ […]

India Kerala

ലോട്ടറിക്ക് ജി.എസ്.ടി നിരക്ക് കുറച്ചതില്‍ അഴിമതിയുണ്ടെന്ന് തോമസ് ഐസക്

ലോട്ടറിക്ക് ജി.എസ്.ടി നിരക്ക് കുറച്ചതില്‍ അഴിമതിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ലോട്ടറി മാഫിയക്ക് വേണ്ടി ബി.ജെ.പി വിടുപണി ചെയ്യുകയാണ്. ലോട്ടറി മാഫിയയെ കേരളത്തില്‍ പിടിമുറുക്കാന്‍ അനുവദിക്കില്ല. ലോട്ടറി മാഫിയയെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നല്‍കണമെന്നും തോമസ് ഐസക് പറഞ്ഞു. തിരുവനന്തപുരത്ത് ലോട്ടറി ഏജന്റുമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

India Kerala

കെ.എസ്.ആര്‍.ടി.സി തൊഴിലാളികളുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി യൂണിയനുകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 8.30ന് മന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.ഡി.എഫ് സംഘടനാ പ്രതിനിധികളെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. ശമ്പളവിതരണം മുടക്കമില്ലാതെ നടത്തുക, കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി യൂണിയനുകള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തിവരികയാണ്. ടി.ഡി.എഫ് ജനുവരി 20 മുതല്‍ പണിമുടക്ക് കൂടി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിതല ചര്‍ച്ച.

India Kerala

കെ.പി.സി.സിയുടെ മഹാറാലി; പി.ചിദംബരം ഉദ്ഘാടനം ചെയ്യും

പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് മഹാറാലിയും പ്രതിഷേധ സംഗമവും. രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം രാജ്ഭവനിലേക്കാണ് റാലി. മുൻ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം എം.പി രാജ്ഭവന് മുന്നില്‍ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളും എം.പിമാരും എം.എല്‍.എമാരും റാലിയിലും പ്രതിഷേധ സംഗമത്തിലും പങ്കെടുക്കും. പൌരത്വ ഭേദഗതിക്കെതിരെ ഇടതുപക്ഷവുമായി […]

India Kerala

‘പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച് പോരാടുക’

പൌരത്വ നിയമഭേദഗതിക്കെതിരെ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച് ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ ശാസ്ത്ര ചിന്ത അപകടത്തിലാണെന്നും ഭരണഘടന പദവി വഹിക്കന്നവർ പോലും ഇതിന് എതിര് നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

India Kerala

കൂടത്തായി; ജനുവരി രണ്ടിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും

കൂടത്തായി റോയി തോമസ് വധക്കേസില്‍ കുറ്റപത്രം തയ്യാറാവുന്നു. ജനുവരി രണ്ടിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്നത് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത റോയി തോമസ് വധക്കേസിലെ കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കുന്നത്. ഒക്ടോബര്‍ 5നാണ് മുഖ്യപ്രതിയായ ജോളി ഉള്‍പ്പടെ മൂന്ന് പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍പൊളിച്ച് പരിശോധന […]

India Kerala

കേരളത്തില്‍ തടങ്കല്‍ പാളയങ്ങളില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഡിറ്റന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്നു എന്ന വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രി. പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജയിലില്‍ കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പാലിക്കാനൊരുങ്ങുകയാണ് കേരളാ സര്‍ക്കാറെന്ന് ‘ദ ഹിന്ദു‘വാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട, പാസ്‌പോര്‍ട്ട് – വിസ തുടങ്ങിയ അംഗീകൃത രേഖകളുടെ കാലാവധി അവസാനിച്ച, അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വിദേശീയര്‍ക്കായാണ് കേരള സര്‍ക്കാര്‍ തടങ്കല്‍ പാളയങ്ങളൊരുക്കുന്നത്. ഇത്തരത്തിലുള്ളവരുടെ എണ്ണമെടുക്കാന്‍ സാമൂഹ്യനീതി വകുപ്പ് നീക്കം […]