HEAD LINES Kerala Latest news

ഗഗന്‍യാന്‍ ആദ്യഘട്ട പരീക്ഷണം വിജയം: ഇനിയും വലിയ നേട്ടങ്ങൾ ഐ. എസ്.ആർ.ഒ.യ്ക്ക് കൈവരിക്കാനാകട്ടെ; മുഖ്യമന്ത്രി

മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്തെ സുപ്രധാന ചുവടുവെപ്പാണിത്.(pinarayi vijayan praises gaganyaan and isro) ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ ശാസ്ത്രാവബോധത്തെ ശക്തിപ്പെടുത്താനും കൂടുതല്‍ സമഗ്രമായ വളര്‍ച്ച സാധ്യമാക്കാനും ഈ വിജയം ശക്തി പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ മുന്നേറ്റത്തിന് ഈ പരീക്ഷണഫലം വലിയ ഊര്‍ജ്ജമാവും. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ […]

HEAD LINES Kerala

നിയമന തട്ടിപ്പ്: ഗൂഢാലോചന വെളിപ്പെടുത്തണം, പിന്നിൽ മാധ്യമ പ്രവർത്തകരും ഉണ്ട്; വീണാ ജോർജ്

നിയമനത്തട്ടിപ്പ് വിവാദത്തിലെ ഗൂഢാലോചന വെളിപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം ഉന്നയിച്ചവർ ഗൂഢാലോചന എന്തിനെന്ന് വെളിപ്പെടുത്തട്ടെ. ഗൂഢാലോചനയ്ക്ക് പിന്നിൽ മാധ്യമ പ്രവർത്തകരും ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി.വെളിപ്പെടുത്തിയില്ലെങ്കിൽ താൻ തന്നെ എല്ലാം തുറന്നുപറയുമെന്ന് മന്ത്രി പറഞ്ഞു.(Recruitment scam, Conspiracy to be exposed -veena george) അതേസമയം നിയമന തട്ടിപ്പ് കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. ഹരിദാസിന്‍റെ മരുമകൾ ഓഫീസർ തസ്തികയിൽ ജോലി […]

Kerala Latest news

ഗാനമേളക്കിടെ കയ്യാങ്കളി; മാറ്റാന്‍ ശ്രമിച്ച കണ്ണൂർ മേയര്‍ക്ക് മര്‍ദനം

കണ്ണൂർ ദസ്‌റയുടെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെ കയ്യാങ്കളി. വേദിയിൽ ഡാൻസ് ചെയ്യുന്നത് തടഞ്ഞ മേയർ ടി ഓ മോഹനന് മർദ്ദനമേറ്റു. സ്റ്റേജിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയറെ പിടിച്ച് തള്ളിയത്. സംഭവത്തില്‍ അലവിൽ സ്വദേശി ജബാറിനെ അറസ്റ്റ് ചെയ്തു.(kannur mayor attacked during festival) ഇന്നലെ കോർപ്പറേഷൻ സംഘടിപ്പിച്ച ദസറ പരിപാടിയോടനുബന്ധിച്ച് നടത്തിയ ​ഗാനമേളയിൽ വേദിയിൽ കയറി നൃത്തം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് മേയർക്കെതിരെ കൈയേറ്റ ശ്രമമുണ്ടായത്. Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ […]

Kerala

‘സർക്കുലറിൽ എവിടെയും ആർഎസ്എസിന്റെ പേര് പറയുന്നില്ല’ : ദേവസ്വം ബോർഡ് പ്രസിഡന്റ്

ക്ഷേത്രങ്ങളിലെ ആർഎസ്എസ് ശാഖാ വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപൻ. സർക്കുലറിൽ എവിടെയും ആർഎസ്എസിന്റെ പേര് പറയുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്ത ഗോപൻ. ക്ഷേത്രത്തിന്റെ വിശ്വാസവും പരിശുദ്ധിയും കാത്തു സംരക്ഷിക്കുവാനാണ് സർക്കുലറെന്നും അനന്തഗോപൻ വ്യക്തമാക്കി. ( devaswom board president about new circular ) ഒരു സംഘടനയുടെയും പരിശീലനമോ പരിപാടികളോ ക്ഷേത്രത്തിന്റെ കണക്കിൽ നടത്താൻ പാടില്ല. ഇതിനാവശ്യമായ പരിശോധനകൾ ഉദ്യോഗസ്ഥർ നടത്തും. അതിനുള്ള നിർദ്ദേശം മാത്രമാണ് സർക്കുലർ. ബിജെപി […]

Kerala

പിണറായിവിജയനും നരേന്ദ്രമോദിക്കുമിടയിൽ നിരവധി ലിങ്കുകളുണ്ട് അതിലൊരു ലിങ്കാണ് ജെഡിഎസ്; പി എം എ സലാം

പിണറായിവിജയനും നരേന്ദ്രമോദിക്കുമിടയിൽ നിരവധി ലിങ്കുകളുണ്ട് അതിലൊരു ലിങ്കാണ് ജെഡിഎസെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്ളുകൊണ്ട് ബിജെപിയ്‌ക്കൊപ്പമാണ്. അദ്ദേഹം നടത്തുന്ന പ്രസ്താവനകള്‍ ജനങ്ങളെ വഞ്ചിക്കാനാണ്.(PMA Salaam against pinarayi vijayan jds) ജെ.ഡി.എസിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റാന്‍ സി.പി.ഐ.എം തയ്യറാവാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തില്‍ പിണറായി വിജയന്‍ ബിജെപിയെ പ്രതിരോധിക്കുന്നത് അവരുടെ മുന്നണിയില്‍ ഉള്ളവര്‍ക്ക് മന്ത്രി സഭയില്‍ പ്രാതിനിധ്യം നല്‍കിയാനിന്നും പി.എം.എ സലാം ആരോപിച്ചു. […]

Kerala

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവ് : മോട്ടോർ വാഹന വകുപ്പ്

കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചു കയറിയത് ഡ്രൈവറുടെ പിഴവെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. ജീപ്പിന് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ല. പൊലീസ് വാഹനത്തിന്റെ ആക്‌സിൽ ജോയിന്റ് പൊട്ടിയത് അപകടത്തിലെന്നും എംവിഐയുടെ റിപ്പോർട്ട്. ( kannur police jeep rammed into petrol pump ) കഴിഞ്ഞ തിങ്കളാഴ്ചയാണ് കണ്ണൂർ, എ ആർ ക്യാമ്പിലെ പോലീസ് ജീപ്പ് നഗരത്തിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടാക്കിയത്. അപകടം ഡ്രൈവറുടെ പിഴവെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിലെ കണ്ടെത്തൽ. […]

Kerala

നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി സർക്കാർ; പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ

നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുളള സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ. ചുരുങ്ങിയ ദിവസങ്ങൾക്കകം തീരുമാനം അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകൾ പറയുന്നത്. സർക്കാർ നിലപാടിനെതിരെ സമരപരിപാടികൾ ആലോചിക്കാൻ ഉടമകളുടെ കൂട്ടായ്മ 25ന് യോഗം ചേരും. ( private bus owners against kerala govt move to make seat belt and camera mandatory from nov 1 ) വിദ്യാർത്ഥികളുടെ യാത്രാ കൺസെഷൻ സംബന്ധിച്ച […]

Kerala

പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ട; അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്

എറണാകുളം പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ടയിൽ അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്. അന്വേഷണത്തിന് മറ്റ് ഏജൻസികളെ കൂടി ഉൾപ്പെടുത്തിയേക്കും പ്രതികൾ സ്ഥിരം കടത്തുകാർ എന്നും സംശയം. ( perumbavoor hawala probe centers coimbatore ) കുഴൽപ്പണം കടത്തിയ കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ അമൽ മോഹൻ, അഖിൽ സജീവ് എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് പണം എത്തിയത് കോയമ്പത്തൂരിൽ നിന്നു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചത്. രണ്ടുകോടി രൂപയുടെ കുഴൽപ്പണം എം സി റോഡ് വഴി […]

HEAD LINES Kerala

ഡോ.ബി.അനന്തകൃഷ്ണൻ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ

കേരള കലാമണ്ഡലം പുതിയ വിസി ആയി ഡോ. ബി. അനന്തകൃഷ്ണൻ നിയമിതനായി.ചാൻസിലർ മല്ലികാ സാരാഭായ് ആണ് സെർച്ച് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് അനന്ത കൃഷ്ണനെ നിയമിച്ചത്.ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാല തീയറ്റർ വിഭാഗം മേധാവിയായിരുന്നു അനന്തകൃഷ്ണൻ.(dr b ananda krishnan appointed as kerala kalamandalam vice chancellor) ഡോ ജെ പ്രസാദ്, ഡോ. കെ ജി പൗലോസ്, ഭരണസമിതി അംഗം ടികെ വാസു തുടങ്ങിയവർ അടങ്ങിയ സെർച്ച് കമ്മിറ്റിയെ രണ്ടുമാസം മുൻപാണ് ചാൻസിലർ മല്ലികാ സാരാഭായ് നിയമിച്ചത്. […]

Kerala

നിയമനം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രം; പമ്പയിലെ പുരോഹിത നിയമനത്തില്‍ ക്രമക്കേട്

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നടത്തിയ പമ്പയിലെ പുരോഹിത നിയമനത്തില്‍ ക്രമക്കേട്. പിതൃ പൂജ നടത്തുന്ന ബലിത്തറകളിലെ നിയമനം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാര്‍ക്ക് മാത്രമെന്നാണ് ആരോപണം. കഴിഞ്ഞ നാലു വര്‍ഷമായി കരാര്‍ ലഭിക്കുന്നത് ഒരേ ആളുകള്‍ക്കാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മാര്‍ക്ക് പ്രസിദ്ധീകരിക്കുന്ന പതിവ് നിര്‍ത്തിയാണ് ഇത്തവണ പട്ടിക പ്രസിദ്ധീകരിച്ചത്. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടാണ് ബലിത്തറകളിലെ പുരോഹിത നിയമനം നടന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇതിനുള്ള കരാര്‍ ലഭിക്കുന്നത് ഒരേ ആളുകള്‍ക്കാണ്. 2020 മുതല്‍ ദേവസ്വം […]