തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്
Kerala
മനുഷ്യർക്ക് ഉപദ്രവകാരികളായ മൃഗങ്ങളെ കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്; കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്
മനുഷ്യരെ ഉപദ്രവിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാന വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്. വയനാട് പുല്‍പ്പള്ളിയില്‍ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകളുടെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. വയനാട്ടിലെ ജനങ്ങളുടെ വന്യമൃഗ പേടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നാളെ മാനന്തവാടി, തലശേരി ബിഷപ്പുമാരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. വിഷയം ചര്‍ച്ച ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും കേന്ദ്രമന്ത്രി വിളിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വയനാട്ടിലെത്തിയ കേന്ദ്രമന്ത്രി ആദ്യം ബത്തേരിയില്‍ വച്ച് ബിജെപി നേതൃത്വവുമായി […]
മൂന്നാം സീറ്റിലുറച്ച് മുസ്ലിം ലീഗ്; യുഡിഎഫ് യോഗത്തിന് ശേഷം അന്തിമ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ച് മുസ്ലിം ലീഗ്. പാണക്കാട് ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സീറ്റ് വിഭജനത്തില്‍ യുഡിഎഫ് യോഗത്തിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്ന് പികെ കുഞ്ഞാലികുട്ടി പ്രതികരിച്ചു. മുസ്ലിം ലീഗിന് അധിക സീറ്റ് നല്‍കില്ല, പകരം രാജ്യസഭാ സീറ്റ് നല്‍ക്കുന്ന കാര്യം പരിഗണിക്കമെന്ന വാര്‍ത്ത അണികള്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കി. ഇതോടെയാണ് പണക്കാട് ലീഗ് പാണക്കാട് സാദിഖ് അലി തങ്ങളുടെ വസതിയില്‍ അടിയന്തിര നേതൃയോഗം ചേര്‍ന്നത്. മൂന്നാം സീറ്റെന്ന […]
വടകരയിൽ കെ കെ ശൈലജ; മലപ്പുറത്ത് വി വസീഫ്; സിപിഐഎം സ്ഥാനാർത്ഥികളായി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ വടകരയിൽ നിന്ന് സിപിഐഎം സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥികളുടെ സാധ്യതാപട്ടിക സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ചു. വടകരയിൽ കെകെ ശൈലജ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ മത്സരിക്കും. സ്ഥാനാർത്ഥി പട്ടികയിൽ […]
‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’; പോസ്റ്ററിന് പിന്നാലെ കേരള പദയാത്ര ഗാനവും വിവാദത്തിൽ
പോസ്റ്ററിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഗാനവും വിവാദത്തിൽ. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഗാനത്തിലെ വാരിയാണ് വിവാദമായത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’ എന്നാണ് ഗാനത്തിലെ വരി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഗാനമാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്. “ദുരിതമേറ്റു വാടിവീഴും പതിതകോടി മാനവർക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാൻ ഞങ്ങളുണ്ട് കൂട്ടരേ…അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു […]
ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. കേസിലെ പത്താം പ്രതി കെ.കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് കീഴടങ്ങിയത്. സിപിഐഎം നേതാക്കളായ പ്രതികള്‍ മാറാട് പ്രത്യേക കോടതിയിലാണ് കീഴടങ്ങിയത്. പ്രത്യേക ആംബുലന്‍സിലാണ് ജ്യോതി ബാബു കോടതിയിലെത്തിയത്. പ്രതികളെ വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് ടി.പി വധക്കേസില്‍ പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പി.കെ കുഞ്ഞനന്തനടക്കമുള്ളവരുടെ ശിക്ഷ കോടതി ശരിവച്ചത്. നേരത്തെ വിചാരണ കോടതി ഇവരെ […]
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ക്യാബിനറ്റ് പദവി: മന്ത്രിസഭായോഗ തീരുമാനങ്ങൾ
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. മന്ത്രിസഭായോഗ തീരുമാനങ്ങൾ:
കൊടും ചൂട്, വിയര്‍ത്തൊലിച്ച് കേരളം; 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് യെല്ലോ അലേർട്ട്. ഇന്നും നാളെയും (2024 ഫെബ്രുവരി 21 & 22) കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ […]
‘കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ’; വനം വകുപ്പിനെതിരെ കെ സുരേന്ദ്രൻ
വയനാട് വന്യജീവി ആക്രമണത്തിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 32 കോടി രൂപ നൽകി. എന്നാൽ ഈ തുക ലാപ്സ് ആവുകയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്തിന് അനുവദിക്കുന്ന തുക കൈപ്പറ്റുന്നതിനുള്ള നടപടിക്രമം ഇല്ലാതായി. സംസ്ഥാനത്തുള്ളത് കാലഹരണപ്പെട്ട ദരണസംവിധാനം. വനം മന്ത്രി തന്നെ കാലഹരണപ്പെട്ടു. പൊളിച്ചു വിൽക്കേണ്ട അവസ്ഥയിലാണ് വനമന്ത്രിയും വനംവകുപ്പിലെ ഉദ്യോഗസ്ഥരുമെന്ന് […]
സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം തുറന്നു; ഒറ്റ ക്ലിക്കിൽ പാലം ഉയരും, താഴും
സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുങ്ങിയത്. കഴക്കൂട്ടം – കാരോട് ദേശീയപാതയിലെ സർവീസ് റോഡിൽനിന്ന് കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ് പാലം നിർമിച്ചിരിക്കുന്നത്. റിമോട്ട് കൺട്രോളർകൊണ്ട് പാലം പ്രവർത്തിപ്പിക്കാനാകും. വൈദ്യുതിയിലും ജനറേറ്ററിലും പാലം പ്രവർത്തിക്കും. 100 ടണ്ണാണ് പാലത്തിൻ്റെ പരമാവധി ഭാരശേഷി. പാലത്തിൻ്റെ ട്രയൽ റൺ അടുത്ത ആഴ്ച നടത്താനാണ് അധികൃതരുടെ തീരുമാനം. കരിക്കകം ക്ഷേത്രത്തിലേക്ക് […]