അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ആക്ഷേപം. തീരുമാനം അപ്രായോഗികമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. കേരളത്തിനു പുറത്തുള്ള ഡോ. ബിജു പൊറ്റക്കാടിനെ നോഡൽ ഓഫീസറായി നിയമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. എവി ജയകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. ഈ മാസം രണ്ടിന് ചേർന്ന ഒരു ഓൺലൈൻ യോഗത്തിലാണ് ഇത്തരത്തിൽ ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനമായത്. പോണ്ടിച്ചേരി ജവഹർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊ. ബിജു പൊറ്റക്കാടാണ് 500 കോടി രൂപ ചെലവിൽ […]
Health
Polio: വീണ്ടും പോളിയോ?; ലണ്ടനില്‍ നിന്ന് വൈറസ് സാമ്പിളുകള്‍ ലഭിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന
ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. വാക്‌സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്‌സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. എങ്കിലും ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം. അഞ്ച് വയസില്‍ താഴെയുളള […]
കൊവിഡ് ഭേദമായി ആശുപത്രി വിട്ടാലും ഒരു ലക്ഷണം രണ്ട് വര്‍ഷക്കാലം നിലനില്‍ക്കും:ലാന്‍സെറ്റ് പഠനം
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന രോഗികളില്‍ പകുതിപ്പേര്‍ക്കും ഒരു രോഗലക്ഷണം രണ്ട് വര്‍ഷത്തോളം നിലനില്‍ക്കുമെന്ന കണ്ടെത്തലുമായി ലാന്‍സെറ്റ് പഠനം. ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. കൊവിഡ് ബാധിച്ച ഭൂരിഭാഗം പേര്‍ക്കും വിവിധ അവയവങ്ങളെ ബാധിക്കുന്ന ദൂരവ്യാപകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡിന്റെ വിവിധ ലക്ഷണങ്ങളില്‍ ഒരെണ്ണമെങ്കിലും പകുതിയോളം പേരില്‍ രണ്ട് വര്‍ഷം വരെ നിലനില്‍ക്കുമെന്ന് പഠനം കണ്ടെത്തുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം കാലക്രമേണ വീണ്ടെടുക്കാനാകുമെങ്കിലും ഒരു ലക്ഷണമെങ്കിലും നിരവധി […]
ഷിഗെല്ല രോഗബാധ; കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രത കടുപ്പിച്ച് ആരോഗ്യവകുപ്പ്
ഷിഗെല്ല വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതിനിടെ ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി. വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട സമാന ലക്ഷണങ്ങള്‍ തന്നെയാണ് നിലവില്‍ ചികിത്സയിലുള്ളവര്‍ക്കുമുള്ളത്. അതിനാല്‍ കൂടുതല്‍ പേരില്‍ ഷിഗെല്ല […]
തടികുറച്ചാൽ ബോണസ്; ആരോഗ്യദിനത്തിൽ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫർ
വിശേഷ ദിവസങ്ങളിലും തൊഴിലാളികൾക്ക് അഭിനന്ദനപ്പൂർവ്വമായും ബോണസും ഇൻസെന്റീവ്‌സുമൊക്കെ കമ്പനികൾ നൽകാറുണ്ട്. എന്നാൽ ഇനി പറയാൻ പോകുന്ന പോകുന്നത് സെറോധ എന്ന കമ്പനിയെ കുറിച്ചാണ്. അവിടെ തൊഴിലാളികൾക്ക് എന്തിനാണ് എന്നറിയാമോ ബോണസ് നല്കാമെന്നത് പറഞ്ഞത്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷെ സംഭവം സത്യമാണ്. സെറോധ കമ്പനിയിലെ ജീവനക്കാർക്ക് ആരോഗ്യം ശ്രദ്ധിച്ചാൽ ബോണസ് നൽകാമെന്നാണ് സെറോധയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിൻ കാമത്തിന്റെ പ്രഖ്യാപനം. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ബ്രോക്കിങ് കമ്പനിയാണ് സെറോധ. ലോകാരോഗ്യദിനത്തിലായിരുന്നു സെറോധയുടെ സി.ഇ.ഒ നിതിൻ കാമത്ത് […]
മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്ക്; 77 ശതമാനം ആളുകളുടെയും രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ
മനുഷ്യരക്തത്തിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ പഠന റിപ്പോർട്ടുകൾ. ഗവേഷണത്തിന്റെ ഭാഗമായി പരിശോധിച്ച 77 ശതമാനം ആളുകളുടെയും രക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. ഡച്ച് ഗവേഷകരാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് ദിനപത്രമായ ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് പ്രകാരം വായുവിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമെല്ലാം പ്ലാസ്റ്റിക് മനുഷ്യശരീരത്തിൽ പ്രവേശിക്കാമെന്ന് പറയപ്പെടുന്നു. ഗവേഷകരുടെ പുതിയ കണ്ടെത്തലിൽ നിരവധി പ്രമുഖരാണ് ഞെട്ടൽ രേഖപ്പെടുത്തിയത്. പഠനഫലങ്ങൾ ഭീതിപ്പെടുത്തുന്നതാണെന്നും ദൈന്യംദിന ജീവിതത്തിലെ നമ്മുടെ പ്രവൃത്തികളെക്കുറിച്ച് നാം പുനരാലോചിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം […]
ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം; 13ലേറെ നഗരങ്ങളിൽ ലോക്ഡൗൺ
ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു പിന്നാലെ 13ലേറെ നഗരങ്ങളിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച, 5280 പുതിയ കൊവിഡ‍് കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ ആറാം ദിവസമാണ് ചൈനയിൽ ആയിരത്തിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ […]
കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ്
സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ. കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് നല്‍കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്‌സിനേഷന്‍ നടത്തുക. നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും, കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് […]
അമിത ഉപയോഗം ആപത്ത്; കുട്ടികളിൽ മൊബൈൽ വഴിവെക്കുന്ന പ്രശ്നങ്ങൾ…
ജീവിതത്തിൽ നിന്ന് നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു മൊബൈൽ ഫോണുകൾ. ലോക്ക്ഡൗണും കൊവിഡും ഓൺലൈൻ ക്ലാസുകളും കുട്ടികളിലെ മൊബൈൽ ഉപയോഗം വർധിക്കാനും കാരണമായി. തുടർച്ചയായി ഫോണുകളിൽ സമയം ചെലവഴിക്കുന്ന പ്രവണത മിക്ക കുട്ടികളിലും വർദ്ധിച്ചു. നമുക്ക് തന്നെ അറിയാം തുടർച്ചയായ മൊബൈൽ ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ ഏറെയാണ്. ഗെയിമുകളിലും മറ്റു യുട്യൂബ്, ഫോൺ ആപ്പ്ലിക്കേഷനുകളിലും കുട്ടികൾ ഏറെ സമയം ചെലവഴിക്കുന്നതിൽ നിയന്ത്രണവും ശ്രദ്ധയും ആവശ്യമാണ്. കാരണം നിരന്തരമായ ഇതിന്റെ […]
മൂന്നാം തരംഗം; സംസ്ഥാനത്ത് മള്‍ട്ടി മോഡൽ ആക്ഷന്‍ പ്ലാന്‍
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ആശുപത്രി അഡ്മിഷന്‍, ഐസിയു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്‌സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് […]