വൈറസ് വ്യാപനം തടയാന്‍ വാക്സിന്‍ അനിവാര്യമാണെന്നിരിക്കെ, അത് കണ്ടുപിടിക്കാന്‍ എത്ര സമയമെടുക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ലെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു ഡങ്ക്യു, എച്ച.ഐ.വി തുടങ്ങിയ വൈറസുകളെപ്പോലെ കോവിഡിനും വാക്സിന്‍ കണ്ടുപിടിക്കാതെ പോയേക്കാമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാന്‍ വാക്സിന്‍ അനിവാര്യമാണെന്നിരിക്കെ, അത് കണ്ടുപിടിക്കാന്‍ എത്ര സമയമെടുക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ലെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഓക്സ്ഫോര്‍ഡില്‍ വികസിപ്പിച്ചുവരുന്ന വാക്സിന്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗ്ലോബല്‍ ഹെല്‍ത്ത് പ്രഫസര്‍ കൂടിയായ […]
Health
14 ദിവസം നിരീക്ഷണം, ആരോഗ്യസേതു ആപ്പ്; പ്രവാസികളുടെ മടക്കത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ പ്രവാസികളായ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അത്യാവശ്യ കാര്യങ്ങള്‍ക്കായി ഇന്ത്യയില്‍നിന്ന് വിദേശത്തേയ്ക്ക് പോകേണ്ടവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിമാനത്തില്‍ കയറുന്നതിനു മുന്‍പ് യാത്രക്കാരെ പരിശോധിച്ച് കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിക്കൂ. ഇന്ത്യയില്‍ എത്തിയശേഷം യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ആശുപത്രിയിലോ സൗകര്യമൊരുക്കിയിരിക്കുന്ന മറ്റേതെങ്കിലും ഇടത്തോ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും […]
ഖത്തറില്‍ 640 പേര്‍ക്ക് കൂടി കോവിഡ്
ഖത്തറില്‍ പുതുതായി 640 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 16191 ആയി. അതെ സമയം 146 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ആകെ രോഗവിമുക്തര്‍ 1810 ആയി. 2360 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധന നടത്തിയത്
കുവൈത്തിൽ 295 പേർക്ക് കൂടി കോവിഡ്; രണ്ടു മരണം കൂടി
കോവിഡ് ബാധിതരുടെ എണ്ണം 5278 ആയി. പുതിയ രോഗികളിൽ 85 ഇന്ത്യക്കാർ. കുവെെത്തില്‍ 295 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 5278 ആയി. പുതിയ രോഗികളിൽ 85 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം2207 ആയി. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 40 ആയി. 58 വയസ്സുള്ള ഇന്ത്യക്കാരനും 74 വയസ്സുള്ള കുവൈത്ത് […]
കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യവുമായി ലീനാ കുളങ്ങരയുടെ അടുപ്പും വെപ്പും വ്ലോഗ്..
മൂന്നുപതിറ്റാണ്ടുകൾക്ക് മുൻപേ കടൽ കടന്നിട്ടും കൈവിടാത്ത കൈപുണ്യം മറ്റുള്ളവരിലേയ്ക്ക് പകരുന്നതിനും പുതുതലമുറയ്ക്ക് പാചകത്തിൽ താത്പര്യമുളവാക്കുന്നതിനും അനുയോജ്യമായ രീതിയിലാണ് അടുപ്പും വെപ്പും വ്ലോഗ് ഒരുക്കിയിരിക്കുന്നത്. ഈ വ്ലോഗിന്റെ അമരക്കാരിയായ ലീന കുളങ്ങര പ്രീഡിഗ്രിയ്ക്ക് ഹോംസയൻസ് പഠിച്ച് അതിൽ തന്നെ ഉന്നത ബിരുദം എടുക്കണമെന്ന ആഗ്രത്തോടെ തുടർ പഠനം നടത്തി വരുമ്പോഴാണ് വിദേശ തൊഴിൽ സാധ്യത അധികമുള്ള നഴ്സിംഗ് പഠിക്കാൻ വീട്ടുകാർ തിരിച്ചു വിടുന്നത്. ലീന അന്ന് കൈവിട്ട ചിരകാല അഭിലാഷം സഫലമാക്കാനുള്ള കഠിന ശ്രമഫലമായാണ് അടുപ്പും വെപ്പും വ്ലോഗ് […]
കോവിഡ് 19 പ്രതിരോധത്തില്‍ നമുക്ക് ചെയ്യാവുന്നത്
നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം 28 ദിവസം ഒറ്റക്ക് മുറിയിൽ കഴിയുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗത്തെകുറിച്ചുള്ള വാർത്തകളും മരണവിവരങ്ങളും ഊഹാപോഹങ്ങളും മാനസികമായി തളര്‍ത്തും ലോകാരോഗ്യസംഘടന കൊറോണ വൈറസ് -കോവിഡ് 19 നെ ‘മഹാമാരി’യായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോറോണ ആഗോള അനിശ്ചിതത്വത്തിനും സംശയത്തിനും കാരണമാകുന്നത് തുടരുമ്പോൾ, ഇനി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചുള്ള ആശങ്കകൾ സ്വാഭാവികമാണ്. ശാരീരികമായും മാനസികമായും ഒരാളെ തളർത്തുന്ന അവസ്ഥയാണ് രോഗങ്ങൾ. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ഉത്കണഠയുള്ളവരെ സംബന്ധിച്ചിടത്തോളം ‘മഹാമാരി’ എന്ന വാക്ക് തന്നെ അവരെ കൂടുതൽ […]
കോവിഡ് 19; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
കോവിഡ് 19 ലോകമെമ്പാടും ഭീതി പരത്തി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ചികിത്സയിലുള്ള ആറ് പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടെ കൈകള്‍ കഴുകുക. 20 സെക്കന്‍ഡോളം കൈകള്‍ കഴുകണം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, […]
ശരീരഭാരം കുറയണമെങ്കില്‍ ഭക്ഷണം കഴിയ്ക്കുന്നതിനു മുമ്ബ് ഇക്കാര്യം ചെയ്യുക
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്കറിയാം അതത്ര എളുപ്പമല്ലെന്ന്. ഡയറ്റും വര്‍ക്കൗട്ടും കൃത്യമായി പിന്തുടരുന്നതിനു പുറമേ മറ്റു ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാനുണ്ട്. ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ ആവശ്യമായ അളവില്‍ വെള്ളം കുടിക്കണമെന്ന് നമുക്കറിയാം. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അത് ഏറെ പ്രധാനവുമാണ്. കോശങ്ങളിലെ വിഷാംശം നീക്കം ചെയ്യാന്‍ വെള്ളം സഹായിക്കും. പ്രധാന ഭക്ഷണത്തിനു മുന്‍പ് രണ്ടു ഗ്ലാസ് വീതം വെള്ളം കുടിക്കുന്നത് ശരീരഭാരം വേഗം കുറയ്ക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞു. ബ്ലാക്‌സ്ബര്‍ഗിലെ വിര്‍ജീനിയ െടക്കിലെ […]
ക്യാന്‍സറിലേക്കു നയിക്കുന്ന ഭക്ഷണങ്ങളും കാരണങ്ങളും
പ്രകൃതിജീവിതത്തില്‍ നിന്നു മടങ്ങി ഫാസ്റ്റ്ഫുഡ്- ജങ്ക്ഫുഡ് സംസ്കാരത്തിലേക്കുള്ള മാറ്റം വന്‍ തോതില്‍ വര്‍ധിച്ചു വരികയാണ് .കുടിക്കാന്‍ ശുദ്ധജലം ലഭിക്കാത്തതും മലിനജലം കുടിക്കേണ്ടി വരുന്നതുമാണ് കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പ്രകൃതിപരമായ ഭക്ഷണങ്ങളും ഉപേക്ഷിച്ച് രുചി മാത്രം തേടിപ്പോയപ്പോള്‍ വന്നെത്തിയതാണ് അര്‍ബുദം . ചിലരാകട്ടെ പച്ചക്കറി ഉപേക്ഷിച്ച് മാംസഭക്ഷണങ്ങളിലേക്ക് മാത്രം ശ്രദ്ധയൂന്നി ഇത് വൈറ്റമിനുകളുടെ അഭാവത്തിനും അമിത കോശവളര്‍ച്ചയ്ക്കും ശരീരവൈകൃതാവസ്ഥയ്ക്കും കാരണമായി. ഇത്തരം ശരീരങ്ങളില്‍ പലതും കാന്‍സറിന്റെ കാരണമായിപാല്‍, മത്സ്യം, മുട്ട എന്നിവ ശരീരപ്രതിരോധത്തിന് അത്യാവശ്യമാണ്. വിഷമയമായ പച്ചക്കറികളുടെ നിരന്തര […]
ഈ കാര്യങ്ങൾ അറിഞ്ഞാൽ ഹൃദയാഘാതം സംഭവിച്ചവരുടെ ജീവൻ രക്ഷിക്കാം
ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാൽ ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്താൻ പാലിക്കേണ്ട ചില കാര്യങ്ങള്‍ ഹൃദയാഘാതം കാരണമായുള്ള മരണങ്ങൾ ഇന്ന് സാധാരണമാണ്. രാത്രിയിൽ സാധാരണപോലെ കിടന്നുറങ്ങിയവർ രാവിലെ ഉണരുന്നതിനു മുമ്പേ മരണത്തിലേക്ക് യാത്രയാവുന്ന ഹൃദയഭേദകമായ കാഴ്ച്ചകളും വാർത്തകളും നാം നിത്യേന കാണുന്നതാണ്. ഹൃദയാഘാതമുണ്ടാകുന്ന ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാവുന്ന പല സന്ദർഭങ്ങളിലും അജ്ഞത കാരണം അതിന് കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഹൃദയാഘാതത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളിൽ 50 ശതമാനവും ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്. ഹൃദയാഘാതം സംഭവിച്ചതിനു ശേഷമുള്ള ഓരോ നിമിഷവും […]