Health National

നവംബറോടെ രാജ്യത്ത് കോവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് ഐസിഎംആര്‍

അടച്ചുപൂട്ടൽ കോവിഡ് പാരമ്യത്തിൽ എത്തുന്നത് 76 ദിവസം വരെ വൈകിപ്പിക്കുകയും രോഗവ്യാപനം 97% വരെ കുറക്കുകയും ചെയ്തതായി കണ്ടെത്തൽ. രാജ്യത്ത് നവംബറോടെ കോവിഡ് കൂടുതല്‍ പേരെ ബാധിക്കുമെന്ന് ഐസിഎംആർ നിയോഗിച്ച ഗവേഷണസംഘത്തിന്‍റെ പഠനം. അടച്ചുപൂട്ടൽ രോഗവ്യാപനം വൈകിപ്പിക്കുകയും കുറക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. രാജ്യത്ത് കോവിഡ് മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. ഐസിഎംആർ നിയോഗിച്ച ഓപറേഷൻസ് റിസർച്ച് ഗ്രൂപ്പിന്‍റെതാണ് പഠന റിപ്പോർട്ട്. രാജ്യത്തെ കോവിഡ് പാരമ്യത്തിലെത്താൻ അഞ്ച് മാസം എടുക്കുമെന്നാണ് […]

Health

അമീബിക് മസ്തിഷ്ക ജ്വരത്തെ ഗൌരവത്തോടെ കാണണമെന്ന് ഡോക്ടര്‍മാര്‍

മരണ നിരക്ക് കൂട്ടുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെ ഗൌരവത്തോടെ കാണണമെന്ന് ഡോക്ടര്‍മാര്‍. രോഗം പടര്‍ത്തുന്ന അപൂര്‍വ അമീബ ജലാശയങ്ങളിലാണ് കാണുന്നത്. രോഗം പിടിപെട്ടവരില്‍ പത്ത് ശതമാനം പേര്‍ മാത്രമാണ് രക്ഷപ്പെടുന്നത്. അപൂര്‍വ അമീബിക് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് പന്ത്രണ്ട് വയസ്സുള്ള കുട്ടി മരിച്ചിരുന്നു. വീട്ടിലെ നീന്തല്‍കുളത്തില്‍ നിന്നാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ ദീര്‍ഘനേരം നീന്തിക്കുളിച്ചിരുന്നു. കടുത്ത തലവേദന, ബോധക്ഷയം, ഛര്‍ദി തുടങ്ങി ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം […]

Health International

ഇന്ത്യ ഉള്‍പ്പെടെ 8 രാജ്യങ്ങളുടെ കോവിഡ് കണക്ക് സംശയാസ്പദമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാ

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 5 ആണ്. ഇന്ത്യയുടെ കോവിഡ് കണക്ക് സംശയാസ്പദമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല. ഇന്ത്യ ഉള്‍പ്പടെ എട്ട് രാജ്യങ്ങളുടെ കോവിഡ് കണക്ക് സംശയാസ്പദമാണെന്നാണ് ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കിയുടെ ആരോപണം. വിയറ്റ്നാം കോവിഡ് കണക്ക് പുറത്തു വിട്ടിട്ടില്ല. ചൈന, തുര്‍ക്കി, യെമന്‍, സിറിയ, ഈജിപ്ത്, വെനസ്വേല എന്നീ രാജ്യങ്ങളുടെ കണക്കുകളും സംശയാസ്പദമാണെന്ന് സ്റ്റീവ് ഹാങ്കി ആരോപിച്ചു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം കോവിഡ് […]

Health Kerala

സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

ഹോം ക്വാറന്‍റൈന്‍ ഫലപ്രദമാണ്. പ്രവാസികൾക്കും ഹോം ക്വാറന്‍റൈന്‍ മതിയാകും സമ്പർക്കത്തിലൂടെയുള്ള കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഹോം ക്വാറന്‍റൈന്‍ ഫലപ്രദമാണ്. പ്രവാസികൾക്കും ഹോം ക്വാറന്‍റൈന്‍ മതിയാകും. ആവശ്യമുള്ളവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ ലഭിക്കുന്നതിന് പ്രയാസമില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാവരും നിർദേശങ്ങൾ കർശനമായി പാലിക്കണം. പലരും മാസ്ക് നേരെ ധരിക്കുന്നില്ല. കേസുകളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ ദിവസവും പൂട്ടി കെട്ടാനാകില്ല. മരണങ്ങൾ ഉണ്ടാകില്ലെന്ന് പറയാനാകില്ല. മരണ സംഖ്യ കുറച്ചേ മതിയാകൂ. ആളുകള്‍ […]

Health Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, മരിച്ചത് തൃശൂര്‍ സ്വദേശി

തൃശൂരിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി. ശ്വാസം മുട്ടലിനെ തുടർന്നാണ് ഏങ്ങണ്ടിയൂർ സ്വദേശി കുമാരാൻ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ ഇരിക്കവേയാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടന്‍ മരണം സംഭവിച്ചു. ന്യൂമോണിയ ബാധിതനായിരുന്നു. സ്വകാര്യ ആശുപത്രിയിലെ […]

Health International

ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം

പുതിയതായി ആര്‍ക്കും തന്നെ രോഗം സ്ഥിരീകരിച്ചില്ല ന്യൂസിലാന്‍റ് കോവിഡ് മുക്തമായതായി ഔദ്യോഗിക പ്രഖ്യാപനം. നിലവില്‍ കോവിഡ് ബാധിതരായി ആരും തന്നെയില്ലായെന്ന് ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ 926 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ഏര്‍പ്പെടുത്തിയ ശക്തമായ മുന്‍കരുതലുകളാണ് കോവിഡ് കേസുകള്‍ പുജ്യത്തിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 48 മണിക്കൂറായി രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാത്തതിനാല്‍ ചികിത്സയില്‍ കഴിഞ്ഞ അവസാന രോഗിയും രോഗമുക്തി നേടിയതായി ഓക് ലാന്‍റ് പ്രാദേശിക പൊതുജനാരോഗ്യ. വിഭാഗം, ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഐസൊലേഷനില്‍ […]

Health Kerala

കാര്യം സാനിറ്റൈസറാണ്, പക്ഷെ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം!

സംസ്ഥാനത്ത് ഈ കോവിഡ് കാലത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നവയിൽ ഒന്ന് സാനിറ്റൈസറുകളാണ് ഇപ്പോൾ എല്ലാവരുടെയും ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകൾ. സാനിറ്റൈസർ നിർമാണ മേഖലയിലെ സാധ്യത കണക്കിലെടുത്ത് നിരവധി കമ്പനികളാണ് ഇപ്പോൾ ഇവ നിർമിക്കുന്നതും . എന്നാൽ സാനിറ്റൈസർ ഉപയോഗിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് അധികൃതരുടെ മുന്നറിയിപ്പ് . സംസ്ഥാനത്ത് ഈ കോവിഡ് കാലത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നവയിൽ ഒന്ന് സാനിറ്റൈസറുകളാണ്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഏതാനും കമ്പനികൾ മാത്രമാണ് സാനിറ്റൈസര്‍ നിര്‍മ്മാണ വിതരണ […]

Health National

സ്വകാര്യ ആശുപത്രി ബില്ലിന് പരിധി വെച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ഇനിമുതല്‍ വാര്‍ഡുകളില്‍ പരമാവധി 7,500 രൂപയും ഐ.സിയുകളില്‍ പരമാവധി 15,000 രൂപയുമാണ് കോവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാന്‍ സാധിക്കുക… സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കുള്ള ചിലവിന് പരിധി നിശ്ചയിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. പ്രതിദിനം രോഗികളില്‍ നിന്നും ഈടാക്കാന്‍ കഴിയുന്ന തുകയുടെ പരിധിയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ വലിയ തുക ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് നടപടി. ഇനിമുതല്‍ വാര്‍ഡുകളില്‍ പരമാവധി 7500 രൂപയും ഐ.സിയുകളില്‍ പരമാവധി 15000 രൂപയുമാണ് കോവിഡ് […]

Health Kerala

ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറെന്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

സന്ദര്‍ശകര്‍ യാത്രാവിവരങ്ങളും ആരോഗ്യസ്ഥിതിയും സാക്ഷ്യപ്പെടുത്തിയിരിക്കണം. ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ മുറികളില്‍ എത്തിക്കാവൂ എന്നും കേന്ദ്രനിര്‍ദേശമുണ്ട് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങളും ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 65 വയസ് കഴിഞ്ഞവരും 10 വയസിന് താഴെ ഉള്ളവരും ഗര്‍ഭിണികളും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരാധനാലയത്തിലെ വിഗ്രഹത്തിലോ, ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കില്ല. പ്രസാദം, തീര്‍ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. 50 ശതമാനത്തിലധികം സീറ്റുകളില്‍ ഇരുന്ന് […]

Health

മഴക്കാലത്ത് പടര്‍ന്ന് പിടിക്കുന്ന രോഗങ്ങള്‍ ഏതൊക്കെ..? എങ്ങനെ തടയാം..?

മഴക്കാലം ആരംഭിക്കുന്നതോടെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയാണ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളത് ചെറിയ മുൻ കരുതലുകൾ എടുത്താല്‍ മഴക്കാലരോഗങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കും. മഴക്കാല രോഗങ്ങളെക്കുറിച്ചും അവയെ നേരിടാനുള്ള മുന്‍കരുതലുകളെക്കുറിച്ചും വിശദമായി അറിയാം ഡെങ്കിപ്പനി പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി പടരുന്നത്. വീടുകളുടെയും, കെട്ടിടങ്ങളുടെയും അകത്തും പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകളില്‍ മുട്ടയിട്ടാണ് ഈഡിസ് കൊതുകുകള്‍ പെരുകുന്നത്. കൊതുകിന് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക വീടിന്‍റെ ഉള്ളിൽ പൂച്ചെട്ടികളുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജുകളുടെ ഡീഫ്രോസ്റ്റ് […]