Health Kerala

കോവിഡ് വാക്സിൻ കേരളത്തിലെത്തി, കുത്തിവെപ്പ് ശനിയാഴ്ച

ആദ്യ ഘട്ട വിതരണത്തിനുള്ള കോവിഡ് വാക്സിൻ കേരളത്തിലെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ആദ്യ ഘട്ട വാക്സിനേഷനുള്ള രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം ഡോസുകള്‍ എത്തിച്ചത്. സംസ്ഥാനത്ത് സജ്ജീകരിച്ച് വിവിധ സംഭരണ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ കൊണ്ടുപോയി. രാവിലെ 10.45ഓടെയാണ് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിമാന മാർഗം കോവിഡ് വാക്സിനുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. സംസ്ഥാനത്ത് സജ്ജീകരിച്ച വിതരണ കേന്ദ്രങ്ങളിലേക്ക് വാക്സിന്‍ മാറ്റാൻ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളും നേരത്തെ തന്നെ സജ്ജമാക്കി നിർത്തിയിരുന്നു. ആകെ എത്തിച്ച രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരം […]

Health Kerala

കേരളത്തില്‍ കോവിഡ് വാക്സിൻ ഇന്നെത്തും

സംസ്ഥാനത്ത് കോവിഡ് വാക്സിൻ ഇന്നെത്തും. ഇന്ന് ഉച്ചക്ക് ശേഷം നെടുമ്പാശ്ശേരിയിലും വൈകീട്ട് തിരുവനന്തപുരത്തും വിമാന മാർഗം വാക്സിൻ എത്തിക്കും. കേരളത്തിന് ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ് വാക്സിനാണ് നൽകുക. ഉച്ചക്ക് ശേഷം 2 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തും. കൊച്ചിയിലെത്തിക്കുന്ന 2,99,500 ഡോസ് വാക്സിനിൽ 1,19,500 ഡോസ് കോഴിക്കോട് മേഖലക്കായി റോഡ് മാർഗം കൊണ്ടുപോകും. മാഹിക്ക് നൽകാനുള്ള വാക്സിൻ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക. തിരുവനന്തപുരത്ത് വൈകീട്ട് 6 മണിയോടെ 1,34,000 ഡോസ് വാക്സിൻ […]

Health World

ബഹ്റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ് വാക്സിൻ നൽകും

ബഹ്​റൈനിൽ കോവിഡ്​ പ്രതിരോധത്തി​െൻറ ഭാഗമായി സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ്​ വാക്​സിൻ നൽകും. വ്യാഴാഴ്​ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻ്റ് കോഒാർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്​. 18 വയസിന്​ മുകളിലുള്ളവർക്ക്​ രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയാണ്​ വാക്​സിൻ നൽകുക. ദിവസം 5000 -10000 വാക്​സിനേഷനാണ് സർക്കാർ​ ലക്ഷ്യമിടുന്നത്​.

Health World

ഒമാനിലേക്ക് വരുന്ന വിമാനയാത്രക്കാർക്ക് മുന്‍കൂര്‍ പി.സി.ആര്‍ പരിശോധന വേണ്ട

ഒമാനിലേക്ക് വരുന്ന വിമാനയാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് കോവിഡ് പി.സി.ആര്‍ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കി. ഒമാനിലെത്തിയ ശേഷം വിമാനത്താവളത്തില്‍ വെച്ച് കോവിഡ് പരിശോധന നടത്തിയാല്‍ മതിയാവും. ഒമാനിൽ എത്തുന്ന യാത്രക്കാരുടെ കൈവശം ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കര അതിർത്തി വഴി ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഈ ഇളവ് ലഭ്യമാകില്ല. ഇങ്ങനെ വരുന്നവരുടെ കൈവശം പി.സി.ആർ പരിശോധനാ ഫലം വേണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി സുപ്രിം കമ്മറ്റി വാർത്താ […]

Health World

സൗദിയിൽ കോവിഡ് വാക്‌സിൻ നൽകുവാൻ അനുമതി നൽകി

സൗദിയിൽ കോവിഡ് വാക്‌സിൻ നൽകുവാൻ അനുമതി നൽകി. ഫൈസർ കമ്പനിക്കാണ് സൗദിയിൽ ഇപ്പോൾ അനുമതി ലഭിച്ചത്. വിദേശികളുൾപ്പെടെ എല്ലാവർക്കും സൗജന്യമായി വാക്‌സിൻ ലഭിക്കും. വാക്സിൻ വിതരണം സംബന്ധിച്ച വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെയാണ് ഇപ്പോൾ ഫൈസർ ബയോടെക് വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുവാൻ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയത്. ഇതോടെ വാക്‌സിൻ […]

Food Health

രക്തദാനത്തിന് തയ്യാറാണോ? 1 കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ സൌജന്യം

”നിങ്ങള്‍ രക്തം നല്‍കുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു കിലോ ചിക്കനോ അല്ലെങ്കില്‍ പനീറോ സൌജന്യമായി നല്‍കും” മുംബൈയിലെ ചുവരുകളില്‍ കുറച്ചു ദിവസങ്ങളായി പ്രത്യക്ഷപ്പെട്ട പോസ്റ്ററാണിത്. കേട്ടിട്ട് ഇതൊരു തമാശയാണെന്ന് വിചാരിക്കണ്ട. രക്തദാന ക്യാമ്പിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററാണിത്. ഡിസംബര്‍ 13ന് മുബൈയിലെ പ്രഭാദേവിയിൽ ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്ഥലത്തെ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) കോർപറേറ്ററും ശിവസേന നേതാവുമായ സാദാ സർവൻകാർ ആണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ലോവർ പരേലിലെ കെഇഎം ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന രക്തദാന […]

Food Health

കരുതല്‍വേണ്ട കുഞ്ഞുങ്ങളെ കരുതാം, വീട്ടില്‍ വെച്ചുതന്നെ

നീണ്ടുപോകുന്ന ഈ കൊറോണകാലത്ത് കുട്ടികളെ വീടുകളില്‍ അടക്കി നിര്‍ത്താനും പരിപാലിക്കാനും പാടുപെടുകയാണ് രക്ഷിതാക്കള്‍. പ്രത്യേക പരിഗണ വേണ്ടി വരുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ അവസ്ഥ അതിലും ബുദ്ധിമുട്ടാണ്. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ, ഒന്ന് പുറത്തിറങ്ങാനാവാതെ വീര്‍പ്പുമുട്ടുകയാണ് ഓട്ടിസം പോലെ പ്രത്യേക പരിഗണന വേണ്ട അവസ്ഥകളിലുള്ള കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും. കുഞ്ഞുങ്ങള്‍ സ്പെഷ്യല്‍ സ്കൂളുകളില്‍ പോകുന്ന സമയം ഈ രക്ഷിതാക്കള്‍ക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി കൊണ്ടുപോയിരുന്ന ക്ലിനിക്കുകളും വൊക്കേഷണല്‍ ട്രെയിനിംഗ് സെന്‍ററുകളും എല്ലാം അടഞ്ഞു കിടക്കുന്നതും രക്ഷിതാക്കള്‍ക്ക് […]

Health UAE

കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. എന്നാല്‍ കുത്തിവെപ്പെടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുമെന്നും മന്ത്രാലയം ഉന്നത പ്രതിനിധി പറഞ്ഞു. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ സോഹ അല്‍ ബയാത്താണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് ഉടന്‍ ലഭ്യമാക്കും. എന്നാല്‍ ജനങ്ങളെ നിര്‍ബന്ധിച്ച് കുത്തിവെപ്പ് എടുപ്പിക്കില്ല. താല്‍പര്യമുള്ളവര്‍ മാത്രം എടുത്താല്‍ മതി. അതേസമയം കുത്തിവെപ്പിലൂടെ സ്വന്തം ശരീരത്തെയും സമൂഹത്തെയും രക്ഷിക്കേണ്ടതിന്‍റെ […]

Health World

വില മതിക്കാനാവാത്തതാണ് ഈ കരുതല്‍; കോവിഡ് രോഗിയെ നെഞ്ചോട് ചേര്‍ത്ത് ഡോക്ടര്‍, വൈറലായി ചിത്രം

കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിയില്‍ നിന്നും പുറത്തുകടക്കാനാവാതെ ജീവിക്കുകയാണ് ലോകം. ഈ അതിജീവനത്തിന്‍റെ കാലത്ത് ആശ്വാസത്തിന്‍റെ ഓരോ വാക്കും ചെറിയ തലോടല്‍ പോലും ഒരു കുളിര്‍ തെന്നല്‍ പോലെയായിരിക്കും. പ്രത്യേകിച്ചും അതൊരു ഡോക്ടറുടെ അടുത്ത് നിന്നാകുമ്പോള്‍. അദ്ദേഹം രോഗിക്ക് പകരുന്ന സാന്ത്വനം ചെറുതല്ല. വയസായ ഒരു കോവിഡ് രോഗിയെ ഡോക്ടര്‍ ചേര്‍ത്തുപിടിക്കുന്ന ചിത്രം കണ്ട് ലോകത്തിന്‍റെയും കണ്ണ് നിറയുകയാണ്. അമേരിക്കയിലെ ടെക്‌സാസില്‍ ഹോസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്‍ററിലെ ഡോ. ജോസഫ് വരോണ്‍ ആണ് ഹൃദയസ്പര്‍ശിയായ ഈ […]

Health

കൊവിഡ് ചിലരെ മാത്രം മരണത്തിലേക്ക് നയിക്കുന്നത് എന്തുകൊണ്ട് ?

കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റ് പകർച്ചവ്യാധികളെ അപേക്ഷിച്ച് കുറവാണെന്നാണ് ശാസ്ത്രം പറയുന്നത്. പലപ്പോഴും 2 ശതമാനത്തിൽ താഴെയാണ് മരണനിരക്ക്. അതായത് കൊവിഡ് ബാധിക്കുന്ന എല്ലാവരും മരിക്കില്ല, പക്ഷേ ചിലർ മരിക്കുന്നു. ആദ്യകാലങ്ങളിൽ മറ്റ് അസുഖങ്ങളുള്ളവരാണ് കൊവിഡ് ബാധിച്ചാൽ മരണപ്പെടുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി പൂർണ ആരോഗ്യമുള്ളവർ പോലും കൊവിഡിന്റെ പിടിയിലമർന്ന് മരണപ്പെടുന്നു. ഇത് ലോകത്തെ കുറച്ചൊന്നുമല്ല ആശങ്കുപ്പെടുത്തിയത്. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ചില രോഗികളിൽ ഒരു പ്രത്യേക ആന്റിബോഡി […]