തൃശൂർ മുണ്ടൂർ സ്വദേശിയായ നാല് വയസുകാരന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ. ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിയിൽ ബന്ധുക്കളുടെ പ്രതിഷേധം നടന്നു. ആർടിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ. നാല് വയസുകാരന്റെ മരണം പല്ലു വേദനയുടെ ശസ്ത്രക്രിയക്ക് പിന്നാലെയെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പല്ലുവേദനയുമായി ബന്ധപ്പെട്ടാണ്. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാലിനാണ് കുട്ടിയെ ആശുപത്രിയിൽ […]
HEAD LINES
ഗൗരീശപട്ടം ശങ്കരൻ നായരുടെ സംഭാവന മഹത്തരം: ഡോ. ജോർജ് ഓണക്കൂർ
നർമ മധുരമായ കവിതകളിലൂടെ മലയാള നർമ സാഹിത്യ ലോകത്തിനു ഗൗരീശപട്ടം ശങ്കരൻ നായർ മികച്ച സംഭാവന നൽകിയെന്ന് നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ. അന്നം പരബ്രഹ്മം ട്രസ്റ്റ് ഇന്നലെ ഗൗരീശപട്ടം ശങ്കരൻ നായരുടെ വസതിയായ ഗോകുലത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം നാടായ ഗൗരീശപട്ടത്തെ തന്‍റെ പേരിന്‍റെ സമവാക്യമായി മാറ്റുവാൻ ഗൗരീശപട്ടം ശങ്കരൻ നായർ എന്ന കവിക്കു സാധിച്ചു എന്നും ജോർജ് ഓണക്കൂർ പറഞ്ഞു. ഒരു കാലഘട്ടത്തിൽ തിരുവനന്തപുരത്തെ കവികളിലെ ഹീറോ ആയിരുന്നു […]
പറയാനുള്ളത് കോടതിയിൽ പറയും, മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂ; ഗവർണർ
സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്ന് ഗവർണർ പറഞ്ഞു. തൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിന് സുപ്രിം കോടതി വിധി വരെ കാത്ത് നിൽക്കേണ്ട കാര്യമില്ല. സുപ്രിം കോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ലെന്നും അതിനാൽ പ്രതികരിക്കാനില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. പറയാനുള്ളത് കോടതിയിൽ പറയും. അധികാര പരിധി കടന്ന് സർക്കാർ ഗവർണറെ ഇരുട്ടിൽ നിർത്തുകയാണ്. ലോട്ടറിയും മദ്യവുമാണ് സർക്കാരിൻറെ പ്രധാന വരുമാന മാർഗം. […]
ആർക്കും വിക്കറ്റില്ല, ആഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടായത് എന്തുകൊണ്ട്? എന്താണ് ക്രിക്കറ്റിലെ ടൈംഡ് ഔട്ട് നിയമം?
അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഡ് ഔട്ടായി (Timed Out) പുറത്താകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. എന്നാൽ എല്ലാവർക്കും സുപരിചിതമല്ലാത്ത ഒരു ഔട്ടായിരുന്നു താരത്തിന്റേത്. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെയാണ് അത്യപൂർവമായ സംഭവം നടന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനെ ഒരു ഔട്ടോ? എന്നു ചിന്തിച്ചവരും ഉണ്ടാകും. ആഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടാക്കാനുള്ള കാരണങ്ങൾ എന്താകും. എന്തായിരിക്കും ടൈംഡ് ഔട്ട് നിയമം പറഞ്ഞു വെക്കുന്നത്.(What is timed out rule in […]
ഉറങ്ങിക്കിടന്ന കൊടി സുനിയെ ജയിൽ ജീവനക്കാർ മുളകുപൊടി എറിഞ്ഞ് മർദ്ദിച്ചെന്ന പരാതി; ഇന്ന് കൊടിസുനിയുടെ മൊഴി രേഖപ്പെടുത്തും
വിയ്യൂർ അതീവ സുരക്ഷ ജയിലിലെ സംഘർഷങ്ങളുടെ തുടർച്ചയായി കൊടി സുനിക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കൊടിസുനിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ പൊലീസ് എത്തിയെങ്കിലും സംസാരിക്കാൻ അവശതകൾ ഉണ്ടെന്ന് കൊടി സുനി അറിയിച്ചതിനെ തുടർന്ന് മടങ്ങുകയായിരുന്നു. ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദ്ദിച്ചു എന്നാണ് പരാതി. ഉറങ്ങിക്കിടന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊടി സുനിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. വിയ്യൂർ അതീവ സുരക്ഷാ […]
പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പാലക്കാട് നല്ലേപ്പിള്ളിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഊർമിളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്.
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്
സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. തൃശ്ശൂർ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്‌യുവിൻ്റെ നടത്തിയ മാർച്ചിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. (kerala varma ksu bandh) ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഗുരുതര വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയം ഔദ്യോഗികമായി പ്രതിപക്ഷം ഏറ്റെടുക്കാനിരിക്കെയാണ് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിലും […]
നെഹ്‌റു ട്രോഫി വള്ളം കളി: മാസങ്ങള്‍ കഴിഞ്ഞും ബോണസും സമ്മാനത്തുകയും നൽകാതെ സർക്കാർ; ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍
നെഹ്‌റു ട്രോഫി വള്ളം കളി കഴിഞ്ഞ് മാസങ്ങളായിട്ടും ബോണസും സമ്മാനവും നൽകാതെ സർക്കാർ. ഇതോടെ ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു കോടി രൂപയാണ് ക്ലബുകൾക്ക് സർക്കാർ നല്‍കാനുള്ളത്. പണം ലഭിക്കാത്തതിനാൽ തുഴച്ചിലുകാര്‍ക്ക് വേതനം പോലും നൽകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകള്‍. കൊടുക്കാന്‍ പണമില്ലെന്നാണ് ബോട്ട് റേസ് സൊസൈറ്റി പറയുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് ലഭിച്ചിട്ടില്ലെന്ന് എന്‍ടിബിആര്‍(നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി പറയുന്നു. പള്ളാതുരുത്തിയാണ് വള്ളം കളിയിൽ വിജയിച്ചത് ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ പള്ളാത്തുരുത്തി […]
നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിന് 50 ലക്ഷം രൂപയും സ്വപ്ന സുരേഷിന് 6 കോടി രൂപയും പിഴ
നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. ഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസിൽ 60.60 കോടി രൂപയാണ് പിഴ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് […]
ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും എൽഡിഎഫിലേക്ക് തുറന്ന ക്ഷണവുമായി ഇ പി ജയരാജൻ
ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോഗമന നിലപാടുകൾ അംഗീകരിക്കുമെന്നും ഇപി ജയരാജൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. കോൺഗ്രസിന്റെ നിലനിൽപ് കേരളത്തിൽ അപകടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസിനോടൊപ്പം നിൽക്കുന്ന പലകക്ഷികളും വേർപിരിയാനുള്ള നിലയിലേക്കെത്തിയെന്നും അദ്ദേഹം പറഞ്ഞു. മുന്നോട്ടുവരാൻ താത്പര്യമുള്ളവരെയെല്ലാം എൽഡിഎഫ് ചേർത്തുനിർത്തുമെന്ന് ഇപി ജയരാൻ വ്യക്തമാക്കി. അതേസമയം മന്ത്രിസഭാ പുനഃസംഘടനാ നവകേളരള സദസിന് ശേഷമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. എല്ലാവരും കൂടി ചേർന്ന് ചർച്ച ചെയ്ത് ഏകകണ്ഠമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം […]