ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ. മൂന്ന് വിക്കറ്റ് ജയത്തോടെയാണ് ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഇനി ഇന്ത്യയുമായാണ് ഓസീസിന്റെ കലാശപ്പോര്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. അഞ്ച് തവണ ജേതാക്കളായ ഓസ്‌ട്രേലിയ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 20 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2003 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു അന്ന് ഇന്ത്യയുടെ വിധി. സൗരവ് ഗാംഗുലിയും സച്ചിൻ ടെൻഡുൽക്കറും കളം നിറഞ്ഞുകളിച്ചെങ്കിലും തോറ്റ് […]
HEAD LINES
ആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തിനെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതി; മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ
ആലുവയിൽ അസഫാക്ക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് ഭർത്താവ് പണം തട്ടിയെന്ന പരാതിയിൽ മഹിളാ കോൺഗ്രസ് നേതാവിനു സസ്പൻഷൻ. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെയാണ് അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്. (aluva mahila congress suspended) എറണാകുളം മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഹസീന നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഹസീനയുടെ ഭർത്താവ് മുനീറാണ് പണം തട്ടിയെടുത്തത്. കുടുംബത്തിന് പണം നൽകി ആരോപണവിധേയൻ പരാതി പരിഹരിച്ചിരുന്നു. ബാക്കി […]
ഗസ്സയില്‍ മാനുഷിക ഇടവേളകള്‍ വേണം; ഹമാസ് ഉപാധികളില്ലാതെ ബന്ധികളെ വിട്ടയക്കണം; യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കി
ഗസ്സയില്‍ മാനുഷിക ഇടവേളകള്‍ വേണമെന്ന് യുഎന്‍ രക്ഷാസമിതി പ്രമേയം. ഹമാസ് ഉപാധികളില്ലാതെ ബന്ധികളാക്കി ഇസ്രയേലികളെ വിട്ടയക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അമേരിക്ക, ബ്രിട്ടന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കി ഗസ്സയിലെ അല്‍-ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം റെയ്ഡ് നടത്തിയിരുന്നു. അല്‍ഷിഫ ആശുപത്രി പിടിച്ചടക്കിയ ഇസ്രയേല്‍ സൈന്യം ആശുപത്രിക്കകത്ത് നിന്നും ഹമാസിന്റെ വന്‍ ആയുധ ശേഖരവും, വാര്‍ത്താ വിനിമയ സംവിധാനങ്ങളും പിടിച്ചെടുത്തതായി അറിയിച്ചു. ആശുപത്രിക്ക് അകത്ത് പ്രവേശിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് രോഗികളെയും ആശുപത്രി […]
നായയെ സ്കൂട്ടറിന് പിന്നിൽ കെട്ടിവലിച്ചു, കാണാതെ പോയ നായയെ വീട്ടിൽ കൊണ്ടുപോകുകയാണെന്ന് യാത്രികൻ
തിരുവനന്തപുരം വിഴിഞ്ഞത്ത് നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത. വെങ്ങാനൂർ പനങ്ങോട് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നായ തളർന്ന് വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നായയുടെ കഴുത്തിൽ കെട്ടിയ കയറിന്റെ ഒരു വശം സ്‌കൂട്ടറിൽ കെട്ടിയാണ് ഓടിച്ചത്.നായയോട് ക്രൂരത കാണിച്ചയാളെ തിരിച്ചറിഞ്ഞിട്ടും പേര് ചേർക്കാതെ എഫ്‌ഐആർ. അതുവഴി പോകുകയായിരുന്ന യുവാവ് ആണ് സ്കൂട്ടറിന് പിന്നിൽ നായയെ കെട്ടി വലിക്കുന്ന രംഗം കണ്ട് മൊബൈലിൽ ദൃശ്യം പകർത്തിയത്. പലപ്പോഴായി കെട്ട് വലിഞ്ഞ് വാഹനത്തിന് ഒപ്പം ഒടിപോകാൻ നായ ബുദ്ധിമുട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. […]
ദീപാവലിക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന; തമിഴ്‌നാട്ടിൽ ലഭിച്ചത് 467.69 കോടി
ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പ്പന. ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി […]
‘ഇന്നു തന്നെ തൂക്കി കൊല്ലാന്‍ പറ്റുമോ?; ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെ; താജുദ്ദീന്‍
ആലുവ പീഡനകൊലക്കേസിലെ പോക്‌സോ കോടതിയുടെ വിധിക്ക് പിന്നാലെ ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ മധുരം വിതരണം ചെതും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. ആഘോഷമല്ല, ആ നീറ്റലിനിടെയും കാരണക്കാരനായ നരാധമന് തക്ക ശിക്ഷ കിട്ടിയല്ലോയെന്ന സമാധാനമാണ് അവര്‍ക്ക്. കുട്ടിയെയും കൊണ്ട് പ്രതി അഷ്ഫാക്ക് ആലം മാര്‍ക്കറ്റിന്റെ ഭാഗത്തേക്ക് പോയത് കണ്ടെന്ന് പൊലിസിനെ വിളിച്ചറിയിച്ചത് ആലുവ മാര്‍ക്കറ്റിലെ തൊഴിലാളിയായ താജുദീനാണ്. ഇന്ന് തന്നെ കൊല്ലാനാകുമെങ്കില്‍ ഇന്നു തന്നെ കൊല്ലണം അവനെ, ആ കുഞ്ഞിന്റെ ആത്മാവ് അങ്ങനെയെങ്കിലും സന്തോഷിക്കട്ടെയെന്നും താജുദ്ദീന്‍ പറയുന്നു. പൊലീസ് […]
ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് വധശിക്ഷ
കേരളത്തെ നടുക്കിയ ആലുവ കേസിൽ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസിൽ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെൺകുട്ടിയെ ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിൽ […]
ക്ഷേത്രപ്രവേശന വിളംബര വാർഷികം; ‘രാജകുടുംബം’ പങ്കെടുക്കില്ല
ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കില്ല. പരിപാടി വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് പിന്മാറി. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ്, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. വിവാദമായതിനെ തുടർന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചിരുന്നു. നോട്ടീസിലെ രാജ്ഞി, തമ്പുരാട്ടി പരാമർശങ്ങൾ വിവാദത്തിന് തിരികൊളുത്തിയതിനെ തുടർന്നാണ് നോട്ടീസ് ദേവസ്വം ബോർഡ് പിൻവലിച്ചത്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തെ തമസ്‌കരിക്കുന്നതായി ആരോപണമുയർന്നിരുന്നു. നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമർപ്പണം, […]
അമിത അളവിൽ ഉറക്ക ഗുളിക ഉപയോഗിച്ചു; അലൻ ഷുഹൈബ് ആശുപത്രിയിൽ
പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭരണകൂടം വേട്ടയാടുന്നെന്ന് കത്തെഴുതിയ ശേഷം ആത്മഹത്യക്ക് ശ്രമം.അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
ആദിവാസികൾ പ്രദർശന വസ്തുക്കളല്ല; ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
ആദിവാസികൾ പ്രദർശന വസ്തുക്കളല്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേരളീയം മേളയിലെ ആദിമം ലിവിങ് മ്യൂസിയം വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി കെ. രാധാകൃഷ്ണൻ.ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമല്ല ആദിവാസികളുടേത്. ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശനവസ്തുവാക്കരുത്. ഷോക്കേസിൽ വയ്‌ക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇവിടെ എന്താണു സംഭവിച്ചതെന്നതു പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശവാസികളെ അവഗണിക്കുന്ന എന്തെങ്കിലുമുണ്ടെങ്കിൽ നടപടി സ്വീകരിക്കണം. പുതിയ കാലഘട്ടത്തിൽ പഴയ കാര്യങ്ങൾ കാണിക്കുക എന്നുള്ളതാണ് അക്കാദമിയുടെ ഉത്തരവാദിത്തം. അതിന്റെ ഭാഗമായാണ് പഴയകാലത്തെ […]