Gulf

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; എമര്‍ജന്‍സി അലേര്‍ട്ടുമായി ദുബായി പൊലീസ്

അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജാഗ്രത സംബന്ധിച്ച് അബുദാബി, ദുബായി പൊലീസ് ജനങ്ങള്‍ക്ക് ഫോണുകള്‍ വഴി എമര്‍ജന്‍സി അലേര്‍ട്ടുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് പ്രതികൂല കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. വാഹനങ്ങള്‍ ശ്രദ്ധയോടെ മാത്രം ഓടിക്കുക, കടല്‍ത്തീരത്ത് നിന്നും വെള്ളക്കെട്ടുകളില്‍ നിന്നും വിട്ടുനില്‍ക്കുക, കാലാവസ്ഥയെ കുറിച്ചുള്ള അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുക എന്നീ കാര്യങ്ങളാണ് ദുബായി പൊലീസിന്റെ ജാഗ്രതാ സന്ദേശത്തില്‍ പറയുന്നത്. മഴക്കാലമായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വേഗപരിധി […]

Gulf

ഷാർജയിലെ ഗോതമ്പുപാടത്തിന്റെ ഒന്നാം ഘട്ടവിളവെടുപ്പ് നടന്നു

ഷാർജയിലെ ഗോതമ്പുപാടത്തിന്റെ ഒന്നാം ഘട്ടവിളവെടുപ്പ് നടന്നു. ഷാർജ ഭരണാധികാരിയുടെ സാനിധ്യത്തിലായിരുന്നു വിളവെടുപ്പ്. ആദ്യഘട്ടത്തിൽ 400 ?ഹെക്ടർ സ്ഥലത്താണ് ഗോതമ്പ് വിളവെടുത്തിരിക്കുന്നത്.  സ്വർണക്കതിരണിഞ്ഞ മലീഹയിലെ ഗോതമ്പു പാടത്തെ ആദ്യ വിളവെടുപ്പ് ആഘോഷമാക്കാൻ ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ മുഹമ്മദ് ബിൻ ഖാസിമി നേരിട്ടെത്തി. വിളവെടുപ്പിനുളള യന്ത്രങ്ങൾ പാടത്തിറങ്ങിയപ്പോൾ യുഎഇയിൽ പിറന്നത് പുതു ചരിത്രം . അസാധ്യമെന്നൊന്നില്ലെന്ന് ഈ രാജ്യം ഉറക്കെ വിളിച്ചു പറയുന്നതായി. പ്രതികൂലകാലാവസ്ഥയെ വെല്ലുവിളിച്ച് നാളെയുടെ ഭക്ഷ്യ സുരക്ഷയെന്ന ലക്ഷ്യത്തിനായി ഷാർജ കുതിക്കുകയാണ്. നിലവിൽ 400 ഹെക്ടറിലാണ് […]

Gulf

‘കേരളത്തിലേക്ക് പറക്കാൻ മടി’; യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ വെട്ടിക്കുറച്ചു

കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി ചുരുക്കി. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസാണ് വെട്ടിച്ചുരുക്കുന്നത്. നിലവിൽ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ഒന്നാക്കിയാണ് കുറച്ചത്.എയർ ഇന്ത്യയ്ക്ക് പകരം എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നതിനാൽ യാത്രക്കാർക്ക് പ്രശ്നം വരില്ലെന്നാണ് എയർലൈൻ അധികൃതരുടെ വിശദീകരണം. ഇതോടെ ആഴ്ചയിൽ 21 സർവീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്–കൊച്ചി സർവീസ് മാത്രമാണ് നിലനിർത്തിയത്. ദുബായ്–കോഴിക്കോട്, ഷാർജ–കോഴിക്കോട്, […]

Gulf Kerala

സൗദിയിൽ മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോയ്ക്ക് അനുമതി

സൗദിയിൽ വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്ക് അനുമതി. മലയാളം ഉൾപ്പെടെ നാല് ഭാഷകളിലുള്ള റേഡിയോ പ്രക്ഷേപണം അടുത്ത ജൂലായിൽ ആരംഭിക്കും. മലയാളി വ്യവസായിക്കാണ് വിദേശ ഭാഷകളിലെ എഫ്.എം റേഡിയോയുടെ പ്രഥമ ലൈസൻസ് ലഭിച്ചത്.  സൗദിയിൽ ആദ്യമായാണ് വിദേശ ഭാഷകളിലുള്ള എഫ്.എം റേഡിയോക്കു അനുമതി ലഭിക്കുന്നത്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫിലിപ്പിനോ ഭാഷകളിലെ റേഡിയോ അടുത്ത ജൂലായിൽ പ്രക്ഷേപണം ആരംഭിക്കും. ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യാപിറ്റൽ റേഡിയോ നെറ്റ്വർക്ക് ആണ് ഈ സംരംഭത്തിന് പിന്നിൽ. ജിദ്ദ, റിയാദ്, ദമാം […]

Gulf Kerala

മലയാളി കുടുംബം സഞ്ചരിച്ച വാഹനം സൗദിയില്‍ അപകടത്തില്‍പ്പെട്ടു; യുവതി മരിച്ചു

ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ (23) ആണ് മരിച്ചത്. മൃതദേഹം അല്ലൈത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  ജോര്‍ദാനില്‍ പോയി സന്ദര്‍ശന വിസ പുതുക്കി മടങ്ങി വരുന്നതിനിടെ ജിദ്ദയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ അല്ലൈത്തില്‍ വെച്ച് അജോര്‍ദാനില്‍ നിന്നും ജിസാനിലേക്ക് മടങ്ങും വഴി വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടം സംഭവിച്ചത്. രണ്ടര വയസുള്ള ഐസല്‍ […]

Gulf

ഖത്തറില്‍ നിന്ന് ഉംറയ്ക്ക് പുറപ്പെടവേ കാര്‍ അപകടം; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഖത്തറില്‍നിന്ന് ഉംറക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ കാര്‍ അപകടത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ത്വാഇഫിലുണ്ടായ അപകടത്തില്‍ പാലക്കാട് പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മക്കളായ അഭിയാന്‍ (7), അഹിയാന്‍ (4), ഭാര്യാ മാതാവ് സാബിറ (53) എന്നിവരാണ് മരിച്ചത്. ദോഹയില്‍ നിന്നും ഇവര്‍ കുടുംബ സമേതം ഉംറക്കായി സൗദിയിലെത്തിയതായിരുന്നു. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. മക്കയിലേക്കുള്ള യാത്രാമധ്യേ ത്വാഇഫ് എത്തുന്നതിന് 73 കിലോമീറ്റര്‍ അകലെ അതീഫ് എന്ന സ്ഥലത്തുവെച്ചാണ് ഇവര്‍ സഞ്ചരിച്ച കാര്‍ […]

Gulf

യുഎഇയിൽ കോവിഡ് പിഴകളിൽ ഇളവ്; ഇന്ന് മുതൽ നടപ്പിലാകും

യുഎഇയിൽ കോവിഡ് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അധികൃതർ. അൻപതുശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് മുതൽ തീരുമാനം നടപ്പാക്കും. രണ്ടു മാസത്തിനുള്ളിൽ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുക.  മലയാളികളുപ്പെടെയുളള നിരവധിയാളുകൾക്ക് ആശ്വാസമാവുന്ന പ്രഖ്യാപനമാണ് ദേശീയ ദുരന്ത നിവാരണസമിതി നടത്തിയത്. കോവിഡ് കാലത്തെ വിവിധ പിഴകളിൽ അമ്പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ഇന്ന് ബുധനാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെയും വിവിധ എമിറേറ്റുകളിലെ പോലീസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിലും പിഴയിളവിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി. കാലത്ത് […]

Entertainment Gulf

ചില സിനിമകളെ തകര്‍ക്കാനും ചിലതിനെ വിജയിപ്പിക്കാനും മാഫിയ സംഘം പ്രവര്‍ത്തിക്കുന്നു: ഗണേഷ് കുമാര്‍

മലയാളത്തില്‍ ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകര്‍ക്കാനും മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍. പണം വാങ്ങി ആദ്യ ദിവസം സ്വന്തം ആളുകളെ തിയറ്ററില്‍ കയറ്റിയാണ് അനുകൂലമായ അഭിപ്രായം പറയിക്കുന്നതെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കുമെല്ലാം അറിയാം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു. കെ ബി ഗണേഷ് കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. തന്റെ ഗോള്‍ഡന്‍ വിസ മറുനാടന്‍ […]

Gulf

താമസവിസയുള്ളവര്‍ക്ക് 3 മാസത്തേക്ക് കുടുംബത്തെയും കൂട്ടാം; സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ

യുഎഇയില്‍ താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി. അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ദുബായ് എന്നിവിടങ്ങളില്‍ താമസിക്കുന്ന റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ അവസരം ലഭിക്കുക. 22,519 ഇന്ത്യന്‍ രൂപയാണ് വിസയ്ക്കായി ഹോസ്റ്റ് റീഫണ്ടബിള്‍ ഡെപ്പോസിറ്റായി ചിലവ് വരികയെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ തുക തിരികെ ലഭിക്കും വിസാ ചിലവിന് വരുന്ന തുക സെക്യൂരിറ്റി ഡെപ്പോസിറ്റ്: 1,025 ദിര്‍ഹം ( ഇന്ത്യന്‍ രൂപ 23,084)റിക്വസ്റ്റ് ഫീസ്: […]

Gulf

തുർക്കിക്കും സിറിയക്കും കൈത്താങ്ങായി സൗദി അറേബ്യ; 48 മില്യൺ ഡോളർ പദ്ധതികളിൽ ഒപ്പുവെച്ചു

ഭൂചലനം കനത്ത നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായ ഹസ്തമേകാൻ സൗദി അറേബ്യ. 48.8 മില്യൺ ഡോളർ (ഏകദേശം 400 കോടി ഇന്ത്യൻ രൂപ) ചെലവ് വരുന്ന പദ്ധതികളിലാണ് സൗദി ഒപ്പു വെച്ചത്. സൗദി മാധ്യമമായ അൽ-ഇഖ്ബാരിയ ടിവിയാണ് ഈ പദ്ധതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.  ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ 3,000 താൽക്കാലിക കെട്ടിടങ്ങൾ നിർമ്മിക്കുമെന്ന് കുരഛ്‌ഗ് ദിവസങ്ങൾക്ക് മുൻപ് സൗദി പ്രഖ്യാപിച്ചിരുന്നു. രണ്ട് രാജ്യങ്ങളിലെയും ദുരന്തബാധിതർക്ക് 100 മില്യൺ ഡോളർ സഹായം യുഎഇ നേരത്തെ തന്നെ […]