ഹജജ് കര്‍മ്മത്തിന് അനുമതിയില്ലാതെ പോകുന്ന പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) അറിയിച്ചു. പെര്‍മിറ്റ് ലഭിക്കാതെ ഹജജിന് പോകുന്നവര്‍ പിടിക്കപ്പെട്ടാല്‍ 10 വര്‍ഷത്തേക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. കുടുംബ സന്ദര്‍ശക വിസ താമസ വിസയായി (ഇഖാമ) മാറ്റാന്‍ കഴിയില്ലെന്ന് ജവാസാത്ത് പറഞ്ഞു. സൗദിയിലെ നിലവിലുള്ള നിയമം ഇത് അനുവദിക്കുന്നില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. അതേസമയം ഈ വര്‍ഷത്തെ ഹജജ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാന്‍ ഹജജ് അനുമതിപത്രമുള്ള രാജ്യത്തിനുള്ളില്‍ നിയമപരമായ […]
Gulf
ജൂണ്‍ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ; പെട്രോളിനും ഡീസലിനും വില കൂടി
2022 ജൂണ്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. രാജ്യത്തെ ഫ്യുവല്‍ പ്രൈസിങ് കമ്മിറ്റി കഴിഞ്ഞ ദിവസം രാത്രി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ജൂണ്‍ മാസത്തില്‍ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന്റെ വില 3.66 ദിര്‍ഹത്തില്‍ നിന്ന് 4.15 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. കഴിഞ്ഞ മാസം 3.55 ദിര്‍ഹമായിരുന്ന സ്‍പെഷ്യല്‍ 95 പെട്രോളിന് ജൂണ്‍ മാസത്തില്‍ 4.03 ദിര്‍ഹമായിരിക്കും വില. ഇ-പ്ലസ് പെട്രോളിന് 3.96 ദിര്‍ഹമായിരിക്കും ഈ മാസത്തെ വില. മെയ് മാസത്തില്‍ ഇത് […]
സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കിലോയിലധികം ഡിമെറ്റാംഫെറ്റാമൈന്‍ പിടിച്ചെടുത്തു
സൗദി അറേബ്യയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 18 കിലോയിലധികം ഡിമെറ്റാംഫെറ്റാമൈന്‍ കടത്താനുള്ള ശ്രമമാണ് സൗദി അറേബ്യയിലെ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി തടഞ്ഞത്. ലഹരി കടത്തിനുള്ള മൂന്ന് ശ്രമങ്ങളും അതോറിറ്റി പരാജയപ്പെടുത്തി. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ആദ്യ ലഹരി കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. ഒരു യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ആറരക്കിലോയിലധികം ലഹരി മരുന്നുകള്‍ കണ്ടെത്തുകയായിരുന്നു. അല്‍ ബതാ അതിര്‍ത്തിയിലാണ് രണ്ടാം ശ്രമം പരാജയപ്പെടുത്തിയത്. 1.7 കിലോയോളം […]
ആശങ്കകള്‍ക്ക് വിരാമം: കൊവിഡ് വാക്‌സിനേഷന് ശേഷം ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ
കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന് ശേഷം രാജ്യത്തെ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍. വാക്‌സിനേഷന്‍ ഹൃദയാഘാതമുണ്ടാക്കുമെന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിനുള്‍പ്പെടെ എല്ലാ വാക്‌സിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നിരിക്കിലും വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ട് ഹൃദയാഘാതം വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി. സമീപകാലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് കൊവിഡ് വാക്‌സിനേഷനുമായി ബന്ധമുണ്ടെന്ന് തെളിവുകളില്ല. ഹൃദയാഘാതങ്ങളുടെ […]
അസർബയ്ജാനിലേക്ക് എയർ അറേബ്യ നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു
എയർഅറേബ്യ അബുദാബിയിൽനിന്ന് അസർബയ്ജാനിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ജൂൺ 28 മുതലാണ് അസർബയ്ജാനിലെ ബാക്കുവിലേക്ക് സർവീസ് തുടങ്ങുന്നത്. എയർഅറേബ്യയുടെ അബുദാബി ഹബിൽ നിന്നുള്ള സർവീസ് ആണ് പുതുതായി ആരംഭിക്കുന്നത്. അവധിയാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ.യിൽനിന്ന് അസർബയ്ജാനിലേക്ക് പോകുന്ന മലയാളികളടക്കമുള്ള വിനോദ സഞ്ചാരികൾക്ക് പുതിയ സർവീസ് കൂടുതൽ സൗകര്യമായിരിക്കും. കൊവിഡ്കാലത്ത് 2020 ജൂലായിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രമായി ആരംഭിച്ചതാണ് ബജറ്റ് എയർലൈൻ. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 24 സെക്ടറുകളിലേക്കാണ് സർവീസ് നടത്തുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, […]
ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്‍റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. വിമാനത്തിന്റെ ഇടത് ടയർ പരന്ന നിലയിലായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിർത്തി. ശേഷം യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.
യുഎഇ പ്രസിഡന്റിന്റെ വിയോഗം: അനുശോചനമറിയിക്കാന്‍ സല്‍മാന്‍ രാജകുമാരന്‍ പുറപ്പെട്ടു
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ യുഎഇയിലേക്ക് പുറപ്പെട്ടു. നിരവധി ഭരണാധികാരികള്‍ ഇതിനോടകം തന്നെ യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയുടെ അനുശോചനം നേരിട്ടറിയിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് യുഎഇയിലെത്തിയത്. (saudi prince reached uae) സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സൗദി കിരീടാവകാശി യുഎഇയിലേക്ക് പുറപ്പെട്ടതെന്ന് റോയല്‍കോര്‍ട്ട് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. സ്‌പെയിനിലെ ഫിലിപ്പ് ആറാമന്‍, ജര്‍മ്മന്‍ പ്രസിഡന്റ്, ഇന്തോനേഷ്യന്‍ […]
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. തീവ്രവാദസംഘടനയിൽ അംഗമായതിനും രാജ്യത്തെ സുരക്ഷ അട്ടിമറിച്ചതിനും കലാപമുണ്ടാക്കിയതിനും വീട്ടിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചതിനുമാണ് വധശിക്ഷയ്ക്ക് വിധേയനായ രണ്ട് സൗദി പൗരന്മാരിലൊരാൾ നേരത്തെ അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടതിനും പൊതുമുതൽ നശിപ്പിച്ചതിനും കൂടി ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദികളുമായി ചേർന്ന് പ്രവർത്തിച്ചതിനാണ് രണ്ടാമത്തെ സൗദി […]
ഗതാഗതസംവിധാങ്ങളുടെ സമഗ്രവികസനം; സൗദിയിൽ രണ്ട് പുതിയ വിമാനത്താവളങ്ങൾ
റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നു. രാജ്യത്തെ ഗതാഗതസംവിധാങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 10 കോടി യാത്രാക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്. പ്രധാനനഗരങ്ങളായ റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കംകുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ (ഗാക) പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു. ടൂറിസം മേഖലയുടെ വികസനവും […]
ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് പുറത്തിറക്കി; 43 സേവനങ്ങളും ഫോമുകളും ലഭ്യം
അതിവേഗതയേറിയതും എളുപ്പമുള്ള നാവിഗേഷനോടുകൂടിയതുമായ കൂടുതൽ സവിശേഷതകളുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം പുതിയ വെബ്സൈറ്റ് പുറത്തിറക്കി. വെബ്സൈറ്റില്‍ 43 സേവനങ്ങളും വിവിധ സേവനങ്ങള്‍ക്കായുള്ള ഫോമുകളും അടങ്ങിയിട്ടുണ്ട്. തൊഴില്‍ മന്ത്രി ഡോ അലി ബിന്‍ സമീഖ് അല്‍ മര്‍രി മന്ത്രാലയത്തിന്റെ ഔദ്യോഗീക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. പുതിയ തൊഴിലാളികള്‍ക്കായി അതിവേഗ ഇലക്ട്രോണിക് സേവനം, തൊഴില്‍ ഭേദഗതിക്ക് അപേക്ഷിക്കല്‍, തൊഴില്‍ അനുമതി പരിഷ്‌ക്കരണ അഭ്യര്‍ത്ഥനകള്‍ക്കായുള്ള അന്വേഷണം, വര്‍ക്ക് പെര്‍മിറ്റ് സേവനങ്ങള്‍ മുതലായവയാണ് വെബ്സൈറ്റ് വഴി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമാക്കിയിട്ടുള്ള ചില പ്രധാന […]