തകരാറിലായതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങൾ ഓടിച്ചതിന് 1,700 പേർക്ക് പിഴ ചുമത്തി ദുബായ് പൊലീസ്. തകരാറിലായ വാഹനങ്ങൾ ഓടിച്ചതിന് 2022 ജൂൺ വരെയുള്ള കാലയളവിൽ 1,704 പേർക്കാണ് പിഴ ചുമത്തിയാതായി ദുബായ് പൊലീസ് അറിയിച്ചത്. വാഹനങ്ങൾ കൃത്യമായി പരിപാലിക്കണമെന്ന് പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ അവഗണിക്കുന്നതും വിശ്വസനീയമല്ലാത്ത റിപ്പയർ ഷോപ്പുകളെ സമീപിക്കുന്നതുമാണ് തകരാറിനും വാഹനങ്ങൾ തീപിടിക്കാനും കാരണമാകുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ കേണൽ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കി.പതിവായി നടക്കുന്ന സുരക്ഷാ […]
Gulf
ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും
ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്നലെ കർമങ്ങൾ അവസാനിപ്പിക്കാത്ത തീർഥാടകരെല്ലാം ഇന്ന് കർമങ്ങൾ പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. തീർഥാടകർക്കി ഇനി മടക്കയാത്രയുടെ നാളുകളാണ്. 6 ദിവസം നീണ്ടു നിന്ന ഹജ്ജ് കർമങ്ങൾ ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം ജംറകളിൽ നടക്കുന്ന കല്ലേറ് കർമം നിർവഹിച്ച് തീർഥാടകർ മിനയോട് വിടപറയും. തീർഥാടകരിൽ പകുതിയോളം പേർ ഇന്നലെ തന്നെ കർമങ്ങൾ അവസാനിപ്പിച്ചിരുന്നു. മലയാളികൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പകുതിയോളം തീർഥാടകർ ഇന്നത്തെ കല്ലേറ് കർമത്തിന് ശേഷമാണ് മിനായിൽ […]
ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്
ഹജ്ജ് കർമങ്ങൾ പരിസമാപ്തിയിലേക്ക്. തീർഥാടകർ ഇന്നും നാളെയുമായി കർമങ്ങൾ അവസാനിപ്പിച്ച് മിനായിൽ നിന്നു മടങ്ങും. ഹജ്ജ് കർമങ്ങൾ 6 ദിവസം നീണ്ടു നിൽക്കുമെങ്കിലും തീർഥാടകർക്ക് അഞ്ചാം ദിവസം തന്നെ കർമങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി തീർഥാടകരിൽ നല്ലൊരു ഭാഗവും ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള കല്ലേറ് കർമം പൂർത്തിയാക്കി മിനായിൽ നിന്നു മടങ്ങും. എന്നാൽ പുണ്യം പ്രതീക്ഷിച്ചും, സൗകര്യം കണക്കിലെടുത്തും സർവീസ് ഏജൻസിയുടെ നിര്‌ദേശങ്ങൾ പാലിച്ചും പല തീർഥാടകരും നാളത്തെ കല്ലേറ് കർമത്തോടെ മാത്രമേ ഹജ്ജ് […]
ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു; ഇന്ന് അറഫാ സംഗമം
ഹജ്ജ് കർമങ്ങൾ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. ഇന്ന് അറഫാ സംഗമം. മിനായിൽ നിന്നും തീർഥാടകർ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഇന്നത്തെ പകൽ മുഴുവൻ ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിക്കും. ഇന്നലെ രാത്രി തന്നെ തീർഥാടകർ മിനായിൽ നിന്നും അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഹജ്ജിനെത്തിയ എല്ലാ തീർഥാടകരും ഒരേസമയം അനുഷ്ഠിക്കുന്ന കർമമാണ് അറഫാ സംഗമം. മിനായിൽ നിന്നും ഏതാണ്ട് 15 കിലോമീറ്റർ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീർഥാടകർ യാത്ര ചെയ്യുന്നത്. ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയുള്ള എല്ലാ […]
ദക്ഷിണ ഇറാനിൽ വൻ ഭൂചലനം; പ്രകമ്പനം ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു
ദക്ഷിണ ഇറാനിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ് ഭൂചലനം ഉണ്ടായത്. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടു. സംഭവത്തിൽ ഇറാനിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. ദക്ഷിണ ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനാൽ യു.എ.ഇയിലെ മിക്കയിടത്തും ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1.32നാണ് 10 കി.മീറ്റർ ദൂരത്തിൽ […]
ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി
ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാൻ തമ്പുകളുടെ നഗരമായി മിന ഒരുങ്ങി. തമ്പുകളിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഹജ്ജ് കർമങ്ങളുടെ ഭാഗമായി 4 ദിവസമാണ് തീർഥാടകർ മിനായിൽ താമസിക്കുന്നത്. ഹജ്ജ് വേളയിൽ തീർത്ഥാടകർക്കു ഏറ്റവും കൂടുതൽ കർമങ്ങൾ അനുഷ്ടിക്കാനുള്ളത് മിനായിലാണ്. അതുകൊണ്ട് തന്നെ തമ്പുകളുടെ നഗരമായ മിന തീർത്ഥാടകരെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. മിന ടവറുകളിലും തമ്പുകളിലുമാണ് തീർത്ഥാടകർ താമസിക്കുക. ഇത്തവണ തമ്പുകളിൽ താമസിക്കുന്നതിന് പ്രധാനമായും 2 കാറ്റഗറികൾ ഉണ്ട്. ഇതിൽ ഹോസ്പിറ്റാലിറ്റി 1 എന്ന ചിലവ് കൂടിയ കാറ്റഗറിയിൽ […]
ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇടംപിടിച്ച് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ്
ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്ന 2022ലെ ട്രിപ്പ് അഡൈ്വസര്‍ റേറ്റിങ്ങിൽ അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും ഇടം പിടിച്ചു. യാത്രക്കാരുടെ അഭിപ്രായവും അവര്‍ നല്‍കുന്ന റേറ്റിങ്ങും വിനോദകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തിയാണ് ട്രിപ്പ്അഡ്വൈസര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ‘ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ്‌സ്: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്’ എന്ന വിഭാഗത്തില്‍ മേഖലയില്‍ ഒന്നാമതും ആഗോളതലത്തില്‍ നാലാം സ്ഥാനവുമാണ് ഗ്രാന്‍ഡ് മസ്ജിദ് നേടിയത്. സാംസ്‌കാരിക&ചരിത്രകേന്ദ്രങ്ങള്‍’ എന്ന വിഭാഗത്തില്‍ ആഗോളതലത്തില്‍ ഗ്രാന്‍ഡ് മസ്ജിദ് ഒമ്പതാം […]
യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍; 0 മരണം
യുഎഇയില്‍ 1621 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം. 24 മണിക്കൂറിനിടെ 1665 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടി. നിലവില്‍ 17,187 പേരാണ് യുഎഇയില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 325,016 പേരുടെ സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇതുവരെ 933,688 പേര്‍ക്ക് യുഎഇയില്‍ രോഗം ബാധിച്ചിട്ടുണ്ട്. ആകെ 9,14,192 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണസംഖ്യ 2309 ആയി. ഇതുവരെ യുഎഇയില്‍ മാത്രം 168 […]
അന്താരാഷ്ട്ര റൂട്ടുകള്‍ തുറക്കുന്നു; മിഡില്‍ ഈസ്റ്റ് എയര്‍ ലൈനുകള്‍ ലാഭത്തിലേക്ക് തിരിച്ചുകയറുമെന്ന് റിപ്പോര്‍ട്ട്
മിഡില്‍ ഈസ്റ്റ് എയര്‍ ലൈനുകള്‍ ലാഭത്തിലേക്ക് തിരിച്ചുകയറുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ എയര്‍ ട്രാവല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2022ല്‍ മിഡില്‍ ഈസ്റ്റ് എയര്‍ലൈനുകളുടെ നഷ്ടം 1.9 ബില്യണ്‍ ഡോളറായി കുറയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 4.7 ബില്യണ്‍ ഡോളര്‍ കുറവാണ്. അന്താരാഷ്ട്ര റൂട്ടുകളും ദീര്‍ഘദൂരവിമാന സര്‍വീസുകളും തിരിച്ചുവരുന്നതോടെയാണ് എയര്‍ലൈനുകള്‍ക്ക് നഷ്ടം കുറയ്ക്കാനാകുന്നത്. കൊവിഡ് മഹാമാരിയോടെയാണ് മറ്റ് മേഖലകള്‍ പോലെ തന്നെ മിഡില്‍ ഈസ്റ്റ് എയര്‍ലൈനുകളും വരുമാനത്തില്‍ ഇടിവ് നേരിട്ടത്. […]
‘ഷൂ ഇട്ട് ദേഹത്ത് ചവിട്ടി, തലയിൽ വെള്ളമൊഴിച്ചു’; കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ ഒരു പരാതി കൂടി
കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. കൊച്ചി സ്വദേശിനിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ മജീദ് ഏജന്റുമാരായ അജു , ആനന്ദ് എന്നിവർക്കെതിരെയാണ് പരാതി. കുവൈത്തിൽ നാലിടങ്ങളിലായി അടിമവേല ചെയ്യേണ്ടി വന്നുവെന്ന് യുവതി ട്വന്റിഫോറിനോട് പറഞ്ഞു. രക്ഷപ്പെടാൻ അമ്പതിനായിരം രൂപ നൽകിയെന്നും ഭീഷണി ഭയന്നാണ് ഇത്രയും നാൾ പരാതി നൽകാത്തതെന്നും പരാതിക്കാരി വ്യക്തമാക്കി. ‘അറബിയുടെ വീട്ടിൽ അഞ്ച് ദിവസമായപ്പോഴേക്കും അവശയാകുന്ന രീതിയിലായിരുന്നു […]