Entertainment

വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു

വിഖ്യാത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ബെൽ വ്യൂ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. 85 വയസായിരുന്നു. ഒക്ടോബർ 6നാണ് കോവിഡ് ബാധയെ തുടർന്ന് സൗമിത്ര ചാറ്റർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 14ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സത്യജിത് റേ സിനിമകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ചാറ്റർജി ബംഗാളി സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായാണ് അറിയപ്പെടുന്നത്. […]

Entertainment

ബോളിവുഡ് നടന്‍ ആസിഫ് ബസ്റയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബോളിവുഡ് നടൻ ആസിഫ് ബസ്റയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ ധർമശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 53 വയസായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തല്‍. പൊലീസും വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അമരാവതിയില്‍ ജനിച്ച ആസിഫ് 1989ല്‍ മുബൈയിലേക്ക് ചേക്കേറുകയായിരുന്നു. ബി.എസ്.സി ഫിസിക്സ് പഠനത്തിന് ശേഷം നാടകനടനായാണ് താരം അഭിനയരംഗത്തേക്കെത്തുന്നത്. ബ്ലാക്ക് ഫ്രൈഡേ, ജബ് വേ മെറ്റ്, കൈ പോ ചെ, […]

Entertainment

വിജയ്ക്ക് ചുറ്റും ക്രിമിനലുകള്‍, ജയിലില്‍ പോകാനും തയ്യാറെന്ന് പിതാവ്

രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ തള്ളിപ്പറഞ്ഞ നടൻ വിജയ്ക്കെതിരെ പിതാവ് എസ്.എ ചന്ദ്രശേഖർ. മകന് ചുറ്റും ക്രിമിനലുകളാണ്. ലക്ഷക്കണക്കിന് ആളുകളെ വിജയ് സേവിക്കണമെന്ന ആഗ്രഹത്തോടെയാണ് പാർട്ടി രജിസ്റ്റര്‍ ചെയ്തത്. അതിനെതിരെ വിജയ് കേസ് കൊടുത്താൽ ജയിലിൽ പോകാനും തയ്യാറാണ്. പാർട്ടി രൂപീകരണത്തിന് എതിരായ പ്രസ്താവന വിജയുടെ പേരില്‍ വന്നതെങ്കിലും അത് വിജയ് എഴുതിയതാകില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. രാഷ്ട്രീയ പാർട്ടി രൂപീകരണം സംബന്ധിച്ച് അച്ഛനും മകനും തമ്മിൽ പ്രശ്നമുണ്ടെന്നും അവര്‍‌ പരസ്പരം സംസാരിക്കാറില്ലെന്നും വിജയ്‌യുടെ അമ്മ ശോഭ പറഞ്ഞു. ചന്ദ്രശേഖര്‍ […]

Entertainment

അച്ഛന്‍ തുടങ്ങിയത് കൊണ്ട് പാര്‍ട്ടിയില്‍ ചേരേണ്ട കാര്യമില്ല

വിജയ്‍യുടെ ആരാധക സംഘടനയായ ‘ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ എന്നത് രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ തനിക്ക് പങ്കില്ലെന്ന് നടന്‍ വിജയ്. തന്‍റെ അച്ഛന്‍ തുടങ്ങിയത് കൊണ്ട് ആ പാര്‍ട്ടിയില്‍ ചേരേണ്ട കാര്യമില്ലെന്നും പാര്‍ട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും നടന്‍ വിജയ് പത്രകുറിപ്പിലൂടെ അറിയിച്ചു. പാര്‍ട്ടിയുമായി തനിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്നും തന്‍റെ ഫോട്ടോയോ പേരോ ആരാധക സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ എന്നിവയോ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ നിയമപരമായി […]

Entertainment

ആരാധക സംഘടനയുടെ പേര് മാറ്റി രാഷ്ട്രീയ പാര്‍ട്ടിയാക്കി; വന്‍ രാഷ്ട്രീയ നീക്കവുമായി നടന്‍ വിജയ്

തമിഴ്‌നാട്ടില്‍ വന്‍ രാഷ്ട്രീയ നീക്കവുമായി നടന്‍ വിജയ്. വിജയ്‍യുടെ ആരാധക സംഘടനയായ ‘ആള്‍ ഇന്ത്യ തലപ്പതി വിജയ് മക്കള്‍ ഇയക്കം’ എന്നതാണ് രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനായി സമര്‍പ്പിച്ചിരിക്കുന്നത്. അതെ സമയം പാര്‍ട്ടിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിജയ്‍യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിജയ് യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ പേരാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. ഇക്കാര്യം എസ്.എ ചന്ദ്രശേഖര്‍ എന്‍.ഡി.ടി.വിയോട് ശരിവെക്കുകയും ചെയ്തു. പുതിയ പാര്‍ട്ടി വിജയ്‍യുടെതല്ലെന്നും തന്‍റെ നേതൃത്വത്തിലുള്ളതാണെന്നും […]

Entertainment

2019 ലെ ജെസി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്

മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന്‍ ഹരിഹരനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ. സി ഡാനിയേല്‍ അവാര്‍ഡ്. എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര […]

Entertainment Social Media Uncategorized

മലയാള സിനിമയിൽ ഇനിയും പാടും; വിവാദ അഭിമുഖത്തെ കുറിച്ച് വിജയ്​ യേശുദാസ്

മലയാള സിനിമയിൽ ഇനിയും പാടുമെന്ന് പ്രശസ്ത പിന്നണി ഗായകന്‍​ വിജയ്​ യേശുദാസ്​. അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നുവെന്നും കുറെ കാര്യങ്ങൾ പറഞ്ഞതിന്‍റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കിയെന്നും വിജയ് മാധ്യമം കുടുംബത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വനിത മാഗസിന് നല്‍കിയ അഭിമുഖം വിവാദമായതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിജയിന്‍റെ വിശദീകരണം. മലയാള സിനിമയിലെ ഗായകരോടുള്ള മോശം സമീപനത്തിനെതിരായിരുന്നു വിജയ്​യുടെ ആ പരാമർശം. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ല, എന്നാൽ […]

Entertainment Uncategorized

രൂപേഷ് പീതാംബരന്‍ നായകനാകുന്ന റഷ്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഒ.ടി.ടി പ്ലാറ്റ്ഫോം റിലീസിന് ഒരുങ്ങുന്ന “റഷ്യ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. റഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെ നായകനാക്കി കുലു മിന ഫിലിംസിന്‍റെ ബാനറില്‍ പുതുമുഖ സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് റഷ്യ. മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റഷ്യയുടെ പുതുമയുണര്‍ത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് റഷ്യയുടെ ഇതിവൃത്തം. മലയാളസിനിമ ചരിത്രത്തില്‍ […]

Entertainment

ബോളിവുഡിന്‍റെ കിംഗ് ഖാനും നമ്മുടെ ചാക്കോച്ചനും ഇന്ന് പിറന്നാള്‍

ഇവര്‍ രണ്ടു പേരും ഇന്ത്യന്‍ സിനിമയിലെ പ്രണയനായകന്‍മാരാണ്. വെള്ളിത്തിരയെ പ്രേമത്തില്‍ കുളിപ്പിച്ചവര്‍. ഒരാള്‍ അങ്ങ് ബോളിവുഡിലാണ് പ്രണയം പടര്‍ത്തിയതെങ്കില്‍ മറ്റെയാള്‍ നമ്മുടെ മലയാളികളുടെ പ്രിയതാരമാണ്. അതേ..കിംഗ് ഖാന്‍ എന്ന ഷാരൂഖ് ഖാനും ചാക്കോച്ചന്‍ എന്ന കുഞ്ചാക്കോ ബോബനും ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. ഷാരൂഖ് 55ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചാക്കോച്ചന് ഇന്ന് 44 വയസ് തികയുകയാണ്. പ്രായം തോല്‍പ്പിക്കാത്ത സൌന്ദര്യവും പ്രണയവുമായി രണ്ട് നായകന്‍മാരും ഇന്നും അഭ്രപാളിയില്‍ അരങ്ങ് തകര്‍ക്കുന്നു. ബി ടൌണിന്‍റെ ബാദ്ഷാ ബോളിവുഡില്‍ നിരവധി ഖാന്‍മാരുണ്ടെങ്കിലും […]

Entertainment Movies

ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ആഘോഷിച്ച് പടവെട്ട് ടീം

ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ദിനത്തില്‍ സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് പടവെട്ട് ടീം. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെന്‍സേഷന്‍ ആയി മാറിയ ഗോവിന്ദ് വസന്ത ആണ് പടവെട്ടിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്. തന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് പടവെട്ട് എന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. വളരെ വ്യത്യസ്തമായ […]