Entertainment

“കർഷകരെ മറക്കരുത്”; കർഷക സമരത്തിന് പിന്തുണയുമായി കാർത്തി

കർഷക സമരത്തിന് പിന്തുണയുമായി തമിഴ് സിനിമാ താരം കാർത്തി. നമ്മുടെ കർഷകരെ മറക്കരുത് എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് കാർത്തി കർഷകർക്ക് പിന്തുയണര്‍പ്പിച്ചത്. തങ്ങളുടെ കൃഷിയിടങ്ങളില്‍ അധ്വാനിച്ച്, ദിവസേന നമുക്ക് ഭക്ഷണം നല്‍കുന്നവര്‍ റോഡില്‍ പ്രതിഷേധത്തിലാണെന്നും, അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നടപടിയെടുക്കണമെന്നും കാര്‍ത്തി ആവശ്യപ്പെട്ടു. ജലദൗരർഭല്യതയും പ്രകൃതി ദുരന്തങ്ങളും മൂലം കർഷകർ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. അധികാരികൾ അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെടുക്കണം. കാർഷിക ബില്ലിനെതിരെ ഒരാഴ്ച്ചയിലേറെയായി […]

Entertainment

വീണ്ടും മെലിഞ്ഞ് ഫഹദ്: ‘ജോജി’ക്കായുള്ള മേക്കോവർ ചിത്രം വെെറൽ

കഥാപാത്രത്തിന്റെ പൂർണതക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാണ് യുവ താരം ഫഹദ് ഫാസിൽ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് താരത്തിന്റേതായി പ്രചരിക്കുന്ന വെെറൽ ഫോട്ടോ. തന്റെ പുതിയ സിനിമയായ ‘ജോജി’ക്ക് വേണ്ടി വീണ്ടും മെലിഞ്ഞ ഫഹദിന്റെ ഫോട്ടോണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹിറ്റ് ചിത്രമായ കുമ്പളങ്ങി നെെറ്റ്സിന് ശേഷം ശ്യാം പുഷ്കരൻ – ദിലീഷ് പോത്തൻ – ഫഹദ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ജോജിയുടെ വാർത്ത പുറത്ത് വന്നത് മുതൽ ത്രില്ലിലായിരുന്നു ആരാധകർ. സിനിമക്ക് വേണ്ടി ഫഹദ് […]

Entertainment

തകര്‍പ്പന്‍ ലുക്കുമായി മോഹന്‍ലാല്‍; രസകരമായ കമന്‍റുമായി ശോഭന, ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ എക്കാലത്തെയും പ്രിയ ജോഡികളാണ് മോഹന്‍ലാലും ശോഭനയും. മിന്നാരം, പവിത്രം, തേന്മാവിൻ കൊമ്പത്ത്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, നാടോടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഈ ഹിറ്റ് ജോഡികള്‍ ഒന്നിച്ചിട്ടുണ്ട്. ഇടക്ക് മാത്രം സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന ശോഭന നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നൃത്തത്തിന്‍റെ വിശേഷങ്ങളും നടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ നടന്‍ മോഹന്‍ലാലിന്‍റെ ഫോട്ടോക്ക് ശോഭന ഇട്ട കമന്‍റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിന്‍റഡ് ഷര്‍ട്ടും ഗ്രീന്‍ കളര്‍ പാന്‍റുമിട്ട് സ്റ്റൈലന്‍ ലുക്കില്‍ ഇരിക്കുന്ന ലാലിന്‍റെ […]

Entertainment Uncategorized

മാപ്പ് പറയണം’: ഷഹീന്‍ബാഗ് ദാദിയെ അപമാനിച്ച കങ്കണയ്ക്ക് നോട്ടീസ്

ബോളിവുഡ് താരം കങ്കണ റണാവത്തിന് വീണ്ടും നിയമക്കുരുക്ക്. ഇത്തവണ കര്‍ഷക സമരത്തെ പിന്തുണച്ച ബില്‍കിസ് ബാനോവിനെ അപമാനിച്ചതിനാണ് നോട്ടീസ്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. പഞ്ചാബിലെ അഭിഭാഷകന്‍ ഹര്‍കം സിങ് ആണ് കങ്കണക്ക് ലീഗല്‍ നോട്ടീസ് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്ന് ഹര്‍കം സിങ് പറഞ്ഞു. കര്‍ഷക […]

Entertainment

22 വർഷം മുമ്പ് സി.പി.എമ്മായിരുന്ന പി.എസ് ശ്രീകലയും വഞ്ചിയൂർ ബാബുവും മകളുടെ പേരിനൊപ്പം ജാതി വാല് ചേർത്തു എന്നതാണ് ഗംഭീരമായത്”- ഷാഹിന നഫീസ

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണം തുടങ്ങിയപ്പോള്‍ പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്ത സി.പി.എം സ്ഥാനാര്‍ഥിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലെല്ലാം വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ വഞ്ചിയൂർ വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗായത്രിയാണ് പ്രചരണ പോസ്റ്ററില്‍ പേരിനൊപ്പം ‘നായര്’ വെച്ച് പുലിവാല് പിടിച്ചത്. ഗായത്രി ബാബുവെന്ന പേരായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ രേഖകളിലെ പേര് തന്നെ തെരഞ്ഞെടുപ്പിന് വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചതോടെയാണ് പേര് മാറ്റി പോസ്റ്റര്‍ അടിക്കേണ്ടിവന്നതെന്നാണ് സ്ഥാനാര്‍ഥിയുടെ ന്യായീകരണം. വോട്ടർമാരെ പിടിക്കാനെന്ന പരിഹാസവുമായി അപ്പോഴേക്കും സ്ഥാനാര്‍ഥിക്കെതിരെ എതിർകക്ഷികളുള്‍പ്പെടെ […]

Entertainment

ലോകം ഞെട്ടലോടെ കാത്തിരുന്ന തായ്‍ ഗുഹയിലെ രക്ഷാ പ്രവര്‍ത്തനം സിനിമയാകുന്നു

തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയില്‍ നടന്ന രക്ഷാപ്രവർത്തനത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ഓസ്‌കർ ജേതാവും സംവിധായകനും ചലച്ചിത്ര നിർമാതാവുമായ റോൺ ഹോവാർഡാണ് സിനിമ ഒരുക്കുന്നത്. ‘തെർട്ടീൻ ലിവ്സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തവർഷം മാർച്ചിൽ ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ആരംഭിക്കും. 96 ലക്ഷം ഡോളറാണ് ചിത്രത്തിന്‍റെ നിർമാണച്ചെലവ്. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയ രക്ഷാ പ്രവർത്തനമായിരുന്നു തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ അന്ന് നടന്നത്. 2018 ജൂൺ 23 നു […]

Entertainment

കപ്പേള തെലുങ്കിലേക്ക്; ജെസിയായി അനിഖ

അടുത്തിടെ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു കപ്പേള. 2020 ല്‍ മുസ്തഫയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. അന്ന ബെന്‍, റോഷിന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം കോവിഡ് പ്രതിസന്ധികള്‍ കാരണം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. തെലുങ്കില്‍ അന്ന ബെന്നിന്‍റെ കഥാപാത്രമായി സ്ക്രീനെലെത്തുന്നത് ബാലതാരമായി സിനിമയിലെത്തിയ അനിഖ സുരേന്ദ്രനാണ്. അനിഖ ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണ് ഇത്. മലയാളത്തില്‍ […]

Entertainment

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ദലിത് ഗായിക ഇസൈ വാണിയും

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും കാസ്റ്റ്ലെസ്സ് കളക്റ്റീവ് ബാൻഡിന്റെ ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച ‘ഐ ആം സോറി അയ്യപ്പ നാന്‍ ഉള്ള വന്താല്‍ എന്നപ്പാ’ എന്ന ഗാനത്തിലൂടെയാണ് ഇസൈ വാണി ശ്രദ്ധിക്കപ്പെട്ടത്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡിലെ ഏക വനിതാ അംഗം കൂടിയാണ് ഇസൈവാണി. തെന്മ, സന്തോഷ് കുമാര്‍, അരുണ്‍ രാജന്‍ എന്നിവരുടെ മദ്രാസ് റെക്കോര്‍ഡ്സും […]

Entertainment

റെക്കോർഡ് തുകക്ക് ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു..?

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് റെക്കോർഡ് തുകക്ക് ഒ ടി ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വമ്പൻ ഓഫറുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം തീയറ്ററുടമകളുമായി സർക്കാർ നടത്തിയ ചർച്ചയിൽ കേരളത്തിലെ തീയറ്ററുകൾ അടുത്ത വർഷം വിഷു സീസണിലേ തുറക്കുകയുള്ളൂ എന്ന തീരുമാനമാണ് കുറുപ്പിന്റെ ഒ.ടി.ടി റിലീസിന്റെ സാധ്യതകൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ചിത്രം ഒ.ടി.ടി റിലീസിന് എത്തിയാൽ അത് തീയറ്റർ അനുഭവം കൊതിക്കുന്ന […]

Entertainment

എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? അപർണ ബാലമുരളിയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട

സൂര്യയും അപര്‍ണ ബാലമുരളിയും നായികാനായകന്‍മാരായ സുരാരെ പോട്രുവിനെ പ്രശംസിച്ച് തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ട. മികച്ച പ്രകടനമാണ് സൂര്യയും അപര്‍ണയും കാഴ്ച വച്ചിരിക്കുന്നതെന്ന് വിജയ് ട്വിറ്ററില്‍ കുറിച്ചു. ”സുഹൃത്തുക്കളൊപ്പമാണ് ഞാൻ സിനിമ കണ്ടത്. ഞങ്ങളില്‍ മൂന്ന് പേര്‍ കരഞ്ഞു. ഞാൻ സുരരൈ പോട്രുവെന്ന ചിത്രത്തിൽ മുഴുകി ഇരിക്കുകയായിരുന്നു. സൂര്യ താങ്കൾ എന്തൊരു പെർഫോമറാണ്..എങ്ങനെയാണ് ഇതെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിയെ സുധ കണ്ടെത്തിയത്. എത്ര അവിസ്മരണീയമായാണ് ചിത്രത്തിൽ ഇരുവരും അഭിനയിച്ചത്” വിജയ് ദേവരകൊണ്ട ട്വിറ്ററിൽ കുറിച്ചു. ആമസോണ്‍ […]