Entertainment Movies

ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ആഘോഷിച്ച് പടവെട്ട് ടീം

ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ദിനത്തില്‍ സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് പടവെട്ട് ടീം. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെന്‍സേഷന്‍ ആയി മാറിയ ഗോവിന്ദ് വസന്ത ആണ് പടവെട്ടിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്. തന്‍റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് പടവെട്ട് എന്ന് ഗോവിന്ദ് വസന്ത പറഞ്ഞു. വളരെ വ്യത്യസ്തമായ […]

Entertainment

ഒരാളെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്? പാര്‍വതി

സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാൻ കഴിയും. പക്ഷേ സൈബർ ആക്രമണത്തിന്‍റെ മുറിവുകൾ പുറത്ത് കാണാൻ കഴിയില്ല. അതേക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ടാകണം. ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണെന്നും പാര്‍വതി വ്യക്തമാക്കി. സൈബർ അതിക്രമങ്ങൾക്കെതിരായ ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പെയിന്‍റെ ഭാഗമായാണ് പാര്‍വതിയുടെ പ്രതികരണം. […]

Entertainment

സ്വപ്നത്തെ പിന്തുടര്‍ന്ന് പറന്നുയര്‍ന്ന്.. സൂരറൈ പൊട്രു ട്രെയിലര്‍

സൂര്യയുടെ ആക്ഷൻ ഡ്രാമ ‘സൂരറൈ പൊട്രു’വിന്റെ ട്രെയിലർ പുറത്തിറക്കി. കുറഞ്ഞ നിരക്കിൽ എയർലൈൻ സ്ഥാപിച്ച റിട്ടയേർഡ് ആർമി ക്യാപ്റ്റനും എയർ ഡെകൺ സ്ഥാപകനുമായ ജി ആർ ഗോപിനാഥന്റെ ജീവിതത്തെ കുറിച്ച് എഴുതിയ “ലളിതമായി പറക്കുക” എന്ന പുസ്തകത്തെ ആധാരമാക്കിയുള്ള സിനിമയാണിത്. സൂര്യയോടൊപ്പം മോഹൻ ബാബു, പരേഷ് റാവൽ, അപർണ ബാലമുരളി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം സൂര്യ തന്നെയാണ് നിർമ്മിച്ചത്. രാജ്സേക്കർ കർപുരസുന്ദരപാണ്ഡിയൻ, ഗുനീത് മോംഗ, ആലിഫ് സുർട്ടി എന്നിവർ സഹ […]

Entertainment

നടന്‍ പൃഥ്വിരാജിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ്

യുവനടന്‍ പൃഥ്വിരാജ് സുകുമാരന് കോവിഡ് 19 സ്ഥിരീകരിച്ചു. കൊച്ചിയില്‍ ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പൃഥ്വിയെ കൂടാതെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവാണ്. സംവിധായകനും നായകനും കോവിഡ് സ്ഥിരീകരിച്ചതോടെ സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഷൂട്ടിംഗില്‍ പങ്കെടുത്ത എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ടി വരും. ഒക്ടോബര്‍ 7 മുതലാണ് ജനഗണമനയുടെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തതെന്നും. എല്ലാ വിധ കോവിഡ് പ്രോട്ടോക്കോളോടും സുരക്ഷാ സംവിധാനങ്ങളോടുമാണ് ചിത്രീകരണം തുടങ്ങിയതെന്നും നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവായെന്നും പൃഥ്വി സോഷ്യല്‍ […]

Entertainment

തമിഴ് വികാരം ആളിക്കത്തിയതോടെ മുത്തയ്യ അഭ്യര്‍ഥിച്ചു, വിജയ് സേതുപതി പിന്മാറി

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന സിനിമയില്‍ നിന്ന് വിജയ് സേതുപതി പിൻമാറി. തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയോട് ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് മുരളീധരൻ തന്നെ അഭ്യർഥിക്കുകയായിരുന്നു. പിന്നാലെയാണ് മുരളീധരനാകാനില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയത്. തമിഴ് വംശജനായിട്ടും മുരളീധരന്‍ വഞ്ചനാപരമായ നിലപാടാണ് ശ്രീലങ്കയില്‍ തമിഴര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ട കാലത്ത് സ്വീകരിച്ചതെന്നാണ് തമിഴ്നാട്ടില്‍ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. 30 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ പ്രധാന പങ്ക് […]

Entertainment

ഇന്ത്യയിലെ ആദ്യ ഓസ്കര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

മികച്ച വസ്ത്രാലങ്കാരത്തിലൂടെ ഇന്ത്യന്‍ സിനിമയിലേക്ക് ആദ്യ ഓസ്കര്‍ പുരസ്കാരം കൊണ്ടുവന്ന കോസ്റ്റ്യൂം ഡിസൈനര്‍ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിനാണ് ഭാനുവിന് പുരസ്കാരം ലഭിച്ചത്. ഇതു കൂടാതെ രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി അവാർഡും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യ […]

Entertainment

‘വെറും ഷമ്മിമാരായിപ്പോകും’.. ഇടവേള ബാബുവിന്‍റെ അധിക്ഷേപത്തില്‍ നിശബ്‍‍ദത പാലിക്കുന്നവരോട് അഞ്ജലി മേനോന്‍

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച അമ്മ ഭാരവാഹി ഇടവേള ബാബുവിനെതിരെയും താര സംഘടനക്കെതിരെയും രൂക്ഷ വിമർശനവുമായി സംവിധായിക അഞ്ജലി മേനോൻ. സിനിമയിൽ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഇപ്പോള്‍ മൗനം പാലിക്കുകയാണ്. ഈ നിശബ്ദത അപകടകരമാണ്. സംഘടന എന്തുകൊണ്ട് ഇടവേള ബാബുവിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നില്ലെന്നും അഞ്ജലി ചോദിക്കുന്നു. ബ്ലോഗിലാണ് അഞ്ജലി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബ്ലോഗിലെ പ്രസക്ത ഭാഗങ്ങള്‍ ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവള്‍ ശാരീരികമായി മാത്രമല്ല ആക്രമിക്കപ്പെടുന്നത്, മാനസികമായി കൂടെ അതവളില്‍ ആഘാതമുണ്ടാക്കുന്നു. പേരില്ലാതെ, മുഖമില്ലാതെ, കേള്‍ക്കപ്പെടാതെ.. ഈ ഘട്ടത്തില്‍ […]

Entertainment

‘കൊറോണയല്ലേ വരുമാനമില്ല’.. നികുതിയിളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ രജനീകാന്തിന് കോടതിയുടെ ശാസന

വസ്തുനികുതിയില്‍ ഇളവ് തേടി ഹര്‍ജി നല്‍കിയ നടന്‍ രജനീകാന്തിന് മദ്രാസ് ഹൈക്കോടതിയുടെ ശാസന. തന്‍റെ ഉടമസ്ഥതയിലുള്ള കല്യാണ മണ്ഡപത്തിന് ലോക്ക്ഡൌണ്‍ കാലത്തെ വസ്തുനികുതി ഒഴിവാക്കണം എന്നായിരുന്നു രജനീകാന്തിന്‍റെ ആവശ്യം. ഇക്കാര്യം കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന്‍റെ വസ്തു നികുതിയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ഗ്രെയ്റ്റര്‍ ചെന്നൈ കോര്‍പറേഷന്‍ രജനീകാന്തിന് നോട്ടീസ് അയച്ചത്. കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം മാര്‍ച്ച് 24 മുതല്‍ കല്യാണ മണ്ഡപത്തില്‍ നിന്നും വരുമാനം ലഭിക്കുന്നില്ല. നേരത്തെ […]

Entertainment

ഇടവേള ബാബു ‘നാണമില്ലാത്ത വിഡ്ഢി, അമ്മയില്‍ നിന്നും രാജി വെക്കുന്നു’; പാര്‍വതി തിരുവോത്ത്

താരസംഘടന അമ്മയില്‍ നിന്നും രാജിവെക്കുന്നുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. നടി ഭാവനയെക്കുറിച്ചുള്ള അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഒരു വീഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന തലക്കെട്ടോടെ അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ ഒരു ചാനലില്‍ പ്രതികരണം നേരത്തെ പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, […]

Entertainment

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് മന്ത്രി എ. കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. 119 ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറി സിനികൾ കണ്ടു കഴിഞ്ഞു. കൊവിഡിനെ തുടർന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചവയിൽ അധികവുമെന്നാണ് അറിയുന്നത്. മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, സജിൻ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ […]