Entertainment

ട്വിറ്ററില്‍ ട്രന്‍ഡിംഗായി ‘ ഹാപ്പി ബര്‍‌ത്ഡേ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്’

സപ്തതിയുടെ നിറവിലാണ് ഇന്ത്യന്‍ സിനിമയുടെ സ്റ്റൈല്‍ മന്നന്‍. ആഘോഷങ്ങള്‍ക്ക് പരിമിതിയുള്ള ഈ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ തലൈവരുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയാണ് സിനിമാലോകം. ലോകമെമ്പാടുമുള്ള ആരാധകര്‍ രജനിയെ ആശംസകള്‍ കൊണ്ട് മൂടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രജനികാന്തിന് ജന്‍മദിനാശംസകള്‍ നേര്‍ന്നു. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള #HBDSuperstarRajinikanth എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗാണ്. ആയുരാരോഗ്യ സൌഖ്യമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസ നേര്‍ന്നു. ” 50 വര്‍ഷത്തോളമായി ഒരു കലാകാരന് ഇത്രയധികം സ്നേഹവും ആദരവും ശ്രദ്ധയും ലഭിക്കുന്നത് ലോകസിനിമയില്‍ […]

Entertainment

ബംഗാളി നടി ആര്യ ബാനര്‍ജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗാളി നടി ആര്യ ബാനര്‍ജിയെ(33) കൊല്‍ക്കൊത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് നടിയെ ബെഡ്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുജോലിക്കാരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ തകര്‍ത്തു അകത്ത് കയറി നോക്കിയപ്പോള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആര്യയുടെ മൂക്കില്‍ നിന്നും രക്തം വന്നതിന്‍റെ പാടുകള്‍ ഉണ്ടെന്നും ഛര്‍ദ്ദിച്ചിരുന്നതായും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അപ്പാര്‍ട്ട്മെന്‍റില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന ആര്യ ആരോടും അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്ന് […]

Entertainment

‘പീസ്’ ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ മകളുടെ വേഷത്തില്‍ അദിതി രവി എത്തുന്നു.!

പീസ് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന കര്‍ലോസ് എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ അദിതി രവി എത്തുന്നു. രേണുക എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിക്കുന്നത്. പീസ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. പീസില്‍ അദിതി രവിക്ക് പുറമെ ആശാ ശരത്തും ലെനയും അഭിനയിക്കുന്നുണ്ട്. സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ് എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫര്‍ സനലും രമേഷ് ഗിരിജയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

Entertainment

”വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ” തലൈവന് 70ാം പിറന്നാള്‍

അപൂര്‍വ്വ രാഗങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച അഭിനയപ്രതിഭ, പതിനാറ് വയതിനില്‍ അയാള്‍ വില്ലനായിരുന്നു. മുരട്ടുകാളയിലും പോക്കിരിരാജയിലും അയാള്‍ തിയറ്ററുകളില്‍ തരംഗമായി. നെട്രികന്‍ എന്ന ബാലചന്ദര്‍ ചിത്രം അയാളെ താരപദവിയിലേക്കുയര്‍ത്തുന്നതായിരുന്നു. അയാള്‍ അഭിനയിച്ച മന്നനും ബാഷയും പടയപ്പയുമെല്ലാം സിനിമാക്കൊട്ടകളില്‍ സൃഷ്ടിച്ചത് ഉത്സവാന്തരീക്ഷം തന്നെയായിരുന്നു. തമിഴകത്തിന്‍റെ മക്കള്‍ക്ക് അദ്ദേഹം എന്നും രക്ഷകനായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ രക്ഷകന് നേരെ സിനിമയില്‍ ആരെങ്കിലും കയ്യുയര്‍ത്തുമ്പോള്‍ അവര്‍ രോഷാകുലരായത്, വില്ലനെ തോല്‍പ്പിക്കാനായി സ്ക്രിനിലേക്ക് അയാള്‍ക്ക് തങ്ങളുടെ കത്തിയെറിഞ്ഞു കൊടുത്തത്. വിശേഷണങ്ങള്‍ക്ക് മുന്‍പേ ഏതൊരു ആരാധകനും […]

Entertainment Kerala

കാഴ്ചക്ക് പ്രേംനസീറാണെങ്കിലും ഉള്ളില് ഭരത് ഗോപിയാ; ജയറാമിന് പിറന്നാള്‍ സമ്മാനവുമായി മാഷപ്പ് വീഡിയോ

കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകന്‍ ജയറാമിന്‍റെ പിറന്നാളാണ് ഇന്ന്. അപ്പൂട്ടനായും സി.ഐ.ഡി ഉണ്ണിക്കൃഷ്ണനായും ഹരികൃഷ്ണനായും ഗാനഭൂഷണം ഗിരീഷ് കൊച്ചിനുമായൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ച ജയറാമിന് പിറന്നാള്‍ സമ്മാനവുമായി ആരാധകന്‍റെ മാഷപ്പ് വീഡിയോ. ലിന്‍റോ കുര്യന്‍ എഡിറ്റ് ചെയ്ത ഈ വീഡിയോ ജയറാമിന്‍റെ സിനിമകള്‍ പോലെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്.സിനിമകളിലെ ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളും സിനിമകളിലെ രംഗങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സിനിമകളിലെ പാട്ടുകളും വീഡിയോക്ക് ഭംഗി പകരുന്നു. ഒപ്പം ജയറാമിനെക്കുറിച്ച് പ്രമുഖ നടന്‍മാര്‍ പറയുന്നവയും വീഡിയോയിലുണ്ട്.

Entertainment Movies

275 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ഷൂട്ടിം​ഗ് ലൊക്കേഷനിൽ

275 ദിവസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ. ലോക്ക്ഡൗണിന് ശേഷമുള്ള താരത്തിന്റെ ആദ്യ ചിത്രീകരണം പരസ്യ ചിത്രത്തിന് വേണ്ടിയായിരുന്നു. ഫ്ളവേഴ്സ് ചാനലിന്റെ അഡ്വർട്ടൈസിംഗ് ഡിവിഷനാണ് പരസ്യം ചിത്രീകരിച്ചത്. 9 മാസത്തിന് ശേഷമാണ് നടൻ മമ്മൂട്ടി ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങുന്നത്. ഓൺലൈൻ പരിശീലന ആപ്ലിക്കേഷനായസൈലത്തിന് വേണ്ടി പരസ്യ ചിത്രത്തിലൂടെയാണ് താരം വീണ്ടും സജീവമാകുന്നത്. മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന ഓൺലൈൻ അപ്ലിക്കേഷനാണ് സൈലം. എറണാകുളം പാതാളത്തെ വി വി എം സ്റ്റുഡിയോയിൽ പൂർണമായും കൊവിഡ് പ്രോട്ടോകോൾ […]

Entertainment Uncategorized

സീതയാവാന്‍ ആലിയ ഭട്ട് ; രാജമൗലി ചിത്രം ‘ആര്‍.ആര്‍.ആര്‍’ ടീമില്‍ ജോയിന്‍ ചെയ്തു

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറില്‍ ബോളിവുഡ് താരം ആലിയ ഭട്ട് ജോയിന്‍ ചെയ്തു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്‍റെ […]

Entertainment

ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ ‘തലൈവി’ ചിത്രവുമായി കങ്കണ

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ നാലാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ചരമദിനത്തില്‍ പുരട്ചി തലൈവിയെ ഓര്‍ക്കുകയാണ് തലൈവിയുടെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ ഏതാനും ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുകയാണ് നായികയായ കങ്കണ റണൌട്ട്. വെള്ളയില്‍ കറുപ്പും ചുവപ്പും ബോര്‍ഡറോട് കൂടിയ ജയലളിതയുടെ ട്രേഡ് മാര്‍ക്ക് സാരി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ” ജയാമ്മയുടെ ചരമവാര്‍ഷികത്തില്‍ തലൈവി-ദ റെവല്യൂണറി ലീഡറിലെ ഏതാനും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ്. ചിത്രത്തിലെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. പ്രത്യേകിച്ചും ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ സൂപ്പര്‍ മാനെപ്പോലെ പ്രവര്‍ത്തിച്ച വിജയ് […]

Entertainment

ട്വീറ്റിനെതിരെ പ്രതികരിച്ച വാമിഖയെ ബ്ലോക്ക് ചെയ്ത് കങ്കണ

ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി വാമിഖ ഗബ്ബി. കങ്കണ നടത്തുന്ന വിദ്വേഷ, വ്യാജ പ്രചരണങ്ങള്‍ക്കെതിരെയായാണ് വാമിഖ രംഗത്തെത്തിയത്. എന്നാല്‍ ഇതിനു പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തു. ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ് മുത്തശ്ശിയെ അധിക്ഷേപിച്ചു കൊണ്ട് കങ്കണ നടത്തിയ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു വാമിഖയുടെ ട്വീറ്റ്. ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നതില്‍ താന്‍ ലജ്ജിക്കുന്നുവെന്ന് വാമിഖ ട്വീറ്റ് ചെയ്തു. വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിയത് ഏറെ ദുഃഖിപ്പിക്കുന്നുവെന്നും വാമിഖ ട്വീറ്റില്‍ […]

Entertainment

“കർഷകരെ മറക്കരുത്”; കർഷക സമരത്തിന് പിന്തുണയുമായി കാർത്തി

കർഷക സമരത്തിന് പിന്തുണയുമായി തമിഴ് സിനിമാ താരം കാർത്തി. നമ്മുടെ കർഷകരെ മറക്കരുത് എന്ന തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് കാർത്തി കർഷകർക്ക് പിന്തുയണര്‍പ്പിച്ചത്. തങ്ങളുടെ കൃഷിയിടങ്ങളില്‍ അധ്വാനിച്ച്, ദിവസേന നമുക്ക് ഭക്ഷണം നല്‍കുന്നവര്‍ റോഡില്‍ പ്രതിഷേധത്തിലാണെന്നും, അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നടപടിയെടുക്കണമെന്നും കാര്‍ത്തി ആവശ്യപ്പെട്ടു. ജലദൗരർഭല്യതയും പ്രകൃതി ദുരന്തങ്ങളും മൂലം കർഷകർ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. അധികാരികൾ അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെടുക്കണം. കാർഷിക ബില്ലിനെതിരെ ഒരാഴ്ച്ചയിലേറെയായി […]