Entertainment Kerala

സിനിമാപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; സെക്കന്‍ഡ് ഷോ തിരിച്ചുവരുന്നൂ….

സംസ്ഥാനത്തെ തിയറ്ററുകളിൽ സെക്കന്‍ഡ്‌ ഷോക്ക് സർക്കാർ അനുമതി നൽകി. ഫിലിം ചേംബര്‍, തിയറ്ററുടമകളുടെ സംഘടന ഫിയോക് തുടങ്ങിയവരുടെ ഇടപെടലിന്മേലാണ് സര്‍ക്കാര്‍ തീരുമാനം. ഉച്ചക്ക് 12 മണി മുതൽ രാത്രി 12 വരെയാണ് തിയറ്ററുകള്‍ക്ക് പ്രവർത്തനാനുമതി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇ​ത് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി​രു​ന്നു. സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ കോവിഡ് കോര്‍ കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് തിയറ്ററുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഉത്തരവിലൂടെ വ്യക്തമാക്കി. തി​യ​റ്റ​ര്‍ […]

Entertainment Movies

തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ല, മമ്മൂട്ടി നായകനായ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു

സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍റ് ഷോ ഇല്ലാത്ത സാഹചര്യത്തില്‍ ദി പ്രീസ്റ്റ് റിലീസ് മാറ്റിവെച്ചു. മറ്റു രാജ്യങ്ങളിലെ തിയറ്ററുകള്‍ അടഞ്ഞുകിടക്കുകയും, കേരളത്തില്‍ ഇപ്പോഴും നാല് ഷോ നടത്താനുള്ള അനുമതി ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവെക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മാര്‍ച്ച് നാലിനായിരുന്നു ദി പ്രീസ്റ്റ് റിലീസ് തിയതിയായി പ്രഖ്യാപിച്ചിരുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച മമ്മൂട്ടിയുടെ ആദ്യ ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ഫെബ്രുവരി നാലിനായിരുന്നു ദി പ്രീസ്റ്റ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്. ജോഫിൻ ടി ചാക്കോയാണ് […]

Entertainment India Kerala

‘ദൃശ്യം 2 അക്കാദമി ട്രയിനികളെ നിർബന്ധമായും കാണിക്കണം’; ബംഗ്ലാദേശ് പൊലീസ് സൂപ്രണ്ട്

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മോഹൻലാൽ നായകനായ ദൃശ്യം. ബംഗ്ലാദേശ് പൊലീസിലെ അഡീഷണൽ സൂപ്രണ്ടായ മഷ്‌റൂഫ് ഹുസൈനാണ് സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത്. പൊലീസ് അക്കാദമിയിലെ ട്രയിനികളെ നിർബന്ധമായും കാണിക്കേണ്ടതാണ് ഈ ചിത്രമെന്നാണ് അദ്ദേഹം എഴുതിയത്. ഹുസൈന്റെ കുറിപ്പ് സിനിമാ അണിയറ പ്രവർത്തകർ ദൃശ്യം 2വിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. ‘പൊലീസ് അക്കാദമിയിൽ ദൃശ്യം 2 നിർബന്ധമായും കാണിക്കേണ്ട ചിത്രമാണ്. എങ്ങനെയായിരിക്കണം കുറ്റാന്വേഷണ മനസ്സ് എന്ന് ഈ സിനിമ കാണിച്ചു തരുന്നുണ്ട്. പൊലീസുകാർ ആകുന്നവർക്കും അല്ലാത്തവർക്കും സിനിമ മികച്ച ദൃശ്യാനുഭവമാണെന്നും […]

Entertainment Kerala

‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തമിഴ് റീമേക്കില്‍ നായിക ഐശ്വര്യ രാജേഷ്

മലയാള സിനിമയില്‍ നിരവധി ചര്‍ച്ചകള്‍ വഴി തെളിച്ച ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുമെന്ന് ഈയിടെ പ്രഖ്യാപിച്ചിരുന്നു. തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് […]

Entertainment

പോരായ്മകളോട് പോകാൻ പറ; പിടിച്ചിരുത്തുന്ന ത്രില്ലറായി ദൃശ്യം 2

ദൃശ്യം 2 ചിത്രീകരണഘട്ടത്തിലും റിലീസിനു മുമ്പും സംവിധായകൻ ജീത്തു ജോസഫ് നൽകിയ അഭിമുഖങ്ങളിലെല്ലാം പറഞ്ഞിരുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ഒന്ന്, ദൃശ്യം ഒന്ന് പോലെ സംഭവബഹുലവും ആക്ഷൻ പാക്ക്ഡും ആയൊരു സിനിമയല്ല രണ്ടാം ഭാഗം. ഇത് പ്രധാന കഥാപാത്രങ്ങളുടെ മാനസിക വ്യവഹാരങ്ങളുമായും ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ചുറ്റുമുള്ള സമൂഹത്തിന്റെ പ്രതികരണങ്ങളുടെയും കഥയാണ്. ഇൻഡസ്ട്രി ഹിറ്റായ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോഴുള്ള അമിത പ്രതീക്ഷകൾ തന്റെ ചിത്രത്തെ ബാധിക്കരുതെന്ന ചിന്തയിൽ നിന്നാണ് ജീത്തുവിന്റെ ഈ പ്രസ്താവന എന്ന് സിനിമാ […]

Entertainment Movies

ദൃശ്യം 2; വ്യാജ പതിപ്പ് മിനിറ്റുകൾക്കുള്ളിൽ സാമൂഹ്യമാധ്യമങ്ങളിൽ

ദൃശ്യം രണ്ടിന്റെ വ്യാജ പതിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ടെലഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലാണ് വ്യാജപതിപ്പ് പ്രചരിക്കുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിലാണ് വ്യാജപതിപ്പ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. മലയാളത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത ആദ്യ സൂപ്പർ സ്റ്റാർ ചിത്രമാണ് ദൃശ്യം 2. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ […]

Association Entertainment Pravasi Switzerland

സ്വിസ്സ് മലയാളീ മ്യൂസിക്കിന്റെ “‘മാവുകള്‍ പൂക്കും മകരം” എന്ന മനോഹര ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു .

കേരളത്തില്‍ മാവുകള്‍ പൂത്തുലഞ്ഞ്, കുലകുത്തി മാങ്ങ നിറയുന്ന കാലം എത്തുംമുമ്പേ ‘മാവുകള്‍ പൂക്കും മകരം’ എന്ന നാടന്‍ പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി സംഗീതാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞു . മുഖവുരകൾ ഒട്ടും ആവശ്യമില്ലാത്ത ഗായകനും,സംഗീത സംവിധയകനുമായ ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ബേബി കാക്കശേരിയുടെ രചനയിൽ പിറന്ന ഈ ഗാനത്തിന് മനോഹരമായ ഓർക്കസ്ട്രേഷൻ നൽകിയത് ശ്രീ കുര്യാക്കോസ് വർഗ്ഗീസ് ആണ് , പുല്ലാങ്കുഴൽ നാദത്താൽ ഗാനത്തിന് മാധുര്യം ഏറെ വർദ്ധിപ്പിച്ചത് ശ്രീ രഘുത്തമൻ രഘുവാണ് , സിത്താറിൽ വിരലുകളാൽ […]

Entertainment International Movies

ഓസ്കറില്‍ നിന്നും ജല്ലിക്കെട്ട് പുറത്ത്; ഇടം നേടി ബിട്ടു

ഇന്ത്യയുടെ ഓസ്കര്‍ പ്രതീക്ഷകളെ കാറ്റില്‍ പറത്തി മലയാള ചിത്രം ജല്ലിക്കെട്ട് പുറത്ത്. അക്കാദമി അവാര്‍ഡ്‌സിന്‍റെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയിലാണ് ചിത്രത്തിന് എന്‍ട്രി ലഭിച്ചിരുന്നത്. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തെരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യഥാര്‍ഥ കഥയില്‍ നിന്നും […]

Entertainment Kerala

25ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരി തെളിയും

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തിരി തെളിയും. കോവിഡ് നിയന്ത്രണങ്ങളോടെയാണ് നാല് മേഖലകളിലായി ചലച്ചിത്രമേള നടത്തുന്നത്. മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകരിലെത്തുന്നത്. മഹാമാരിയുടെ കെട്ടകാലത്ത് പ്രതീക്ഷ നല്‍കിയാണ് രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശീല ഉയരുന്നത്. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്‍റെ പ്രതീകമായി 25 ദീപനാളങ്ങൾ തെളിയിച്ചുകൊണ്ടാണ് ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. വിഖ്യാത ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗോദാര്‍ദിന് വേണ്ടി അടൂര്‍ […]

Entertainment Health

കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം

കൊറോണ വൈറസ് പടർന്നത് വവ്വാലുകളിൽ നിന്നോ ഭക്ഷ്യവസ്തുക്കളിൽ നിന്നോ ആകാമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം. വൈറസ് പരീക്ഷണ ശാലയിൽ നിന്ന് അബദ്ധത്തിൽ പുറത്തായതാകാൻ സാധ്യതയില്ലെന്നും വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത വുഹാൻ നഗരത്തിൽ അന്വേഷണം നടത്തിയ സംഘം വ്യക്തമാക്കി. വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ആരോപണങ്ങളെ വിദഗ്ദ സംഘം തള്ളി. വൈറസ് മനുഷ്യനിലേക്ക് എത്തിയ വഴി സങ്കീർണമാണെന്നും കൊറോണ വൈറസുകളുടെ സമൃദ്ധ ഉറവിടമായ വവ്വാലുകളിൽ നിന്ന് മറ്റ് ഏതെങ്കിലും മാധ്യമത്തിലൂടെയാവാം ഇവ മനുഷ്യനിലെത്തിയതെന്നു കരുതുന്നതായും […]