സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായ ഓണം പാട്ടുകളാലും സമൃദ്ധമാണ് .കോവിഡ് മഹാമാരിയുടെ കാലത്ത് ദുരിതങ്ങളെയും വേദനകളെയും അതിജീവിക്കാനുള്ള കരുത്തിലാണ് ഇത്തവണ ഓണത്തെ മലയാളി വരവേല്‍ക്കുന്നത്. നല്ല നാളെയുടെ പ്രതീക്ഷയും ഒപ്പം അതിജീവനത്തിന്റെ സന്ദേവുമായി എത്തുന്ന ഓണ നാളിൽ ഗൃഹാതുരുത്വം നിറയുന്ന ഓണഓർമകൾ മലയാളിക്ക് സമ്മാനിക്കുകയാണ് ” ഓണാക്കൊലുസ് എന്ന സംഗീത ശിൽപ്പം . സ്വിസ്സ് മലയാളി സമൂഹം ബഹുമുഖ പ്രതിഭകളാൽ സമ്പന്നരാണ് … ഈ ഗാനോപഹാരത്തിനു പിന്നിലും സ്വിറ്റസർലണ്ടിലെ ഒരുപറ്റം പ്രതിഭകൾ അണിനിരക്കുന്നു .സാങ്കേതികമായും സൃഷ്ടിപരമായും കൂടുതല്‍ പുതുമകളോടെ […]
Entertainment
സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല
സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ.ടി പി ആർ കുറഞ്ഞാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവന്ന് സജി ചെറിയാൻ അറിയിച്ചു. ടിപിആർ എട്ട് ശതമാനമെങ്കിലുമായാൽ തീയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു. സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചേ തീയറ്ററുകള്‍ തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ഫിയോകിന്റെ അടിയന്തര എക്സിക്യൂട്ടിവ് […]
‘എന്നെ ആദരിക്കാൻ പണച്ചെലവുള്ള പരിപാടി വേണ്ട’; സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥനയുമായി മമ്മൂട്ടി
സിനിമാലോകത്ത് അര നൂറ്റാണ്ട് തികച്ച മമ്മൂട്ടിയെ ആദരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ മമ്മൂട്ടി തൻ്റെ നിലപാട് അറിയിച്ചിരിക്കുകയാണ്. തന്നെ ആദരിക്കാൻ പണച്ചെലവുള്ള പരിപാടി വേണ്ടെന്നാണ് മമ്മൂട്ടി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് മമ്മൂട്ടിയുടെ നിലപാടിനെപ്പറ്റി വ്യക്തമാക്കിയത്. (mammootty request state government) സജി ചെറിയാൻ ഫോണിലൂടെ ബന്ധപ്പെട്ടാണ് മമ്മൂട്ടിയെ വിവരം അറിയിച്ചത്. എന്നാൽ, സാമ്പത്തികച്ചെലവുള്ള ഒരു ആദരവും തനിക്ക് വേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ സമയം […]
സിനിമ പ്രതിസന്ധി ; അടിയന്തര യോഗം വിളിച്ച് ഫിയോക്
സിനിമ മേഖലയിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ച് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. സിനിമ തിയറ്റർ തുറക്കുന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്യും. തിയറ്റർ തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്ന് സംഘടന. തിയറ്റർ ഉടമകൾ വലിയ പ്രതിസന്ധിയിലാണെന്നും ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് അറിയിച്ചിരുന്നു. തിയറ്ററുകൾ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോൾ നടക്കുന്നില്ല. ദിവസേന 4 ഷോകൾ നടത്താൻ അനുമതി നൽകണം. തിയറ്റർ ഉടമകൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.ലോണുകൾ […]
മുപ്പത്തിയഞ്ചാമത് Fribourg International Film Festival വേദിയിൽ നിന്നും പ്രത്യേക ലേഖകൻ ശ്രീ അഗസ്റ്റിൻ പാറാണികുളങ്ങര
The Ivorian fable La Nuit des Rois wins the FIFF 2021 Grand Prix For the second time in a row, the Fribourg International Film Festival (FIFF) has awarded its most prestigious prize, the Grand Prix, to a film from Africa. La Nuit des Rois by director Philippe Lacôte is an Ivorian political fable of Shakespearean beauty . The Special […]
സ്വിസ്സ് മനോഹാരിതയിൽ സിമി കൈലാത്തിന്റെ ചിത്രീകരണത്തിൽ സ്വിസ്സിലെ റോജനും ,ഡോളിയും ചേർന്നഭിനയിച്ച പ്രേമാർദ്രമായ സംഗീത ശില്പം – മഴനൂലിനഴകായി ..
യൂറോപ്പിലെ യുവതലമുറയിലെ പ്രശസ്ത ക്യാമറാമാനും ,അഭിനേതാവുമായ സിമ്മി കൈലാത് തന്റെ ക്യാമറയിലൂടെ സ്വിറ്റസർലാൻഡിലെ അതി മനോഹരമായ പ്രകൃതി ഭംഗികൾ പകർത്തി, നിരവധി മ്യൂസിക് ആൽബങ്ങളിലും , ഷോർട്ഫിലിമിലും കൂടാതെ അനേകായിരം ഫോളോവെഴ്‌സ് ഉള്ള സ്വിസ്സ് അച്ചായൻ എന്ന യൂട്യൂബ് വ്‌ളോഗിലൂടെ ഏറെ സുപരിചിതനുമായ സ്വിറ്റ്സർലൻഡ് ,ബേണിലെ റോജനും ഭാര്യ ഡോളി പോളും ആണ് സംഗീത സാന്ദ്രമായ ഈ സംഗീതആൽബത്തിലെ നായികയും നായകനും.അഭിനയകലയിലും ഞങ്ങൾ ഒരുപിടി മുന്നിൽ തന്നെയെന്ന് ഈ ദമ്പതികൾ ഈ ആൽബത്തിലൂടെ തെളിയിച്ചിരിക്കുകയാണ് .. ഏകദേശം […]
സിനിമയ്ക്ക് മാത്രം അനുവാദമില്ല; കേരളത്തില്‍ നിന്ന് ഷൂട്ടിംഗ് മറ്റ് സംസ്ഥാനങ്ങളിലേക്ക്
കേരളത്തിലെ സിനിമ ഷൂട്ടിംഗ് മാറ്റി നിര്‍മാതാക്കള്‍. ഏഴ് മലയാള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റിയത്. ഫെഫ്കയുടെ 17 യൂണിയനുകളുടെതാണ് തീരുമാനം. അതേസമയം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ കേരളത്തില്‍ അനുമതി നല്‍കണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം. ഫെഫ്ക ഇതുസംബന്ധിച്ച് വാര്‍ത്താകുറിപ്പും പുറത്തിറക്കി. കുറിപ്പ്, മലയാള സിനിമ ഒരു തൊഴില്‍ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പന്‍ പ്രതിസന്ധിയാണ്. ഒന്നാം ലോക്ക് ഡൗണിനെ അതിജീവിച്ചു എന്ന […]
മരക്കാർ സംസ്ഥാനത്തെ 600 തീയറ്ററുകളിൽ മൂന്നാഴ്ച പ്രദർശിപ്പിക്കുമെന്ന് റിപ്പോർട്ട്
പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ കേരളത്തിലെ 600 തീയറ്ററുകളിൽ റിലീസ് ആകുമെന്ന് റിപ്പോർട്ട്. ഈ തീയറ്ററുകളിലെല്ലാം മൂന്നാഴ്ചക്കാലത്തേക്ക് മരക്കാർ മാത്രമേ പ്രദർശിപ്പിക്കൂ. കൊവിഡ് താറുമാറാക്കിയ സിനിമാ മേഖലയ്ക് ഉണർവ് പകരാനായി ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ഇത്തരത്തിൽ ഒരു കരാർ ഉണ്ടാക്കിയെന്ന് ‘ദി ഹിന്ദു’ ആണ് റിപ്പോർട്ട് ചെയ്തത്. മരക്കാർ റിലീസ് ചെയ്ത് മൂന്നാഴ്ചക്കാലത്തേക്ക് മറ്റ് ചിത്രങ്ങളൊന്നും തീയറ്ററിൽ റിലീസ് ചെയ്യില്ല. ഇത്തരത്തിൽ ഒരു […]
‘ബിജെപി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ ഞാൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും’; രാജ്യദ്രോഹ കേസില്‍ ഐഷ സുല്‍ത്താന
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ രാജ്യദ്രോഹ കേസ് ചുമത്തിയതില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന. താന്‍ ജനിച്ച മണ്ണിന് വേണ്ടി പോരാടി കൊണ്ടിരിക്കുമ്പോള്‍ തനിക്കെതിരെ പരാതി നല്‍കിയ ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്ന നടപടിയാണ് ചെയ്യുന്നതെന്നും നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റുക്കാര്‍ ആയിരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു. തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ നാടിന് വേണ്ടി ശബ്ദം ഉയർത്തിയതെന്നും തൻ്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നതെന്നും […]
ട്വിറ്ററിൽ ട്രെൻഡായി #ShameonYouSamantha: കാരണം ഇതാണ്..
പുറത്തിറങ്ങാനിരിക്കുന്ന ആമസോൺ പ്രൈം സീരീസ് ‘ഫാമിലി മാൻ’ രണ്ടാം ഭാഗത്തിനെതിരെ വിമർശനം വ്യാപകം. മനോജ് ബാജ്പായും സാമന്തയും പ്രിയാമണിയും പ്രധാനകഥാപാത്രങ്ങളായി വരുന്ന വെബ് സീരീസ്, തമിഴ് ജനതയെ ആക്ഷേപിക്കുന്നതാണെന്ന ആരോപണത്തെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. സീരീസിൽ അഭിനയിച്ച നടി സാമന്തക്കെതിരായ #ShameonYouSamantha എന്ന ഹാഷ്ടാഗ് ട്വിറ്റർ ട്രെൻഡിങ് ആയിമാറി. ശ്രീലങ്കയിലെ വിമത വിഭാഗമായ എൽ.ടി.ടി.ഇയെ തീവ്രവാദ സംഘടനയായി വെബ് സീരീസിൽ ചിത്രീകരിച്ചിരിക്കുന്നവെന്നാണ് ആരോപണം. തമിഴ് പുലികൾക്കെതിരെ ഏറ്റുമുട്ടാനെത്തുന്ന എൻ.ഐ.എ ഉദ്യോഗസ്ഥനായ ശ്രീകാന്ത് ത്രിവേദിയെന്ന കഥാപാത്രമായി […]












