ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ സിനിമയിലൂടെ പ്രശസ്തനായ എസ്.എസ്.രാജമൗലിയുടെ ആർആർആർ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 25 നാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചിരിക്കുകയാണ്. ജനുവരി ഏഴിന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് മൂന്നാം തരംഗ വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. രുദ്രം രണം രുധിരം എന്നതിന്റെ ചുരുക്കെഴുത്തായ ആര്‍ആര്‍ആര്‍ 1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ്. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമര സേനാനികളുടെ […]
Entertainment
തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കോവിഡ് നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. തിയറ്ററുകൾക്കും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്താണ്. അടച്ചിട്ട എസി ഹാളുകളിൽ ആളുകൾ തുടർച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കോവിഡ് വ്യാപനസാധ്യത വർധിപ്പിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചിരുന്നു. ഹരജിയിലാണ് സർക്കാർ ഇന്ന് മറുപടി നൽകിയിരിക്കുന്നത്. ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയറ്ററുകൾ […]
മരക്കാർ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ
പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചൽ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ ഇടംനേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ നേരത്തെ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു. (marakkar arabikkadalinte simham oscar) മരക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീമും പട്ടികയിലുണ്ട്. ആകെ 276 സിനിമകളാണ് പട്ടികയിൽ ഷോർട്ട്‌ലിസ്റ്റ് […]
മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്
ടൊവിനോ -ബേസില്‍ ചിത്രം മിന്നല്‍ മുരളിയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. 5 മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള വിഡിയോയാണ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസും ബേസില്‍ ജോസഫും വിഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി പങ്കുവച്ചിട്ടുണ്ട്. ടൊവിനോ, ബേസില്‍, നിര്‍മ്മാതാവ് സോഫിയ പോള്‍, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യു, ഗുരു സോമസുന്ദരം തുടങ്ങിയവര്‍ വിഡിയോയില്‍ സംസാരിക്കുന്നുണ്ട്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള […]
കൊവിഡ് വ്യാപനം; രാജ്യാന്തര ചലച്ചിത്ര മേള (IFFK) മാറ്റി
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേള (IFFK) മാറ്റി. ഫെബ്രുവരി നാല് മുതൽ പതിനൊന്ന് വരെ നടത്താനിരുന്ന മേളയാണ് മാറ്റിയത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്.(IFFK 2022) ‘കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സാംസകാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും’ അദ്ദേഹം വ്യകത്മാക്കി. കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, […]
ഹൃദയം 21നു തന്നെ; റിലീസ് മാറ്റിവച്ചു എന്ന വാർത്തകൾ തള്ളി വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം ഈ മാസം 21നു തന്നെ തീയറ്ററുകളിലെത്തും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിൻ്റെ സാഹചര്യത്തിൽ ഹൃദയം റിലീസ് മാറ്റിവച്ചു എന്ന റിപ്പോർട്ടുകൾ തള്ളി വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗൺ, ഞായറാഴ്ച കർഫ്യൂ, രാത്രി കർഫ്യൂ എന്നിവയൊന്നും വരാതിരുന്നാൽ 21നു തന്നെ ഹൃദയം റിലീസ് ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ അറിയിച്ചു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് വിനീത് ശ്രീനിവാസൻ്റെ വിശദീകരണം. ജേക്കബിൻ്റെ സ്വർഗരാജ്യം എന്ന സിനിമയ്ക്ക് ശേഷം വിനീത് […]
ഉയിരേ ഒരു ജന്മം നിന്നെ – മിന്നൽ മുരളിയിലെ ഹിറ്റ് ഗാനത്തിന്റെ കവർ വേർഷനുമായി സ്വിറ്റസർലണ്ടിൽ നിന്നും റോസ്ബെൻ …..
മിന്നൽ മുരളിയിലെ ‘ഉയിരേ’ എന്ന ഹിറ്റ് ഗാനത്തിന് കവർ വേർഷനുമായി സ്വിറ്റസർലണ്ടിലെ അനുഗ്രഹീത ഗായിക റോസ് ബെന്നും കൂടെ നാട്ടിൽ നിന്നും അതുൽ സെബാസ്റ്റിയനും.. പാട്ടിന്‍റെ ആത്മാവ് അറിഞ്ഞുള്ള ആലാപനമാണ് ഇരുവരും ഈ കവർ വേർഷനിലൂടെ സംഗീതാസ്വാദകർക്കു സമ്മാനിച്ചിരിക്കുന്നത് … നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസായെത്തിയ ‘മിന്നൽ മുരളി’ തരംഗമായിരിക്കുകയാണ്. സിനിമ മികച്ച പ്രതികരണം നേടുന്നതിനോടൊപ്പം സിനിമയിലെ രംഗങ്ങളും ബ്രില്ല്യൻസുകളുമൊക്കെ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാണ്. കൂട്ടത്തിൽ ‘ഉയിരേ’ എന്ന പാട്ടും ഏറെ ചർച്ചയാകുന്നുണ്ട്. സംഗീത സംവിധായകൻ ഷാൻ റഹ്മാന്‍റെ […]
ഝുലൻ ഗോസ്വാമിയായി അനുഷ്ക ശർമ; ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും
ഇന്ത്യൻ പേസർ ഝുലൻ ഗോസ്വാമിയുടെ ബയോപിക്ക് ‘ഛക്ഡ എക്സ്പ്രസ്’ നെറ്റ്ഫ്ലിക്സിൽ റിലീസാവും. ബോളിവുഡ് നടി അനുഷ്ക ശർമ്മയാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ പേസറെ അവതരിപ്പിക്കുക. 2018ൽ പുറത്തിറങ്ങിയ ‘സീറോ’ എന്ന ചിത്രത്തിനു ശേഷം ഇതാദ്യമായാണ് അനുഷ്ക ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് ടീസർ നെറ്റ്‌ഫ്ലിക്സ് പുറത്തുവിട്ടു. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വേഗതയുള്ള വനിതാ ബൗളർമാരിൽ ഒരാളാണ് ഝുലൻ ഗോസ്വാമി. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ നിന്നുള്ള ഒട്ടേറെ കടമ്പകൾ മറികടന്നാണ് താരം ക്രിക്കറ്റിലേക്കെത്തിയത്. വനിതാ […]
30 രാജ്യങ്ങളിൽ ആദ്യ പത്തിൽ; ലോകത്ത് ട്രെൻഡിംഗിൽ മൂന്നാമത്; നെറ്റ്ഫ്ലിക്സ് ‘കയ്യേറി’ മിന്നൽ മുരളി
ടിവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നൽ മുരളി ജൈത്രയാത്ര തുടരുന്നു. 30 രാജ്യങ്ങളിൽ മിന്നൽ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബർ 27 മുതൽ ജനുവരി 2 വരെയുള്ള കഴിഞ്ഞ ആഴ്ചയിൽ, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ മൂന്നാമതാണ് സിനിമ. ഇന്ത്യയിൽ ഇപ്പോഴും മിന്നൽ മുരളി ട്രെൻഡിംഗ് പട്ടികയിൽ ഒന്നാമതുണ്ട്. സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. (minnal murali netflix top) അർജൻ്റീന, ബഹാമസ്, ബൊളീവിയ, ബ്രസീൽ, ചിലി, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, […]
ജോജു ജോര്‍ജ് ചിത്രം ‘ഒരു താത്വിക അവലോകനം’ ഡിസംബര്‍ 31 ന് തീയറ്ററുകളിലേക്ക്
നവാഗതനായ അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ജോജു ജോര്‍ജ് ചിത്രം ‘ഒരു താത്വിക അവലോകനം’ ഡിസംബര്‍ 31 ന് തീയറ്ററുകളിലെത്തും. ജോജു ജോര്‍ജിനൊപ്പം നിരഞ്ജന്‍ രാജു, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും അഖില്‍ മാരാരാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ഇതിനോടകം ലഭിച്ചത്. യൊഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. മേജര്‍ രവി, ഷമ്മി തിലകന്‍, പ്രശാന്ത് അലക്സാണ്ടര്‍, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട്, […]












