ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്‍’ (Meppadiyan). ഇതുവരെ കാണാത്ത ഗെറ്റപ്പിൽ എത്തിയ ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തിനും ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിച്ചത്. ഇപ്പോഴിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ചിത്രം ഇടം നേടിയെന്ന വിവരമാണ് പുറത്തു വരുന്നത്. ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാൻ ഇടംനേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യൻ സിനിമാ വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. ഉണ്ണി മുകുന്ദൻ തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചത്. […]
Entertainment
കെ.എസ്.ഇ.ബി സമരം ശക്തം; പ്രശ്‌നം പരിഹരിക്കാൻ എൽ.ഡി.എഫ് നീക്കം
ഇന്ത്യന്‍ സിനിമയില്‍ കൊവിഡ് കാലത്ത് ഒടിടി റിലീസുകളിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയ സിനിമാ മേഖല മലയാളമാണ്. പ്രമുഖ പ്ലാറ്റ്ഫോമുകളായ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും നെറ്റ്ഫ്ലിക്സിലൂടെയുമൊക്കെ മലയാള സിനിമകള്‍ സബ് ടൈറ്റിലുകള്‍ക്കൊപ്പം എത്തിയതോടെ ഇന്ത്യയ്ക്ക് പുറത്തും ഒട്ടനവധി സിനിമാപ്രേമികളിലേക്ക് മലയാള സിനിമകള്‍ എത്തി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണും ജോജിയും (Joji) അവസാനം മിന്നല്‍ മുരളിയുമൊക്കെ അത്തരത്തില്‍ ഒടിടി റിലീസിലൂടെ ഭാഷാ അതിരുകള്‍ക്കപ്പുറത്ത് എത്തിയ സിനിമകളാണ്. ഇപ്പോഴിതാ മലയാളം ഒടിടി റിലീസുകള്‍ ഉണ്ടാക്കിയ റീച്ച് എന്തെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന ഒരു വീഡിയോ […]
”ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍”, വിടവാങ്ങിയത് ഡിസ്‌കോ കിങ്
ബോളിവുഡിനെ ഇളക്കിമറിച്ച് യുവാക്കളുടെ ഹരമായി മാറിയ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനത്തിന്റെ സൃഷ്ടാവ് ബപ്പി ലാഹിരിയാണ് ഇന്ന് രാവിലെ വിടവാങ്ങിയത്. റാഹി മസൂം റാസ എഴുതി ബബ്ബര്‍ സുഭാഷ് സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രത്തിലെ ലാഹിരിയുടെ ഡിസ്‌കോ സോങ് ആഗോള ഹിറ്റായി മാറുകയും അതിലെ മിഥുന്‍ ചക്രവര്‍ത്തിയുടെ നൃത്ത ശൈലി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വിജയ് ബെനഡിക്ടാണ് ഗാനം ആലപിച്ചത്. ബോംബെയിലെ ചേരികളില്‍ നിന്നുവന്ന തെരുവ് […]
വാലന്റൈന്‍സ് ദിനത്തില്‍ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കനിഹ
വാലന്റൈന്‍സ് ദിനത്തില്‍ സി.ബി.ഐ അഞ്ചാം ഭാഗത്തിലെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കനിഹ.സെറ്റില്‍വെച്ച് മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമെടുക്കാന്‍ പറ്റിയ ഏറ്റവും അനിയോജ്യമായ നിമിഷം കണ്ടെത്തിയിരിക്കുന്നു എന്നാണ് കനിഹ ചിത്രം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്. ജോലിയോടുള്ള പ്രണയത്തിന്, ഈ ഇതിഹാസത്തോടുള്ള പ്രണയത്തിന്.ഹാപ്പി വാലന്റൈന്‍സ് ഡേ!,’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. പഴശിരാജ, ദ്രോണ, കോബ്ര, ബാവൂട്ടിയുടെ നാമത്തില്‍, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം എന്നിവയാണ് മമ്മൂട്ടിയോടൊപ്പം കനിഹ നേരത്തേ അഭിനയിച്ച ചിത്രങ്ങള്‍. ഏറെ ആവേശത്തോടെ മലയാളികള്‍ കാത്തിരിക്കുന്ന […]
ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ ?? മലയാളസിനിമ ചിരിച്ച് തള്ളിയ ട്രൂ ലവ്
ഇത് വരെ മലയാള സിനിമയിൽ വന്നിട്ടുള്ള എന്നാൽ ആരും ചർച്ചചെയ്യപ്പെടാതെ പോയിട്ടുള്ള പ്രണയങ്ങൾ ഉണ്ട്. അതിന് പല കാരണങ്ങളും ഉണ്ടാവും. ഒരുപക്ഷെ, ചെയ്ത കഥാപാത്രങ്ങൾ സിനിമയിലെ ലീഡ് റോൾ അല്ലായിരുന്നത് കൊണ്ടാവാം. അല്ലെങ്കിൽ കോമഡി നടന്മാർ ചെയ്തതുകൊണ്ട് പലപ്പോഴും കോമഡി ആയി ചിത്രീകരിക്കപ്പെട്ടിട്ടുള്ള ചില പ്രണയരംഗങ്ങൾ, എന്നാൽ മറ്റൊരു പെർസ്പെക്റ്റീവിൽ നോക്കുമ്പോൾ വളരെ ഇന്റെൻസ് ആണ് എന്ന് തോന്നുന്ന മലയാളത്തിലെ ചില കാമുകി കാമുകന്മാരുണ്ട്. 1. മീശ മാധവൻ മീശ മാധവൻ സിനിമയിലെ ജഗതിയുടെ പിള്ളേച്ചൻ എന്ന […]
മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്‍റെ പ്രീ ബുക്കിങ് ആരംഭിച്ചു
മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട് ഫെബ്രുവരി 18ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും ‘. ഇതറിയിച്ചുകൊണ്ട് സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രേക്ഷകര്‍ക്ക് ആവേശത്തോടെ കാണാന്‍ കഴിയുന്ന എന്റര്‍ടെയ്നര്‍ ചിത്രമായിരിക്കും ആറാട്ടെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കുന്ന സിനിമയില്‍ മികച്ച ആക്‌ഷന്‍ രംഗങ്ങളുമുണ്ട്. U സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന […]
ബിഗ് ബിക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവം’ ടീസർ പുറത്ത്
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമായ ഭീഷ്മപർവത്തിന്‍റെ ഒഫിഷ്യല്‍ ടീസര്‍ പുറത്തെത്തി. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രത്തില്‍ നിന്ന് […]
ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ശക്തിമാന്‍ സിനിമയാകുന്നു
ഇന്ത്യന്‍ മിനി സ്‌ക്രീനിലെ ഏറ്റവും ജനകീയ സൂപ്പര്‍ ഹീറോയായിരുന്ന ശക്തിമാന്‍ ബിഗ് സ്‌ക്രീനിലെത്തുന്നു. ഡി.ഡി വണ്‍ ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്ന ശക്തിമാന്‍ കാണാന്‍ കുട്ടികള്‍ കൂട്ടത്തോടെ കാത്തിരുന്ന കാലമുണ്ടായിരുന്നു. മുകേഷ് ഖന്ന ശക്തിമാനായി വേഷമിട്ട സൂപ്പര്‍ ഹീറോ കഥാപാത്രത്തിന് ഇന്ത്യയില്‍ മുഴുവന്‍ വന്‍ സ്വീകര്യതയാണ് ലഭിച്ചത്. സംപ്രേഷണം നിര്‍ത്തി കൊല്ലങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ശക്തിമാന് ആരാധകര്‍ ഏറെയാണ്. സോണി പിക്‌ച്ചേഴ്‌സ് ഫിലിംസ് ഇന്ത്യ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോ പുറത്ത് വിട്ടു. മൂന്ന് ഭാഗങ്ങളിലായിട്ടാണ് ശക്തിമാന്‍ ഒരുങ്ങുന്നത്. […]
മൃതദേഹങ്ങളുടെ അസ്ഥി കൊണ്ട് നിര്‍മ്മിച്ചൊരു പള്ളി
5000ല്‍ അധികം മൃതദേഹങ്ങളുടെ അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഒരു പള്ളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ചാപ്പല്‍ ഓഫ് ബോണ്‍സ്’ എന്നാണ് പതിനാറാം നൂറ്റാണ്ടില്‍ പോര്‍ചുഗലില്‍ നിര്‍മ്മിച്ച പള്ളിയെ അറിയപ്പെടുന്നത്. മൃതദേഹങ്ങളുടെ അസ്ഥികള്‍ ഉപയോഗിച്ചാണ് പള്ളിയുടെ ചുവരുകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്. പള്ളിയുടെ അകത്ത് കയറിയാല്‍ ഏകദേശം 5000ത്തോളം മൃതദേഹങ്ങളുടെ തലയോട്ടികളും കാണാം. സ്ഥലപരിമിതിയുള്ള സെമിത്തേരികളില്‍ നിന്ന് മാറ്റേണ്ടി വരുന്ന പഴയ അസ്ഥികളും തലയോട്ടികളുമാണ് പള്ളിയുടെ ചുവരില്‍ ഉറപ്പിക്കുന്നത്. വളരെ കൗതുകമുള്ള പള്ളിയുടെ ദൃശ്യങ്ങള്‍ ഒരാള്‍ ടിക് ടോക്കിലൂടെ പങ്കുവച്ചതോടെയാണ് […]
Minnal Murali : മിന്നല്‍ ‘എഞ്ചിനീയറിംഗ്’ മുരളി; വൈറലായി ‘മിന്നല്‍’ ചോദ്യപേപ്പര്‍
കോതമംഗലം: എന്നും അരസികമായ കാര്യമാണ് പരീക്ഷ ചോദ്യപേപ്പറുകള്‍ എന്നാല്‍ ‘മിന്നല്‍’ ചോദ്യപേപ്പര്‍ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ വൈറലാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്‍റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മിന്നല്‍ മുരളി മയം. മിന്നല്‍ മുരളി സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യപേപ്പര്‍ പങ്കുവച്ചിട്ടുണ്ട്. മിന്നൽ മുരളിയും ജോസ്മോനും കുറക്കൻമൂലയുമെല്ലാം ഈ ചോദ്യപേപ്പറില്‍ കഥാപാത്രങ്ങളാണ്. മിന്നൽ മുരളി യുഎസിൽ എത്തി അയൺമാനെയും അക്വാമാനെയും […]












